2008ൽ ബിജെപിയിലെത്തിയ ബസവരാജ് പ്രതിസന്ധി ഘട്ടങ്ങളിലൊന്നും പാർട്ടിയെ കൈവിട്ടില്ല. 2012ൽ യെഡിയൂരപ്പ ബിജെപി വിട്ട് കർണാടക ജനപക്ഷം എന്ന പാർട്ടി രൂപീകരിച്ച് പുറത്തുപോയപ്പോഴും ബസവരാജ് പാർട്ടിയിൽ ഉറച്ചുനിന്നു.... New Karnataka CM, Basavaraj Bommai news, BS Yediyurappa, Manorama Online

2008ൽ ബിജെപിയിലെത്തിയ ബസവരാജ് പ്രതിസന്ധി ഘട്ടങ്ങളിലൊന്നും പാർട്ടിയെ കൈവിട്ടില്ല. 2012ൽ യെഡിയൂരപ്പ ബിജെപി വിട്ട് കർണാടക ജനപക്ഷം എന്ന പാർട്ടി രൂപീകരിച്ച് പുറത്തുപോയപ്പോഴും ബസവരാജ് പാർട്ടിയിൽ ഉറച്ചുനിന്നു.... New Karnataka CM, Basavaraj Bommai news, BS Yediyurappa, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2008ൽ ബിജെപിയിലെത്തിയ ബസവരാജ് പ്രതിസന്ധി ഘട്ടങ്ങളിലൊന്നും പാർട്ടിയെ കൈവിട്ടില്ല. 2012ൽ യെഡിയൂരപ്പ ബിജെപി വിട്ട് കർണാടക ജനപക്ഷം എന്ന പാർട്ടി രൂപീകരിച്ച് പുറത്തുപോയപ്പോഴും ബസവരാജ് പാർട്ടിയിൽ ഉറച്ചുനിന്നു.... New Karnataka CM, Basavaraj Bommai news, BS Yediyurappa, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1988ൽനിന്ന് 2021ലേക്ക്; എസ്.ആർ.ബൊമ്മെയിൽനിന്ന് മകൻ ബസവരാജ് ബൊമ്മെയിലേക്കുള്ള ദൂരമുണ്ട് ഈ കാലയളവിന്. സോഷ്യലിസ്റ്റിൽനിന്ന് സംഘപരിവാർ വിശ്വാസത്തിലേക്കുള്ള കൂടുമാറ്റത്തിനെടുത്ത കാലയളവായിരുന്നു അത്. നിയമത്തിന്റെ വഴിവിട്ട ഉപയോഗത്തിലൂടെ മുഖ്യമന്ത്രിക്കസേരയിൽനിന്ന് അന്നത്തെ രാജീവ് ഗാന്ധി സർക്കാർ ഇറക്കിവിട്ടപ്പോൾ അതിനെതിരെ സുപ്രീം കോടതിയിൽനിന്ന് ചരിത്ര വിധി സമ്പാദിച്ചയാളാണ് അച്ഛൻ ബൊമ്മെ. അധികാരത്തർക്കങ്ങൾ കോടതികളിലെത്തുമ്പോൾ ഇന്നും നിയമജ്ഞർ ഉദ്ധരിക്കുന്നത് എസ്.ആർ.ബൊമ്മെ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീം കോടതിയുടെ വിധിന്യായമാണ്. കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന്റെ പിന്തുടർച്ചക്കാരനായാണ് മകൻ ഇപ്പോൾ കർണാടക മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 

കൈവിട്ട കോൺഗ്രസ്

ADVERTISEMENT

തികഞ്ഞ സോഷ്യലിസ്റ്റായിരുന്ന പിതാവിന്റെ മകൻ ബിജെപി പാളയത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. 2008ൽ ബസവരാജ് ബൊമ്മെയെ സംബന്ധിച്ച് അനിശ്ചിതത്വത്തിന്റെ നാളുകളായിരുന്നു. പിതാവിന്റെ ആരോഗ്യം വളരെ മോശമായി. തന്റെ പാർട്ടിയായ ജെഡിയു ആണെങ്കിൽ പല കഷണങ്ങളായി ചിന്നിച്ചിതറിയ അവസ്ഥയിലും. എവിടേക്കു പോകും എന്ന കാര്യത്തിൽ ബസവരാജിന് സംശയമൊന്നുമില്ലായിരുന്നു. തന്റെ ആശയങ്ങളും വിശ്വാസപ്രമാണങ്ങളുമായി യോജിക്കുന്ന പാർട്ടിയായി കോൺഗ്രസിനെയാണ് അദ്ദേഹം കണ്ടത്. പക്ഷേ, ഇനിയാർക്കുവേണ്ടിയും വീതംവയ്ക്കാൻ കസേരകളില്ല എന്ന നിലപാടിലായിരുന്നു കോൺഗ്രസ്. 

