തിരുവനന്തപുരം ∙ മറയൂർ, 2020 ഫെബ്രുവരി. ചിന്നാർ വന്യജീവി സങ്കേതത്തിലെ പാളപ്പെട്ടിയെന്ന ഒറ്റപ്പെട്ട ആദിവാസി കോളനി പ്രദേശത്ത് രാത്രി ചന്ദനമരങ്ങളുടെ സുരക്ഷയ്ക്കായി പട്രോളിങ് നടത്തുകയായിരുന്നു വനപാലകർ. പാളപ്പെട്ടിക്കപ്പുറം | Sandalwood Smuggling ​| Marayoor | Sandalwood Mafia | Manorama News

തിരുവനന്തപുരം ∙ മറയൂർ, 2020 ഫെബ്രുവരി. ചിന്നാർ വന്യജീവി സങ്കേതത്തിലെ പാളപ്പെട്ടിയെന്ന ഒറ്റപ്പെട്ട ആദിവാസി കോളനി പ്രദേശത്ത് രാത്രി ചന്ദനമരങ്ങളുടെ സുരക്ഷയ്ക്കായി പട്രോളിങ് നടത്തുകയായിരുന്നു വനപാലകർ. പാളപ്പെട്ടിക്കപ്പുറം | Sandalwood Smuggling ​| Marayoor | Sandalwood Mafia | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മറയൂർ, 2020 ഫെബ്രുവരി. ചിന്നാർ വന്യജീവി സങ്കേതത്തിലെ പാളപ്പെട്ടിയെന്ന ഒറ്റപ്പെട്ട ആദിവാസി കോളനി പ്രദേശത്ത് രാത്രി ചന്ദനമരങ്ങളുടെ സുരക്ഷയ്ക്കായി പട്രോളിങ് നടത്തുകയായിരുന്നു വനപാലകർ. പാളപ്പെട്ടിക്കപ്പുറം | Sandalwood Smuggling ​| Marayoor | Sandalwood Mafia | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ, 2020 ഫെബ്രുവരി. ചിന്നാർ വന്യജീവി സങ്കേതത്തിലെ പാളപ്പെട്ടിയെന്ന ഒറ്റപ്പെട്ട ആദിവാസി കോളനി പ്രദേശത്ത് രാത്രി ചന്ദനമരങ്ങളുടെ സുരക്ഷയ്ക്കായി പട്രോളിങ് നടത്തുകയായിരുന്നു വനപാലകർ. പാളപ്പെട്ടിക്കപ്പുറം തമിഴ്നാടാണ്. കണ്ണുതെറ്റിയാൽ മിനിറ്റുകൾക്കകം ചന്ദനമരങ്ങൾ മുറിച്ച് തമിഴ്നാട്ടിലേക്കു കടത്താൻ ചന്ദനക്കടത്തുകാർ കാത്തിരിക്കുന്ന സ്ഥലം. അതിർത്തിയോടു ചേർന്ന് ഉയരം കൂടിയ സ്ഥലത്തു നിൽക്കുന്ന മരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുന്നോട്ടു നീങ്ങിയത്.

45 മിനിറ്റ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ മരങ്ങളിലൊന്നു കാണാനില്ല. 5 കിലോമീറ്റർ താഴെയുള്ള വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചശേഷം പട്രോളിങ് സംഘം താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെ, കടത്തുകാർ പോയ വഴിയേ സഞ്ചരിച്ചു. മരം മുറിച്ചപ്പോഴുള്ള പൊടി വഴിയിൽ വീണതും ചെടികൾ ഒടിഞ്ഞതും കാൽപാടുകളുമാണു മുന്നോട്ടുള്ള വഴിയൊരുക്കുന്നത്. കിലോമീറ്ററുകൾ മുന്നോട്ടുപോയപ്പോൾ വലിയൊരു ഒച്ച. ഒരു കൂട്ടം കാട്ടുപോത്തുകൾ പാഞ്ഞടുക്കുന്നു. മുൻപേ പോയ കൊള്ളക്കാർ ഇളക്കിവിട്ടതാണ്. കാട്ടുപോത്തിന്റെ വരവിൽ മനുഷ്യന്റെ കാൽപാടുകൾ ഇല്ലാതായി. ഉദ്യോഗസ്ഥർ ജീവനും കൊണ്ട് ചിതറിയോടി. മറയൂരിലെ ചന്ദനക്കടത്തു വഴികളിലൂടെ മനോരമ ഓൺലൈൻ നടത്തിയ അന്വേഷണത്തിലൂടെ

മറയൂരിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനം
ADVERTISEMENT

∙ ചന്ദനം തലച്ചുമടാക്കി കാട്ടിലൂടെ 40 കിലോമീറ്റർ!

