കെ.കെ. ശൈലജ അധികാരത്തിലിരുന്ന സമയത്താണ്, രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധനേടിയിരുന്ന കേരളത്തിന്റെ ആരോഗ്യ-സാമൂഹ്യ നേട്ടങ്ങളിൽ പലതും ഞെട്ടിപ്പിക്കുന്ന വിധത്തിൽ പിന്നിലേക്കു പോയത്. എന്നാൽ ഇതു ജനങ്ങളെ അറിയിക്കുന്നതിനോ അതു പരിഹരിക്കുന്നതിനുള്ള പരിപാടികളോ പദ്ധതികളോ അവർ ആസൂത്രണം ചെയ്തില്ല എന്നുള്ള വീഴ്ച അമ്പരപ്പിക്കുന്നതാണ്! അവരുടെ പിൻഗാമിയായി വന്ന വീണാ ജോർജും.. KK Shylaja Teacher . Covid . Kerala Health

കെ.കെ. ശൈലജ അധികാരത്തിലിരുന്ന സമയത്താണ്, രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധനേടിയിരുന്ന കേരളത്തിന്റെ ആരോഗ്യ-സാമൂഹ്യ നേട്ടങ്ങളിൽ പലതും ഞെട്ടിപ്പിക്കുന്ന വിധത്തിൽ പിന്നിലേക്കു പോയത്. എന്നാൽ ഇതു ജനങ്ങളെ അറിയിക്കുന്നതിനോ അതു പരിഹരിക്കുന്നതിനുള്ള പരിപാടികളോ പദ്ധതികളോ അവർ ആസൂത്രണം ചെയ്തില്ല എന്നുള്ള വീഴ്ച അമ്പരപ്പിക്കുന്നതാണ്! അവരുടെ പിൻഗാമിയായി വന്ന വീണാ ജോർജും.. KK Shylaja Teacher . Covid . Kerala Health

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.കെ. ശൈലജ അധികാരത്തിലിരുന്ന സമയത്താണ്, രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധനേടിയിരുന്ന കേരളത്തിന്റെ ആരോഗ്യ-സാമൂഹ്യ നേട്ടങ്ങളിൽ പലതും ഞെട്ടിപ്പിക്കുന്ന വിധത്തിൽ പിന്നിലേക്കു പോയത്. എന്നാൽ ഇതു ജനങ്ങളെ അറിയിക്കുന്നതിനോ അതു പരിഹരിക്കുന്നതിനുള്ള പരിപാടികളോ പദ്ധതികളോ അവർ ആസൂത്രണം ചെയ്തില്ല എന്നുള്ള വീഴ്ച അമ്പരപ്പിക്കുന്നതാണ്! അവരുടെ പിൻഗാമിയായി വന്ന വീണാ ജോർജും.. KK Shylaja Teacher . Covid . Kerala Health

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവർത്തന മികവുകൊണ്ട് ലോകത്തിന്റെ ആദരവ് നേടിയ വനിതയാണ്  കെ.കെ.ശൈലജ. മാരകമായ നിപ വൈറസിന്റെ വ്യാപനം തടയുന്നതിനും ആദ്യ ഘട്ടത്തിൽ കോവിഡിനെ പ്രതിരോധിക്കുന്നതിനും അവർ കാണിച്ച നേതൃത്വപരമായ മികവാണ് കേരളത്തിന് അവരെ പ്രിയപ്പെട്ട ആരോഗ്യമന്ത്രിയാക്കിയത്. എന്നാൽ നിർഭാഗ്യകരമെന്നു പറയെട്ടെ, കെ.കെ.ശൈലജ അധികാരത്തിലിരുന്ന സമയത്താണ്, രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധനേടിയിരുന്ന കേരളത്തിന്റെ ആരോഗ്യ-സാമൂഹ്യ നേട്ടങ്ങളിൽ പലതും ഞെട്ടിപ്പിക്കുന്ന വിധത്തിൽ പിന്നിലേക്കു പോയത്. എന്നാൽ ഇതു ജനങ്ങളെ അറിയിക്കുന്നതിനോ അതു പരിഹരിക്കുന്നതിനുള്ള പരിപാടികളോ പദ്ധതികളോ അവർ ആസൂത്രണം ചെയ്തില്ല എന്നുള്ള വീഴ്ച അമ്പരപ്പിക്കുന്നതാണ്! അവരുടെ പിൻഗാമിയായി വന്ന വീണാ ജോർജും ഇതുവരെ ഇക്കാര്യം ജനത്തെ അറിയിക്കുകയോ, അതിലേക്കു നയിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

പെൺകുഞ്ഞുങ്ങള്‍ കുറയുമ്പോൾ...

