വിപണി മൂലധനത്തിന്റെ കണക്കെടുത്താൽ ഐടി, ടെലികോം, ഫാർമ, ബാങ്കിങ് തുടങ്ങിയ സെക്ടറുകളാണ് നിഫ്റ്റി, സെൻസെക്സ് തുടങ്ങിയ സൂചികകളിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ, ഈ മേഖലകൾ ഇന്ത്യ പോലെയൊരു രാജ്യത്തിന്റെ മുഴുവൻ സമ്പദ് വ്യവസ്ഥയെ യഥാർഥത്തിൽ പ്രതിനിധീകരിക്കുന്നില്ലെന്നു കാണാം...Manorama Online

വിപണി മൂലധനത്തിന്റെ കണക്കെടുത്താൽ ഐടി, ടെലികോം, ഫാർമ, ബാങ്കിങ് തുടങ്ങിയ സെക്ടറുകളാണ് നിഫ്റ്റി, സെൻസെക്സ് തുടങ്ങിയ സൂചികകളിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ, ഈ മേഖലകൾ ഇന്ത്യ പോലെയൊരു രാജ്യത്തിന്റെ മുഴുവൻ സമ്പദ് വ്യവസ്ഥയെ യഥാർഥത്തിൽ പ്രതിനിധീകരിക്കുന്നില്ലെന്നു കാണാം...Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണി മൂലധനത്തിന്റെ കണക്കെടുത്താൽ ഐടി, ടെലികോം, ഫാർമ, ബാങ്കിങ് തുടങ്ങിയ സെക്ടറുകളാണ് നിഫ്റ്റി, സെൻസെക്സ് തുടങ്ങിയ സൂചികകളിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ, ഈ മേഖലകൾ ഇന്ത്യ പോലെയൊരു രാജ്യത്തിന്റെ മുഴുവൻ സമ്പദ് വ്യവസ്ഥയെ യഥാർഥത്തിൽ പ്രതിനിധീകരിക്കുന്നില്ലെന്നു കാണാം...Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധിയിൽ തട്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഗട്ടറിൽ വീണു കിടക്കുമ്പോഴും ഇന്ത്യൻ ഓഹരി വിപണി സർവകാല റിക്കോർഡുകൾ ഓരോന്നായി ഭേദിച്ചു കുതിപ്പിൽ. നിഫ്റ്റി സൂചിക വൈകാതെ 16,000 കടക്കുമോ എന്നു ദലാൽ സ്ട്രീറ്റിലെ ഒരു കലുങ്കിനോട് ചോദിച്ചാൽ പോലും ‘ഉവ്വ്’ എന്നാകും ഉത്തരം. അത്രയ്ക്ക് ബുള്ളിഷ് ആണ് പുതിയകാല നിക്ഷേപകരുടെ പ്രതീക്ഷകൾ. ജൂലൈ 15 ന് 15,941 എന്ന തലത്തിൽ നിഫ്റ്റി എത്തിയിരുന്നു. എക്കാലത്തെയും ആ ഉയർന്ന ലെവലിൽ എത്തിയ ശേഷം നിഫ്റ്റി ഒന്നു 'വിശ്രമിക്കുകയാണ്' എന്നുപോലും വിലയിരുത്തലുണ്ടായി. ചെറിയ തിരുത്തലിനു ശേഷം വിപണി വീണ്ടും മുന്നോട്ട് തന്നെ എന്നാണു നിക്ഷേപകരുടെ പ്രതീക്ഷ.

കരകയറാതെ സമ്പദ് വ്യവസ്ഥ; താഴാതെ വിപണി!

ADVERTISEMENT

കോവിഡ് മൂലമുണ്ടായ വൻവീഴ്ചയിൽ സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞതോടെ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിച്ചു. വിനോദസഞ്ചാര മേഖല തകർന്നു, പെട്രോളിയം ഉൽപന്നങ്ങൾ, എൽപിജി എന്നിവയുടെ വിലകുതിച്ചു കയറി. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷികുറഞ്ഞു. 2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയുടെ വളർച്ച 3.1 % താഴേക്കു പതിച്ചെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വെളിപ്പെടുത്തുന്നു. 2020 രണ്ടാം ക്വാർട്ടറിൽ (ഏപ്രിൽ–ജൂൺ) ജിഡിപിയുടെ 24% പൊളിഞ്ഞടുങ്ങി.

