മറയൂരില്‍നിന്ന് ചന്ദനം കടത്തുന്നത് തമിഴ്‌നാട്ടുകാരാണെങ്കിലും പിന്നില്‍ മലയാളി സംഘങ്ങളാണ്. വടക്കന്‍ കേരളത്തിലെ വിവിധ സംഘങ്ങളാണ് കടത്തിനു നേതൃത്വം നല്‍കുന്നതെന്നു വനംവകുപ്പ് പറയുന്നു. 2005ല്‍ | Marayoor Sandal, Sandal Smuggling, Manorama News, Sandal Plantation, Manorama News

മറയൂരില്‍നിന്ന് ചന്ദനം കടത്തുന്നത് തമിഴ്‌നാട്ടുകാരാണെങ്കിലും പിന്നില്‍ മലയാളി സംഘങ്ങളാണ്. വടക്കന്‍ കേരളത്തിലെ വിവിധ സംഘങ്ങളാണ് കടത്തിനു നേതൃത്വം നല്‍കുന്നതെന്നു വനംവകുപ്പ് പറയുന്നു. 2005ല്‍ | Marayoor Sandal, Sandal Smuggling, Manorama News, Sandal Plantation, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂരില്‍നിന്ന് ചന്ദനം കടത്തുന്നത് തമിഴ്‌നാട്ടുകാരാണെങ്കിലും പിന്നില്‍ മലയാളി സംഘങ്ങളാണ്. വടക്കന്‍ കേരളത്തിലെ വിവിധ സംഘങ്ങളാണ് കടത്തിനു നേതൃത്വം നല്‍കുന്നതെന്നു വനംവകുപ്പ് പറയുന്നു. 2005ല്‍ | Marayoor Sandal, Sandal Smuggling, Manorama News, Sandal Plantation, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂരില്‍നിന്ന് ചന്ദനം കടത്തുന്നത് തമിഴ്‌നാട്ടുകാരാണെങ്കിലും പിന്നില്‍ മലയാളി സംഘങ്ങളാണ്. വടക്കന്‍ കേരളത്തിലെ വിവിധ സംഘങ്ങളാണ് കടത്തിനു നേതൃത്വം നല്‍കുന്നതെന്നു വനംവകുപ്പ് പറയുന്നു. 2005ല്‍ കേരളത്തിലെ സ്വകാര്യ മേഖലയിലെ ചന്ദന ഫാക്ടറികള്‍ പൂട്ടിയതോടെ സംഘങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു.

കര്‍ണാടകയിലേയും തമിഴ്‌നാട്ടിലെയും ചന്ദനമരങ്ങള്‍ രോഗബാധയെത്തുടര്‍ന്ന് ഇല്ലാതായതായതോടെ ഫാക്ടറി നടത്തിപ്പുകാരുടെ കണ്ണ് ഏറ്റവും വലിയ ചന്ദനശേഖരമുള്ള മറയൂരിലേക്കായി. ആന്ധ്രയിലാകട്ടെ രക്തചന്ദനം മാത്രമാണുള്ളത്. പ്രകൃതിയുടെ പ്രത്യേകതയാല്‍ ലോകത്തു ഏറ്റവും ഗുണമേന്മയുള്ള ചന്ദനമുണ്ടാകുന്നതു മറയൂരിലാണ്. അതിനാല്‍ കടത്തുകാര്‍ എന്തുവിലകൊടുത്തും ചന്ദനം മോഷ്ടിക്കാന്‍ നോക്കും. 

ADVERTISEMENT

കണ്ടാലറിയാം മറയൂര്‍ ചന്ദനം; ആന്ധ്രയില്‍ പിടിച്ചതിങ്ങനെ

മലയാളി സംഘങ്ങള്‍ നടത്തിയ വന്‍ ചന്ദനക്കടത്ത് വനംവകുപ്പ് പിടിച്ച സംഭവം ഡിഎഫ്ഒ രഞ്ജിത്ത് വിവരിക്കുന്നു: വനംവകുപ്പിന്റെ ഇന്റലിജന്‍സ് സംവിധാനം അനുസരിച്ച് ഒരു ചന്ദനക്കടത്തു സംഘത്തെ 2018ല്‍ പിടികൂടി. പിടിയിലായവരുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചെറിയ സംഘം അല്ലെന്നു മനസിലായി. മലപ്പുറം ജില്ലയിലെ ഈ സംഘത്തിനു സ്വര്‍ണം, കറന്‍സി എന്നിവയുടെ കടത്തുണ്ടായിരുന്നു. പിടിയിലായവരുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ശേഖരിച്ചു. പാളപ്പെട്ടിയിലെ യുവാവിന് 49,000 രൂപ 3 ദിവസങ്ങളിലായി ഈ സംഘം അയച്ചിട്ടുണ്ടെന്നു മനസിലായി.