ADVERTISEMENT

സംസ്ഥാനത്തിന് ഏറ്റവും അപമാനകരമായ വീഴ്ച സംഭവിച്ചത് നവജാത ശിശുക്കളുടെ ലിംഗാനുപാതത്തിലാണ് (സെക്സ് റേഷ്യോ അറ്റ് ബർത്ത്). നവജാത ശിശുക്കളുടെ ലിംഗാനുപാതം കണക്കാക്കുന്നത്, 1000 ആൺകുട്ടികൾ ജനിക്കുമ്പോൾ എത്ര പെൺകുട്ടികൾ ജനിക്കുന്നു എന്ന കണക്കനുസരിച്ചാണ്. വർഷങ്ങളായി സംസ്ഥാനത്തു പെൺകുഞ്ഞുങ്ങളുടെ എണ്ണം ആൺകുട്ടികളേക്കാൾ കൂടുതലായിരുന്നു.

നമ്മുടെ ഉയർന്നു നിന്ന നവജാതശിശു ലിംഗാനുപാതം കേരളത്തിന്റെ സാമൂഹ്യ ആരോഗ്യത്തിന്റെയും ബോധത്തിന്റെയും സൂചികകളായിരുന്നു. കേരള സമൂഹം ആൺകുട്ടിയെയും പെൺകുട്ടിയെയും തുല്യരായി കാണുന്നു എന്നും രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നതു പോലെ പെൺകുഞ്ഞുങ്ങളെ  അമ്മമാരുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ കൊല ചെയ്യുന്ന കിരാതവും അതിക്രൂരവുമായ പ്രവർത്തി കേരളത്തിൽ ഇല്ല എന്നും  ലോകത്തോട് അഭിമാനത്തോടെ പറയാൻ ഈ ഉയർന്ന നവജാത ശിശു  ലിംഗാനുപാതിന്റെ ബലത്തിൽ നമുക്കു  കഴിയുമായിരുന്നു.

എന്നാൽ ഇപ്പോൾ കേരളം ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥയിലാണ്. ഏറ്റവും പുതിയ നവജാത ശിശു ലിംഗാനുപാതം കാണിക്കുന്നത് കേരളത്തിൽ ഇപ്പോൾ ആൺകുട്ടികളേക്കാൾ കുറവ് എണ്ണം പെൺകുട്ടികളേ ജനിക്കുന്നുള്ളൂ എന്നാണ്. ദേശീയ കുടുംബാരോഗ്യ സർവേ (നാഷനൽ ഫാമിലി ഹെൽത്ത് സർവേ-എൻഎഫ്എച്ച്എസ് 5) അനുസരിച്ചു 2019-20ൽ കേരളത്തിൽ 1000 ആൺകുട്ടികൾ ജനിച്ചപ്പോൾ, പെൺപിറവിയുടെ  എണ്ണം 951 ആയിരുന്നു. 2015-16ലെ  1047ൽനിന്നാണ് ഈ വീഴ്ച.  5 വർഷം കൂടുമ്പോഴാണ് ദേശീയ കുടുംബാരോഗ്യ സർവേ നടത്തുന്നത്.

പ്രതീകാത്മക ചിത്രം.

ആലപ്പുഴ, കൊല്ലം, കാസർകോട്, കോഴിക്കോട് എന്നീ ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും നവജാത ശിശുക്കളുടെ ലിംഗാനുപാതം വളരെ താഴെയാണ്. ഇടുക്കി, തൃശൂർ ജില്ലകളിൽ ഈ അനുപാതത്തിൽ 20 ശതമാനം കുറവുണ്ടായി. നിതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചിക അനുസരിച്ചു കേരളത്തിൽ  2018ൽ നവജാത ശിശുക്കളുടെ ലിംഗാനുപാതം 959 ആയിരുന്നു. ഇത് 2019ൽ 957  ആയി കുറഞ്ഞു. അടുത്തവർഷം ഇത് 951ലേക്ക് കൂപ്പുകുത്തി. ഈ കണക്കുകളെല്ലാം പറയുന്നത് വർഷം തോറും പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ്.

