കണ്ണൂർ∙ മൂന്നാഴ്ച മുൻപ് കണ്ണൂർ എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ അച്ഛൻ രഘൂത്തമന്റെയും അമ്മ എൻ.കെ.രജിതയുടെയും നടുവിൽ ഇരിക്കുമ്പോൾ ഒരിക്കൽപ്പോലും രഖിലിന്റെ ശിരസ്സ് ഉയർന്നിരുന്നില്ല. . ... | Kothamangalam Manasa murder | Rakhil Manasa love story | Manorama News

കണ്ണൂർ∙ മൂന്നാഴ്ച മുൻപ് കണ്ണൂർ എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ അച്ഛൻ രഘൂത്തമന്റെയും അമ്മ എൻ.കെ.രജിതയുടെയും നടുവിൽ ഇരിക്കുമ്പോൾ ഒരിക്കൽപ്പോലും രഖിലിന്റെ ശിരസ്സ് ഉയർന്നിരുന്നില്ല. . ... | Kothamangalam Manasa murder | Rakhil Manasa love story | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മൂന്നാഴ്ച മുൻപ് കണ്ണൂർ എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ അച്ഛൻ രഘൂത്തമന്റെയും അമ്മ എൻ.കെ.രജിതയുടെയും നടുവിൽ ഇരിക്കുമ്പോൾ ഒരിക്കൽപ്പോലും രഖിലിന്റെ ശിരസ്സ് ഉയർന്നിരുന്നില്ല. . ... | Kothamangalam Manasa murder | Rakhil Manasa love story | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മൂന്നാഴ്ച മുൻപ് കണ്ണൂർ എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ അച്ഛൻ രഘൂത്തമന്റെയും അമ്മ എൻ.കെ.രജിതയുടെയും നടുവിൽ ഇരിക്കുമ്പോൾ ഒരിക്കൽപ്പോലും രഖിലിന്റെ ശിരസ്സ് ഉയർന്നിരുന്നില്ല. എസിപിയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ നിലത്തേക്കു മിഴി നട്ടിരിക്കുകയായിരുന്നു രഖിൽ. തൊട്ടടുത്ത കസേരയിൽ അച്ഛൻ മാധവന്റെയും അമ്മ സബിതയുടെയും നടുവിൽ മാനസ ഇരിക്കുന്നുണ്ടായിരുന്നു. മാനസയെയോ അവളുടെ മാതാപിതാക്കളെയോ രഖിൽ നോക്കിയില്ല. മാനസയെ ഒരു തരത്തിലും ശല്യപ്പെടുത്തരുതെന്ന് എസിപി കർശനമായ മുന്നറിയിപ്പ് രഖിലിനു നൽകി. 

എസിപിയുടെ മുറിയിലെ ഒത്തുതീർപ്പ് ചർച്ച നടക്കുന്ന വേളയിലെല്ലാം മൗനം പൂണ്ട രഖിലിന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്നത് ഒരു പക്ഷേ, മാനസയോടുള്ള കടുത്ത പകയാകാം. അല്ലെങ്കിൽ ഇനി എന്തു വിധേനയും പണമോ നല്ല ജോലിയോ സമ്പാദിച്ച് മാനസയെ തന്നിലേക്കു വീണ്ടും അടുപ്പിക്കാമെന്ന ചിന്തയായിരിക്കാം. എന്തായാലും ചർച്ച കഴിഞ്ഞ് ഇറങ്ങുമ്പോൾ രഖിൽ, മാധവനും സബിതയ്ക്കും ഒരു ഉറപ്പു കൊടുത്തു, നിങ്ങളുടെ മകളെ ഇനി ഞാൻ ശല്യപ്പെടുത്തില്ല. പക്ഷേ, മൂന്നാഴ്ചയ്ക്കുള്ളിൽ ആ മാതാപിതാക്കൾക്കു കേൾക്കേണ്ടി വന്നത് കരൾ പിളർക്കുന്ന വാർത്തയാണ്.

