തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന ഹർജി കോടതി തള്ളി. നമ്പി നാരായണനെതിരെ തെളിവുകളുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരാക്കാൻ ... | ISRO Spy Case, Nambi Narayanan, Manorama News, ISRO Espionage Case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന ഹർജി കോടതി തള്ളി. നമ്പി നാരായണനെതിരെ തെളിവുകളുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരാക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നിർദേശിച്ചു. ഐഎസ്ആർഒ ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ്. വിജയനാണ് സ്വകാര്യ ഹർജി സമർപ്പിച്ചത്. 

ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോൺ ഐജിയായിരുന്ന രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്‌ജലി ശ്രീവാസ്‌തവയും നമ്പി നാരായണനും ഉൾപ്പെടുന്ന ഭൂമി ഇടപാടുകൾ നടന്നതായി വിജയൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, ഹർജി നിയമപരമായി നിലനിൽക്കില്ലെന്നു സിബിഐ കോടതിയിൽ വാദിച്ചു.

ADVERTISEMENT

കേരള പൊലീസിലെയും ഐബി, സിബിഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണൻ സ്വാധീനിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. നമ്പി നാരായണന്റെ പക്കൽ അനധികൃത സ്വത്തുണ്ടെന്നും ഇതിൽ ഭൂരിഭാഗവും വിനിയോഗിച്ചത് ചാരക്കേസ് അട്ടിമറിക്കാനാണെന്നുമാണ് വിജയന്റെ ആരോപണം.

അതേസമയം, ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ അഡീഷനൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ഹാജരാകുമെന്ന് സിബിഐ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. മുൻ പൊലീസ് മേധാവി സിബി മാത്യൂസ്, ഡിവൈഎസ്പി ജോഷ്വ എന്നിവർ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിക്കുമ്പോഴാണ് ഇക്കാര്യം സിബിഐ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഗൂഢാലോചന കേസിൽ ഒന്നാം പ്രതി എസ്.വിജയനും രണ്ടാം പ്രതി തമ്പി.എസ്. ദുർഗദത്തിനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ADVERTISEMENT

English Summary: ISRO Espionage Case: Petition against Nambi Narayanan Dismissed