മുംബൈയിൽ ചിത്രീകരിച്ച് ലണ്ടനിൽ എത്തിച്ച വിഡിയോകൾ പണമാക്കി മാറ്റാൻ കുന്ദ്രയും സംഘവും പ്രയോജനപ്പെടുത്തിയത് ഹോട്‌ഷോട്ട്സ് എന്ന മൊബൈൽ ആപ്പാണ്. ലോകത്തെ ആദ്യത്തെ 18+ ആപ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ആപ് ഒറിജിനൽ കണ്ടന്റ് കൊണ്ടാണ് വ്യത്യസ്തമായത്...Raj Kundra . Shilpa Shetty

മുംബൈയിൽ ചിത്രീകരിച്ച് ലണ്ടനിൽ എത്തിച്ച വിഡിയോകൾ പണമാക്കി മാറ്റാൻ കുന്ദ്രയും സംഘവും പ്രയോജനപ്പെടുത്തിയത് ഹോട്‌ഷോട്ട്സ് എന്ന മൊബൈൽ ആപ്പാണ്. ലോകത്തെ ആദ്യത്തെ 18+ ആപ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ആപ് ഒറിജിനൽ കണ്ടന്റ് കൊണ്ടാണ് വ്യത്യസ്തമായത്...Raj Kundra . Shilpa Shetty

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയിൽ ചിത്രീകരിച്ച് ലണ്ടനിൽ എത്തിച്ച വിഡിയോകൾ പണമാക്കി മാറ്റാൻ കുന്ദ്രയും സംഘവും പ്രയോജനപ്പെടുത്തിയത് ഹോട്‌ഷോട്ട്സ് എന്ന മൊബൈൽ ആപ്പാണ്. ലോകത്തെ ആദ്യത്തെ 18+ ആപ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ആപ് ഒറിജിനൽ കണ്ടന്റ് കൊണ്ടാണ് വ്യത്യസ്തമായത്...Raj Kundra . Shilpa Shetty

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പോണോഗ്രഫിയും വേശ്യാവൃത്തിയും തമ്മിൽ എന്താണു വ്യത്യാസം? ക്യാമറയ്ക്കു മുന്നിലുള്ള ലൈംഗികവേഴ്ചയ്ക്ക് പണം നൽകുന്നത് നിയമവിധേയമാകുന്നതെങ്ങനെ?’– 2012 മാർച്ച് 29 വൈകിട്ട്  7.36ന് ഈ ‘മഹത്തായ’ ചോദ്യം ട്വിറ്ററിൽ ഉന്നയിച്ച രാജ് കുന്ദ്ര എന്ന ബിസിനസുകാരനെയാണ് പോൺ സിനിമകൾ നിർമിച്ചതിന്, കഴിഞ്ഞ 19ന് വൈകിട്ട് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പോണോഗ്രഫിയും വേശ്യാവൃത്തിയും തമ്മിൽ വലിയ അന്തരമില്ലെന്നു വർഷങ്ങൾക്കു മുൻപേ തിരിച്ചറിയുകയും ലോകത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്ത രാജ് കുന്ദ്ര ലോക്‌ഡൗൺ കാലത്ത് പോണോഗ്രഫിയിലേക്കു തിരിഞ്ഞത് വൈരുധ്യമാണ്. ‘എങ്ങനെ പണമുണ്ടാക്കാതിരിക്കാം’ എന്ന പുസ്തകം 2013ൽ രചിച്ച കുന്ദ്ര പോണോഗ്രഫിയിൽനിന്ന് ദിവസം 10 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നു എന്നത് മറ്റൊരു വൈരുധ്യം!

ADVERTISEMENT

ബോളിവുഡും പോണോഗ്രഫിയും തമ്മിൽ അടുക്കളയും ആരാമവുമായുള്ള അകലമേയുള്ളൂ. നടി സണ്ണി ലിയോണി പണ്ടു പോൺ താരമായിരുന്നു എന്നതും സോഫ്റ്റ്‌പോൺ വിഭാഗത്തിൽ പരമ്പരകൾ നിർമിച്ച് ഇന്ത്യൻ ഒടിടികൾ ഈ ലോക്‌ഡൗൺ കാലത്തും കാശുവാരിക്കൊണ്ടിരിക്കുന്നു എന്നതും മറന്നുകൂടാ. അപ്പോൾ രാജ് കുന്ദ്ര ചെയ്തതു മാത്രം തെറ്റാകുന്നത് എങ്ങനെയാണ്?