ADVERTISEMENT

∙സ്നേഹം, ശല്യം, ഭീഷണി

ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് കണ്ണൂർ നാറാത്ത് രണ്ടാം മൈൽ പാർവണം വീട്ടിൽ പി.വി.മാനസയും തലശ്ശേരി മേലൂർ സ്വദേശി രഖിലും തമ്മിൽ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്രൊഫൈലിലെല്ലാം സ്റ്റൈലിഷ് ചിത്രങ്ങളാണ് രഖിൽ പങ്കുവച്ചിരുന്നത്. ചിലപ്പോഴെല്ലാം മോഡലുകളെപ്പോലെ പോസ് ചെയ്ത ചിത്രങ്ങൾ. ബെംഗളൂരുവിൽനിന്ന് എംബിഎ പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശി, എറണാകുളത്തും കണ്ണൂരിലുമായി താമസം. മികച്ച വരുമാനമുള്ള, സുമുഖനായ ചെറുപ്പക്കാരൻ– രഖിലിന്റെ പ്രൊഫൈലിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഇത്തരത്തിലായിരുന്നു. ഇങ്ങനെയാണ് കോതമംഗലത്ത് ബിഡിഎസ്സിനു പഠിക്കുന്ന കണ്ണൂർ, മയ്യിൽ നാറാത്ത് സ്വദേശി മാനസ രഖിലുമായി അടുക്കുന്നത്. 

ഒരേ നാട്ടുകാർ എന്ന ഘടകവും പ്രണയത്തിലേക്കു നയിക്കാനിടയാക്കി. എറണാകുളത്തു സ്ഥിരമായി പോകാറുള്ള രഖിലും മാനസയും തമ്മിലുള്ള അടുപ്പത്തിന് ദിവസംകഴിയുന്തോറും ആഴം കൂടിക്കൂടിവന്നു. എന്നാൽ മാസങ്ങൾക്കു മുൻപേ ഇവരുടെ സ്നേഹബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായി. കാര്യമായ ജോലിയോ വരുമാനമോ രഖിലിന് ഉണ്ടായിരുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ കാണുന്നതുപോലെയല്ല കാര്യങ്ങളെന്നും മാനസ തിരിച്ചറിഞ്ഞതാണ് ബന്ധത്തിന് ഉലച്ചിൽ തട്ടാൻ കാരണം. 

മാനസ, രഖിൽ

സ്നേഹബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെ പിരിയാമെന്ന് മാനസ പറഞ്ഞു. എന്നാൽ രഖിൽ അതിനു തയാറായില്ല. ഫോണിൽ വിളിക്കരുതെന്നും തമ്മിൽ കാണരുതെന്നും മാനസ കട്ടായം പറഞ്ഞെങ്കിലും രഖിൽ ഫോൺവിളി തുടർന്നു. മാനസയുടെ കോളജിലെ കൂട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. രഖിലിനെ കൂട്ടുകാരികൾ കണ്ടിട്ടുമുണ്ട്. കോളജിലെ മറ്റു വിദ്യാർഥികളുമായും രഖിൽ അടുപ്പം സൂക്ഷിച്ചിരുന്നു. മാനസ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുമ്പോഴും മറ്റും കൂട്ടുകാരികളെയാണ് രഖിൽ വിളിച്ചിരുന്നത്. ഇനി വിളിക്കരുതെന്ന് മാനസ ഉറപ്പിച്ചു പറയുമ്പോൾ ആദ്യം രഖിൽ പിരിയാനാവില്ലെന്നു പറയുമായിരുന്നു. പിന്നീട് എപ്പോഴും ഫോണിൽ വിളിക്കാൻ തുടങ്ങി. കോൾ എടുക്കാതിരുന്നാലോ കട്ട് ചെയ്താലോ നിർത്താതെ വിളി തന്നെ. 

ADVERTISEMENT

ശല്യം പ്രതിദിനം കൂടിക്കൂടി വന്നു. പിന്നീട് ഭീഷണിസ്വരത്തിലേക്കു മാറി. ജീവിക്കുകയാണെങ്കിൽ ഒരുമിച്ചു മാത്രം എന്ന രീതിയിലേക്കായി. മാനസയെ മറ്റൊരാളുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്നും രഖിൽ പറയാറുണ്ടായിരുന്നു. എന്നാൽ ഒരുമിച്ചു ജീവിക്കാനില്ല എന്ന നിലപാടിൽ മാനസ ഉറച്ചു നിന്നു. ശല്യം സഹിക്ക വയ്യാതായതോടെ മാനസ അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു. വീട്ടിലേക്ക് വരാൻ മാധവൻ മാനസയോടു പറഞ്ഞു. ഇതനുസരിച്ചാണ് കഴിഞ്ഞ ജൂൺ 25 ന് മാനസ കണ്ണൂരിലെ വീട്ടിലെത്തുന്നത്. വീട്ടിൽ രഖിലിന്റെ വിഷയം ചർച്ചയായി. മാതാപിതാക്കളോടു കാര്യങ്ങളെല്ലാം മാനസ തുറന്നു പറഞ്ഞു.

