ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും റെക്കോഡ് കേള്‍പ്പിച്ചപ്പോൾ സമ്മതിച്ചു.  മൂന്നു വാച്ചർമാർക്കു കടത്തുകാരുമായി ബന്ധം ഉണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തി. അതിലൊരാൾ .... | Marayoor Sandalwood Smuggling | Manorama News

ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും റെക്കോഡ് കേള്‍പ്പിച്ചപ്പോൾ സമ്മതിച്ചു.  മൂന്നു വാച്ചർമാർക്കു കടത്തുകാരുമായി ബന്ധം ഉണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തി. അതിലൊരാൾ .... | Marayoor Sandalwood Smuggling | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും റെക്കോഡ് കേള്‍പ്പിച്ചപ്പോൾ സമ്മതിച്ചു.  മൂന്നു വാച്ചർമാർക്കു കടത്തുകാരുമായി ബന്ധം ഉണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തി. അതിലൊരാൾ .... | Marayoor Sandalwood Smuggling | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ 15 ന് രാത്രി. 108 ആംബുലൻസ് ജീവനക്കാർക്ക് മറയൂരിൽ നിന്ന് ഒരു ഫോൺ സന്ദേശം ലഭിച്ചു. ചന്ദനം മുറിക്കാൻ കാടിനുള്ളിൽ എത്തിയതാണെന്നും കൂടെയുള്ളയാൾക്ക് അപകടം പറ്റിയെന്നുമായിരുന്നു ആ സന്ദേശം. ഫോൺ കോൾ തിരഞ്ഞു നടത്തിയ അന്വേഷണം വന്നെത്തിയത് മറയൂരിലെ ചന്ദനമരം കടത്തിനുള്ള മറ്റൊരു നീക്കത്തിലേക്കും. മറയൂരിലെ ചന്ദനക്കടത്തു വഴികളിലൂടെ മനോരമ ഓൺലൈൻ അന്വേഷണ പരമ്പര തുടരുന്നു.

∙ 300 അടി താഴ്ചയിൽ വീണ് മരണം, കണ്ടെത്താൻ മണിക്കൂറുകൾ

ADVERTISEMENT

സമുദ്രനിരപ്പിൽനിന്ന് 5,000 അടി ഉയരമുള്ള പ്രദേശമാണ് സഹായം ആവശ്യപ്പെട്ട ചന്ദ്രമംഗലം. ജീപ്പുകൾ മാത്രമേ  ഈ ഭാഗത്തേക്കു പോകൂ. ആംബുലൻസുകാർക്ക് ആളെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. 108 ആംബുലൻസിലേക്കു വിളിച്ച നമ്പരിൽ  പൊലീസ് ബന്ധപ്പെട്ടപ്പോഴാണ്  തമിഴ്നാട്ടുകാരനായ ആളാണ് പാറയിൽനിന്ന് കാൽവഴുതി വീണതെന്നു മനസിലായത്.

ആംബുലൻസ് വിളിച്ച ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയി. വനംവകുപ്പു ഉദ്യോഗസ്ഥരും പൊലീസും രാത്രി കാടുകയറിയെങ്കിലും പ്രതികൂല കാലാവസ്ഥയും കാട്ടാനകളും തിരച്ചിലിനു തടസമായി. കാട്ടാനക്കൂട്ടം പൊലീസ് സംഘത്തെ ആക്രമിച്ചു. ഒടുവിൽ വെള്ളിയാഴ്ച പകൽ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ്  ശരീരം കണ്ടെത്തിയത്.

മറയൂരിലെ ചന്ദനക്കാടിലൂടെ പോകുന്ന റോഡ്.

