ചന്ദനമോഷണത്തിനു തോക്ക് ഉപയോഗിക്കുന്ന ബിനുകുമാർ കോളനിയിലെ ഗ്ലാമർ താരമാണ്. തോക്കുമായി നടക്കുന്നതിനാൽ വീരപരിവേഷവുമുണ്ട്. കോളനികളിലെ ചെറുപ്പക്കാർക്കു തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ബിനുകുമാറാണ് ചന്ദ്രികയെ വധിക്കാനും | Sandalwood Smuggling | Marayoor, Idukki | Sandal Mafia | Manorama News

ചന്ദനമോഷണത്തിനു തോക്ക് ഉപയോഗിക്കുന്ന ബിനുകുമാർ കോളനിയിലെ ഗ്ലാമർ താരമാണ്. തോക്കുമായി നടക്കുന്നതിനാൽ വീരപരിവേഷവുമുണ്ട്. കോളനികളിലെ ചെറുപ്പക്കാർക്കു തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ബിനുകുമാറാണ് ചന്ദ്രികയെ വധിക്കാനും | Sandalwood Smuggling | Marayoor, Idukki | Sandal Mafia | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദനമോഷണത്തിനു തോക്ക് ഉപയോഗിക്കുന്ന ബിനുകുമാർ കോളനിയിലെ ഗ്ലാമർ താരമാണ്. തോക്കുമായി നടക്കുന്നതിനാൽ വീരപരിവേഷവുമുണ്ട്. കോളനികളിലെ ചെറുപ്പക്കാർക്കു തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ബിനുകുമാറാണ് ചന്ദ്രികയെ വധിക്കാനും | Sandalwood Smuggling | Marayoor, Idukki | Sandal Mafia | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂരിലെ ചന്ദനത്തിനു ചിലപ്പോഴൊക്കെ ചോരയുടെ നിറവും മണവുമാണ്. ഒറ്റും ദുരൂഹമായ കൊലപാതകങ്ങളും ക്രൂരമായ ആക്രമണങ്ങളുമൊക്കെ മറയൂരിലെ ചന്ദനക്കടത്തുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഒറ്റിനുള്ള ശിക്ഷ മരണമാണ്; കടത്തിനും ഒറ്റിനും പ്രേരിപ്പിക്കുന്നത് കൊടുംപട്ടിണിയും. മനോരമ ഓൺലൈൻ പരമ്പര ‘ചോരമണമുള്ള ചന്ദനക്കാടുകള്‍’ തുടരുന്നു.

പകരം വീട്ടാൻ തോക്കുമായെത്തി; ഇരയായത് ചന്ദ്രിക

ADVERTISEMENT

ചിന്നാർ വന്യജീവി സങ്കേതത്തിലെ പാളപ്പെട്ടി ആദിവാസി കോളനിയെയും മറയൂരിനെയും ഞെട്ടിച്ച സംഭവമായിരുന്നു ചന്ദ്രിക (30) എന്ന ആദിവാസി യുവതിയുടെ കൊലപാതകം. ചന്ദ്രിക വെടിയേറ്റു മരിക്കുന്നത് 2020 ഓഗസ്റ്റിൽ. വെടിവച്ചത് സഹോദരീ പുത്രൻ കാളിയപ്പൻ (21). ചന്ദനക്കടത്തുകാരെക്കുറിച്ചുള്ള വിവരം വനംവകുപ്പിനു കൈമാറിയെന്ന സംശയമായിരുന്നു കാരണം. കാളിയപ്പന്റെ കൂടെയുണ്ടായിരുന്നത് അതേ കോളനിക്കാർതന്നെയായ മണികണ്ഠനും (22) മാധവനും (18).