∙കേസാക്കേണ്ടെന്ന തീരുമാനം

മാധവൻ സിആർപിഎഫിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ പുതിയതെരു രാമഗുരു സ്കൂളിലെ അധ്യാപികയും. വിരമിച്ചതിനു ശേഷം കണ്ണൂരിൽ ഹോം ഗാർഡായി മാധവൻ ജോലിക്കു കയറി. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായെല്ലാം മാധവനു വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. മകളുടെ വിഷയം പരാതിയായി പൊലീസ് സ്റ്റേഷനിൽക്കൊടുക്കുന്നതിനു പകരം അടുപ്പമുള്ള ഉദ്യോഗസ്ഥരോട് പറയാമെന്നു മാധവൻ കരുതി. ആദ്യം വളപട്ടണം പൊലീസ് സ്റ്റേഷനിലേക്കു പോയി. പരാതിയൊന്നും നൽകിയില്ലെങ്കിലും ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു. 

കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ രഖിലിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്താമെന്ന ഉപദേശം ലഭിക്കുന്നത് അവിടുന്നാണ്. ജൂലൈ നാലിനാണ് മാധവൻ വളപട്ടണം സ്റ്റേഷനിൽ പോകുന്നത്. പിറ്റേന്നു തന്നെ കണ്ണൂർ എസിപി ഓഫിസിൽ പോയി. എസിപി പി.പി. സദാനന്ദനോട് വിവരം പറഞ്ഞപ്പോൾ ഏറ്റവും അടുത്ത ദിവസം തന്നെ രഖിലിനെയും മാതാപിതാക്കളെയും വിളിപ്പിക്കാമെന്ന് ഉറപ്പു നൽകി. മാനസയെയും അമ്മയെയും കൂട്ടി വരണമെന്ന് മാധവനോടു പറയുകയും ചെയ്തു. അങ്ങനെയാണ് മൂന്നാഴ്ച മുൻപ് പൊലീസ് സ്റ്റേഷനിൽ ചർച്ച നടക്കുന്നത്.

മാനസ, രഖിൽ
ADVERTISEMENT

24 വയസ്സുള്ള മകളുടെ ഭാവിയെ ബാധിക്കുമോ എന്ന ഭയവും കേസുമായി മുന്നോട്ടു പോകേണ്ടെന്ന തീരുമാനം എടുക്കുമ്പോൾ മാധവനും സബിതയ്ക്കും ഉണ്ടായിരുന്നു. കേസുമായി മുന്നോട്ടു പോയാൽ അത് മാനസയുടെ പഠനത്തെയും ജോലിയെയും വിവാഹത്തെയുമൊക്കെ ബാധിക്കാനിടയുണ്ട്. കേസിന്റെ ആവശ്യങ്ങൾക്കായി വിളിക്കുമ്പോൾ എറണാകുളത്തുനിന്ന് ഇത്രയും ദൂരേക്ക് വരേണ്ട സാഹചര്യവും വരും. കൂടാതെ രഖിലും  മാതാപിതാക്കളും നൽകിയ ഉറപ്പിൽ മാധവൻ വിശ്വസിക്കുകയും ചെയ്തിരുന്നു.

∙ബന്ധുക്കൾപ്പോലും അറിയാത്ത കാര്യം

സ്വന്തം വീടിനു പുറത്തുള്ള ആരും മാനസയുടെ ബന്ധത്തെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ അറിയരുതെന്ന നിർബന്ധവും മാധവനും സബിതയ്ക്കും ഉണ്ടായിരുന്നു. മാനസയുടെ ഒരു അമ്മാവനു മാത്രമാണ് വീടിനു പുറമേ രഖിലുമായുള്ള ബന്ധം അറിയാമായിരുന്നത്. അമ്മ സബിതയ്ക്ക് ഏട്ടനുമായി വളരെ അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം അമ്മാവനും കുടുംബവുമായി മാനസയ്ക്കും ഉണ്ടായിരുന്നു. പുതിയ തെരുവിലെ അമ്മാവന്റെ വീട്ടിൽ അവധിക്കു വരുമ്പോഴെല്ലാം മാനസ പോകാറുണ്ടായിരുന്നു. മാനസയുടെ മരണവാർത്ത കേട്ട നടുക്കം ബന്ധുക്കൾക്കോ നാട്ടുകാർക്കോ വിട്ടു മാറിയിട്ടില്ല. 

