ടിബറ്റിലെ യുവാക്കളെ പീപ്പിൾസ് ലിബറേഷൻ ആർമിയിലേയ്ക്ക് (പിഎൽഎ) നിയമിച്ച് ചൈന. ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുന്നതിനാണ് ടിബറ്റിലെ യുവാക്കളെ വൻതോതിൽ റിക്രൂട്ട് ചെയ്യുന്നത്. ടിബറ്റൻ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തിൽനിന്നും...India China Agreement, India China Analysis, India China Army, India China Army Comparison

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ടിബറ്റിലെ യുവാക്കളെ പീപ്പിൾസ് ലിബറേഷൻ ആർമിയിലേയ്ക്ക് (പിഎൽഎ) നിയമിച്ച് ചൈന. ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുന്നതിനാണ് ടിബറ്റിലെ യുവാക്കളെ വൻതോതിൽ റിക്രൂട്ട് ചെയ്യുന്നത്. ടിബറ്റൻ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തിൽനിന്നും ഒരു യുവാവിനെയെങ്കിലും നിർബന്ധമായും സൈന്യത്തിൽ ചേർക്കണമെന്നാണ് ചൈനയുടെ നിർദേശം. പിഎൽഎയുടെ കീഴിൽ സ്പെഷ്യൽ ടിബറ്റൻ ആർമി യൂണിറ്റ് (എസ്ടിഎയു) രൂപീകരിച്ചാണ് റിക്രൂട്മെന്റ്. 

ടിബറ്റിൽ നിന്നുള്ള 17നും 20നും ഇടയിൽ പ്രായമുള്ള 70 വിദ്യാർഥികളെ സൈനിക സ്ഥാപനങ്ങളിൽ ചേർത്ത് പരിശീലനം നൽകാനും ആരംഭിച്ചു. അതിർത്തിയിലെ നിയന്ത്രണ രേഖയെക്കുറിച്ച് ഇവർക്കുള്ള അറിവ് ഉപയോഗപ്പെടുത്തി സൈന്യത്തെ സഹായിക്കുകയാണ് ചൈനയുടെ ലക്ഷ്യം. 

ADVERTISEMENT

ലഡാക്ക് മുതൽ അരുണാചൽപ്രദേശ് വരെയുള്ള 3,488 കിലോമീറ്റർ നിയന്ത്രണ രേഖയിൽ ചൈന സൈനിക ശക്തി വർധിപ്പിക്കുകയാണ്. ആയുധങ്ങളും മിസൈലുകളും സൂക്ഷിക്കാനായി ലഡാക്കിന് സമീപത്തായി ചൈന നിർമിച്ച താൽക്കാലിക സംവിധാനങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.

ഹെലിപാഡുകൾ നവീകരിക്കുകയും യുദ്ധവിമാനങ്ങൾ ഇറക്കാൻ സാധിക്കുന്ന രീതിയിൽ സജ്ജമാക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനോ സൈന്യത്തെ പിൻവലിക്കുന്നതിനോ ചൈന താൽപര്യപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

ADVERTISEMENT

അതേ സമയം ഇന്ത്യയും ചൈനയും തമ്മിലുള്ള 12–ാമത് കമാൻഡർതല ചർച്ച അടുത്ത ആഴ്ചയിലോ ഓഗസ്റ്റ് ആദ്യ ആഴ്ചയിലോ നടന്നേക്കും. 11–ാം വട്ട കമാർഡർ തല ചർച്ച കഴിഞ്ഞ ഏപ്രിൽ 9നാണ് നടത്തിയത്. 14 മാസം പിന്നിട്ടിട്ടും അതിർത്തി തർക്കത്തിന് കാര്യമായ പരിഹാരം കാണാൻ സാധിച്ചില്ല. 

English Summary: China recruits young Tibetans in PLA