മല്ലികാർജുന ഖാർഗെ.

ബസവരാജിന്റെ വരവിനെ പിസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ ശക്തിയുക്തം എതിർത്തു. മറ്റു വഴികളൊന്നുമില്ലാതെ അദ്ദേഹം യെഡിയൂരപ്പയിൽ അഭയംതേടി. തനിക്ക് ഊഴമനുസരിച്ചു ലഭിക്കേണ്ടിയിരുന്ന മുഖ്യമന്ത്രിപദം നിരസിച്ച ഗൗഡമാരോടുള്ള പക മനസ്സിൽ കനലായി കൊണ്ടുനടന്ന യെഡിയൂരപ്പ ബസവരാജിനെ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ ഷിഗ്ഗാവോൺ സീറ്റ് നൽകി മത്സരിപ്പിച്ചു; ജയിച്ചു. തുടർന്നു വന്ന യെഡിയൂരപ്പ മന്ത്രിസഭയിൽ ബസവരാജ് ബൊമ്മെ ജലവിഭവ മന്ത്രി. 2019ൽ കുമാരസ്വാമി മന്ത്രിസഭയെ മറിച്ചിട്ട് അധികാരം പിടിച്ച യെഡിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പും. 

മാറാതെ പാർട്ടിയും കൂറും

2008ൽ ബിജെപിയിലെത്തിയ ബസവരാജ് പ്രതിസന്ധി ഘട്ടങ്ങളിലൊന്നും പാർട്ടിയെ കൈവിട്ടില്ല. വിശ്വസ്തനായി കൂടെനിന്നതിന്റെ പ്രതിഫലമാണ് ഇപ്പോൾ ലഭിച്ച മുഖ്യമന്ത്രിക്കസേര. 2012ൽ യെഡിയൂരപ്പ ബിജെപി വിട്ട് കർണാടക ജനപക്ഷം എന്ന പാർട്ടി രൂപീകരിച്ച് പുറത്തുപോയപ്പോഴും ബസവരാജ് പാർട്ടിയിൽ ഉറച്ചുനിന്നു. യെഡ്ഡിയോടുള്ള സ്നേഹം പക്ഷേ നിലനിർത്തി; അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെത്തിക്കുന്നതിൽ പിന്നീട് നിർണായക പങ്കു വഹിച്ചതും അദ്ദേഹമാണ്. യെഡിയൂരപ്പയ്ക്കു പകരക്കാരനെ തേടുമ്പോൾ ആരും ചിന്തിച്ചില്ല ബസവരാജിന്റെ പേര്. തന്റെ ഒപ്പം കെജെപിയിൽ ചേരാതിരുന്ന ബസവരാജിനോട് യെഡിയൂരപ്പ സ്നേഹം കാണിക്കുമെന്ന് കരുതാൻ ന്യായമില്ലല്ലോ? പക്ഷേ, യെഡിയൂരപ്പ തന്റെ വിശ്വസ്തനായിക്കണ്ട് നിർദേശിച്ചത് ബസവരാജിനെ. 

യെഡിയൂരപ്പ, ബസവരാജ് ബൊമ്മെ.
ADVERTISEMENT

നിയമപുസ്തകത്തിലെ അച്ഛൻ

ഇന്ത്യയിലെ നിയമ വിദ്യാർഥികൾ മനസ്സിരുത്തി പഠിക്കുന്ന കേസാണ് എസ്.ആർ.ബൊമ്മെയും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസ്. വിവാദമായ ഫോൺചോർത്തലിനെത്തുടർന്ന് 1986ൽ കർണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരുന്നു. പ്രതിപക്ഷത്തെയും സ്വന്തം പാർട്ടിയിലെയും അൻപതോളം പേരുടെ ഫോൺ ചോർത്താൻ ഹെഗ്ഡെ നിർദേശം നൽകിയെന്നായിരുന്നു പരാതി. ഇതു സത്യമാണെന്നു തെളിഞ്ഞതോടെയായിരുന്നു ഹെഗ്ഡെയുടെ രാജി. പകരം മുഖ്യമന്ത്രിയായത് എസ്.ആർ.ബൊമ്മെ. ഹെഗ്ഡെ ബൊമ്മെയുടെ ഫോണും ചോർത്തിയിരുന്നു എന്നതാണ് രസകരമായ കാര്യം. 