നാറാത്ത് രണ്ടാം മൈലിലുള്ള പാർവണം വീടിനു സമീപത്തെ 4 വീടുകളും അടുത്ത ബന്ധുക്കളുടേതാണ്. മാനസയുടെ അച്ഛൻ മാധവന്റെ സഹോദരനായ ഭാസ്കരൻ, വിജയൻ, കൃഷ്ണൻ, പ്രഭാകരൻ എന്നിവരെല്ലാം അടുത്തടുത്താണു താമസിക്കുന്നത്. സഹോദരി ലീലയും നാറാത്തു തന്നെയാണു താമസം. മാനസയുടെ മരണവിവരം ടിവിയിലൂടെയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ഉടൻ തന്നെ ബന്ധുക്കളെല്ലാം ഓടിയെത്തി.

മൂന്നാഴ്ചയ്ക്കു മുൻപ് അവധിക്കു വീട്ടിലെത്തിയപ്പോൾ കണ്ട മാനസ മരിച്ചെന്നു വിശ്വസിക്കാൻ നാട്ടുകാർക്കുപോലും കഴിയുന്നില്ല. മാനസയും രഖിലുമായുള്ള ബന്ധം അടുത്ത ബന്ധുക്കൾക്കു പോലും അറിയില്ലായിരുന്നു. മാനസയുടെ വീടിനോട് മതിൽ അകലം പോലുമില്ലാതെ ചേർന്നിരിക്കുന്ന വല്യച്ഛന്റെ വീട്ടിലെ അംഗങ്ങൾപ്പോലും മരണവിവരം കേൾക്കുമ്പോഴാണ് ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അറിയുന്നത്.

മാനസ, രഖിൽ

∙പണമുണ്ടാക്കുക ലക്ഷ്യം

കാര്യമായ വരുമാനവും ജോലിയുമില്ലാത്തതു ബന്ധം തുടരാൻ പ്രശ്നമാകുന്നു എന്നു വന്നതോടെ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്കു രഖിൽ കടന്നു. ഇന്റീരിയർ ഡിസൈൻ, പ്ലൈവുഡ് ബിസിനസ് തുടങ്ങിയ മേഖലകളിലേക്കു കടന്നു. എന്നാൽ വേഗം പണമുണ്ടാക്കാനുള്ള മറ്റു വഴികളിലേക്കും രഖിൽ കടന്നിട്ടുണ്ടാകുമോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. തോക്ക് കൈയിലുണ്ടായിരിക്കണമെങ്കിൽ രഖിൽ ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചിരിക്കാം എന്നതു സംശയം ഉളവാക്കുന്നതാണ്. 

മാനസ അവഗണിച്ചതോടെ രഖിലിനു കടുത്ത വാശിയും പകയുമുണ്ടായതായി പാർട്ണറും സുഹൃത്തുമായ കണ്ണൂർ സ്വദേശി ആദിത്യൻ പറയുന്നു. ഉപരിപഠനം നടത്തിയ ബെംഗളൂരുവിലും കൊച്ചിയിലും രഖിലിന് അടുപ്പക്കാരുണ്ട്. ഇന്റീരിയർ ഡിസൈനിങ്ങിനുള്ള സാധനങ്ങൾ വാങ്ങാൻ രഖിൽ ഇടയ്ക്കിടെ ബെംഗളൂരുവിൽ പോകാറുണ്ടായിരുന്നു. പണമുണ്ടാക്കാനായി വിദേശത്തേക്കു പോകാനുള്ള ശ്രമങ്ങളും ഇതിനിടെ രഖിൽ നടത്തി. ഗൾഫിലേക്കു പോകാൻ ശ്രമിച്ചെങ്കിലും കോവിഡ് മൂലം നടന്നില്ല.

