ന്യൂഡൽഹി∙ സുനന്ദ പുഷ്‌കർ ദുരൂഹ മരണക്കേസിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമോയെന്നതില്‍ വിധിപറയുന്നത് ഓഗസ്റ്റ് 18ലേക്ക് മാറ്റി. അന്ന് രാവിലെ 11ന് വിധി പറയുമെന്ന് റോസ് അവന്യൂ കോടതി സ്പെഷല്‍ ജഡ്ജി ഗീതാഞ്ജലി ഗോയല്‍ അറിയിച്ചു...| Sunantha Pushkar Case | Shashi Tharoor | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സുനന്ദ പുഷ്‌കർ ദുരൂഹ മരണക്കേസിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമോയെന്നതില്‍ വിധിപറയുന്നത് ഓഗസ്റ്റ് 18ലേക്ക് മാറ്റി. അന്ന് രാവിലെ 11ന് വിധി പറയുമെന്ന് റോസ് അവന്യൂ കോടതി സ്പെഷല്‍ ജഡ്ജി ഗീതാഞ്ജലി ഗോയല്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ വാദങ്ങള്‍ എഴുതി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്‍കിയ അപേക്ഷ അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.

ഇത്തരം അപേക്ഷകള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്ന് കോടതി പറഞ്ഞു. വാദം എഴുതി നല്‍കാന്‍ കൂടുതല്‍സമയം വേണമെന്ന ഡല്‍ഹി പൊലീസിന്‍റെ ആവശ്യം പരിഗണിച്ചാണു കഴിഞ്ഞ തവണയും വിധി പറയുന്നത് മാറ്റിവച്ചത്. ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു.

സുനന്ദ പുഷ്കർ, ശശി തരൂർ
ADVERTISEMENT

ഐപിസി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂരിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാം. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വാദത്തിനിടെ പൊലീസ് പറഞ്ഞത്. തനിക്കെതിരെ തെളിവുകൾ ഇല്ല. മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുനന്ദയ്ക്ക് സംഭവിച്ചത് അപകട മരണമാകാമെന്നും ശശി തരൂര്‍ വാദിച്ചു.

2014 ജനുവരി പതിനേഴിനായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

ADVERTISEMENT

English Summary : Delhi court likely tio produce order in Sunanda Pushkar death case today