തിരഞ്ഞെടുപ്പു സമയത്ത് ഒരു ലക്ഷം പേരെ ടെസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പറഞ്ഞപ്പോൾ പോലും 50,000 ആക്കി കുറയ്ക്കുകയായിരുന്നു ആരോഗ്യവകുപ്പ് ചെയ്തത്. അതിനാൽ ഇപ്പോൾ ആരോഗ്യവകുപ്പിന്റെ കള്ളി വെളിച്ചത്താവുകയാണ്. നേരത്തെ മറച്ചുവയ്ക്കാൻ ശ്രമിച്ചത് ഇപ്പോൾ പുറത്തുവരുന്നു...

തിരഞ്ഞെടുപ്പു സമയത്ത് ഒരു ലക്ഷം പേരെ ടെസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പറഞ്ഞപ്പോൾ പോലും 50,000 ആക്കി കുറയ്ക്കുകയായിരുന്നു ആരോഗ്യവകുപ്പ് ചെയ്തത്. അതിനാൽ ഇപ്പോൾ ആരോഗ്യവകുപ്പിന്റെ കള്ളി വെളിച്ചത്താവുകയാണ്. നേരത്തെ മറച്ചുവയ്ക്കാൻ ശ്രമിച്ചത് ഇപ്പോൾ പുറത്തുവരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പു സമയത്ത് ഒരു ലക്ഷം പേരെ ടെസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പറഞ്ഞപ്പോൾ പോലും 50,000 ആക്കി കുറയ്ക്കുകയായിരുന്നു ആരോഗ്യവകുപ്പ് ചെയ്തത്. അതിനാൽ ഇപ്പോൾ ആരോഗ്യവകുപ്പിന്റെ കള്ളി വെളിച്ചത്താവുകയാണ്. നേരത്തെ മറച്ചുവയ്ക്കാൻ ശ്രമിച്ചത് ഇപ്പോൾ പുറത്തുവരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളെ വിമർശിച്ചതോടെയാണ് ഡോ.എസ്.എസ്.ലാൽ ഇടതു സർക്കാരിന്റെ കണ്ണിലെ കരടായത്. മറച്ചുവച്ച കോവിഡ് കണക്കുകളും മരണക്കണക്കുകളും സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടപ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിമർശനവുമായെത്തി. കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായപ്പോൾ ആ വിമർശനത്തിനു പിന്നെയും ശക്തി കൂടി. എന്നാൽ ഒടുവിൽ മറച്ചുവച്ച മരണക്കണക്കുകൾ ഉൾപ്പെടെ സർക്കാരിനു പുറത്തു വിടേണ്ടി വന്നതോടെ ഡോ.ലാലിന്റെ വാക്കുകൾക്കു വീണ്ടും പ്രസക്തിയേറി.

വിമർശനങ്ങളൊന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്നും ഇന്നും ഈ ജനകീയാരോഗ്യ വിദഗ്ധന്‍ പറയുന്നു. ലോകാരോഗ്യ സംഘടനയ്ക്കു കീഴിലും യുഎസിലെ ഫാമിലി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാംക്രമിക രോഗ വിഭാഗം ഡയറക്ടറായും പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. കേരളത്തിൽ കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളും മൂന്നാം തരംഗം വരുമെന്ന ആശങ്കയും നിലനിൽക്കുമ്പോൾ ഡോ. ലാൽ ‘മനോരമ ഓൺലൈനി’നോടു സംസാരിക്കുന്നു...

ADVERTISEMENT

കേരളത്തിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വീണ്ടും കൂടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എന്താണ് ശാസ്ത്രീയ വിശദീകരണം? 

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണംകൂടുന്നു എന്നത് വസ്തുതയാണ്. ശാസ്ത്രീയമായി പറയുകയാണെങ്കിൽ കണക്കുകളിൽ ഇപ്പോൾ യാഥാർഥ്യം പ്രതിഫലിക്കപ്പെടുകയാണ്. നേരത്തെ മറച്ചുവയ്ക്കാൻ ശ്രമിച്ചത് ഇപ്പോൾ പുറത്തുവരുന്നു. തിരഞ്ഞെടുപ്പു സമയത്ത് ഒരു ലക്ഷം പേരെ ടെസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പറഞ്ഞപ്പോൾ പോലും 50,000 ആക്കി കുറയ്ക്കുകയായിരുന്നു ആരോഗ്യവകുപ്പ് ചെയ്തത്. അതിനാൽ ഇപ്പോൾ ആരോഗ്യവകുപ്പിന്റെ കള്ളി വെളിച്ചത്താവുകയാണ്. 