മറയൂരിലെ ചന്ദന ഡിപ്പോ

2020 ജൂലൈ 29 ന് മറയൂരിൽനിന്ന് ചന്ദനം മുറിച്ചു കടത്തിയതിനു മണികണ്ഠനെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയാൽ ഒറ്റുകാരെ കൊല്ലുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. അറസ്റ്റിനു കാരണക്കാരായ, കോളനിയിൽതന്നെയുള്ള താൽക്കാലിക വാച്ചര്‍മാരോടു പകരം വീട്ടാനാണ് മണികണ്ഠനും സംഘവും എത്തിയതെങ്കിലും ചന്ദ്രികയാണ് ഇരയായത്.

പാളപ്പെട്ടി വനത്തിനു സമീപമുള്ള കൃഷിഭൂമിയിൽ രാത്രി വന്യജീവി ശല്യം ഉണ്ടാകാതിരിക്കാൻ  സ്ത്രീകൾ ഉൾപ്പെടെയുള്ളളവർ കാവൽ കിടക്കുകയായിരുന്നു. മദ്യപിച്ചെത്തിയ പ്രതികൾ ഫോറസ്റ്റ് വാച്ചർമാരെ അന്വേഷിച്ചു. വാച്ചർമാരെ കിട്ടാത്ത ദേഷ്യത്തില്‍ സ്ത്രീകളുമായി വഴക്കിട്ട കാളിയപ്പൻ തോക്ക് ചന്ദ്രികയുടെ കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തി, തുടർന്നു വെടിവച്ചു. രക്ഷപ്പെടാൻ ശ്രമിച്ച കാളിയപ്പനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു പൊലീസിനു കൈമാറി. മണികണ്ഠനും മാധവനും പിന്നീട് അറസ്റ്റിലായി. മണികണ്ഠന്റെ വീട്ടിൽനിന്ന് 3 ചെറിയ ആനക്കൊമ്പുകളും പൊലീസ് പിടിച്ചെടുത്തു. മണികണ്ഠനാണ് പ്രദേശത്തെ ചന്ദനക്കൊള്ളയുടെ സൂത്രധാരനെന്നു വനംവകുപ്പ് പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം ചന്ദനക്കൊള്ളയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

അവിവാഹിതയായ ചന്ദ്രികയുടെ ബാല്യത്തിൽത്തന്നെ അമ്മ മരിച്ചു. അച്ഛൻ മാരികണ്ണനോടൊപ്പമാണ് താമസിച്ചിരുന്നത്. കുടിയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലെ റാഗി കൃഷിയായിരുന്നു വരുമാനമാര്‍ഗം. മൃതദേഹം എട്ടു കിലോമീറ്ററോളം വനപാതയിലൂടെ ചുമന്നാണ് താഴെയെത്തിച്ചത്.

ചന്ദനമരം
ADVERTISEMENT

∙ ബിനുകുമാർ എന്ന ‘മിനി വീരപ്പൻ’

ചന്ദനക്കടത്തിൽ കുപ്രസിദ്ധി വീരപ്പനായിരുന്നെങ്കിൽ പാളപ്പെട്ടി വെടിവയ്പ്പിന്റെ മുഖ്യസൂത്രധാരന്‍ ‘മിനി വീരപ്പൻ’ എന്നറിയപ്പെടുന്ന ബിനുകുമാറായിരുന്നു. ഇയാൾക്കെതിരെ പതിനൊന്നിലധികം കേസുകൾ വനംവകുപ്പിലുണ്ട്. അച്ഛൻ വലിയ കുപ്പനും നിരവധി കേസുകളിൽ പ്രതി. മുൻപ് കടത്തുകാരനും ഇപ്പോൾ ഫോറസ്റ്റ് താൽക്കാലിക വാച്ചറുമായ ശേഖറെ, ചന്ദനക്കടത്തിന്റെ വിവരം കൈമാറിയെന്ന കാരണത്താൽ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളാണ് അച്ഛനും മകനും.

