ചാനലുകളിലെ സംഗീത പരിപാടികളോടു പണ്ടു മുതലേ താൽപര്യമുണ്ട് വിഎസിന്. പ്രത്യേകിച്ചു കുട്ടികൾ പാട്ടുപാടുന്ന പരിപാടികൾ. ഇപ്പോൾ അത്തരം പരിപാടികളോട് ഇഷ്ടം കൂടി. പാട്ടു കേട്ടു താളം പിടിക്കും. പത്ര വായനയ്ക്കിടയിലും ടെലിവിഷൻ വാർത്തകൾ കാണുന്നതിലും കുറവില്ല. ചില വാർത്തകൾ വായിച്ചു കേട്ടാലും... VS Achuthandan, Manorama Online

ചാനലുകളിലെ സംഗീത പരിപാടികളോടു പണ്ടു മുതലേ താൽപര്യമുണ്ട് വിഎസിന്. പ്രത്യേകിച്ചു കുട്ടികൾ പാട്ടുപാടുന്ന പരിപാടികൾ. ഇപ്പോൾ അത്തരം പരിപാടികളോട് ഇഷ്ടം കൂടി. പാട്ടു കേട്ടു താളം പിടിക്കും. പത്ര വായനയ്ക്കിടയിലും ടെലിവിഷൻ വാർത്തകൾ കാണുന്നതിലും കുറവില്ല. ചില വാർത്തകൾ വായിച്ചു കേട്ടാലും... VS Achuthandan, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാനലുകളിലെ സംഗീത പരിപാടികളോടു പണ്ടു മുതലേ താൽപര്യമുണ്ട് വിഎസിന്. പ്രത്യേകിച്ചു കുട്ടികൾ പാട്ടുപാടുന്ന പരിപാടികൾ. ഇപ്പോൾ അത്തരം പരിപാടികളോട് ഇഷ്ടം കൂടി. പാട്ടു കേട്ടു താളം പിടിക്കും. പത്ര വായനയ്ക്കിടയിലും ടെലിവിഷൻ വാർത്തകൾ കാണുന്നതിലും കുറവില്ല. ചില വാർത്തകൾ വായിച്ചു കേട്ടാലും... VS Achuthandan, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വിഎസ് സുഖമായിരിക്കുന്നു...’ മലയാളികൾ കേൾക്കാൻ ആഗ്രഹിക്കുന്ന സുഖവിവരമാണിത്. ആ രണ്ടു വരിയിൽ മലയാളികൾക്ക് ആശ്വാസത്തിന്റെ ചിരിയുണ്ട്. കോവിഡ് മഹാമാരി നാടാകെ ഭീതി വിതയ്ക്കുമ്പോഴും വി.എസ്. അച്യുതാനന്ദൻ തലസ്ഥാനത്ത് ബാർട്ടൺ ഹില്ലിലെ ‘വേലിക്കകത്ത്’ വീട്ടിൽ സേഫായിരിക്കുന്നു. രണ്ടു ഡോസ് കോവിഡ് വാക്സീനും സ്വീകരിച്ചു. പത്രം വായിച്ചും വായിപ്പിച്ചും ടെലിവിഷൻ കണ്ടും സമയം നീക്കുന്നു.

പക്ഷാഘാതത്തെത്തുടർന്ന് വലതുവശത്തു തളർച്ചയുണ്ടായെങ്കിലും തീയിൽ കുരുത്ത വിഎസ്, ഊർജസ്വലനായി മാറുകയാണ്. എല്ലാ ദിവസവും നാടിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു സഖാവിനെ തേടി വിളിയെത്തും. അദ്ദേഹത്തിനു ഫോൺ നൽകാറില്ലെങ്കിലും വിവരമെല്ലാം അറിയിക്കും. അസുഖം ബാധിച്ച സമയത്തേക്കാൾ ഇപ്പോൾ ഏറെ മെച്ചപ്പെട്ടു. ഇപ്പോഴും ചികിത്സ തുടരുകയാണെന്നും മകൻ വി.എ..അരുൺകുമാർ പറയുന്നു. 

ADVERTISEMENT

പ്രിയം മ്യൂസിക് പരിപാടികളോട്

ചാനലുകളിലെ സംഗീത പരിപാടികളോടു പണ്ടു മുതലേ താൽപര്യമുണ്ട് വിഎസിന്. പ്രത്യേകിച്ചു കുട്ടികൾ പാട്ടുപാടുന്ന പരിപാടികൾ. ഇപ്പോൾ അത്തരം പരിപാടികളോട് ഇഷ്ടം കൂടി. പാട്ടു കേട്ടു താളം പിടിക്കും. പത്ര വായനയ്ക്കിടയിൽ ടിവിയിലെ വാർത്തകളും കാണാറുണ്ട്. ചില വാർത്തകൾ വായിച്ചു കേട്ടാലും പത്രം കാണണമെന്നു പറയും. പത്രം കയ്യിൽ പിടിച്ച് വാർത്തയിലേക്ക് നീണ്ട ഒരു നോട്ടമെറിയും. ഒന്നു കൂടി വായിക്കും. തനി വിഎസ് ശൈലിയിൽ.