മറയൂരിലെ സര്‍ക്കാര്‍ ചന്ദന ഡിപ്പോ.

മലപ്പുറത്തുള്ളയാള്‍ ഇടുക്കി ജില്ലയിലെ മറയൂരിലുള്ള പാളപ്പെട്ടി കോളനിയിലെ യുവാവിനു പണം നല്‍കിയത് സംശയത്തിന് ഇടയാക്കി. പണം അയച്ച എടിഎം വനംവകുപ്പ് കണ്ടെത്തിയെങ്കിലും സിസിടിവിയില്‍ ആളുടെ മുഖം വ്യക്തമായില്ല. രേഖകള്‍ പരിശോധിച്ച് മൂന്നാമത് എടിഎമ്മില്‍ എത്തിയപ്പോള്‍ അവിടെ രണ്ടു തവണ പണം നിക്ഷേപിച്ചതായി മനസിലായി. ഒരു തവണ എടിഎം വഴിയും രണ്ടാമത് അക്കൗണ്ടിലേക്കു നേരിട്ടുമാണ് പണമയച്ചത്. അക്കൗണ്ടിലേക്കു പണം നേരിട്ട് നിക്ഷേപിച്ചപ്പോഴുള്ള ഒപ്പ് പരിശോധിച്ചപ്പോള്‍ ആ ബാങ്കില്‍തന്നെ അയാള്‍ക്ക് അക്കൗണ്ട് ഉണ്ടെന്നു മനസിലായി. 

വിലാസം കണ്ടെത്തിയപ്പോള്‍ 19 വയസുള്ള യുവാവാണ്. അവന്റെ അച്ഛന്‍ കുപ്രസിദ്ധനായ കടത്തുകാരനായിരുന്നു. ആന്ധ്രയില്‍നിന്ന് രക്തചന്ദനം കടത്തിയതിനു മുന്‍പ് അറസ്റ്റിലായ ആളാണ്. ഈ കേസ് പിന്തുടര്‍ന്ന് അടുത്ത കേസ് പിടിച്ചപ്പോഴാണ് ആന്ധ്രയിലേക്കാണു ചന്ദനം പോകുന്നതെന്നു മനസിലായത്. ചിറ്റൂര്‍ ജില്ലയിലെ ചന്ദന ഫാക്ടറി തിരിച്ചറിഞ്ഞു. അവിടുത്തെ ഡിഎഫ്ഒയുമായി സംസാരിച്ചശേഷം ആയുധവുമായി ഇരുപതോളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം തമിഴ്‌നാട് അതിര്‍ത്തിയിലെ വെല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തി.

ADVERTISEMENT

അന്നു വൈകിട്ടുതന്നെ ചിറ്റൂരിലെത്തി ഡിഎഫ്ഒയെ കണ്ടു സംസാരിച്ചു. ഡിഎഫ്ഒ അനുകൂലമായിരുന്നെങ്കിലും ഫീല്‍ഡ് ഓഫിസര്‍മാര്‍ കേരളാ സംഘത്തോട് സഹകരിക്കാന്‍ തയാറായില്ല. അന്നു രാത്രി ഫാക്ടറി റെയ്ഡ് ചെയ്യണമെന്നു പറഞ്ഞിട്ടും അവര്‍ കേട്ടില്ല. ചന്ദനം മാറ്റുമെന്നു സംശയം തോന്നിയതോടെ റെയ്ഡ് രാവിലെയാക്കി രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫാക്ടറിക്കു കാവല്‍ നിന്നു. ചന്ദനം അവിടെയുണ്ടെന്ന് കൃത്യമായ വിവരം കേരള സംഘത്തിനുണ്ടായിരുന്നു.