മുംബൈയിലെ ബിഎസ്ഇ ആസ്ഥാനത്തെ കാഴ്‌ച. ചിത്രം: AFP

എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇന്ത്യയിലെ നിഫ്റ്റി, സെൻസെക്, യുഎസിലെ ഡൗ ജോൺസ്, നാസ്ഡാക്, യുകെയിലെ എഫ്ടിഎസ്ഇ 100, ഡാക്സ്, ജപ്പാൻ നിക്കി തുടങ്ങി ലോകത്തെ മിക്ക ഓഹരിവിപണികളും എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണു വ്യാപാരം നടത്തുന്നത്. വിപണിയും രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയും തമ്മിലുള്ള വിടവ് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

യഥാർഥത്തിൽ ഇവ തമ്മിൽ വലിയ ബന്ധമൊന്നുമില്ലേ? ഇതിനു സാമ്പത്തിക വിദഗ്ധർ പറയുന്ന കാരണങ്ങൾ എന്തൊക്കെയാണ്? രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിലും ഓഹരിവിപണിയുടെ വളർച്ച എങ്ങനെ ഉണ്ടാകുന്നു എന്നതു മനസ്സിലാക്കാൻ വിപണിയുടെ ചില അടിസ്ഥാന ഘടകങ്ങൾ ഒന്നു പരിശോധിച്ചാൽ മതിയാകും.

∙ വിപണി അഥവാ വലിയ കമ്പനികൾ

ADVERTISEMENT

വിപണി മൂലധനത്തിന്റെ കണക്കെടുത്താൽ ഐടി, ടെലികോം, ഫാർമ, ബാങ്കിങ് തുടങ്ങിയ സെക്ടറുകളാണ് നിഫ്റ്റി, സെൻസെക്സ് തുടങ്ങിയ സൂചികകളിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ, ഈ മേഖലകൾ ഇന്ത്യ പോലെയൊരു രാജ്യത്തിന്റെ മുഴുവൻ സമ്പദ് വ്യവസ്ഥയെ യഥാർഥത്തിൽ പ്രതിനിധീകരിക്കുന്നില്ലെന്നു കാണാം. ഈ മേഖലയിലെ ഓഹരികളുടെ കുതിപ്പാണ് വിപണിയുടെ മൊത്തത്തിലുള്ള മുന്നേറ്റമായി കണക്കാക്കുന്നത്, അല്ലാതെ രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ വളർച്ചയല്ല.

ഇന്ത്യൻ ഓഹരി വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്ന അനലിസ്റ്റ്. ചിത്രം: AFP

വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഇന്നു നിലവിലുള്ള ഏറ്റവും വലിയ കമ്പനികളാണ് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്തിരിക്കുന്ന നിഫ്റ്റി 50 ഇൻഡക്സ് സ്റ്റോക്കുകൾ. 2021 ഏപ്രിൽ 30 വരെയുള്ള കണക്കനുസരിച്ച് നിഫ്റ്റി 50 സൂചിക ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ 13 മേഖലകളെ ഉൾക്കൊള്ളുന്നുണ്ട്.

സാമ്പത്തിക സേവന മേഖല 39.47 ശതമാനം, എനർജി സെക്ടർ 15.31 %, ഐടി 13.01%, ഉപഭോക്തൃവസ്തു വിതരണ കമ്പനികള്‍ (എഫ്എംസിജി)12.38 %, ഓട്ടോമൊബൈൽസ് 6.11 %. , കൃഷിയിലാകട്ടെ ട്രാക്ടർ, ഫെർട്ടിലൈസർ, പെസ്റ്റിസൈഡ് കമ്പനികൾക്ക് ചെറിയ പങ്കാളിത്തവും ചെറുകിട, ഇടത്തരം സംരംഭ മേഖലകൾക്ക് മിക്കവാറും പൂജ്യം എന്നിങ്ങനെയാണ് നിഫ്റ്റി 50യിലെ കമ്പനികളുടെ പ്രാതിനിധ്യം.

മൈക്രോ സ്മോൾ മീഡിയം ഇന്റർപ്രൈസുകൾ (MSME) അഥവാ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും മറ്റ് അസംഘടിത മേഖലയ്ക്കുമാണു കോവിഡ് മൂലം ഏറ്റവും കൂടുതൽ ആഘാതമുണ്ടായത്. എന്നാൽ, ഈ മേഖലയിലുള്ള ഒരു സ്റ്റോക്ക് പോലും എൻഎസ്‌ഇയിൽ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുമില്ല.