∙ആദ്യപ്രണയ പരാജയം മറക്കാൻ

മാനസയുമായി പരിചയപ്പെടുമ്പോൾ ആദ്യ പ്രണയ പരാജയത്തിന്റെ വേദനയിലായിരുന്നു രഖിൽ. മാനസയോടുള്ള പ്രണയം പരാജയപ്പെടുന്നൂ എന്ന ഘട്ടത്തിൽ തന്റെ ജീവിതം തകർന്നതായി തനിക്കു സന്ദേശം അയച്ചിരുന്നെന്ന് രഖിലിന്റെ സഹോദരൻ രാഹുൽ പറയുന്നു. ബാങ്ക് ജീവനക്കാരനാണ് രാഹുൽ. മാനസയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയതോടെ വീട്ടുകാരോടു പോലും രഖിൽ സംസാരിക്കാതായി. എന്നാൽ തനിക്ക് ഇതുമൂലം മാനസിക സമ്മർദ്ദങ്ങളില്ലെന്നു വീട്ടുകാരെ ധരിപ്പിക്കാനുള്ള ശ്രമങ്ങളും രഖിൽ നടത്തുന്നുണ്ടായിരുന്നു. തനിക്കു വിവാഹം ആലോചിക്കുന്നതിൽ കുഴപ്പമില്ലെന്നും  മാതാപിതാക്കളോടു പറഞ്ഞിരുന്നു. 

എന്നാൽ ഈ സമയത്തൊക്കെയും മാനസയോടുള്ള അടങ്ങാത്ത പകയായിരുന്നു രഖിലിന്റെ ഉള്ളിലെന്നു വീട്ടുകാർക്കു മനസ്സിലായില്ല. മാനസയോടുള്ള പക രഖിലിന്റെ മനസ്സിൽ ശക്തമാകുന്നത് സുഹൃത്ത് ആദിത്യനു മനസ്സിലാകുന്നുണ്ടായിരുന്നു. മകന് കൗൺസിലിങ് ആവശ്യമാണെന്ന് രഖിലിന്റെ മാതാപിതാക്കളെ ആദിത്യൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ പള്ളിയാംമൂല സ്വദേശിയാണ് രഖിലിന്റെ അച്ഛൻ രഘൂത്തമൻ 25 വർഷം മുൻപ് ചെമ്മീൻ കൃഷിയുമായി ബന്ധപ്പെട്ടാണ് തലശ്ശേരി മേലൂരിൽ എത്തിയത്. മേലൂരുള്ള വീട്ടിലേക്ക് വല്ലപ്പോഴും മാത്രമായിരുന്നു രഖിൽ എത്തിയിരുന്നത്. 

രഖിൽ, മാനസ

പള്ളിയാംമൂലയിലുള്ള പിതൃസഹോദരിയുടെ വീട്ടിലായിരുന്നു നാട്ടിലുള്ള കൂടുതൽ സമയവും. നാട്ടുകാരോടും രഖിലിന് അടുപ്പമുണ്ടായിരുന്നില്ല. എറണാകുളത്ത് പഠിക്കുകയാണെന്നോ ഇന്റീരിയർ ഡിസൈനറായി എറണാകുളത്ത് ജോലിയാണെന്നോ എന്നുള്ള വിവരങ്ങൾ മാത്രമാണ് രഖിലിനെക്കുറിച്ച് അയൽവാസികൾക്കുണ്ടായിരുന്നത്. എന്നാൽ എസിപി ഓഫിസിലെ ചർച്ചകൾക്കു ശേഷം രഖിലിന്റെ പെരുമാറ്റത്തിൽ അമ്മയ്ക്കു വലിയ ആശങ്കകളുണ്ടായിരുന്നു. മറ്റൊരു വിവാഹം ആലോചിക്കാൻ പറഞ്ഞതും മാതാപിതാക്കളെ ആശങ്കാകുലരാക്കിയിരുന്നു. 

എങ്കിലും ഓൺലൈൻ മാര്യേജ് സൈറ്റിൽ രഖിലിന്റെ പേര് റജിസ്റ്റർ ചെയ്തിരുന്നു. കുറച്ചു ദിവസമായി രഖിലിന്റെ അമ്മയ്ക്ക് കടുത്ത മാനസിക സമ്മർദ്ദമുണ്ടായിരുന്നെന്ന് അയൽവാസികളും പറയുന്നുണ്ട്. പെട്ടെന്നു പ്രകോപിതനാകുന്ന സ്വഭാവക്കാരനായിരുന്നു രഖിലെന്നു സുഹൃത്തുക്കൾ പറയുന്നുണ്ട്. എങ്കിലും ഇത്തരമൊരു കൊടും ക്രൂരത രഖിൽ ചെയ്യുമെന്ന് വീട്ടുകാരോ നാട്ടുകാരോ സുഹൃത്തുക്കളോ കരുതിയിരുന്നില്ല.

English Summary : Manasa murder and Rakhil suicide: How the love story got a tragic end?