തൃശൂർ∙ കൊടകര കുഴല്‍പ്പണ കേസില്‍ വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ക്രിമിനല്‍ സംഘം തട്ടിയെടുത്ത പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടാണെന്നാണു പൊലീസ് കണ്ടെത്തൽ. ഇരുന്നൂറംഗ സാക്ഷിപ്പട്ടികയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പതു നേതാക്കളുണ്ട്.... kodakara, k surendran, bjp

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കൊടകര കുഴല്‍പ്പണ കേസില്‍ വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ക്രിമിനല്‍ സംഘം തട്ടിയെടുത്ത പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടാണെന്നാണു പൊലീസ് കണ്ടെത്തൽ. ഇരുന്നൂറംഗ സാക്ഷിപ്പട്ടികയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പതു നേതാക്കളുണ്ട്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര ദേശീയപാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കുള്ള തുകയാണെന്നു പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.

ഇരുപത്തിരണ്ടംഗ ക്രിമിനല്‍ സംഘമാണ് പണം കവര്‍ന്നത്. ഇവര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം തയാറാക്കിയത്. ബിജെപി നേതാക്കളുടെ മൊഴി കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി വരണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ കേരള പൊലീസിന് പരിമിതികളുണ്ടെന്നും കോടതിയെ ബോധിപ്പിക്കും.

ADVERTISEMENT

അതേസമയം, കവര്‍ച്ചാക്കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളാകില്ല. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായ മൂന്നരക്കോടി ആലപ്പുഴയിലേക്കു കൊണ്ടുപോകുന്ന വിവരം ഡ്രൈവറുടെ സഹായി മുഖേന ക്രിമിനല്‍സംഘം അറിഞ്ഞെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ ക്രിമിനല്‍ സംഘങ്ങള്‍ ഈ പണം തട്ടിയെടുക്കാന്‍ ഒന്നിച്ചെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ഞായറാഴ്ചയ്ക്കു മുൻപ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. അതുക്കൊണ്ടാണ്, കുറ്റപത്രം വേഗം സമര്‍പ്പിക്കുന്നത്. തൃശൂരിലെ പ്രമുഖ അഭിഭാഷകൻ എന്‍.കെ.ഉണ്ണികൃഷ്ണനാണ് കൊടകര കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. ജിഷ കേസ്, കൂടത്തായ് തുടങ്ങി കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ എന്‍.കെ.ഉണ്ണികൃഷ്ണന്‍ പ്രോസിക്യൂട്ടറായിട്ടുണ്ട്.

ADVERTISEMENT

Content highlights: Kodakara case, charge sheet