രാജ് കുന്ദ്ര, ഭാര്യ ശില്‍പ ഷെട്ടി (ചിത്രം: AFP)

സോഫ്റ്റ്‌പോണും ഹാഡ്‌കോർ പോണും

പ്രണയരംഗങ്ങൾ തീവ്രമാകുന്നതനുസരിച്ച് ചൂടുപിടിക്കുന്ന സംഭവവികാസങ്ങളുടെ ദൃശ്യാവിഷ്കാരത്തെ സോഫ്റ്റ്‌പോൺ എന്നു വിശേഷിപ്പിക്കാം. ലൈംഗികബന്ധത്തെ ‘പച്ചയായി’ കാണിക്കാത്ത ലൈംഗികദൃശ്യങ്ങളെല്ലാം സോഫ്റ്റ്‌പോൺ ആണ്. ഓരോ രാജ്യത്തെയും സെൻസർ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇതിന്റെ തീവ്രത ഏറിയും കുറഞ്ഞുമിരിക്കും.

എന്നാൽ, അഭിനേതാക്കളുടെ ലൈംഗികാവയവങ്ങൾ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയരംഗങ്ങളെയാണു ഹാഡ്കോർ പോൺ എന്നു വിളിക്കുന്നത്. താരങ്ങൾ യഥാർഥത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും അതു സൂക്ഷ്മതയോടെ ചിത്രീകരിച്ച് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. അവിടെ അവർ അഭിനയിക്കുകയല്ല, ജീവിക്കുകതന്നെയാണ്. പണത്തിനു വേണ്ടി ക്യാമറയ്ക്കു മുന്നിൽ വച്ചു നടത്തുന്ന ലൈംഗികവേഴ്ച എന്ന നിലയ്ക്കാണ് പോണോഗ്രഫിയും വേശ്യാവൃത്തിയും രണ്ടല്ല, ഒന്നു തന്നെയാണ് എന്ന കുന്ദ്രയുടെ 2012ലെ നിലപാടിന്റെ നിലനിൽപ്. എന്നിട്ടും കുന്ദ്ര അതാണ് ചെയ്തത് എന്നതാണ് അദ്ദേഹം ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതും. 

ലാസ് വേഗസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ നോട്ടി അമേരിക്കയുടെ വിആർ സ്റ്റാൾ. ചിത്രം: GLENN CHAPMAN / AFP
ADVERTISEMENT

‘പ്രായപൂർത്തിയായ’ വ്യവസായം

പാശ്ചാത്യരാജ്യങ്ങളിൽ മുഖ്യധാരാ സിനിമപോലെതന്നെ പ്രായപൂർത്തിയായ വ്യവസായമാണു പോണോഗ്രഫിയും. ലണ്ടനി‍ൽ ജനിച്ചുവളർന്ന രാജ് കുന്ദ്ര ബ്രിട്ടിഷ് പോൺ വ്യവസായത്തിന്റെ ഭാഗമാകുന്നതി‍ൽ തെറ്റുമില്ല. എന്നാൽ, ഇന്ത്യയിലെ തന്റെ ഓഫിസ് മുറിയിൽ ചിത്രീകരിച്ച ലൈംഗികദൃശ്യങ്ങൾ ലണ്ടനിൽ സഹോദരീഭർത്താവ് പ്രദീപ് ബക്ഷിയുടെ ഉടമസ്ഥതയിലുള്ള കെൻറിൻ ലിമിറ്റഡ് എന്ന കമ്പനിക്കാണ് കുന്ദ്ര കൈമാറിയത്. അവിടെനിന്ന് അത് ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുകയുമായിരുന്നു.