പിറ്റേന്ന് ആന്ധ്രയിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് പരിശോധനയ്‌ക്കെത്തിയത്. ഏറെനാളായി പൂട്ടിക്കിടക്കുന്ന ഫാക്ടറിയാണ്. ഫാക്ടറി തുറന്നപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഞെട്ടി. മറയൂര്‍ സര്‍ക്കാര്‍ ഫാക്ടറിയില്‍ 250 കിലോ ചന്ദനം ഇടുന്ന ബോയിലറാണെങ്കില്‍ അവിടെ 2000 കിലോ ഇടുന്ന ബോയിലറാണ്. പൊടി അടക്കം 739 കിലോ ചന്ദനമാണ് ഫാക്ടറിയില്‍നിന്ന് പിടിച്ചത്.

എന്നാല്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണെന്നായിരുന്നു ആന്ധ്ര ഉദ്യോഗസ്ഥരുടെ നിലപാട്. രേഖകള്‍ കാണിച്ചെങ്കിലും അവര്‍ കാണിച്ച സ്റ്റോക്കിലുള്ള സാധനങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോള്‍ ഉടമസ്ഥന്‍ മലയാളിയാണെന്നും അയാള്‍ മുങ്ങിയിരിക്കുകയാണെന്നും മനസിലായി. 

മറയൂര്‍ ചന്ദനം അതിന്റെ ഗുണമേന്മ വച്ചു വിദഗ്ധര്‍ക്കു പെട്ടെന്നു കണ്ടെത്താന്‍ കഴിയും. മറയൂരിലെ കാതലുള്ള ചന്ദനത്തടി മറ്റൊരിടത്തും കാണില്ല. പണ്ട് മറയൂരില്‍നിന്ന് മോഷണം പോയ ചന്ദനമരത്തിന്റെ കുറ്റിയും ഫാക്ടറിയില്‍നിന്ന് കണ്ടെടുത്തു. ഇതോടെ ആന്ധ്രസംഘത്തിന്റെ വാദങ്ങളുടെ മുനയൊടിഞ്ഞു. ചന്ദനം പിടിച്ചെടുത്തെങ്കിലും കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തിലേക്കു ചന്ദനം കൊകണ്ടുപോകാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതിനാല്‍ കേരളസംഘം ചന്ദനം കസ്റ്റഡിയിലെടുത്ത് ആന്ധ്ര ഉദ്യോഗസ്ഥരെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. കേരളത്തിലെത്തിക്കാനുള്ള നിയമ നടപടികള്‍ തുടരുന്നു.

മറയൂരിലെ സര്‍ക്കാര്‍ ചന്ദന ഡിപ്പോ.
ADVERTISEMENT

നമ്പര്‍1 ചന്ദനം വിലായത്ത് ബുദ്ധ 

മൂന്നു വര്‍ഷം കൂടുമ്പോഴാണ് മറയൂരിലെ ചന്ദനമരങ്ങളുടെ കണക്കെടുക്കുന്നത്. അവസാനമായി കണക്കെടുത്തത് 2019ല്‍; 59,784 മരങ്ങള്‍. കേരളത്തില്‍ സ്വകാര്യഭൂമിയിലോ സര്‍ക്കാര്‍ ഭൂമിയിലോ ചന്ദനമരം മുറിച്ചാല്‍ മറയൂരിലെ ചന്ദന ഡിപ്പോയിലേക്കാണ് കൊണ്ടുവരുന്നത്. കേരളത്തില്‍ മറയൂരില്‍ മാത്രമാണ് ചന്ദന ഡിപ്പോയുള്ളത്. ചന്ദനം മറ്റു മരങ്ങളെപ്പോലെ അടി കണക്കിലല്ല കിലോയിലാണ് തൂക്കം കണക്കാക്കുന്നത്. ഒരു മീറ്റര്‍നീളത്തില്‍ മുറിച്ചാല്‍ 5 കിലോ ഭാരമുണ്ടെങ്കില്‍ അത് ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. പേര് വിലായത്ത് ബുദ്ധ.