ADVERTISEMENT

മറ്റൊരു രീതിയിൽ പറഞ്ഞാൽ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഓഹരി വിപണിയിൽ വലിയ പ്രകടനം നടത്തുന്നത് എന്നു പറയാം. അതായത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സിംഹഭാഗം കൈയ്യാളുന്ന ഉൽപ്പാദനം, വ്യാപാരം, കൃഷി, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവ അടങ്ങിയ മേഖലകൾക്ക് ഓഹരി വിപണിയിൽ വലിയ പ്രാതിനിധ്യമില്ല.

യുഎസ് വിപണിയുടെ കാര്യവും ഏറെ വ്യത്യസ്തമല്ല. എസ് ആൻഡ് പി 500 ഇൻ‌ഡെക്‌സിൽ ആധിപത്യം പുലർത്തുന്നത് ടെക്നോളജിയുമായി ബന്ധപ്പെട്ട സ്റ്റോക്കുകൾ ആണെന്നു കാണാം. ഇവയെ FAANG എന്ന ചുരുക്കപ്പേരിൽ വിളിക്കും. ഫെയ്സ്ബുക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ഗൂഗിൾ തുടങ്ങിയവ.

2020 ഓഗസ്റ്റിലെ കണക്കനുസരിച്ച് 5.6 ട്രില്യൺ ഡോളറിന്റെ വിപണി മൂലധനമാണ് ഇവയ്ക്കുള്ളത്. ഈ സ്റ്റോക്കുകൾക്ക് അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ തലവര മാറ്റാൻ തക്ക ഊർജമൊന്നുമില്ല. എന്നാൽ, സ്റ്റോക്ക് മാർക്കറ്റില്‍ മൂലധന പങ്കാളിത്തം ഏറെയുണ്ടുതാനും.

വിപ്രോ കമ്പനിയുടെ ലോഗോ.

∙ ലാഭം കൊയ്ത് സംഘടിത മേഖല

ചെറുകിട ഇടത്തരം സംരംഭങ്ങൾ കോവിഡ്, ലോക്ഡൗൺ പ്രതിസന്ധിയിൽ ഉഴറി വീണപ്പോഴും സംഘടിത മേഖലകളായ ഐടി, ടെലികോം, ഫാർമ, ബാങ്കിങ് എന്നിവയ്ക്കൊന്നു കാര്യമായ തട്ടുകേട് ഉണ്ടായില്ല എന്നു മാത്രമല്ല, വലിയ ഗുണമുണ്ടാവുകയും ചെയ്തു. ഐടി മേഖല കാര്യമായ ഗുണം അനുഭവിച്ചു.

വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ ഓഹരിവില 100 ശതമാനത്തിൽ കൂടുതൽ വർധിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി ലോകമെമ്പാടും വർധിച്ചത് ടെക്നോളജി, ടെലികോം സ്റ്റോക്കുകളുടെ വൻ കുതിച്ചുചാട്ടത്തിന് കാരണമായി. ലോക്‌ഡൗൺ കാലത്ത് റിലയൻസ് ജിയോ , എയർടെൽ തുടങ്ങിയ സേവനദാതാക്കളുടെ ഉപയോഗം കൂടിയതും ടെലികോം മുന്നേറ്റത്തിന് ഉദാഹരണങ്ങൾ.

ഫാർമസ്യൂട്ടിക്കൽ മേഖല കോവിഡ് കാലത്തു തടിച്ചു കൊഴുത്തു. കോവിഡിനും അനുബന്ധ രോഗങ്ങൾക്കുമുള്ള മരുന്നായും വാക്സീനായും ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഏറെ ലാഭം കൊയ്തു. ഉൽപാദന സമയത്ത് കടുത്ത വായു മലിനീകരണമുണ്ടാകുന്നുവെന്ന കാരണത്താൽ എട്ടു വർഷത്തോളമായി മാന്ദ്യത്തിലായിരുന്ന മെറ്റൽ സെക്ടറിലും (പ്രധാനമായും സ്റ്റീൽ, കോപ്പർ, സിങ്ക്) ഒക്ടോബറിൽ തുടങ്ങിയ കുതിച്ചുചാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല.

മുംബൈയിലെ ആർബിഐ ആസ്ഥാനം.