കുന്ദ്രയുടെ പിഎ ആയിരുന്ന ഉമേഷ് കാമത്തിന്റെ പക്കൽനിന്ന് പൊലീസ് കണ്ടെടുത്തത് ഇത്തരം 70 പോൺ സിനിമകളാണ്. ദിവസേന 2–3 ലക്ഷം രൂപയിൽ തുടങ്ങിയ വരുമാനം 6–8 ലക്ഷം രൂപവരെ എത്തിയതായി കെൻറിൻ ലിമിറ്റഡും രാജ് കുന്ദ്രയും തമ്മിലുള്ള മണി ട്രാൻസ്ഫർ വിവരങ്ങളും സൂചിപ്പിക്കുന്നു. 

പണം വരുന്ന വഴി

ADVERTISEMENT

മുംബൈയിൽ ചിത്രീകരിച്ച് ലണ്ടനിൽ എത്തിച്ച വിഡിയോകൾ പണമാക്കി മാറ്റാൻ കുന്ദ്രയും സംഘവും പ്രയോജനപ്പെടുത്തിയത് ഹോട്‌ഷോട്ട്സ് എന്ന മൊബൈൽ ആപ്പാണ്. ലോകത്തെ ആദ്യത്തെ 18+ ആപ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ആപ് ഒറിജിനൽ കണ്ടന്റ് കൊണ്ടാണ് വ്യത്യസ്തമായത്. മറ്റു പോണോഗ്രഫി സൈറ്റുകളിൽ ഏറെക്കുറെ ഒരേ വിഡിയോകൾ തന്നെ കറങ്ങിത്തിരിയുമ്പോൾ കുന്ദ്രയുടെ ഹോട്ഷോട്ട്‌സിൽ പുതിയതു മാത്രം. അതുകൊണ്ടുതന്നെ പ്രദർശനവും സൗജന്യമല്ല.

ദക്ഷിണ കൊറിയയിൽ ‘റിവഞ്ച് പോൺ’ സൈറ്റുകൾ നിരീക്ഷിക്കുന്നു. ചിത്രം: JUNG YEON-JE / AFP

പണം നൽകി വരിക്കാരാകുന്നവർക്ക് മാത്രം പ്രവേശനം. ഇതായിരുന്നു ദിവസേന 10 ലക്ഷം രൂപ വരെ കുന്ദ്രയുടെ പോക്കറ്റിലെത്തിച്ച വരുമാനസ്രോതസ്സ്. മുഖ്യധാരാ പോൺ വ്യവസായം യഥാർഥ ചലച്ചിത്ര വ്യവസായം പോലെത്തന്നെയാണ് പ്രവർത്തിക്കുന്നത്. അഭിനേതാക്കൾക്കു കൃത്യമായി പ്രതിഫലം നൽകി, കരാർ പ്രകാരമാണ് ചിത്രീകരണവും വിതരണവുമെല്ലാം. യുഎസിൽ ലൊസാഞ്ചൽസും യൂറോപ്പിൽ ബുഡാപെസ്റ്റുമാണ് പോൺ വ്യവസായത്തിന്റെ ആസ്ഥാനം.

വിഡിയോകളുടെ വ്യാജപതിപ്പുകൾ മൂലം സിനിമകൾ നേരിടുന്നതിനെക്കാൾ വലിയ വെല്ലുവിളിയാണ് ഏതാനും വർഷം മുൻപ് പോൺ വ്യവസായം നേരിട്ടത്. ആരെയും പോൺ താരമാക്കുന്ന ‘ഒൺലി ഫാൻസ്’ പോലെയുള്ള പുതിയ പ്ലാറ്റ്ഫോമുകളും വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകളുമൊക്കെ ബദൽ വരുമാനമാർഗം തീർത്തതോടെ വൻകിട നിർമാണ കമ്പനികളുടെ ചൂഷണമില്ലാതെതന്നെ മുക്കിലും മൂലയിലും തഴച്ചുവളരുകയാണ് പോൺ വ്യവസായം. 

English Summary: How did Raj Kundra Establish Porn Business in India?