ആകെ നടത്തുന്ന പരിശോധനകളും പോസിറ്റീവ് ആകുന്നവരുടെ എണ്ണവും മാത്രം നോക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന വിമർശനം ഉൾക്കൊണ്ടാണ് സർക്കാർ മാറ്റത്തിനു തയാറെടുക്കുന്നത്. വ്യാപാരികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രതിഷേധങ്ങളും സർക്കാർ കണക്കിലെടുത്തു. തദ്ദേശസ്ഥാപന തലത്തിൽ ആകെ ജനസംഖ്യയിൽ | Lockdown Kerala Ends, Lockdown Survival, Lockdown Curbs, Covid 19, Manorama News, Lockdown Latest News

ആകെ നടത്തുന്ന പരിശോധനകളും പോസിറ്റീവ് ആകുന്നവരുടെ എണ്ണവും മാത്രം നോക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന വിമർശനം ഉൾക്കൊണ്ടാണ് സർക്കാർ മാറ്റത്തിനു തയാറെടുക്കുന്നത്. വ്യാപാരികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രതിഷേധങ്ങളും സർക്കാർ കണക്കിലെടുത്തു. തദ്ദേശസ്ഥാപന തലത്തിൽ ആകെ ജനസംഖ്യയിൽ | Lockdown Kerala Ends, Lockdown Survival, Lockdown Curbs, Covid 19, Manorama News, Lockdown Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകെ നടത്തുന്ന പരിശോധനകളും പോസിറ്റീവ് ആകുന്നവരുടെ എണ്ണവും മാത്രം നോക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന വിമർശനം ഉൾക്കൊണ്ടാണ് സർക്കാർ മാറ്റത്തിനു തയാറെടുക്കുന്നത്. വ്യാപാരികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രതിഷേധങ്ങളും സർക്കാർ കണക്കിലെടുത്തു. തദ്ദേശസ്ഥാപന തലത്തിൽ ആകെ ജനസംഖ്യയിൽ | Lockdown Kerala Ends, Lockdown Survival, Lockdown Curbs, Covid 19, Manorama News, Lockdown Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്കു പകരം ജനസംഖ്യാനുപാതികമായി കോവിഡ് ബാധിതരുടെ എണ്ണം കണക്കാക്കി സൂക്ഷ്മ പ്രദേശ തലത്തില്‍  (മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍-എംസിസെഡ്) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വാരാന്ത്യ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും നീക്കിയേക്കും. പകരം, ആള്‍ക്കൂട്ടം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കും.

മെഡിക്കല്‍, ദുരന്ത നിവാരണ വിദഗ്ധരുടെയും വിവിധ വകുപ്പു മേധാവികളുടെയും നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്തിമ ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയാറാക്കുകയാണ്. ഇന്നു വൈകിട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം. 

ADVERTISEMENT

ആകെ നടത്തുന്ന പരിശോധനകളും പോസിറ്റീവ് ആകുന്നവരുടെ എണ്ണവും മാത്രം നോക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന വിമര്‍ശനം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ മാറ്റത്തിനു തയാറെടുക്കുന്നത്. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പ്രതിഷേധങ്ങളും സര്‍ക്കാര്‍ കണക്കിലെടുത്തു. 

തദ്ദേശസ്ഥാപന തലത്തില്‍ ആകെ ജനസംഖ്യയില്‍ ഒരു ശതമാനത്തിനു മുകളില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ മാത്രം സമ്പൂര്‍ണ നിയന്ത്രണം മതിയെന്നാണ് വിദഗ്ധരുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. 20,000 ജനസംഖ്യയുള്ള പഞ്ചായത്തില്‍ 200ലേറെ പേര്‍ കോവിഡ് ബാധിതരായി തുടരുന്നുണ്ടെങ്കില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗവ്യാപനമേഖലകള്‍ കണ്ടെത്തി സൂക്ഷ്മ പ്രദേശങ്ങളായി അടച്ചിടാനാണ് നിര്‍ദേശം. ഇതിലൂടെ ചില മേഖലകളിലെ രോഗവ്യാപനം മൂലം തദ്ദേശസ്ഥാപനം മുഴുവന്‍ അടച്ചിടുന്നതും ജനങ്ങളുടെ നിത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും ഒഴിവാക്കാനാകും. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ രോഗപരിശോധന, സമ്പര്‍ക്കപ്പട്ടികയുടെ അടിസ്ഥാനത്തിലുള്ള ക്വാറന്റീന്‍ എന്നിവ കര്‍ശനമാക്കും. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടാകും. 

തിരുവനന്തപുരം ചാല മാർക്കറ്റ് ലോക്‌ഡൗൺ നാളുകളിൽ.

നേരത്തെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാദേശിക നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീടാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ 4 വിഭാഗങ്ങളായി വേര്‍തിരിച്ചതും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയതും.  

കോടതി വിധിക്കു വിധേയം

ADVERTISEMENT

നിയന്ത്രണങ്ങളിലെ മാറ്റം സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാകരുതെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിയമവകുപ്പിന്റെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം. കോടതി വിധി കൂടി പരിഗണിച്ച് ആഭ്യന്തരം, ആരോഗ്യം, റവന്യു, തദ്ദേശം, ദുരന്ത നിവാരണ വകുപ്പ് മേധാവികളോട് നിലവിലെ നിയന്ത്രണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയാണ് അന്തിമ ശുപാര്‍ശകള്‍ തയാറാക്കുന്നത്.  