കോവിഡ് പരിശോധന നടത്തുന്ന ആരോഗ്യപ്രവർത്തകർ.

കൂടുതൽ പൊലീസുകാർ വരുമ്പോൾ കൂടുതൽ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നു എന്ന അവസ്ഥയാണ് കോവിഡ് പരിശോധനയുടെ കാര്യത്തിൽ ഇപ്പോഴുള്ളത്. ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുമ്പോൾ പോസിറ്റീവായവരുടെ എണ്ണവും കൂടുന്നു. അതേസമയം കൂടുതൽ വ്യാപകമായി ടെസ്റ്റ് നടത്തുകയാണെങ്കിൽ പോസിറ്റിവിറ്റി നിരക്ക് കുറയേണ്ടതാണല്ലോ. അതിനാൽ പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല എന്നതിന്റെ അർഥം രോഗവ്യാപനം കാര്യമായി നടക്കുന്നു എന്നതാണ്. ചുരുക്കത്തിൽ മറച്ചുവച്ചത് പുറത്തുവരുന്നു എന്നതിനൊപ്പം രോഗവ്യാപനവും കൂടുന്നു. ഇതാണ് വസ്തുത.

സർക്കാരിനെ ഉപദേശിക്കുന്നത് മണ്ടൻമാർ ആണ് എന്നു താങ്കൾ ഇടയ്ക്ക് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി യഥാർഥ ശാസ്ത്രജ്ഞരുടെ ഉപദേശം തേടണമെന്നും. ഇപ്പോൾ മുഖ്യമന്ത്രിതന്നെ തന്റെ ഉപദേശകരോട് അതൃപ്തി പ്രകടിപ്പിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്താണ് വാസ്തവത്തിൽ സംഭവിച്ചത്?

ADVERTISEMENT

ഇക്കാര്യം മുഖ്യമന്ത്രിതന്നെ സമ്മതിച്ചിരിക്കുകയാണല്ലോ. അല്ലെങ്കിൽ കാര്യങ്ങൾ നടക്കുന്നതിൽ സന്തോഷിക്കേണ്ടതല്ലേ? മുഖ്യമന്ത്രിയുടെ ക്ഷോഭം ന്യായമാണ്. എന്നെപ്പോലുള്ളവർ ദീർഘകാലമായി പറയുന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുകയാണ്. പ്രവാസികളെ കുറ്റവാളികളാക്കാനും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ പൊലീസിന്റെ റൂട്ട് മാർച്ച് നടത്താനും സർക്കാരിനെ ഉപദേശിച്ചത് പൊതുജനാരോഗ്യം പഠിച്ചിട്ടില്ലാത്ത ആരോ ആയിരുന്നു. കോവിഡ് രോഗികൾക്ക് പ്രത്യേക വിമാനമെന്ന മണ്ടൻ ആശയം സർക്കാരിനെക്കൊണ്ട് പറയിച്ചവരെ അങ്ങനെയല്ലേ വിളിക്കാനാവൂ?

കോട്ടയത്ത് പൊലീസിന്റെ റൂട്ട് മാർച്ച്. ചിത്രം: മനോരമ

മരണത്തിന്റെ കണക്കുകൾ മറച്ചു പിടിച്ചതും ഇപ്പോൾ വെളിച്ചത്തായി. മരണക്കണക്ക് മുക്കുക വഴി ദരിദ്രരായ കുടുംബങ്ങൾക്കുള്ള ധനസഹായം അട്ടിമറിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണ്. ഓരോ തെറ്റും ചെയ്തപ്പോൾ സർക്കാരിനെ തിരുത്താൻ ശ്രമിച്ചവർ ഉണ്ടായിരുന്നു. അവരെയെല്ലാം ആക്ഷേപിച്ചും വിരട്ടിയും വായടപ്പിച്ചു. ജനവിരുദ്ധരാണെന്ന് പറഞ്ഞു. പാർട്ടിഭക്തന്മാർ സർക്കാരിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ചെയ്തത് തെറ്റാണെണ് പിന്നീട് മനസ്സിലായപ്പോൾ പറ്റിയ തെറ്റുകൾക്ക് സർക്കാർ പുതിയ ന്യായീകരണങ്ങൾ കണ്ടെത്തി. ആ ന്യായീകരണങ്ങൾ ആരും വിശ്വസിച്ചില്ലെന്നു മാത്രം. 