‘‘പുൽകൃഷിയായിരുന്നു അന്ന് ജീവിതമാർഗം. കടുത്ത ദാരിദ്ര്യം കൊണ്ടാണ് ചന്ദനക്കടത്തിനിറങ്ങിയത്. ഇന്നിപ്പോൾ കാണുന്നതുപോലെയല്ല, അന്ന് വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷൻ നിൽക്കുന്ന സ്ഥലമടക്കം കൊടുംവനമാണ്. അന്ന് കുടിയിലുള്ളവരും തമിഴ്നാട്ടുകാരും വ്യാപകമായി ചന്ദനം മുറിച്ചു.’’– ശേഖർ ഓർത്തെടുക്കുന്നു.

സോമന്റെ വീട്ടിൽ നടന്ന പരിശോധന.

ചന്ദനം മുറിച്ചാലും ഇല്ലെങ്കിലും കേസിൽ പ്രതിയാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് ശേഖർ കടത്ത് മതിയാക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയക്കാരുടെ സഹായത്തോടെ ഫോറസ്റ്റുകാരെ ബന്ധപ്പെട്ടു. അവർ താൽക്കാലിക വാച്ചർ ജോലി നൽകി. അതോടെ കുടിയിലുള്ള ചിലർ എതിരായി. അക്കാലത്ത് ചന്ദനമരങ്ങൾ വ്യാപകമായി മോഷണം പോയതോടെയാണ് ഫോറസ്റ്റുകാർ ശേഖറിന്റെ സഹായം തേടിയത്. കുപ്പനെന്നയാളിനെ സംശയമുണ്ടെന്നും നിരീക്ഷിക്കണമെന്നും ശേഖർ ഉദ്യോഗസ്ഥരെ അറിയിച്ചു.
മാസങ്ങൾക്കുശേഷം കുപ്പനെ ഫോറസ്റ്റുകാർ അറസ്റ്റു ചെയ്തു. വിവരം ചോർത്തി നൽകിയത് ശേഖറാണെന്ന് മകൻ ബിനുകുമാർ അച്ഛനെ അറിയിച്ചതിനെത്തുടർന്നാണ് ശേഖറിനെ ആക്രമിച്ചത്. പൈപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് ശേഖർ 13 ദിവസം ആശുപത്രിയിലായി. ആഴത്തിലുള്ള മുറിവിന്റെ പാടുകൾ ഇപ്പോഴും ശേഖറിന്റെ തലയിൽ കാണാം. വെയിലു കൊള്ളാനോ തണുത്ത വെള്ളം കുടിക്കാനോ ആകില്ല. ഇപ്പോഴും കോളനിയിൽ നിരവധി ശത്രുക്കൾ ശേഖറിനുണ്ട്. വനംവകുപ്പിന്റെ പിന്തുണയാണ് ശക്തി.

സോമന്റെ വീട്ടിൽനിന്നു കണ്ടെടുത്ത ചന്ദനം
ADVERTISEMENT

∙ കടത്തിന് കൂലി മദ്യവും മൊബൈലും

ചന്ദനമോഷണത്തിനു തോക്ക് ഉപയോഗിക്കുന്ന ബിനുകുമാർ കോളനിയിലെ ഗ്ലാമർ താരമാണ്. തോക്കുമായി നടക്കുന്നതിനാൽ വീരപരിവേഷവുമുണ്ട്. കോളനികളിലെ ചെറുപ്പക്കാർക്കു തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ബിനുകുമാറാണ് ചന്ദ്രികയെ വധിക്കാനും ആയുധ പരിശീലനം നൽകിയത്. മദ്യവും മൊബൈലും നൽകിയാണ് ചെറുപ്പക്കാരെ ഇയാൾ കൂടെ കൂട്ടുന്നത്. മരം മുറിച്ചാൽ ആദിവാസികൾക്കെതിരെ കേസുണ്ടാകില്ലെന്ന് ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കും.