ബാങ്ക്, ധനകാര്യ മേഖലയിലെ പാർപ്പിട ലോണുകളുടെ പലിശനിരക്ക് കുറഞ്ഞു. എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്ക് ഭീമൻമാരും ഈ സമയത്ത് ലാഭമുണ്ടാക്കി. ശരാശരി 6.7 ശതമാനമാണ് ഇപ്പോൾ പാപ്പിട ലോൺ. നിർമാണം കൂടുമ്പോൾ സ്വാഭാവികമായും സിമന്റിന്റെയും, നിർമാണ കമ്പനികളുടെയും ഓഹരിവില കുതിക്കും. അൾട്രാടെക് സിമന്റ്, എസിസി, ഗ്രാസിം, എൽ ആൻഡ് ടി തുടങ്ങിയവ ഒന്നാന്തരം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

∙ കരകയറാൻ സ്റ്റിമുലസ് പാക്കേജുകൾ

രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങിയപ്പോൾ കരകയറാൻ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകൾ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കാനാരംഭിച്ചു. ഇതു കൂടാതെ അതാതു രാജ്യത്തെ സർക്കാർ വകയായി 'ഫിസ്കൽ സ്റ്റിമുലസ്' എന്ന പേരിലും സാമ്പത്തിക സഹായം അനുവദിച്ചു. വിപണിയിലേക്കു കൂടുതൽ പണം ഒഴുകിയെത്തി. ലോക ചരിത്രത്തിലാദ്യമായി ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ കൊടുക്കാനാരംഭിച്ചു. ഒക്ടോബർ 2020 വരെ ഇന്ത്യ 27.87 ലക്ഷം കോടി രൂപയാണ് സ്റ്റിമുലസ് ആയി നൽകിയത്.

ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചിനു മുന്നിലെ കാഴ്ച. ചിത്രം: AFP

സാധാരണ ഗതിയിൽ ഇതുമൂലം പണപ്പെരുപ്പമാണ് രാജ്യത്തുണ്ടാകുന്നതെങ്കിൽ, ഇത്തവണയുണ്ടായത് 'അസെറ്റ് ഇൻഫ്ലേഷൻ' അഥവാ ആസ്തികളുടെ വിലവർധനയാണ്. ബോണ്ടുകൾ, സ്റ്റോക്കുകൾ, മ്യൂച്ച്വൽ ഫണ്ടുകൾ, ബിറ്റ്കോയിൻ, കമ്മോഡിറ്റി തുടങ്ങിയവയുടെ വിലയാണ് വർധിച്ചത്. ഇത്തരം ഉത്തേജന പാക്കേജുകൾ ഇറക്കിയിട്ടും അസംഘടിത മേഖലയിലെ മാന്ദ്യം മറികടക്കാനായില്ല. മറിച്ച് വലിയ കമ്പനികൾ ഇതിൽ നിന്നു ലാഭം ഉൾക്കൊണ്ടു. അത്തരം കമ്പനികളുടെ മുന്നേറ്റവും വിപണിയുടെ മുന്നേറ്റമായി പ്രതിഫലിക്കുകയും ചെയ്തു.

∙ ‘K’ ഷെയ്‌പ് തിരിച്ചുവരവ്

കോവിഡിന്റെ വരവിനു ശേഷം ഇന്ത്യൻ ഇക്കോണമിയിൽ സംഭവിച്ചത് K ഷെയ്പ്പ് തിരിച്ചു വരവാണെന്നു ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറയുന്നു. 'കെ' അക്ഷരത്തിന്റെ രണ്ടു കാലുകൾ മേലേക്കു പോകുമ്പോൾ രണ്ടു കാലുകൾ താഴേക്കു പതിക്കുന്നുമുണ്ട്. അതു പോലെതന്നെ കോവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ ഓർഗനൈസ്‌ഡ് സെക്ടറുകൾ മികച്ച പ്രകടനം നടത്തിയപ്പോൾ, ഹോട്ടൽ, ടൂറിസം, എയർലൈൻ സേവനങ്ങൾ, എംഎസ്എംഇ തുടങ്ങിയവ മേഖലകൾക്കു വലിയ അടിപറ്റി.

മേഖലയിലെ ബിസിനസ് സാധ്യതകൾ കുറഞ്ഞു, തൊഴിലാളികൾ പട്ടിണിയിലായി. ഒട്ടേറെപ്പേരുടെ തൊഴിൽ നഷ്ടപ്പെട്ടു. എന്നാൽ, ഈയവസരത്തിൽ ഐടി മേഖലയിലും മറ്റും കൂടുതൽ തൊഴിലവസരങ്ങൾ തുറക്കുകയാണുണ്ടായത്. വിപ്രോ, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ കമ്പനികൾ 1 ലക്ഷം ആളുകളെയാണ് പുതിയതായി ജോലിക്കെടുക്കാൻ ഉദ്ദേശിക്കുന്നത്.

