തിരുവനന്തപുരം ∙ ഭൂവുടമകളുടെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്ന റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (റെലിസ്) തണ്ടപ്പേരുകൾ സാക്ഷ്യപ്പെടുത്തുന്ന (വൺ ടൈം വെരിഫിക്കേഷൻ) നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകി... Kerala, Revenue department

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഭൂവുടമകളുടെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്ന റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (റെലിസ്) തണ്ടപ്പേരുകൾ സാക്ഷ്യപ്പെടുത്തുന്ന (വൺ ടൈം വെരിഫിക്കേഷൻ) നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകി. സാക്ഷ്യപ്പെടുത്താതെയും കരം അടയ്ക്കാതെയും 53.03 ലക്ഷം തണ്ടപ്പേരുകൾ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിന്റെ പരിശോധനയിൽ കണ്ടെത്തി എന്ന ‘മനോരമ’ വാർത്തയുടെ അടിസ്ഥാനത്തിലാണിത്.

ഓൺലൈനിൽ ലഭ്യമായിട്ടുള്ള തണ്ടപ്പേരുകളിൽ ഒരു സർവേ നമ്പറിൽ എങ്കിലും മുൻ വർഷങ്ങളിൽ ഓൺലൈനായി കരം അടച്ചിട്ടില്ലെങ്കിൽ വില്ലേജ് ഓഫിസർ വൺടൈം സർട്ടിഫിക്കേഷൻ ചെയ്ത് ഇതു വരെയുള്ള കുടിശിക ഉൾപ്പെടെ അറിയിക്കാൻ പ്രത്യേക മൊഡ്യൂൾ ലഭ്യമാക്കിയതായി റവന്യു വകുപ്പ് അറിയിച്ചു. വൺ ടൈം സർട്ടിഫിക്കേഷൻ ചെയ്യുന്നതോടെ, ഇതു വരെ ഓൺലൈനായി കരം അടയ്ക്കാത്തവർക്കു വില്ലേജ് ഓഫിസർമാരുടെ അംഗീകാരമില്ലാതെ തന്നെ അടിസ്ഥാന ഭൂനികുതിയും കർഷകത്തൊഴിലാളി ക്ഷേമനിധിയും ഓൺലൈനായി അടയ്ക്കാനായി സൗകര്യം ഒരുങ്ങും.

ADVERTISEMENT

കൂടാതെ സംസ്ഥാനത്തെ ഭൂനികുതി സംബന്ധിച്ച കൃത്യമായ ഡിമാൻഡ് വകുപ്പിനു ലഭ്യമാവും. വൺ ടൈം സർട്ടിഫിക്കേഷൻ ഇല്ലെങ്കിൽ, കരം വില്ലേജ് ഓഫിസുകളിൽ നേരിട്ടും ഓൺലൈനായും അടയ്ക്കുന്നത് വില്ലേജ് ഓഫിസറുടെ അംഗീകാരത്തോടെയാകും. മുഴുവൻ ഭൂവുടമകളുടെയും തണ്ടപ്പേരിലെ കുടിശിക സംബന്ധിച്ച വിവരങ്ങൾ റെലിസിൽ ഉൾപ്പെടുത്തുന്നതിനാണു വൺ ടൈം സർട്ടിഫിക്കേഷൻ എന്ന സംവിധാനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 2015ൽ തുടങ്ങിയ സംവിധാനം ഇനിയും പൂർത്തിയാകാത്തതു ‘മനോരമ’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: Revenue department order on one time verification