പോക്കറ്റിൽനിന്ന് ലഭിച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് തിരുപ്പത്തൂർ വാണിയം പാടി സ്വദേശിയായ സതീഷാണ്(35) മരിച്ചതെന്നു മനസിലായി. മോഷ്ടിച്ച ചന്ദനം തലച്ചുമടായി കൊണ്ടുപോകുന്നതിനിടെ  300 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണതാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കൂടെയുള്ള സംഘാംഗങ്ങളാണ് ആംബുലൻസ് സഹായത്തിനായി വിളിച്ചത്. ഇവർ ചന്ദനവുമായി രക്ഷപ്പെട്ടു. കുണ്ടക്കാട് ആനകെട്ടാൻ പള്ളത്തിൽ ഭാഗത്തുനിന്നാണ് 2 ചന്ദനമരങ്ങൾ മോഷ്ടിച്ചത്. ഇവർക്കായി ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഘത്തിൽ നാലോളംപേർ ഉണ്ടായിരുന്നതായി വനംവകുപ്പിനു വിവരം ലഭിച്ചു.

ADVERTISEMENT

∙ ‘വന്ന വഴി മറക്കാത്ത’ തമിഴ് സംഘങ്ങൾ

ചന്ദനം മോഷ്ടിക്കാനെത്തുന്നവരുടെ ചില പ്രത്യേകതകളാണ് അന്വേഷണത്തെ സഹായിക്കുന്നത്. തമിഴ് സംഘങ്ങൾ കേരളത്തിലേക്കുവന്ന വഴിയിലൂടെ മാത്രമേ ചന്ദനവുമായി തിരിച്ചുപോകൂ. കാലം മാറിയിട്ടും ഈ രീതിക്കു മാറ്റമില്ല. മോഷണം ആസൂത്രണം ചെയ്യുന്നവൻ തമിഴ്നാട് അതിർത്തി കടക്കില്ല. തമിഴ്നാട് ഭാഗത്ത് വാഹനവുമായി നിൽക്കും.

കേരളത്തിലേക്കു വരുന്നതിൽ ഭൂരിഭാഗവും തുച്ഛമായ തുകയ്ക്കു ജോലി ചെയ്യുന്ന സാധാരണക്കാരില്‍ സാധാരണക്കാർ. മോഷ്ടാക്കൾ കേരള അതിർത്തി കടന്നാൽ കുറച്ചു ദിവസം വനംവകുപ്പിന്റെ നീക്കങ്ങൾ നിരീക്ഷിക്കും. സംഘത്തിലെ കുറച്ചുപേർ മരങ്ങളുള്ള ഭാഗത്തേക്കു കയറും.

ദിവസങ്ങളോളം മോഷ്ടാക്കളുടെ കാത്തിരിപ്പു നീളും. ഇതിനിടെ കൊണ്ടുവന്ന ഭക്ഷണം തീർന്നാൽ അടുത്തുള്ള കുടികളിൽനിന്ന് മോഷ്ടിക്കും. ഭക്ഷണമോ പാത്രമോ മോഷണം പോയാൽ തമിഴ്നാട്ടിൽനിന്ന് ആളുവന്നു എന്ന് വനംവകുപ്പ് ഉറപ്പാക്കും. ചില മരങ്ങൾ പോയാൽ ജീവനക്കാരാണ് വിവരം ചോർത്തിയതെന്നു ഉറപ്പിക്കാം. കാരണം, ആ മരത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും കൂടുതൽ അറിയുന്നതു ജീവനക്കാരനായിരിക്കും.

ADVERTISEMENT

∙ ജോലി താൽക്കാലിക വാച്ചർ, മരംകടത്തിൽ സഹായി

മറയൂരിലും മറ്റും പ്രവർത്തിക്കുന്ന താൽക്കാലിക വാച്ചർമാർക്ക് സ്ഥലത്തെ മൊത്തം മരത്തെക്കുറിച്ചും വഴികളെക്കുറിച്ചും കൃത്യമായ അറിവുണ്ട്.  ചന്ദനം തുടർച്ചയായി മോഷണം പോയതോടെയാണ് സംശയം ഇയാളിലേക്കെത്തിയത്.

ഒരു മറയൂർ കാഴ്ച.