വി.എസ്.അച്യുതാനന്ദൻ

ഫിസിയോതെറപ്പി സജീവം

പക്ഷാഘാതം വന്നതോടെ യോഗയും നടത്തവും നിലച്ചു. എങ്കിലും ആറ്, ആറരയോടെ ഉണരും. വലതുകൈക്കും വലതുകാലിനും സ്വാധീനക്കുറവുണ്ട്. അതു മറികടക്കാൻ ഫിസിയോതെറപ്പി തുടർച്ചയായി ചെയ്യുന്നു. ഒരു മടിയുമില്ലാതെ അതു ചെയ്യും. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽനിന്നുള്ള കുഴമ്പ് ഉപയോഗിക്കുന്ന ശീലം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴും അതു തുടരുന്നു. പഴയ ഭക്ഷണരീതിയിൽ മാറ്റം വന്നെങ്കിലും ഇപ്പോഴുള്ള രീതിയും നന്നായി ആസ്വദിക്കുന്നുണ്ട്.

ADVERTISEMENT

രാഷ്ട്രീയം പറയും

എല്ലാ രാഷ്ട്രീയകാര്യങ്ങളിലും കൃത്യമായ നിലപാടും അഭിപ്രായവും ഉണ്ട്. അത് വീട്ടിലുള്ളവരുമായും സഹായികളുമായും പങ്കുവയ്ക്കുമെന്ന് മകൻ അരുൺ പറയുന്നു. കോവിഡ് കാലമായതിനാൽ വീട്ടിൽ തന്നെ ഇരിക്കുന്നതിന്റെ അസ്വസ്ഥത ചിലപ്പോഴൊക്കെ കാണിക്കും. പക്ഷേ, സന്ദർശകരെ അനുവദിക്കാത്തതാണ് വിഎസിന് നല്ലതെന്നാണ് വിദഗ്ധ ഉപദേശം. 

വി.എസിന്റെ പിറന്നാളാഘോഷം (ഫയൽ ചിത്രം)

ലോകത്തെമ്പാടുനിന്നും വിഎസിനെ തേടി വരുന്ന സന്ദേശങ്ങളും വിവരങ്ങളുമെല്ലാം കൃത്യമായി അറിയിക്കും. 98 ാം പിറന്നാൾ ഒക്ടോബറിൽ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. പ്രിയ സഖാവ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വിഡിയോ കോളിൽ വിളിച്ച് ‘ഹാപ്പി ബർത്ത് ഡേ’ പറഞ്ഞപ്പോൾ ‘താങ്ക്യു കൊമ്രേഡ്’ എന്നു മറുപടി പറഞ്ഞു. സ്വന്തം മണ്ഡലമായിരുന്ന മലമ്പുഴയുടെ കാര്യവും അന്വേഷിക്കും. അദ്ദേഹം ആരംഭിച്ച ഒട്ടേറെ പദ്ധതികൾ അവിടെ തുടരുകയാണ്. മണ്ഡലത്തിന്റെ പൊതുപരിപാടികളിൽ വിഎസിന്റെ സന്ദേശം വായിക്കുന്ന പതിവും ഉണ്ട്.  

വിഎസ് ഇല്ലാത്ത തിരഞ്ഞെടുപ്പ്

ADVERTISEMENT

പിണറായി വിജയൻ സർക്കാർ രണ്ടാമതും ഭരണത്തിലെത്തിയ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേദികളിൽ വിഎസ് ഇല്ലായിരുന്നെങ്കിലും ജനങ്ങളുടെ മനസ്സിൽ അദ്ദേഹം മാറാതെ ഉണ്ടായിരുന്നു. ഇത്തവണ വിഎസിന് വോട്ടു ചെയ്യാനും പറ്റിയില്ല.  വോട്ട് ചെയ്യിക്കാൻ തിരുവനന്തപുരത്തെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും ആരും എത്തിയില്ലെന്ന് മകൻ വി.എ.അരുൺ കുമാർ പറഞ്ഞു.

കുടുംബാംഗങ്ങളോടൊപ്പം വി.എസ്.

പുന്നപ്രയിലെ വീട്ടിൽ ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തിയിരുന്നു. തിരുവനന്തപുരത്താണു താമസിക്കുന്നതെന്നു തപാൽവോട്ടിനുള്ള അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ, അവിടെയെത്തി വോട്ട് ചെയ്യിക്കാൻ വ്യവസ്ഥയില്ലായിരുന്നു. വോട്ടർപട്ടികയിലെ വിലാസത്തിലെത്തി മാത്രമേ വോട്ട് ചെയ്യിക്കാൻ കഴിയൂ എന്നാണു നിയമം. അതാണ് വോട്ടു മുടങ്ങാൻ കാരണം. അനാരോഗ്യം കാരണം തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യാൻ പോയില്ല. 

കോവിഡ് വാക്സീൻ സ്വീകരിച്ചു

കോവിഡ് വാക്സീൻ സ്വീകരിച്ച് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിഎസും പങ്കാളിയായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയാണ് വാക്സീൻ സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും അതിജീവിക്കാമെന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

English Summary: At 98, VS Achuthanandan is Safe And Strong At Thiruvananthapuram Residence