കേവലം പിഴയടച്ചു രക്ഷപ്പെടാവുന്ന ടെലികോം തട്ടിപ്പ് മാത്രമല്ല ഇതെന്ന ബോധ്യം പൊലീസിനുണ്ട്. സ്വർണക്കടത്തും കള്ളപ്പണവും മുതൽ തീവ്രവാദപ്രവർത്തനത്തിലേക്കു വരെ നീളുന്നുണ്ട് വിവിധ ഏജൻസികളുടെ അന്വേഷണം. ...Parallel telephone exchange, Parallel telephone exchange in Kozhikode, Manorama Online

കേവലം പിഴയടച്ചു രക്ഷപ്പെടാവുന്ന ടെലികോം തട്ടിപ്പ് മാത്രമല്ല ഇതെന്ന ബോധ്യം പൊലീസിനുണ്ട്. സ്വർണക്കടത്തും കള്ളപ്പണവും മുതൽ തീവ്രവാദപ്രവർത്തനത്തിലേക്കു വരെ നീളുന്നുണ്ട് വിവിധ ഏജൻസികളുടെ അന്വേഷണം. ...Parallel telephone exchange, Parallel telephone exchange in Kozhikode, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേവലം പിഴയടച്ചു രക്ഷപ്പെടാവുന്ന ടെലികോം തട്ടിപ്പ് മാത്രമല്ല ഇതെന്ന ബോധ്യം പൊലീസിനുണ്ട്. സ്വർണക്കടത്തും കള്ളപ്പണവും മുതൽ തീവ്രവാദപ്രവർത്തനത്തിലേക്കു വരെ നീളുന്നുണ്ട് വിവിധ ഏജൻസികളുടെ അന്വേഷണം. ...Parallel telephone exchange, Parallel telephone exchange in Kozhikode, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വിദേശത്തുനിന്നു സൗജന്യമായി വിഡിയോ കോൾ ചെയ്യാവുന്ന കാലത്ത് സമാന്തര എക്സ്ചേഞ്ചിലൂടെ നിയമവിരുദ്ധമായി വോയ്സ് കോൾ ചെയ്യുന്നത് എന്തിനാവും? ബെംഗളൂരുവിലും കോഴിക്കോടുമായി പൊലീസ് പിടികൂടിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽനിന്ന് പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾക്കു മാത്രം ഒന്നരക്കോടി രൂപ വില വരും. രാജ്യാന്തര ഫോൺ കോളുകൾ ചെയ്യാൻ പലതരം മൊബൈൽ ആപ്ലിക്കേഷനുകൾ ഉള്ള ഇക്കാലത്ത് ഇത്രയും നിക്ഷേപം നടത്താൻ മാത്രം എന്തു ലാഭമാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്നു ലഭിക്കുക? 

ബെംഗളുരൂവിനും കോഴിക്കോടിനും പിന്നാലെ ബിഹാറിലും ഉത്തർപ്രദേശിലുമെല്ലാം ഒരേ തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെ ഇതിനു പിന്നിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വേരു ചികയുകയാണ് അന്വേഷണ സംഘങ്ങൾ. കേവലം പിഴയടച്ചു രക്ഷപ്പെടാവുന്ന ടെലികോം തട്ടിപ്പ് മാത്രമല്ല ഇതെന്ന ബോധ്യം പൊലീസിനുണ്ട്. സ്വർണക്കടത്തും കള്ളപ്പണവും മുതൽ തീവ്രവാദപ്രവർത്തനത്തിലേക്കു വരെ നീളുന്നുണ്ട് വിവിധ ഏജൻസികളുടെ അന്വേഷണം. 

ഡിസിപി സ്വപ്നില്‍ എം.മഹാജന്‍ (ഇടത്). കോഴിക്കോട് പിടിച്ചെടുത്ത ഉപകരണം.
ADVERTISEMENT

തൊട്ടാൽ പൊള്ളുന്ന ഐഎസ്ഡി നിരക്കുകളിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തു ജോലി ചെയ്യുന്ന തുച്ഛ വരുമാനക്കാർ പണ്ടു നാട്ടിലേക്ക് വിളിച്ചിരുന്നത് സമാന്തര എക്സ്ചേഞ്ചുകൾ വഴിയായിരുന്നു. കുഴൽഫോൺ എന്നും ഹുണ്ടിഫോൺ എന്നും വിളിപ്പേരുള്ള ഇത്തരം കേന്ദ്രങ്ങൾ പൊലീസ് പിടികൂടുന്നത് അന്നു സ്ഥിരം സംഭവവുമായിരുന്നു. എന്നാൽ വിദേശത്തുനിന്ന് വിഡിയോ കോൾ ഉൾപ്പെടെ വിളിക്കാനുള്ള സംവിധാനമുള്ള ഇക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളും മിലിട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചത്. രണ്ടു മാസത്തിനിടെ കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെ ഇരുപതോളം കേന്ദ്രങ്ങളിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. 