ഇപ്പോൾ കടകൾ തുറക്കുന്ന കാര്യത്തിലും സർക്കാരിനെ ഉപദേശിക്കുന്നത് ഏതോ മണ്ടന്മാരാണ്. സമ്പൂർണ ലോക്ഡൗൺ ഒക്കെ ആവശ്യമുള്ള സമയമുണ്ടായിരുന്നു. അന്ന് അതിനെ ആരും എതിർത്തില്ല. എന്നാൽ എല്ലായിടവും എല്ലാക്കാലവും പൂട്ടിയിടാൻ കഴിയില്ല. സർക്കാരുകൾക്കും തെറ്റ് പറ്റും. കോവിഡിന്റെ കാര്യത്തിൽ തെറ്റുപറ്റാത്ത ഒരു സർക്കാരും ലോകത്തില്ല. നമുക്ക് മാത്രം ഇതുവരെ ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്. തെറ്റുകൾ ഏറ്റുപറഞ്ഞ് തിരുത്തുന്നതാണ് ഏറ്റവും വലിയ ശരി. സർക്കാർ ആ വഴിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യണം. 

കേരളത്തിൽ 5 കേസിൽ ഒന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ ദേശീയതലത്തിൽ അത് 28 കേസുകളിൽ ഒന്ന് മാത്രമാണെന്നും അതിനാലാണ് കേരളത്തിൽ ടിപിആർ റേറ്റ് 10ൽ താഴെ വരാത്തതെന്നും ചില വിദഗ്ധർ പറയുന്നു. അതായത് രോഗവ്യാപനം കൂടുന്നില്ല എന്ന വാദവുമുണ്ട്? 

ADVERTISEMENT

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു എന്നതിന്റെ അർഥം രോഗവ്യാപനം കൂടുന്നു എന്നു തന്നെയാണ്. അല്ലെങ്കിൽ പരിശോധന കൂടുന്നതനുസരിച്ച് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണല്ലോ വേണ്ടത്. പിന്നെ കൂടുതൽ പരിശോധന നടക്കുന്നു എന്നത് കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റു രോഗങ്ങളുടെ കാര്യത്തിലും കേരളത്തിൽ നേരത്തെ തന്നെയുള്ളതാണ്. ഉദാഹരണത്തിന് ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങളുടെ കാര്യമെടുക്കുക. രാജ്യത്ത് 10 ലക്ഷം ക്ഷയരോഗികളെയാണ് കണ്ടുപിടിക്കാതെ പോകുന്നത് എന്നാണ് കണക്ക്. അതേസമയം കേരളത്തിൽ അത് ഏതാനും ആയിരങ്ങളിൽ ഒതുങ്ങുകയാണ്. കേരളത്തിന്റെ ആരോഗ്യമേഖലയുടെ മെച്ചമാണത്. 

കോട്ടയത്ത് നിന്നുള്ള കാഴ്‌ച. ചിത്രം: മനോരമ

ചില ദിവസങ്ങളിലെങ്കിലും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 50 ശതമാനം വരെ കേരളത്തിൽ ആകുന്നതിനും ഇതു കാരണമായിരിക്കും?

മറ്റ് സംസ്ഥാനങ്ങളിൽ യഥാർഥ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. പലേടത്തും കള്ളത്തരം നടക്കുന്നു. മുൻപും കള്ളത്തരം നടന്നു, ഇപ്പോഴും നടക്കുന്നു. റിപ്പോർട്ടിങ് ഫലപ്രദമായി നടക്കാത്തതും മറ്റൊരു കാരണമാണ്. കേരളത്തിൽ ഇപ്പോൾ കൂടുതൽ പരിശോധനകൾ നടക്കുന്നു. അതിനാൽ കേസുകളുടെ എണ്ണം വർധിക്കുന്നു. 

