നിയമപഠനം പൂര്‍ത്തിയാക്കാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ അഭിഭാഷക പ്രാക്ടീസ് നടത്തിയിരുന്ന യുവതി ഒളിവില്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹികൂടിയായ...

നിയമപഠനം പൂര്‍ത്തിയാക്കാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ അഭിഭാഷക പ്രാക്ടീസ് നടത്തിയിരുന്ന യുവതി ഒളിവില്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹികൂടിയായ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമപഠനം പൂര്‍ത്തിയാക്കാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ അഭിഭാഷക പ്രാക്ടീസ് നടത്തിയിരുന്ന യുവതി ഒളിവില്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹികൂടിയായ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ നിയമപഠനം പൂര്‍ത്തിയാക്കാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ അഭിഭാഷക പ്രാക്ടീസ് നടത്തിയിരുന്ന യുവതി ഒളിവില്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹികൂടിയായ കുട്ടനാട് രാമങ്കരി സ്വദേശി സെസി സേവ്യറാണ് ഒളിവില്‍ പോയത്. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നോർത്ത് പൊലീസ് കേസെടുത്തത്.

ആള്‍മാറാട്ടം വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ചാണ് രണ്ടരവര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതെന്നാണു പരാതി. ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്.

ADVERTISEMENT

രണ്ടരവർഷമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവര്‍ നല്‍കിയ എൻറോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗൺസിലിന്‍റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾമെന്റ് നമ്പർ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്.

തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കി. അന്വേഷണം നടക്കുന്നതായി നോര്‍ത്ത് പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുന്‍പ് വരെ പ്രവര്‍ത്തനക്ഷമമായിരുന്ന ഇവരുടെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ADVERTISEMENT

English Summary: Advocate Fraud Case at Alappuzha