മൊബൈലിൽ അശ്ലീല വിഡിയോ കാണുന്ന ആളായിരുന്നു വാച്ചർ. എന്നാൽ, സാങ്കേതിക വിദ്യകൾ വശമില്ല. ഇയാൾക്ക് ഇത്തരം വിഡിയോ ഫോണിലാക്കി കൊടുക്കുന്ന ആളിനെ കണ്ടെത്തി വാച്ചറുടെ ഫോണിൽ കോൾ റിക്കോഡർ ഇട്ടു. വീണ്ടും വിഡിയോ കയറ്റാൻ ഫോൺ കൊണ്ടുവന്നപ്പോൾ കോൾ റെക്കോർഡ് മൊത്തം എടുത്തു. കടത്തുകാരുമായുള്ള സംഭാഷണങ്ങളായിരുന്നു ഏറെ.

ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും റെക്കോഡ് കേള്‍പ്പിച്ചപ്പോൾ സമ്മതിച്ചു.  മൂന്നു വാച്ചർമാർക്കു കടത്തുകാരുമായി ബന്ധം ഉണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തി. അതിലൊരാൾ ഡിഎഫ്ഒയുടെ അതിവിശ്വസ്തനായിരുന്നു.  രണ്ടു ബീയർ പ്രതിഫലമായി ലഭിക്കുന്നതിനു മരം മുറിക്കാൻ പോയവരുമുണ്ട് മറയൂരിൽ.

∙ അരയിൽ വാൾ കെട്ടിയെത്തും മോഷ്ടാക്കൾ

മരം പോയാൽ കണ്ടെത്തുന്നതിനും രീതികളുണ്ട്. മോഷ്ടാക്കൾ നടന്ന വഴി കണ്ടെത്താൻ വിദഗ്ധരാണ് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട താൽക്കാലിക വാച്ചർമാർ. രാത്രി 2 മണി 3 മണി സമയത്താണ് മോഷണം നടക്കുന്നത്. തടിമില്ലിൽ ഇപയോഗിക്കുന്ന വാൾ അരയിൽ കെട്ടി മോഷ്ടാക്കൾ എത്തും. രണ്ടു വശത്തും തോർത്തോ ബനിയനോ കെട്ടി മരം മുറിക്കും.

15 മിനിട്ടിനുള്ളിൽ പണി തീർത്ത് നടുവിലുള്ള ഭാഗവുമായി യാത്ര തുടരും. ഒരു അടിക്കാണ് ചന്ദനം മുറിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും താൽക്കാലിക വാച്ചര്‍മാരും അന്വേഷണം ആരംഭിക്കുന്നത് മോഷണം പോയ മരത്തിന്റെ ചുവടിൽനിന്നാണ്.

കാൽപാടുകൾ തിരിച്ചറിയാൻ വിദഗ്ധരാണ് താൽക്കാലിക വാച്ചർമാർ. മരത്തിന്റെ പൊടി വഴിയിൽ വീണതും ചെടികൾ ഒടിഞ്ഞതും ഊന്നി നടക്കാൻ ഉപയോഗിച്ച കമ്പിന്റെ പാടുകളും പിന്തുടർന്ന് അവർ കള്ളന്റെ വഴിയിൽ യാത്ര ആരംഭിക്കും.

വഴിതെറ്റിക്കാൻ മോഷ്ടാക്കൾ തെറ്റായ വഴിയിൽ മരത്തിന്റെ പൊടിയും ചീളുകളും വിതറും; ചെടികൾ ഒടിച്ചിടും. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലായിരിക്കും ഈ കബളിപ്പിക്കൽ മനസിലാകുന്നത്. വീണ്ടും എതിർദിശയിൽ അന്വേഷണം ആരംഭിക്കും.