ലോക്ഡൗൺ നയത്തിൽ എത്രയും വേഗം മാറ്റം വരുത്തേണ്ടതല്ലേ? അതിന്റെ ശാസ്ത്രീയവശം എന്താണ്? ആദ്യം തുറക്കേണ്ടത് ഏതൊക്കെ മേഖലകളാണ്? 

അവശ്യ സാധനങ്ങൾ പോലും കിട്ടാൻ കഴിയാത്ത രീതിയിൽ കടകൾ അടച്ചിടുന്നത് തീർച്ചയായും അശാസ്ത്രീയവും ജനദ്രോഹവുമാണ്. ജനങ്ങളെ ഇനിയും പൂട്ടിയിടുകയല്ല, പകരം പൊതുസ്ഥലങ്ങളിൽ ജനത്തിരക്ക് ഒഴിവാക്കുകയാണ് വേണ്ടത്. കടകൾ ചില ദിവസങ്ങളിൽ കുറച്ചുനേരം തുറന്നുകൊടുക്കുന്നതുപോലുള്ള നടപടികൾ രോഗവ്യാപനത്തിന് ഇടവരുത്തുകയാണു ചെയ്യുന്നത്. 

പൊലീസ് നടത്തുന്ന പരിശോധന. ചിത്രം: മനോരമ

മൊബൈൽ ഫോണുകൾ ഇന്ന് അവശ്യവസ്തുവാണ്. എല്ലാ വിഭാഗം ആളുകളും മൊബൈൽ ജോലിക്കും പഠനത്തിനും ഉപയോഗിക്കുന്നു. അതേസമയം മൊബൈൽ കടകൾ കുറച്ചുനേരം മാത്രം തുറക്കാൻ അനുവദിക്കുമ്പോൾ അവിടെ വലിയ ആൾക്കൂട്ടമാണ് രൂപം കൊള്ളുന്നത്. ഇത് തികച്ചും തെറ്റാണ്. ബസുകളിലെ തിരക്ക് നോക്കുക. ബസുകളുടെ എണ്ണം കുറച്ചതോടെ തിരക്കുകൂടി. കല്യാണത്തിന് 20 പേരെ മാത്രമേ അനുവദിക്കൂ എന്നു പറയുന്ന സർക്കാർതന്നെ ബസിൽ 45 പേർ കയറുന്നതിനെ അംഗീകരിക്കുന്നു. കൂടുതൽ ബസുകൾ നഷ്ടം സഹിച്ചാണെങ്കിലും ഓടിക്കുകയാണ് ചെയ്യേണ്ടത്. ചുരുക്കത്തിൽ വൈറസിനെയാണ് തടയേണ്ടത്, ജനങ്ങളെയല്ല. 

മറ്റെന്തൊക്കെയാണ് ലോക്ഡൗണിന്റെ കാര്യത്തിൽ അടിയന്തരമായി ചെയ്യേണ്ടത് ? 

മുഴുവൻ പ്രദേശങ്ങളും അടച്ചിടാതെ പോസിറ്റീവ് ആയവരെ മാത്രം നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് മാറണം. ടിപിആർ കണക്കാക്കുന്നതിലും പാളിച്ചയുണ്ട്. ഒരു സ്ഥലത്ത് 2 പേരേയുള്ളൂ. അവർ രണ്ടുപേരും പോസിറ്റീവ് ആയാൽ 100 ശതമാനം എന്ന മട്ടിൽ യാന്ത്രികമായി കണക്കാക്കുന്നത് തെറ്റാണ്. മനുഷ്യർ മുഴുവൻ വീട്ടിലിരിക്കുന്നതല്ല കൊവിഡ് നിയന്ത്രണം. ആൾക്കൂട്ടമാണ് ഒഴിവാക്കേണ്ടത്. അതിനുള്ള നടപടികളാണ് വേണ്ടത്. ഇതിനായി ടോക്കൺ സംവിധാനം പോലെയുളള മാർഗങ്ങൾ കൂടുതൽ ഉപയോഗിക്കണം. 

കോവിഡ് കാലത്തെ ദൃശ്യം.