ADVERTISEMENT

പെൺകുട്ടികളുടെ കുറവിന് കാരണം, നവജാത ശിശുക്കളുടെ മരണമോ മാസം തികയാതെയുള്ള ജനനം മൂലമുള്ള ഉയർന്നനിരക്കിലുള്ള നവജാത ശിശുക്കളുടെ മരണമോ അല്ല എന്നാണ് വിദഗ്ധ മതം. മറിച്ചു, മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്നതുപോലെ,  ഭ്രൂണത്തിന്റെ ലിംഗനിർണയം നടത്തി പെൺഭ്രൂണങ്ങളെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽവച്ചുതന്നെ കൊല ചെയ്യുന്നത് കൊണ്ടുതന്നെയാകണം കേരളത്തിലും നവജാതശിശു  ലിംഗാനുപാതം താഴേക്കു പോകുന്നത് എന്നാണ് അവർ പറയുന്നത്.

രാജ്യത്ത് നിരോധിച്ചിട്ടുള്ള ഫീറ്റൽ സെക്സ് ഡിറ്റർമിനേഷൻ അഥവാ ഭ്രൂണ ലിംഗനിർണയം കേരളത്തിലും വ്യാപകമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികൾ, പ്രത്യേകിച്ച് പഞ്ചനക്ഷത്ര ആശുപത്രികളും വന്ധ്യതാ നിവാരണ കേന്ദ്രങ്ങളുമെല്ലാം സംശയത്തിന്റെ നിഴലിലാണ്. ശൈലജ മന്ത്രിയായിരുന്ന കാലഘട്ടത്തിനു കുറച്ചു മുൻപു തുടങ്ങിയ ദേശീയ കുടുബാരോഗ്യ  സർവേ 5 , അവർ അധികാരം ഒഴിയുന്നതിനു മുൻപേ പൂർത്തിയായിരുന്നു. സർവേ റിപ്പോർട്ട് അവർ കണ്ടിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

കെ.കെ.ശൈലജ

തന്നെയുമല്ല നിതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചിക 2018ഉം 2019ഉം കെ.കെ.ശൈലജ അധികാരത്തിൽ ഇരുന്നപ്പോഴാണ് പുറത്തിറക്കിയത്. ഇതുകൂടാതെ കെ.കെ.ശൈലജ അധികാരത്തിൽ ഇരുന്നപ്പോൾ, വർഷം തോറും പെൺകുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഉണ്ടായ കുറവ് ബന്ധപ്പെട്ട അധികാരികൾ അവരുടെ ശ്രദ്ധയിൽ തീർച്ചയായും പെടുത്തിയിട്ടുമുണ്ടാകണം. എന്നിട്ടും അവർ നിശബ്ദയായി ഇരുന്നു എന്നാണ് സംസാരിക്കുന്ന കണക്കുകൾ പറയുന്നത്. എല്ലാകാര്യങ്ങളിലും പ്രതികരിക്കുന്ന, കേരളത്തിലെ പൊതുജനാരോഗ്യ പ്രവർത്തകരും, സ്ത്രീപ്രവർത്തകരും എന്തുകൊണ്ട് കഴിഞ്ഞ അഞ്ചുവർഷം  ഇക്കാര്യത്തിൽ നിശബ്ദത പാലിച്ചു എന്നത് ആരെയും അ്ദഭുതപ്പെടുത്തുന്ന കാര്യമാണ്. 

ഇടപെടലില്ല, ആത്മഹത്യാനിരക്ക് ഉയർന്നിട്ടും...

ADVERTISEMENT

നവജാത ശിശുക്കളുടെ ലിംഗാനുപാതത്തിൽ മാത്രമല്ല, സ്ത്രീകളുടെയും, കുട്ടികളുടെയും ആരോഗ്യപരിരക്ഷയിലും സംസ്ഥാനത്തിന് ഈ കാലഘട്ടത്തിൽ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല എന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് അതിന്റെ താഴെത്തട്ടിൽ സാമാന്യം വിപുലമായ പ്രവർത്തന ശൃംഖലകൾ ഉണ്ടായിട്ടും, സംസ്ഥാനത്തെ 22.6% ഗർഭിണികളും വിളർച്ച ബാധിച്ചവരാണെന്നാണ് നിതി ആയോഗിന്റെ 2020ലെ സുസ്ഥിരവികസന ലക്ഷ്യ സൂചിക പറയുന്നത്. 2019ലെയും, 2018ലെയും സൂചികകളിൽ ഈ കണക്കിൽ മാറ്റം കാണുന്നില്ല. ഇതിനർഥം സംസ്ഥാന സർക്കാർ, പ്രത്യേകിച്ച് അതിന്റെ ആരോഗ്യ വകുപ്പ്, ഈ നില  മെച്ചപ്പെടുത്താൻ ഒരു ശ്രമവും നടത്തിയില്ല, അല്ലെങ്കിൽ അവരുടെ ശ്രമം വിജയിച്ചില്ല എന്നാണ്. ഒരു കാര്യം ഉറപ്പാണ്. ഇതു പരിഹരിക്കാനായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തീവ്രയജ്ഞം ഉണ്ടായിട്ടില്ല. അത് ഉണ്ടായിരുന്നെകിൽ സമൂഹം അറിയുമായിരുന്നു.