ബൊമ്മെയുടെ ജനതാ പാർട്ടിയും ലോക്ദളുമായി ലയിച്ച് വൈകാതെ ജനതാദൾ ആയി. തൊട്ടുപിന്നാലെ മന്ത്രിസഭാ വികസനം. മന്ത്രിക്കസേര കിട്ടാത്തവർ ഇടഞ്ഞു. 19 പേർ പിന്തുണ പിൻവലിച്ച് എഴുതിയ കത്തുകൾ ഗവർണർ വെങ്കിടസുബ്ബയ്യയ്ക്കു മുൻപിലെത്തി. അന്നത്തെ പതിവനുസരിച്ച് കാത്തിരുന്ന ഗവർണർ ഒട്ടും വൈകിയില്ല. രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തു. 1989ൽ, സംഭവം നടന്ന അതേ വർഷംതന്നെ, ബൊമ്മെ സുപ്രീം കോടതിയെ സമീപിച്ചു. 356–ാം വകുപ്പിന്റെ നീതിയുക്തമല്ലാത്ത ഉപയോഗത്തിൽനിന്ന് കേന്ദ്രത്തെ വിലക്കണമെന്നായിരുന്നു ആവശ്യം. സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് വാദംകേട്ടു. പക്ഷേ, വിധി വന്നത് 1994ൽ. 356–ാം വകുപ്പിന്റെ ദുരുപയോഗം തടയുന്നതായിരുന്നു വിധി. എംഎൽഎമാരുടെ കത്തു നോക്കിയല്ല, സഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന നിർണായക വിധി പിന്നീടുവന്ന സംസ്ഥാന സർക്കാരുകൾക്ക് കരുത്തായി. 

ആരെയൊക്കെ മന്ത്രിമാരാക്കും?

ADVERTISEMENT

മന്ത്രിസഭാ വികസനമാണ് എസ്.ആർ.ബൊമ്മെ സർക്കാരിന്റെ പതനത്തിനു കാരണമായത്. ഇപ്പോൾ മകൻ ബസവരാജിനു മുൻപിലുള്ള വലിയ കടമ്പയും അതുതന്നെ. കോൺഗ്രസിൽനിന്നും ജനതാദളിൽനിന്നും എത്തിയവരെ കൂട്ടിയാണ് യെഡിയൂരപ്പ മന്ത്രിസഭയുണ്ടാക്കിയത്. കൂറുമാറിയെത്തിയവർക്ക് പ്രതിഫലമായി നൽകിയത് മന്ത്രിക്കസേരകളാണ്. ആ മന്ത്രിക്കസേരകൾ നിലനിർത്താനാകുമോ എന്ന ആശങ്ക അവർക്കുണ്ട്. പുറത്തുനിന്നു വന്നവർക്ക് മന്ത്രിസ്ഥാനങ്ങളെല്ലാം നൽകുന്നതിൽ പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുമുണ്ട്. യെഡിയൂരപ്പയെ പിണക്കാതെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞാൽ ബസവരാജിന്റെ ദിനങ്ങളാകും മുന്നിൽ. ആർഎസ്എസ് ബന്ധമില്ലാത്ത മുഖ്യമന്ത്രിയാണ് ബസവരാജ്. പാർട്ടിയിൽ പുത്തൻകൂറ്റുകാരനാണെന്ന മുറുമുറുപ്പുമുണ്ട്. 

ബസവരാജ് ബൊമ്മെ.

കോൺഗ്രസിന്റെ നഷ്ടം, ബിജെപിയുടെ നേട്ടം

കോൺഗ്രസിന്റെ കണക്കുപുസ്തകത്തിൽ നഷ്ടങ്ങളുടെ കണക്കിലാകും ബസവരാജിന്റെ പേര്. അന്ന് പാർട്ടിയിൽ പ്രവേശനംകാത്തു നിന്ന ബസവരാജ് ഇന്ന് കർണാടക മുഖ്യമന്ത്രിയാണ്. കോൺഗ്രസിന് ഇത്തരം നഷ്ടങ്ങൾ കർണാടകത്തിൽ മാത്രമല്ല. രാഹുൽ ഗാന്ധിയുമായി ഒരു കൂടിക്കാഴ്ചയ്ക്കു കാത്തുനിന്ന് മടുത്ത് ക്ഷുഭിതനായി മടങ്ങിയ ഹിമന്ത് ബിശ്വ ശർമ ഇന്ന് അസമിൽ ബിജെപിയുടെ അസം മുഖ്യമന്ത്രിയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ അടിത്തറയിളക്കിയ ബുദ്ധികേന്ദ്രമായതും ഹിമന്തയാണ്. ബംഗാളിൽ മമത ബാനർജി, പുതുച്ചേരിയിൽ എൻ.രംഗസ്വാമി, അരുണാചലിൽ ഗെഗോങ് അപാങ്, പേമ ഖണ്ഡു... കോൺഗ്രസിന് നഷ്ടങ്ങൾ ഏറെ. പ്രേമ അർജുൻ മുണ്ടെയെപ്പോലുള്ളവരെ പാർട്ടിയിലെത്തിച്ച് ജാർഖണ്ഡ് ഭരണം പിടിച്ച ബിജെപി തന്ത്രം കോൺഗ്രസ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

English Summary: What Awaits Basavaraj Bommai in Karnataka as New Chief Minister?