ഇപ്പോഴത്തെ അടച്ചിടൽ രാജ്യത്തെ ദരിദ്രമാക്കുകയാണ് എന്ന കാര്യം വളരെ ഗൗരവത്തോടെ എടുത്തുകൊണ്ടുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. ഇപ്പോൾ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ട് ഒന്നരകൊല്ലത്തോളമായി. ഏതു നിയമവും ഇടയ്ക്കിടെ പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടതല്ലേ? അതിനു പകരം ഹെൽത്ത് സെക്രട്ടറി തിരിച്ചും മറിച്ചും ഓർഡർ ഇറക്കിക്കൊണ്ടിരിക്കുകയാണ്. ഓർഡർ ഇറക്കിയതുകൊണ്ട് വൈറസ് ഇല്ലാതാവുകയില്ല. സർക്കാരിന് പറ്റിയ തെറ്റിന് ജനങ്ങളെ പൂട്ടിയിടുകയല്ല, വൈറസിനെ പൂട്ടുകയാണ് വേണ്ടത്. 

സർക്കാർ ഈ വിഷയത്തിൽ ഉടൻ ഇടപെടേണ്ടത് എങ്ങനെയാണ്?  

സർക്കാർ ചെയ്യേണ്ടത് ജനങ്ങളെ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ അനുവദിക്കുക എന്നതാണ്. തൊഴിലില്ലാത്ത ദരിദ്രർക്ക് സർക്കാർ നേരിട്ട് ധനസഹായം നൽകണം. വിപണിയെ ഉദ്ദീപിപ്പിക്കാനും അത് സഹായിക്കും. സാമ്പത്തികമായി തകർന്നവരുടെ വായ്പകളുടെ തിരിച്ചടവ് തൽക്കാലം മരവിപ്പിക്കണം. പലിശകൾ തൽക്കാലം റദ്ദാക്കണം. അവസാനത്തെ ആടിനെ വിൽക്കാനും കുടുക്ക പൊട്ടിക്കാനും പാവങ്ങളെ ആഹ്വാനം ചെയ്യുകയല്ല, മറിച്ച്  ഒഴിഞ്ഞ കീശയിൽ പണമിടുകയാണ് സർക്കാർ ചെയ്യേണ്ടത്. 

ഇപ്പോൾ രോഗവ്യാപനം കൂടുന്ന അവസ്ഥയുണ്ടായെന്നു പറഞ്ഞല്ലോ. ഇതിനിടയാക്കിയതിൽ സർക്കാരിന്റെ റോൾ ആണോ ജനങ്ങളുടെ റോൾ ആണോ മുഖ്യം?

സർക്കാരിന്റെ കുഴപ്പം കൊണ്ട് ജനങ്ങൾ വഴിതെറ്റിയതാണ് എന്നു വേണം പറയാൻ. കാരണം കഴിഞ്ഞ ഓണത്തിനു മുൻപ്, അതായത് ഏതാണ്ട് ഒരു വർഷം മുൻപ് ഞാൻ കൂടി ഭാഗമായ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ തെളിഞ്ഞത് കേരളത്തിലെ 95 ശതമാനം പേരും മാസ്ക് ധരിക്കുന്നു എന്നായിരുന്നു. അതായത് ഒരു കൊല്ലം മുൻപ് മലയാളികൾ സർക്കാർ പറയുന്നതു കേട്ടു.

തിരുവനന്തപുരത്ത് നിന്നുള്ള കാഴ്‌ച. ചിത്രം: മനോരമ

തുടർന്ന് മുഖ്യമന്ത്രിയടക്കം ഉള്ളവർ അതിൽ ഇളവ് വരുത്തിയത് ജനങ്ങൾ ശ്രദ്ധിച്ചു. അത് ആശയക്കുഴപ്പമുണ്ടാക്കി.  തദ്ദേശ തിരഞ്ഞെടുപ്പു വന്നതോടെ ഭരണാധികാരികൾ നിബന്ധനകൾ മറന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിവാക്കേണ്ടതായിരുന്നു. പിന്നെ നിയമസഭാ തിര‍ഞ്ഞെടുപ്പു കൂടിയായപ്പോൾ നിയന്ത്രണങ്ങൾ സർക്കാർ തന്നെ മറികടന്നു. അപ്പോൾ ഇതൊക്കെ ആവാമെന്ന് ജനങ്ങൾക്കും തോന്നി. ചുരുക്കത്തിൽ രോഗവ്യാപനം കുറയാൻ നമ്മൾതന്നെ അവസരം കൊടുത്തില്ല. 

