ന്യൂഡൽഹി∙ രാജസ്ഥാനിലെ പാർട്ടി പ്രശ്നം പരിഹരിക്കാൻ നീക്കവുമായി കോൺഗ്രസ് നേതൃത്വം. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്നം... Rajasthan congress, Sachin pilot, Ashok Gehlot, AICC, Rajasthan politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജസ്ഥാനിലെ പാർട്ടി പ്രശ്നം പരിഹരിക്കാൻ നീക്കവുമായി കോൺഗ്രസ് നേതൃത്വം. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്നം പരിഹരിച്ച ശേഷമാണ് രാജസ്ഥാനിൽ ഹൈക്കമാൻഡ് ശ്രദ്ധ നൽകുന്നത്. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊതാശ്ര ഞായറാഴ്ച രാവിലെ എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് പരിഹരിക്കാനാണ് നീക്കം. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, അജയ് മാക്കൻ എന്നിവർ ശനിയാഴ്ച ജയ്പുരിലെത്തി മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കണ്ടു. കഴിഞ്ഞ വർഷം 18 എംഎൽഎമാരോടൊപ്പം സച്ചിൻ പൈലറ്റ് അശോക് ഗെലോട്ടിനെതിരെ തിരിഞ്ഞത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിതുറന്നിരുന്നു.

ADVERTISEMENT

സച്ചിൻ പൈലറ്റിന് ഹൈക്കമാൻഡ് നൽകിയ ഉറപ്പ് പാലിക്കാൻ തയാറാകണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആവശ്യപ്പെട്ടു. മന്ത്രിസഭാ വികസനം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. 

English Summary: After Punjab, Congress to resolve Rajasthan infighting