പ്രതീകാത്മക ചിത്രം

സംസ്ഥാനത്തെ 5 വയസ്സിനു താഴെയുള്ള 18.7% കുട്ടികളും ഭാരക്കുറവുള്ളവരാണെന്ന് 2019ലെയും 2020ലെയും സൂചികകൾ പറയുന്നു. 2018ലെ സൂചിക അനുസരിച്ച്  ഇത് 19.7 ശതമാനമായിരുന്നു. അഞ്ചു വയസ്സിനു താഴെയുള്ള 20.5% കുട്ടികൾക്ക് വളർച്ചക്കുറവുണ്ടെന്നു 2020ലെയും 2019ലെയും  സൂചികകൾ കണ്ടെത്തി. സംസ്ഥാനത്ത് 1 ലക്ഷം പേരിൽ 24.3 പേർ ആത്മഹത്യ ചെയ്യുന്നു എന്നും 2020ലെ സൂചികയിലുണ്ട്. 2019ലും, 2028ലും ഇത് സംബന്ധിച്ചുള്ള  സ്ഥിതിവിവര കണക്കെടുപ്പ് നടത്തിയിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ ഈ ആത്മഹത്യാ നിരക്ക് കേരള സമൂഹത്തിന്റെ  മാനസിക ദൃഢതയെക്കുറിച്ച് സംശയം ജനിപ്പിക്കും.

ആത്മഹത്യ ഒരു സമൂഹ രോഗമായി വളരുന്നു എന്ന തോന്നൽ  ഉണ്ടാക്കുന്നു. ജീവിതത്തിൽ ഒരേ പ്രതിസന്ധി നേരിടുന്നവരിൽ  ഒരാൾ ജീവനൊടുക്കിയാൽ മറ്റുള്ളവരിൽ പലരും അതേ മാർഗം സ്വീകരിക്കുന്നു. ഉദാഹരണത്തിന്, ഭർതൃപീഡനം മൂലം ഒരു യുവതി ജീവിതം  അവസാനിപ്പിച്ചപ്പോൾ, അതേ അവസ്ഥ നേരിടുന്ന പല യുവതികളും ജീവിതം  അവസാനിപ്പിച്ചത്. കടക്കെണിയിലാകുന്ന ഒരു കർഷകൻ ആത്മഹത്യ ചെയ്താൽ, സമാന നിലയിലുള്ള പല കർഷകരും ആ വഴി തേടുന്നു. ഇതിനെ നേരിടാൻ പുതിയ നിയമങ്ങളും, നടപടികളും ആവശ്യമാണ്. അതുപോലെത്തന്നെ സമൂഹത്തിന്റെ മാനസിക ആരോഗ്യം പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളും തുടർച്ചയായി ഉണ്ടാകണം. മാറിയ കാലത്തു ജീവിക്കുന്ന ഏതൊരു സമൂഹവും ഇപ്പോൾ  പലകാര്യങ്ങൾ കൊണ്ട്  മാനസിക പിരിമുറുക്കത്തിലാണ് ജീവിക്കുന്നത്. സംസ്ഥാനത്തു വർഷങ്ങളായി നിൽക്കുന്ന ഒരു പ്രവണതയാണിത്. എന്നിട്ടും, ഇത് തടയുന്നതിനു ഫലപ്രദമായ നടപടി സ്വീകരിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.  

കുട്ടികളുടെ കൊഴിഞ്ഞുപോക്ക്

ഒന്നു മുതൽ എട്ടാം ക്ലാസ് വരെ പഠിക്കേണ്ട കുട്ടികളുടെ 92.07 ശതമാനമേ സ്‌കൂളിൽ എത്തുന്നുള്ളൂ. അതിൽതന്നെ 9.14  ശതമാനം 9-10 ക്ലാസുകളിൽ കൊഴിഞ്ഞു പോകുന്നു. കൊഴിഞ്ഞുപോക്കിന് ശേഷമുള്ള 80.26 ശതമാനമേ 11-12  ക്ലാസുകളിൽ എത്തുന്നുള്ളൂ. അതിൽ 37 ശതമാനമേ ഉന്നതപഠനം (18-23 വയസ്) നടത്തുന്നുള്ളൂ.