സർക്കാരിന്റെ നടപടികളിലെ പാളിച്ച ആരോപിക്കാൻ പറ്റുമോ?

വിലയിരുത്തുമ്പോൾ പല നടപടികളും സുതാര്യത നഷ്ടമാക്കി എന്നു പറയേണ്ടിവരും. ഉദാഹരണത്തിന് ഇതൊരു ക്രമസമാധാന പ്രശ്നം എന്ന മട്ടിൽ കൈകാര്യം ചെയ്തത് തിരിച്ചടിയായി. ഒരു രോഗി ഉണ്ടെന്നു കണ്ടാൽ വീട്ടിൽ നോട്ടിസ് ഒട്ടിക്കുക, അവരെ അകറ്റി നിർത്തുക പോലുള്ള നടപടികൾ ഉണ്ടായി. ഇത് പലരും രോഗം മറച്ചുവയ്ക്കുന്നതിന് ഇടവരുത്തി. പലരും പരിശോധനയ്ക്ക് തയാറാവാതെ വന്നു. അങ്ങനെ രോഗം തിരിച്ചറിയപ്പെടാതെ പോയി. അവരിൽനിന്ന് സ്വാഭാവികമായും രോഗവ്യാപനം ഉണ്ടാവുമല്ലോ. ഇതൊക്കെ അശാസ്ത്രീയ നടപടികളായിരുന്നു.

കേന്ദ്രസംഘം കേരളത്തിലേക്ക് വരികയാണ്. അത് രാഷ്ട്രീയ തീരുമാനമാണോ വിദഗ്ധരുടെ ഇടപെടൽ ആണോ?

നമ്മുടെ രാജ്യത്ത് ഫെഡറൽ സംവിധാനമാണ് നിലനിൽക്കുന്നത്. അതിനാൽ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചുവേണം നീങ്ങാൻ. കേന്ദ്രം നേരത്തേ ഒഴിഞ്ഞുനിന്നു. ഇപ്പോൾ ഇടപെടുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. ഐസിഎംആർ എന്ന വിദഗ്ധരുടെ സമിതി ആണ് ഇക്കാര്യത്തിൽ ഇടപെടുന്നത്.

ഇപ്പോഴത്തെ വർധന മൂന്നാം തരംഗത്തിന്റെ ഭാഗമാണ് എന്നു പറയുന്നതിൽ കാര്യമുണ്ടോ?

അങ്ങനെ പറയാൻ പറ്റില്ല. അങ്ങനെ ഒരു അറിവും ആർക്കുമില്ല. കൃത്യമായി  വിശദീകരിക്കാനും ആവില്ല. മഹാമാരിയായ വന്ന ഫ്ലൂ പിന്നീട് മാറ്റങ്ങൾക്ക് വിധേയമായി ഇപ്പോഴും വരികയും ലോകത്തെല്ലായിടത്തും മരണത്തിന് ഇടയാക്കുകയും ചെയ്യുന്നുണ്ടല്ലോ. അതനുസരിച്ച് ഫ്ലൂവിനുള്ള വാക്സീനും ഓരോ വർഷവും മാറ്റുന്നു. അതുപോലെ വാക്സീനു ശേഷവും കോവിഡ് വരാം. അതിനുള്ള വാക്സീനിലും മാറ്റം വരാം. വൈറസിന് സംഭവിക്കുന്ന ജനിതക വ്യതിയാനത്തെപ്പറ്റിയും പഠിക്കേണ്ടതാണ്.

വാക്സീൻ എടുത്തവരിൽ പ്രതിരോധം കുറയുന്നു എന്ന മട്ടിലുള്ള വാദങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ?