ചന്ദനത്തിനും ശർക്കരയ്ക്കും ലോകപ്രശസ്തമാണ് ഇടുക്കി ജില്ലയിലെ മറയൂർ. പ്രകൃതിയുടെയും മണ്ണിന്റെയും പ്രത്യേകതയിൽ മറയൂർ ചന്ദനത്തിനു പകിട്ടേറെ. മറയൂരിൽ ഇപ്പോഴുള്ളത് 59,784 ചന്ദനമരം. കിലോയ്ക്ക് 20,000 രൂപയാണ് ചന്ദനത്തടിയുടെ വില. 2005 ൽ മാത്രം കൊള്ളക്കാർ കൊണ്ടുപോയത് 2,490 ചന്ദനമരം. ദുർഘടമായ വനമേഖലയും തമിഴ്നാട്ടിലേക്കു കടക്കാനുള്ള വനപാതകളും വനത്തിനുള്ളിലെ ചിലരുടെ സഹായവുമാണ് കടത്തുകാർക്കു തുണയായത്.

മറയൂർ

മറയൂരിൽ പ്രധാനപ്പെട്ട അഞ്ചു കോളനികൾ. അതിൽ കടത്തുകാർ ഏറെയുള്ളത് പാളപ്പെട്ടിയിൽ. ചന്ദനമരത്തിന്റെ അവകാശമുണ്ടെന്നു വിശ്വസിക്കുന്ന കോളനിക്കാർ മരങ്ങൾ മുറിക്കും. അവരെ കബളിപ്പിച്ച് ലാഭം കൊയ്യാൻ സേലം, പളനി, ഈറോഡ് ഭാഗങ്ങളിൽനിന്നു സംഘങ്ങളെത്തും. മദ്യവും മൊബൈലും ബൈക്കുമാണ് ഇതിനു കൂലി. മുറിക്കേണ്ട മരം കണ്ടെത്തിയാൽ തമിഴ്നാട്ടിലെ സംഘങ്ങളെ അറിയിക്കും. കോളനിക്കാർ മുറിച്ചാൽ പരിസരത്തെവിടെയെങ്കിലും പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിക്കും. തമിഴ് സംഘങ്ങളാണ് മുറിക്കാനെത്തുന്നതെങ്കിൽ അവർക്ക് സഹായം നൽകും.

മരം മുറിച്ചാൽ വനത്തിലൂടെ കാടും മലയും താണ്ടി ചന്ദനം തലച്ചുമടാക്കി 40 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന തമിഴ് സംഘങ്ങളുണ്ട്. ഈ യാത്രയിൽ വിശ്രമമില്ല. രാത്രി രണ്ടു മണിക്കുശേഷം അതിർത്തി കടന്നെത്തുന്ന സംഘം മരം മുറിച്ച് അതിർത്തി പ്രദേശമായ ഞാവളയിലെത്തിക്കും. മരം ചെത്തി കാതൽ ചോറ്റുപാറ, മഞ്ഞപ്പെട്ടി വഴി തമിഴ്നാട്ടിലേക്കു കൊണ്ടു പോകും. 

മറയൂരിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനം
ADVERTISEMENT

കാട്ടിലൊരു നിയമമുണ്ട്; ആനയും പോത്തും സൃഷ്ടിക്കുന്നതാണ് കാട്ടിലെ വഴികൾ. പിന്നീടത് മനുഷ്യർ ഏറ്റെടുക്കും. എന്നാൽ, ചന്ദനക്കടത്തുകാരുടെ വഴികൾ വ്യത്യസ്തമാണ്. തമിഴ്നാട്ടിലെ പളനി അടക്കമുള്ള ഇടങ്ങളിൽനിന്നും വരുന്ന കടത്തൽ സംഘങ്ങൾ പാളപ്പെട്ടിയടക്കമുള്ള കോളനികളിലെ സഹായികളുടെ സഹകരണത്തോടെ, ആനയും കടുവയുമുള്ള കൊടുംകാട്ടിലെത്തും. പതിവു വഴികൾ ഉപേക്ഷിച്ച് വനപാലകരുടെ കണ്ണുവെട്ടിച്ച് കാടും മലയും കയറാൻ തുടങ്ങും. ദിവസങ്ങളോളം കഴിയാനുള്ള ലഘുഭക്ഷണവുമായാണ് സഞ്ചാരം. കാടിനുള്ളിൽ ടോർച്ച് തെളിക്കാനാകില്ല. വഴി കണ്ടുപിടിക്കാനുള്ള പ്രധാന മാർഗം കാടിനുള്ളിലൂടെ കടന്നുപോകുന്ന വലിയ വൈദ്യുതി പോസ്റ്റുകളാണ്.