വിദേശ കോളുകൾ ലോക്കലാക്കും 

വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോൺ കോളുകൾ എത്തിക്കുകയാണ് ‘കുഴൽ ഫോൺ’ എന്നു വിളിപ്പേരുള്ള സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ചെയ്യുന്നത്. വിദേശത്തുനിന്നു വരുന്ന കോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് ചൈനീസ് ഉപകരണത്തിന്റെ സഹായത്തോടെ രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുകയാണ് സമാന്തര ടെലികോം എക്സ്ചേഞ്ച് മുഖേന ചെയ്യുന്നത്. അതിവേഗ ഇന്റർനെറ്റ് പ്ലാനുകൾ ഉപയോഗിച്ചാണ് ഇതു ചെയ്യുക.  ഒരേസമയം 32 മുതൽ 128 വരെ സിം  കാർഡുകൾ പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങൾ ഈ കേന്ദ്രങ്ങളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്. 

കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് പരിശോധനയിൽ കണ്ടെടുത്ത ഉപകരണങ്ങൾ.

ഔദ്യോഗിക മാർഗങ്ങളിലൂടെയല്ലാതെ കുറഞ്ഞ നിരക്കിൽ വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഫോൺ ചെയ്യാനാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ഉപയോഗിക്കുന്നത്. ഫോൺ വിളി രേഖകൾ ഉണ്ടാവില്ലെന്നതിനാൽ ഇത്  നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളായാണ് ഫോണിൽ കാണിക്കുക. ജൂലൈ ഒന്നിന് കോഴിക്കോട് നഗരത്തിലെ ഏഴിടങ്ങളിലാണ് ഇത്തരം എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇവിടെ 23 ഉപകരണങ്ങളും 720 സിം കാർഡുകളും കണ്ടെത്തിയിരുന്നു. 

ADVERTISEMENT

2 മാസത്തിനിടെ 4 സംസ്ഥാനങ്ങളിൽ 

കേരളത്തിനും ബെംഗളൂരുവിനും പുറമേ ബിഹാറിലും ഉത്തർപ്രദേശിലുമാണ് 2 മാസത്തിനിടെ സമാന്തര ടെലിഫോ‍ൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ജൂൺ 9നാണ് ബെംഗളൂരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ  പിടികൂടിയത്. ഈ മാസം ഒന്നിന് കോഴിക്കോടും 20ന് ബിഹാറിലെ പട്നയിലും 25ന് യുപിയിലെ ബിജ്നോറിലും സമാനമായ എക്സ്ചേഞ്ചുകൾ പിടികൂടി.നാലിടത്തും ഉപയോഗിച്ചിരുന്നത് ഒരേ പോലുള്ള യന്ത്രങ്ങളാണെന്നു പൊലീസ് പറയുന്നു. ബെംഗളൂരു കേസിലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലോട്ടിൽതന്നെയാണ് കോഴിക്കോട് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചതിലെ മുഖ്യ ആസൂത്രകനെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ എക്സ്ചേഞ്ചുകൾ ദേശവിരുദ്ധ പ്രവർത്തത്തിന് ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കണ്ടെത്തിയ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ ഒരേ സംഘമാണോ എന്നും വിവിധ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. 