5 കിലോ ഭാരമുണ്ടെങ്കിലും തടിയില്‍ ചെറിയ പൊട്ടലോ മറ്റോ ഉണ്ടെങ്കില്‍ രണ്ടാമത്തെ വിഭാഗമായ ചൈന ബുദ്ധയില്‍ ഉള്‍പ്പെടുത്തും. 2 കിലോ ഭാരമുള്ളവ മൂന്നാമത്തെ വിഭാഗമായ പഞ്ചത്തിലാണ് വരുന്നത്. ഇങ്ങനെ ആകെ 15 വിഭാഗങ്ങളുണ്ട്. ആദ്യം 13 വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തിടെയാണ് 2 വിഭാഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തത്- മരത്തിന്റെ തൊലിയും പുറംഭാഗത്തെ വെള്ളയും. തൊലിക്കു കിലോയ്ക്ക് 205 രൂപ വിലയുണ്ട്. ആയുര്‍വേദ സ്ഥാപനങ്ങളാണ് വെള്ളയും തൊലിയും ഉപയോഗിക്കുന്നത്.

മറയൂരിലെ സര്‍ക്കാര്‍ ചന്ദന ഡിപ്പോ.

ചന്ദനമാണ് 'കെയര്‍ഫുള്‍'; വന്‍സുരക്ഷ

ചന്ദനം മുറിക്കാന്‍ പ്രത്യേകിച്ച് കാലാവധിയൊന്നുമില്ല. ഉണങ്ങിയ മരമോ മൃഗങ്ങള്‍ കുത്തിമറിക്കുന്ന മരമോ കാറ്റത്ത് ഒടിഞ്ഞ ശിഖരമോ ചന്ദനഡിപ്പോയിലേക്ക് എടുക്കാം. ഡിപ്പോയിലേക്ക് മരം എത്തിച്ചാല്‍ വിവിധ വിഭാഗങ്ങളാക്കി തിരിക്കും. പിന്നീട് ഒരു മീറ്റര്‍ നീളത്തില്‍ മുറിച്ച് ചെത്തി മിനുക്കും. ചന്ദനത്തടിയുടെ എല്ലാ ഭാഗത്തിനും വിലയുള്ളതിനാല്‍ ഒന്നും രണ്ടും ക്ലാസുകളിലുള്ള മരങ്ങള്‍ ചെത്തി മിനിക്കുന്നത് വിദഗ്ധരായ തൊഴിലാളികളാണ്.

ചെറിയ മരങ്ങള്‍ ചെത്തി മിനുക്കി ആവശ്യത്തിന് അനുഭവ പരിചയം നേടിയാല്‍ മാത്രമേ ഈ വിഭാഗത്തിലേക്കു പരിഗണിക്കൂ. ചെത്തി മിനുക്കിയ തടിക്കു നമ്പരിട്ടശേഷം ഡിപ്പോയിലെ ഗോഡൗണില്‍ സൂക്ഷിക്കും. ഡിപ്പോയ്ക്കു ചുറ്റും ക്യാമറകളും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. അകത്തും പ്രത്യേക സുരക്ഷയുണ്ട്. ഡിപ്പോയില്‍ സൂക്ഷിക്കുന്ന ചന്ദനത്തടികള്‍ ഓരോ വര്‍ഷവും ലേലം ചെയ്യും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കു പുറമേ കൊല്‍ക്കത്തയില്‍നിന്നും ഗോവയില്‍നിന്നുമെല്ലാം തടി വാങ്ങാന്‍ ആളുകളെത്തും.

കര്‍ണാടകയിലെ മൈസൂര്‍ സാന്‍ഡല്‍സാണ് ഏറ്റവും കൂടുതല്‍ ചന്ദനം വാങ്ങുന്നത്. കേരളത്തിലെ ചില ക്ഷേത്രങ്ങളും ചന്ദനലേലത്തില്‍ പങ്കെടുക്കാറുണ്ട്. ലേലത്തില്‍ പങ്കെടുക്കാതെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു വര്‍ഷം 5 ടണ്‍ ചന്ദനം നല്‍കും. 

മറയൂരിലെ സര്‍ക്കാര്‍ ചന്ദന ഡിപ്പോ.