∙ മരംമുറിക്കൽ 15 മിനിറ്റിനുളളിൽ

തമിഴ് സംഘങ്ങളുടെ വരവിനും പോക്കിനും ഒരു പ്രത്യേകതയുണ്ട്. വന്നവഴിയിലൂടെ മാത്രമേ സംഘം തിരിച്ചു പോകൂ. മറയൂരെത്തിയാൽ കോളനികളിലെ സഹായികളെ ഫോണിൽ ബന്ധപ്പെടും. മുറിക്കേണ്ട മരം കണ്ടെത്തിയാൽ 15 മിനിറ്റിനുള്ളിൽ മുറിച്ച് കഷണങ്ങളാക്കും. ചെറിയ വാളുകളാണ് മരം മുറിക്കാനുപയോഗിക്കുന്നത്. മെഷീൻ വാളുകൾ ഉപയോഗിക്കില്ല. ശബ്ദം കേൾക്കാതിരിക്കാൻ തൈര് അടക്കമുള്ള വസ്തുക്കൾ തടിയിലേക്ക് ഒഴിക്കും. മുറിച്ചു കഷണങ്ങളാക്കിയാല്‍ അവയുമായി കഴിയുന്നത്ര ദൂരം വിശ്രമമില്ലാതെ യാത്ര തുടരും. സുരക്ഷിതമെന്നു തോന്നിയാൽ മരം ചെത്തി വനത്തിൽ ഒളിപ്പിക്കും. അല്ലെങ്കിൽ തമിഴ്നാട്ടിലെ സുരക്ഷിതമായ സ്ഥലം ഏത്തുന്നതുവരെ മരവും ചുമന്നു യാത്ര തുടരും.

ഒരു മരത്തിന് കോളനിക്കാർക്കു കിട്ടുന്നത് 25,000 രൂപയോ മദ്യമോ മൊബൈലോ ആണ്. അതിർത്തി കടന്നാൽ മരത്തിനു ലക്ഷങ്ങളാണ് വില. തമിഴ്നാട്ടിലെ ഫാക്ടറികളിൽനിന്ന് ചന്ദനം വിവിധ രൂപങ്ങളിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്കു സഞ്ചരിക്കും.

ADVERTISEMENT

ആസൂത്രണം പാളപ്പെട്ടിയിൽ

ചന്ദനമോഷണം ആസൂത്രണം ചെയ്യുന്നത് പാളപ്പെട്ടി കോളനിയിൽ തമിഴ്നാട് മൊബൈൽ സിഗ്നൽ ലഭിക്കുന്ന മെട്ട് എന്ന ഉയരം കൂടിയ പ്രദേശത്താണ്. പാളപ്പെട്ടിയിലേക്കെത്താൻ മറയൂരിൽനിന്ന് വാഹനത്തിൽ വണ്ണാന്തുറ ചന്ദന റിസർവ് വരെയെത്തണം. അവിടെനിന്ന് 5 കിലോമീറ്റർ കൊടും വനത്തിലൂടെ ചന്ദനക്കാടുകൾ പിന്നിട്ടാൽ പാളപ്പെട്ടിയിലെത്താം. സിഗ്നല്‍ തടസ്സമില്ലാതെ ലഭിക്കുന്നതിനാൽ വനംകൊള്ളയുടെ ആസൂത്രണം ഈ സ്ഥലത്താണ്.

കുറ്റവാളികളുടെ കേന്ദ്രം കൂടിയാണ് മറയൂർ. മാസ്ക് ധരിക്കാതെ നിന്ന ആളിനെ ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിക്കുകയും ഗുരുതരമായ പരുക്കേൽപിക്കുകയും ചെയ്തിട്ട് അധികമായിട്ടില്ല. എന്നാൽ, വനപാലകർക്കു നേരേ അക്രമം പതിവായിരുന്ന കാലമുണ്ടായിരുന്നു. 2002 ൽ പട്രോളിങ്ങിനിടെ ചന്ദനമരം മുറിക്കുന്നത് കണ്ട് തടയാനെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജിജു കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചന്ദനകൊള്ളക്കാർ ആക്രമിച്ചു പരുക്കേൽപ്പിച്ചു. പൊലീസിൽ പരാതി നൽകി മടങ്ങവേ മറയൂർ ടൗണിൽവച്ച് കൊള്ളക്കാർ ആയുധങ്ങളുമായി വീണ്ടും ആക്രമിച്ചു. കേസ് നൽകിയതിന്റെ പകയായിരുന്നു കാരണം.

ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥർ മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷമാണ് ജോലിയിലേക്കു മടങ്ങിയെത്തിയത്. കൊള്ളക്കാര്‍ കൂട്ടത്തോടെ സ്റ്റേഷൻ ആക്രമിച്ച് ചന്ദനം കടത്തിയ സംഭവങ്ങളും നിരവധി. മിനി വീരപ്പൻ ബിനു കുമാർ, വലിയ കുപ്പൻ, മണികണ്ഠൻ എന്നിങ്ങനെ മറയൂരിനെ വിറപ്പിച്ച കടത്തുകാരുടെ പേരുകൾ നീളുന്നു. 

(പരമ്പര തുടരും – തോക്കുമായി ഇറങ്ങും ‘മിനി വീരപ്പൻ’...)

English Summary: How sandalwood smuggling mafia works in Marayoor- Web series part 1