ബെംഗളൂരൂവിൽ നടന്നത് ദേശവിരുദ്ധ പ്രവർത്തനം 

ബെംഗളുരുവിലെ സമാന്തര ടെലിഫോൺ എക്സ്ചേ‍ഞ്ചുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ബംഗാളിലെ സേനാ നീക്കം നിരീക്ഷിക്കുന്നതിനായി സിലിഗുഡിയിലെ കരസേന ഹെൽപ്‌ലൈനിലേക്കു വിളിച്ച ചില കോളുകളെ ചുറ്റിപ്പറ്റി മിലിട്ടറി ഇന്റലിജൻസ് നടത്തിയ അന്വേഷണമാണ് ബെംഗളൂരുവിലെ സമാന്തര എക്സ്ചേഞ്ചിൽ എത്തിയത്. മിലിട്ടറി ഇന്റലിജൻസ് നൽകിയ സൂചനയനുസരിച്ചാണു കർണാടക പൊലീസിലെ തീവ്രവാദ വിരുദ്ധ സെൽ കഴിഞ്ഞ മാസം ബെംഗളൂരുവിലെ 9 കേന്ദ്രങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പിടികൂടിയത്. തുടർന്ന് കോഴിക്കോടും പരിശോധന നടന്നു. കോഴിക്കോട്ടെ  സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ഉപയോഗിച്ചിരുന്ന സിം കാർഡുകളിൽ ഭൂരിപക്ഷവും അസം, ബംഗാൾ സ്വദേശികളുടെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്തതാണെന്നു കണ്ടെത്തിയിട്ടുണ്ട്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുകാർക്ക് അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് സ്ഥിരമായി പാഴ്സലുകളും എത്തിയിരുന്നു. 

പ്രതീകാത്മക ചിത്രം.
ADVERTISEMENT

കോടികളുടെ നിക്ഷേപം; ലാഭമെന്ത്? 

ഒരേ സമയം 32 മുതൽ 128 സിമ്മുകൾ വരെ പ്രവർത്തിപ്പിക്കുന്ന 74,000 രൂപ മുതൽ 1.35 ലക്ഷം രൂപ വരെ വില വരുന്ന 105 ഉപകരണങ്ങളാണ് ബെംഗളുരുവിലെ സമാന്തര എക്സ്ചേഞ്ചുകളിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇതിനു മാത്രം ഒരു കോടിയോളം രൂപ വിലവരും. ഇത്തരം 23 ഉപകരണങ്ങളാണ് കോഴിക്കോടുനിന്ന് പിടികൂടിയത്. ഇതിനു പുറമെ 3720 സിം കാർഡുകൾ, ലാപ്ടോപുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപം ഈ മേഖലയിൽ നടത്തിയിട്ടുണ്ട് എന്നാണ് വിവരം. 

പ്രതീകാത്മക ചിത്രം.

വോയ്സ്, വിഡിയോ കോളുകൾക്കുള്ള വിവിധ മൊബൈൽ  ആപ്ലിക്കേഷനുകകളുടെ വരവോടെ  വിദേശത്തുനിന്ന് ഇന്ത്യയിലേക്കും  തിരിച്ചുമുള്ള ഫോൺ കോളുകൾ നാലിൽ ഒന്നായി കുറഞ്ഞെന്നാണ് കണക്ക്. ഫോണിൽ വിളിച്ചാലും കോൾ നിരക്ക് മിനിറ്റിന് ഒരു രൂപയോളമാണ്. വിദേശകോളുകൾ കൈമാറുന്നതിലൂടെ ലഭിക്കുന്ന കമ്മിഷൻ കൊണ്ടുമാത്രം സമാന്തര എക്സ്ചേഞ്ചുകൾ ലാഭകരമാവില്ല എന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത്തരം എക്സ്ചേഞ്ചുകൾ ഉപയോഗിച്ചിരിക്കാമെന്നാണ്  നിഗമനം. 

സ്വർണക്കടത്ത്, കുഴൽപ്പണം, ക്വട്ടേഷൻ ആസൂത്രണം വരെ 

അടുത്തിടെ കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളുടെയും ആസൂത്രണം നടന്നത് സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗിച്ചുള്ള ഫോൺ വിളികളിലൂടെയാണ് എന്നു പൊലീസ് കരുതുന്നു. ഇത്തരം വിളികൾക്ക് ഫോൺവിളി രേഖകൾ (സിഡിആർ) ഉണ്ടാവില്ല. സിഡിആറും മൊബൈൽ ടവർ ലൊക്കേഷനും ഉപയോഗിച്ചാണ് അടുത്ത കാലത്ത് മിക്ക കേസുകളിലും പൊലീസ് പ്രതിയെ കണ്ടെത്തുന്നത്. എന്നാൽ ആശയവിനിമയത്തിന് കുഴൽഫോൺ ഉപയോഗിക്കുന്നതോടെ അന്വേഷണസംഘം ഇരുട്ടിലാവുന്നു. 