ചന്ദ്രിക വധത്തിൽ പ്രതികൾക്കു തോക്കു നൽകിയ സംഭവത്തിൽ അറസ്റ്റിലായ ഇടക്കടവ് പേരൂർ വീട്ടിൽ സോമനും (55) ചന്ദനക്കടത്തുമായി ബന്ധമുള്ളയാളായിരുന്നു. വീട്ടിൽ ടിവിയോ മൊബൈലോ ഇല്ല, ഓൺലൈൻ സംവിധാനമില്ലാത്തതിനാൽ മക്കളുടെ പഠനം മുടങ്ങുന്നു എന്നു മാധ്യമങ്ങളിലൂടെ പ്രതികരിച്ച ദിവസമാണ് കൊലക്കേസിൽ അറസ്റ്റിലാകുന്നത്. ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയ പൊലീസ്, തോക്കിന്റെ ഭാഗങ്ങളും വെടിയുണ്ടകളും വന്യമൃഗങ്ങളുടെ കൊമ്പും കണ്ടെത്തി.

അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുൻപ് വീട്ടിൽനിന്ന ചന്ദനം കാണാനില്ലെന്നു കാട്ടി സോമൻ പൊലീസിൽ പരാതി നൽകിയിരുന്നു. സോമൻ തന്നെയാണ് മരം ചന്ദനമാഫിയയ്ക്കു വിറ്റതെന്നു പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. സോമന്റെ വസ്തുവിൽനിന്ന് മുൻപും ചന്ദനം ‘മോഷണം’ പോയിരുന്നു. പത്തിലധികം മരങ്ങളുണ്ടായിരുന്ന വസ്തുവിൽ അവശേഷിക്കുന്നത് 5 എണ്ണം.

∙ ഒറ്റുമെന്നു സംശയം, തലയിൽ കല്ലുകൊണ്ടിടിച്ച് കൊലപാതകം

ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കൊലപാതകങ്ങൾ നടന്ന മണ്ണാണ് മറയൂർ. 2001 നു ശേഷം കൊല്ലപ്പെട്ടത് ആറിലധികം പേർ. പലതും അതിക്രൂരമായ കൊലപാതകങ്ങൾ. 2002 ജനുവരിയിലാണ് മറയൂർ ടൗണിലെ ടാക്സി ഡ്രൈവർമാരായ ജോർജ്, അഴകൻ എന്നിവരുടെ മൃതദേഹങ്ങൾ ഉദുമലയ്ക്കു സമീപമുള്ള തോമംഗലം ഗ്രാമത്തിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇവരുടെ ജീപ്പ് ചന്ദനക്കടത്തിനായി ഉപയോഗിച്ചശേഷം കൊല്ലുകയായിരുന്നു.

2016 ൽ നിരവധി ചന്ദനക്കേസുകളിൽ പ്രതിയായ കാന്തല്ലൂര്‍ സ്വദേശി ചന്ദ്രബോസ് വെടിയേറ്റു മരിച്ചു. ഉദുമലൈ റെയിൽവേപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത ശേഷം തല കല്ലുകൊണ്ടിടിച്ച് വികൃതമാക്കിയാണ് ട്രാക്കിൽ ഉപേക്ഷിച്ചത്. കൂട്ടുകാർ നടത്തിയ ചന്ദനമോഷണം ഒറ്റു കൊടുക്കുമെന്ന ആശങ്കയിലായിരുന്നു കൊലപാതകം.

2018 ൽ നിരവധി ചന്ദനക്കേസുകളിൽ പ്രതിയായ അയ്യാസ്വാമിയെ തലയിൽ കല്ലുകൊണ്ടിടിച്ചശേഷം കൊക്കയിൽ തള്ളി. പ്രതി പുത്രനെന്നയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. സ്ത്രീകൾ ഉള്‍പ്പെടെയുള്ള സംഘം ഫോറസ്റ്റ് ജീവനക്കാരെ കെട്ടിയിട്ട് ചന്ദനം മോഷ്ടിച്ച സംഭവങ്ങൾ ആവർത്തിക്കപ്പെട്ടതോടെയാണ് വനംവകുപ്പ് തിരിച്ചടിക്കൊരുങ്ങിയത്.

(പരമ്പര തുടരും: മുൻ കൊള്ളക്കാരി ഇന്ദ്രയുടെ കഥ...)