അതൊക്കെ വാക്സീൻ വിരുദ്ധ ലോബിയുടെ പ്രചാരണം മാത്രമാണ്. ഒരുപാടുപേരുടെ കച്ചവടം ഇല്ലാതാകുന്നു. അപ്പോൾ ഇത്തരം വാദങ്ങൾ ഉയർത്തിവിടും. ഏതെങ്കിലും പഠനങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കും ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. അവ തട്ടിക്കൂട്ടു പഠനങ്ങൾ മാത്രമാണ്. ഇത്തരം ലോബികൾ വികസിതരാജ്യങ്ങളിൽ പോലും സജീവമാണ്. വികസിത രാജ്യങ്ങളിൽ പലേടത്തും 60–70 ശതമാനം വാക്സീൻ നൽകി രോഗത്തെ നിയന്ത്രിച്ചുകഴിഞ്ഞു. 

കേരളത്തിലെത്തിയ കേന്ദ്രസംഘം.

വൈറസ് മനുഷ്യനിർമിതമാണെന്ന വാദവും സജീവമാണ്...?

ഇക്കാര്യത്തിൽ കൃത്യമായ തെളിവുകൾ ഇല്ല. അതേസമയം ഈ വാദത്തെ തള്ളിക്കളയാനും പറ്റില്ല. ഇതു സംബന്ധിച്ച പഠനത്തെ ചൈന നിയന്ത്രിക്കുകയാണ്. ചൈനയിൽ ഒരുപാട് ദുരൂഹതകളുണ്ട്. എല്ലാ കാര്യത്തിലും ഇടപെടലുകളുമുണ്ട്. 

കോവിഡ് ഉണ്ടാക്കിയ സാമൂഹിക പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് വൈദ്യശാസ്ത്രത്തിന്റെ കണ്ണിൽ?

വേറെ ലോകങ്ങൾ ഇല്ലാതെ മനുഷ്യർ ജീവിക്കാൻ തുടങ്ങിയിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഇത് ഒരു തകർച്ചയിലേക്ക് നയിക്കും എന്നത് വാസ്തവമാണ്. നമ്മൾ പോലും അറിയാതെ  മാനസിക തകർച്ചയും കുടുംബങ്ങളുടെ തകർച്ചയും ഇതുമൂലം സംഭവിക്കാൻ തുടങ്ങിയിട്ടുണ്ട്. ഗാർഹിക പീഡനങ്ങൾ വർധിച്ചു. കുട്ടികളുടെ മാനസികാരോഗ്യത്തെയാണ് കൂടുതൽ ദോഷകരമായി ബാധിക്കുക. അതിനാൽ ജനങ്ങളെ പിന്തുണയ്ക്കണം. സാമ്പത്തിക തകർച്ച ഈ മാനസിക തകർച്ചയ്ക്ക് ആക്കം കൂട്ടും. അതിനാൽ ജനങ്ങളെ പണം കൊടുത്ത് സഹായിക്കണം. കിറ്റ് നൽകിയതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ഇപ്പോഴത്തെ പ്രശ്നങ്ങൾ. ഇവ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാരുകൾക്ക് ഉണ്ട്. 

പോസിറ്റീവായ ചിന്തകൾ എങ്ങനെ ഉണർത്തിവിടാൻ കഴിയും? നമ്മൾ ഇനി രോഗവുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടിവരുമോ? 

ലോകം മുഴുവൻ നാശത്തിന്റെ പാതയിലേക്കല്ല നീങ്ങുന്നതെന്നതും വസ്തുതയാണ്. പുതുമയുള്ള രീതിയിൽ ചിന്തിക്കുന്നവർക്ക് അവസരങ്ങളും ഉണ്ട്. ഓൺലൈൻ ബിസിനസ്സുകൾ വളർന്നത് അതിന് ഉദാഹരണമായി പറയാം. അധ്യാപകർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന രീതി അവലംബിച്ചത് സ്വാഗതാർഹമാണ്. കംപ്യൂട്ടർ, ഓൺലൈൻ മേഖലയോട് അവജ്ഞ പുലർത്തിയിരുന്ന ഒരു വിഭാഗമായിരുന്നു ഇത്. അതേസമയം പുതിയ മാറ്റങ്ങളെ അംഗീകരിക്കാൻ മടിക്കുന്നവർക്ക് നഷ്ടവും ഉണ്ടാകും. 

English Summary: Exclusive Interview with Health Expert Dr. SS Lal on Kerala's Covid19 Situation