മറയൂര്‍ ചന്ദനം 100 കിലോ വാറ്റിയാല്‍ 8 കിലോ വരെ ഓയില്‍

ഓയില്‍ കണ്ടന്റ് കൂടുതല്‍ മറയൂര്‍ ചന്ദനത്തിലാണെന്നത് മറ്റൊരു പ്രത്യേകതയാണ്. കര്‍ണാടകയിലുണ്ടാകുന്ന ചന്ദനം 100 കിലോ വാറ്റിയാല്‍ 3 കിലോ ഓയില്‍ കിട്ടുമെങ്കില്‍ മറയൂര്‍ ചന്ദനം വാറ്റിയാല്‍ 5 മുതല്‍ 8 കിലോ വരെ ഓയില്‍ ലഭിക്കും. 1 കിലോ ഓയിലിന് 3 ലക്ഷം രൂപയാണ് വില. ചന്ദനമരം വളര്‍ത്താനോ സംരക്ഷിക്കാനോ നിയമപരമായി തടസങ്ങളില്ല. പലരും ചിന്തിക്കുന്നത് ചന്ദനം സര്‍ക്കാര്‍ മരമാണെന്നാണ്. ഇതു തെറ്റാണെന്നും ചന്ദനം ആര്‍ക്കും വീട്ടില്‍ വളര്‍ത്താമെന്നും വനം വകുപ്പ് പറയുന്നു.

എന്നാല്‍, മുറിക്കാന്‍ വകുപ്പിന്റെ അനുമതി വേണം. മരം ഭൂമിയിലുള്ള കാര്യം അതത് സ്ഥലത്തെ ഡിഎഫ്ഒയെ അറിയിക്കണം. വനംവകുപ്പ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മരം മുറിച്ച് മറയൂര്‍ ഡിപ്പോയിലേക്കു കൊണ്ടുപോകും. മരത്തിനോ  സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ മരത്തിനു വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നല്‍കിയാല്‍ പണം നല്‍കാം. മരം എത്തിക്കാനുള്ള ചെലവും ചെത്താനുള്ള ചെലവും കഴിഞ്ഞുള്ള തുക ഉടമയ്ക്കു ലഭിക്കും. 

അറിയിക്കാതെ മുറിച്ചാല്‍ നിയമനടപടി

വനംവകുപ്പിനെ അറിയിക്കാതെ ചന്ദനമരം മുറിച്ചു വിറ്റാല്‍ ഭൂമിയുടെ ഉടമ നിയമനടപടി നേരിടേണ്ടിവരും. അടുത്ത തലമുറയ്ക്കു കൊടുക്കാന്‍ പറ്റുന്ന നിധിയാണ് ചന്ദന മരമെന്നു വനംവകുപ്പ് പറയുന്നു. സ്വന്തം ഭൂമിയിലെ ചന്ദനമരത്തിനു 98 ലക്ഷംരൂപ കിട്ടിയ ആളുണ്ട് മറയൂരില്‍. ഇപ്പോള്‍ സര്‍വീസിലുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍നിന്ന ചെറിയ ചന്ദനമരം അവര്‍ ഫോറസ്റ്റിനു കൈമാറി. ലഭിച്ചത് 9500 രൂപ.

മറയൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ചന്ദനവിത്ത് പൊതുജനങ്ങള്‍ക്കായി വില്‍ക്കുന്നുണ്ടെങ്കിലും വാങ്ങുന്നവര്‍ കുറവാണ്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ചന്ദന വിത്ത് വാങ്ങാന്‍ ആളുകളെത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം 2500 കിലോ ചന്ദനവിത്ത് വിറ്റു. 2 വര്‍ഷമായി മറയൂരില്‍ പുതിയ ചന്ദനതൈകള്‍ നടന്നുണ്ട്. 4800 തൈകള്‍ കഴിഞ്ഞ വര്‍ഷം വച്ചു.

ഈ പരമ്പര പ്രസിദ്ധീകരിക്കുന്നതിനിടയിലാണ് തമിഴ്‌നാട്ടില്‍നിന്ന് ചന്ദനം മോഷ്ടിക്കാനെത്തിയ സംഘത്തിലെ ഒരാള്‍ കൊക്കയില്‍ വീണു മരിച്ചത്. തിരച്ചിലില്‍ മറ്റൊരു ശരീരം കൂടി ഇന്നലെ കണ്ടെടുത്തു. ഫോറസ്റ്റ് എക്‌സൈസ് കേസിലെ പ്രതിയായ മാധവനാണ് മരിച്ചത്. ചന്ദനമോഷണവും പ്രതിരോധവും തുടരും; മറയൂരില്‍ ചന്ദനം അവശേഷിക്കുന്ന കാലത്തോളം.

(അവസാനിച്ചു)