പ്രതീകാത്മക ചിത്രം

ഒരു ലക്ഷം സ്ത്രീകളിൽ 62.7 പേർ കേരളത്തിൽ അക്രമത്തിനു വിധേയരാകുന്നുണ്ട്. 1 ലക്ഷം സ്ത്രീകളിൽ 17.68 പേര്‍ ഭർത്താക്കന്മാരാലോ അവരുടെ ബന്ധുക്കളാലോ ആക്രമിക്കപ്പെടുന്നു. ഒരു  ലക്ഷം കുട്ടികളിൽ, 17.68 പേർ വിവിധ അക്രമങ്ങൾക്കു വിധേയരാകുന്നു. ഒരു വർഷം കേരളത്തിൽ ഒരു ലക്ഷത്തിൽ 23.37 കുട്ടികളെ കാണാതാകുന്നു. 35% ഗ്രാമീണ ജനതയ്ക്കു മാത്രമാണ് വീടുകളിൽ കുഴൽ ജലം ലഭ്യമാകുന്നുള്ളൂ. ഇതാണ് കേരളത്തിന്റെ ആരോഗ്യ-സാമൂഹ്യ മേഖലയുടെ യഥാർഥ ചിത്രം. ഈ മേഖലയിൽ നാം നേടിയ അദ്ഭുതകരമായ വിജയങ്ങൾ പലതും ഇന്നു നമുക്ക് ആവർത്തിക്കാൻ കഴിയുന്നില്ല. ഈ യാഥാർഥ്യങ്ങൾ മറച്ചുവച്ചുകൊണ്ടാണ് നമ്മുടെ ഊറ്റം കൊള്ളൽ.

ആരാണ് ഉത്തരവാദി?

കഴിഞ്ഞ നൂറ്റാണ്ടിലെ അന്ത്യ ദശകങ്ങളിൽ സാമൂഹ്യ ബോധവും രാഷ്ട്രീയ ബോധവുമുള്ള ചില സാമൂഹിക സംഘടനകളുടെ നിതാന്ത ജാഗ്രതയും, അവരുടെ അക്ഷീണവും നിസ്വാർഥവുമായ പ്രവർത്തനങ്ങളുംകൊണ്ടാണ് കേരളം ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ വമ്പിച്ച കുതിച്ചു ചാട്ടം നടത്തിയത്. ഇന്ന് ആ സംഘടനകളുടെ സ്ഥാനം കക്ഷിബോധമുള്ള  സംഘടനകൾ കയ്യേറിയിരിക്കുന്നു. അവരുടെ ലക്ഷ്യം പ്രവർത്തങ്ങൾ എങ്ങനെ വോട്ടായി മാറ്റാം  എന്നാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഫലം കിട്ടുന്ന ‘തട്ടുപൊളിപ്പൻ’ പരിപാടികളിലേ അവർക്കു താൽപര്യമുള്ളു.

പ്രതീകാത്മക ചിത്രം. കടപ്പാട്: AFP

ഇതിന്റെ നേതാക്കന്മാരെല്ലാം രാഷ്ട്രീയ സ്വപ്ങ്ങൾ ഉള്ളവരാണ്. സമൂഹത്തിൽ ഘടനാപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനായി ആയുസ്സും അവസരങ്ങളും പാഴാക്കാൻ അവർ തയാറല്ല. ചെറിയ നാളുകളിലെ അധ്വാനത്തിനുതന്നെ സമൂഹത്തിന്റെ വലിയ കയ്യടി കിട്ടിയതുകൊണ്ടാകാം, വലിയ അധ്വാനം ആവശ്യമായ ചില കാര്യങ്ങളെല്ലാം ശൈലജ വിട്ടുകളഞ്ഞത്. മന്ത്രിപ്പണിയും കരിയറിസ്റ്റുകൾ കയ്യടക്കിയതോടെ വീണാ ജോർജും ശൈലജയുടെ വഴിയേ സഞ്ചരിച്ചാൽ അദ്ഭുതപ്പെടാനില്ല. സർക്കാരും, അതിന്റെ സംവിധാനവും മാത്രം ഉണ്ടായാൽ പോരാ.  ഒരു  ജനാധിപത്യ സംവിധാനത്തിൽ അവയ്ക്ക് ദിശാബോധം നൽകാൻ തിങ്ക്ടാങ്കുകൾ വേണം. കേരളത്തിൽ ഇപ്പോൾ അന്തിച്ചർച്ചകളിലെ ആൾക്കൂട്ടങ്ങളേ ഉള്ളു, ധൈഷണിക സമൂഹമില്ല.

(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary: Kerala Registers Low Progress in Health, Social and Economic Sectors. What Went Wrong Against KK Shailaja?