കാൽപാടുകൾ കണ്ടാൽ എത്രപേർ സംഘത്തിലുണ്ടെന്നു കൃത്യമായി പറയുന്ന വാച്ചർമാരുണ്ട്. ചെറിയ സൂചനകൾ മനസിലാക്കി കാട്ടിലൂടെ കിലോമീറ്ററുകൾ നടന്നാണ് കള്ളൻമാർ‌ ഒളിപ്പിച്ച ചന്ദനം കണ്ടെത്തുന്നത്. ‘കള്ളൻമാർ കാട്ടിലൂടെ 40 കിലോമീറ്റർ സഞ്ചരിച്ചാൽ അത്രയും ദൂരം വാച്ചർമാർക്കും സഞ്ചരിക്കേണ്ടിവരും’– താൽക്കാലിക വാച്ചർമാരായ കറുപ്പനും പച്ചയ്യനും പറയുന്നു. ആനയെയും പുലിയെയും മറികടന്നാണ് കള്ളൻമാർ വരുന്നത്. അന്വേഷണസംഘവും സഞ്ചരിക്കുന്നത് ആ വഴികളിലൂടെ തന്നെ.

∙ ശാഖകൾ അന്തരീക്ഷത്തിൽ, തടി മാത്രം കാണില്ല!

ഒരു മറയൂർ കാഴ്ച.

ചന്ദന മരത്തിന്റെ ശാഖകൾ കമ്പിയിൽ കെട്ടി നിർത്തി തടി മാത്രം മുറിച്ചു കടത്തുന്ന രീതി  കാട്ടിൽ പതിവില്ല. നാട്ടിലാണ് ഈ രീതി കൂടുതൽ. ചന്ദനക്കടത്തുകാർക്ക് എല്ലാ നാട്ടിലും ഏജൻറുമാരുണ്ടാകും. ചന്ദനമരം നിൽക്കുന്ന വീടുകളോ മറ്റിടങ്ങളോ കാട്ടികൊടുത്താൽ പ്രതിഫലം ലഭിക്കും.

കടത്തുകാർക്ക് ഇതിനു ചില രീതികളുണ്ട്. ആദ്യം വീട്ടിലെത്തി ചന്ദനം കൊടുക്കാനുണ്ടോ എന്നു ചോദിക്കും. വീട്ടുകാർ താൽപര്യം അറിയിച്ചാൽ ചെറിയ വില കൊടുത്ത് ചന്ദനം മുറിച്ചു കൊണ്ടുപോകും. മരം കൊടുക്കില്ലെന്നു പറഞ്ഞാലും അന്നു രാത്രി മരം മുറിച്ചുകടത്തിയിരിക്കും; അത് കാലങ്ങളായി തുടരുന്ന പതിവാണ്.

മരം കെട്ടിനിർത്താനും മുറിക്കാനും വിദഗ്ധരുണ്ട്. അഞ്ച് അംഗ സംഘമാണെങ്കിൽ മൂന്നു പേർ മരത്തിന്റെ ശിഖിരങ്ങളെ കമ്പി ഉപയോഗിച്ച് ചുറ്റുമുള്ള മരത്തിൽ കെട്ടിനിർത്തും. രണ്ടുപേർ മുറിക്കും. പുലർച്ചെ വീട്ടുകാർ നോക്കുമ്പോൾ ശിഖരങ്ങൾ അന്തരീക്ഷത്തിൽ നിൽക്കുന്നതു കാണാം; തടി ഉണ്ടാകില്ല.

സാഹസികമായ പ്രവർത്തികൾക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ചിരിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. പണത്തിനായി ചന്ദനം മുറിക്കാൻ കാടുകയറുന്നവരിൽ ചിലർ ചന്ദനം നേരിട്ടു കണ്ടിട്ടുണ്ടാകില്ല. ഫോട്ടോയിൽ കണ്ടതിൻറെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ ‘ചന്ദനമരം’ മുറിക്കും. കിലോമീറ്ററുകൾ ചുവന്ന് തമിഴ്നാട്ടിലെത്തിക്കുമ്പോഴായിരിക്കും മരം ചന്ദനമല്ലെന്നു മനസിലാകുന്നത്. അങ്ങനെ മോഷണം പോയ വിലകുറഞ്ഞ മരങ്ങളുടെ കുറ്റികളും വനംവകുപ്പ് ജീവനക്കാർ കാട്ടിതന്നു.

(പരമ്പര തുടരും...)

English Summary: Sandalwood smugglling in Marayoor- Web series part 4