ബാങ്കിൽ നിക്ഷേപിക്കുന്നതിനേക്കൾ മെച്ചപ്പെട്ട റിട്ടേൺ സ്റ്റോക്ക് മാർക്കറ്റിൽ സാധ്യമാണെന്ന തിരിച്ചറിവ് കൂടുതൽ പേരെ ഓഹരിവിപണിയുമായും അടുപ്പിച്ചു. ബാങ്കിൽ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 5 ശതമാനം വാർഷിക പലിശിനിരക്കിലാണ് വാർഷിക വരുമാനമങ്കിൽ നിലവിലെ വിലക്കയറ്റം 6 ശതമാനമാണ്. അപ്പോൾ യഥാർഥത്തിൽ നിക്ഷേപകന് കിട്ടുന്നത് -1% വരുമാനം മാത്രം.

ഈ അവസ്ഥ മനസ്സിലാക്കിയ നിക്ഷേപകർ ആർത്തലച്ച് ഓഹരിവിപണിയിൽ ചേക്കേറി. നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് പണക്കാരനാകുന്നതും സ്വപ്നം കണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം (FY2021) മാത്രം 1.47 കോടി പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് ഇന്ത്യയില്‍ തുറന്നത്.

∙ ഓഹരി വിപണിയിലെ ലാഭമെടുപ്പ്

ഇന്ത്യയിലെ പല വലിയ കമ്പനികൾ‌ക്കും രാജ്യാന്തര ബിസിനസ് മോഡലുകളാണുള്ളത്. പല രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് ശൃംഖലകളോടു കൂടിയ കമ്പനികൾക്ക് അവയുടെ സ്വന്തം രാജ്യത്തെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുമായി വലിയ ബന്ധം കൽപിക്കാനാവില്ല. ബിസിനസുകൾ രാജ്യാന്തര വളർച്ച നേടുമ്പോൾ ഓഹരി വിപണിയും ആഭ്യന്തര ജിഡിപിയും താരതമ്യപ്പെടുത്തുന്ന പരമ്പരാഗത അളവുകൾക്ക് പ്രസക്തിയില്ല.

രാജ്യത്തിന്റെ വളർച്ചയിലല്ല, ഓഹരി വിപണി എപ്പോഴും കണ്ണുവയ്ക്കുന്നത് വലിയ കമ്പനികളുടെ നേട്ടങ്ങളും അവയിലെ ലാഭമെടുപ്പുമാണ്. അതിനാൽ, സമ്പദ് വ്യവസ്ഥയെയും ഓഹരിവിപണിയെയും എപ്പോഴും ഒരേ നുകത്തിൽ കെട്ടാൻ ശ്രമിക്കാതിരിക്കുക. രണ്ടിനെയും അതിന്റെ 'പാട്ടിനു' വിട്ടേക്കുക. ക‍ൃത്യമായ തിരുത്തലുകളോടെ വിപണി എന്നും മുന്നേറിക്കൊണ്ടിരിക്കും.

എന്നാൽ, ഇക്കോണമിയുടെ വളർച്ചയും തളർച്ചയും കാലേകൂട്ടി അറിയാനുള്ള സൂചികയായി ഓഹരി വിപണിയെ പരിഗണിക്കുന്നതിൽ തെറ്റില്ല. ഉയർച്ചയായാലും തളർച്ചയായാലും ആദ്യം പ്രതിഫലിക്കുന്നത് നിഫ്ടി, സെൻസെക്സ്, എസ്ആൻഡ്പി 500 തുടങ്ങിയ വ്യാപാര സൂചികകളിലാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ ആദ്യം വീഴുന്നത് ഓഹരി വിപണിയിയായിരിക്കും. പിന്നീട്, മാസങ്ങൾക്കു ശേഷമാണ് സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ പ്രതിഫലനം ഉണ്ടാകുന്നത്.

2008, 2012, 2016 വർഷങ്ങളിലെ വിപണിയുടെ വീഴ്ചയും തിരിച്ചുവരവും പരിശോധിച്ചാൽ കാര്യം പിടികിട്ടും. ഇതേ യുക്തിയിൽ ആലോചിച്ചാൽ ഇത്തവണത്തെ വിപണിയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടുന്നത് രാജ്യത്തു വരാനിരിക്കുന്ന സാമ്പത്തിക ഉണർവിനെയാകുമോ?...കോവിഡാനന്തര ഇന്ത്യയിൽ വരാനിരിക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെ നല്ലകാലമാണോ? ദലാൽ സ്ട്രീറ്റിലെ കാളക്കൂറ്റൻമാരെപ്പോലെ പ്രതീക്ഷകളും മുന്നോട്ടാണ്.

English Summary: It is not the economy drive in the stock market