നേപ്പാളിൽ കണ്ടെടുത്ത സ്വർണ്ണബിസ്ക്കറ്റും പഴയ ഇന്ത്യൻ നോട്ടുകളും. ചിത്രം: AFP

അടുത്ത കാലത്ത് സ്ത്രീകൾക്കെതിരെ ഫോണിലൂടെയുള്ള അധിക്ഷപങ്ങൾക്ക് റജിസ്റ്റർ ചെയ്ത ഒട്ടേറെ കേസുകളിൽ പൊലീസിന് ഫോൺ നമ്പർ കണ്ടെത്താൻ കഴഞ്ഞിരുന്നില്ല. സ്വർണക്കടത്ത്, കുഴൽപ്പണ സംഘങ്ങളുടെ ആസൂത്രണവും സമാന്തര എക്സ്ചേഞ്ചുകളിലൂടെയാണ് എന്നതിന്റെ സൂചനകളുമുണ്ട്. ചില സ്വർണക്കടത്ത് സംഘങ്ങൾ സമാന്തര എക്സ്ചേഞ്ചുകളിൽ പണം മുടക്കിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്കുള്ള പ്രതിഫലം എത്തിയിരുന്നത് കുഴൽപ്പണമായിട്ടെന്നും കണ്ടെത്തി. ബെംഗളൂരുവിലെ എക്സ്ചേഞ്ചുകളിൽനിന്നു പൊലീസ് നോട്ടെണ്ണുന്ന യന്ത്രവും  കണ്ടെത്തിയിരുന്നു. വിദേശത്തു നിന്നുള്ള ഫോൺവിളികൾ ഉൾപ്പെടെയുള്ള ഇടപാടുകൾക്കുള്ള തുക പണമായിട്ടാണു എത്തിയിരുന്നത് എന്നതിന്റെ തെളിവാണിത്.  

പിന്നിൽ ഭീകര സംഘടനകൾ?

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകര സംഘടനകൾ സമാന്തര എക്സ്ചേഞ്ചുകൾക്ക് പിന്നിലുണ്ടെന്ന സംശയങ്ങളുമുണ്ട്. എക്സ്ചേഞ്ചുകൾക്ക് വൻതോതിൽ പണമെത്തുന്നത് വിദേശത്തുനിന്നാണെന്നു പൊലീസ് കരുതുന്നു. സേനാനീക്കങ്ങൾ ചോർത്താനുള്ള ബെംഗളൂരുവിലെ ശ്രമം മാത്രമല്ല, എക്സ്ചേഞ്ച് നടത്തിപ്പുകാർക്ക് ചില തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധവും ഭീകരബന്ധത്തിലേക്കു വഴിതെളിക്കുന്നു. 

പ്രതീകാത്മക ചിത്രം.

പിഴയിലൊതുക്കുന്നത് വലിയ പിഴവ്

രാജ്യത്ത് പലവട്ടം ഇത്തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പിടികൂടിയിട്ടുണ്ടെങ്കിലും പ്രതികൾ പിഴയടച്ച് രക്ഷപ്പെടുകയാണ് ചെയ്യുക. സാധാരണ ടെലികോം തട്ടിപ്പ് കേസുകളായാണ് ഇതു റജിസ്റ്റർ ചെയ്യുക. റജിസ്ട്രേഷൻ ഇനത്തിൽ ടെലി കമ്യൂണിക്കേഷൻ വകുപ്പിൽ അടയ്ക്കേണ്ട തുകയും വിവിധ മൊബൈൽ ഫോൺ സേവനദാതാക്കൾക്ക് ഉണ്ടായ നഷ്ടവും കണക്കാക്കിയാണ് പിഴത്തുക നിശ്ചയിക്കുക. ഭൂരിപക്ഷം കേസുകളിലും മൊബൈൽ കമ്പനികൾ പരാതിയുമായി എത്താറില്ലെന്നതും പ്രതികൾക്കു സൗകര്യമാകും. എന്നാൽ ഇക്കുറി വെറും ടെലികോം തട്ടിപ്പായി ഈ കേസ് ഒതുക്കാനില്ലെന്നാണ് വിവിധ അന്വേഷണ ഏജൻസികളുടെ തീരുമാനം. 

English Summary: Who is Behind Parallel Telephone Exchanges? Do they have any Connection with Terrorism?