ബലി പെരുന്നാളിനു മുന്നോടിയായി കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  നിയന്ത്രണങ്ങളും പണ ഞെരുക്കവും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വ്യാപാര സംഘടനകളുടെ നിലപാട് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തെയും കോടതി വിമര്‍ശിച്ചു. രാജ്യത്തെ ജനങ്ങളെയാകെ മഹാമാരിയുടെ നിഴലിലാക്കിക്കൊണ്ടു സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്നതു ദൗര്‍ഭാഗ്യകരമാണെന്നും രോഗവ്യാപനം രൂക്ഷമായ 'ഡി' വിഭാഗം പ്രദേശങ്ങളില്‍ പോലും അത്യാവശ്യമില്ലാത്ത കടകള്‍ തുറക്കാന്‍ അനുവദിച്ചതു ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു. കോവിഡ് വ്യാപനമുണ്ടാകുകയും അത് ആരെങ്കിലും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്താല്‍ നടപടിയുണ്ടാകുമെന്നു ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്‍കിയിരുന്നു. 

നിര്‍ദേശങ്ങളുമായി കെജിഎംഒഎ 

നിലവിലെ ലോക്ഡൗണ്‍ ഇന്നത്തെ രീതിയില്‍ തുടരുന്നത് ഉചിതമല്ലെന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. വ്യക്തമാക്കുന്നു. പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവ പൂര്‍ണമായും അടയ്ക്കുന്നതിനേക്കാള്‍ വാര്‍ഡുകള്‍ പോലുള്ള പ്രത്യേക മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ടിപിആറിനെ മാത്രം അടിസ്ഥാനമാക്കി പ്രദേശങ്ങള്‍ തരംതിരിക്കുന്ന നിലവിലെ രീതിക്ക് പകരം പ്രതിദിന പുതിയ പോസിറ്റീവ് കേസുകള്‍, പ്രതിദിന  സജീവ കേസുകള്‍ എന്നിവ കൂടി കണക്കാക്കണമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ADVERTISEMENT

ടിപിആര്‍ കുറയ്ക്കുന്നതിനു വേണ്ടി മാത്രം പരിശോധനകളുടെ എണ്ണവും പരിശോധനയ്ക്കുള്ള രോഗികളെയും സൃഷ്ടിക്കുന്നത് ഒഴിവാക്കണം. തെറ്റായ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിനേക്കാള്‍ കേസുകള്‍ തിരിച്ചറിയുക എന്നതായിരിക്കണം പരിശോധനയുടെ ഉദ്ദേശ്യം. അതിനാല്‍ രോഗലക്ഷണമുള്ളവരെയും അവരുടെ സമ്പര്‍ക്കത്തിലുള്ളവരെയും ലക്ഷ്യം വച്ചു പരിശോധന ശക്തമാക്കണം. കോളനികള്‍, തീരദേശങ്ങള്‍ പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ നിരീക്ഷണവും പരിശോധനയും നടത്തണം.

ആദ്യഘട്ടത്തില്‍ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കിയ കോണ്‍ടാക്റ്റ് ട്രെയ്‌സിങ്, ക്വാറന്റീന്‍ തുടങ്ങിയവ ശരിയായി മുന്നോട്ടു കൊണ്ട് പോകണം.  അവശ്യേതര മേഖലകളില്‍ നിന്നുള്ള ജീവനക്കാരുടെ സഹായത്തോടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാന്‍ പ്രാദേശിക ആര്‍ആര്‍ടിയെ ചുമതലപ്പെടുത്തണം. എല്ലാ പോസിറ്റീവ് കേസുകളും 17 ദിവസത്തേക്ക് ക്വാറന്റീന്‍ ചെയ്യണം. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ക്വാറന്റീന്‍ ചെയ്യപ്പെടണം. രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്യണം.

സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍ എന്നിവയില്‍ നിന്നുള്ള പനി, എആര്‍ഐ കേസുകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.

ശാരീരിക അകലവും മറ്റ് കോവിഡ് ഉചിത പെരുമാറ്റവും ഉറപ്പാക്കിക്കൊണ്ട് ചന്ത പോലുള്ള സ്ഥലങ്ങള്‍ തുറക്കാന്‍ കഴിയും. അവയുടെ പ്രവര്‍ത്തന സമയം നീട്ടി തിരക്ക് കുറയ്ക്കണം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ തുറക്കണം. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയ മറ്റ് സ്ഥാപനങ്ങള്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാം.

കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് (എച്ച്‌ഐയും അതിനു മുകളിലും) കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. സ്വന്തം വാഹനങ്ങളിലെ യാത്രയില്‍ അടുത്ത കുടുംബാംഗങ്ങളെ മാത്രമേ അനുവദിക്കാവൂ. ഐഡി പ്രൂഫ് പരിശോധിച്ച് ഇത് ഉറപ്പാക്കാന്‍ കഴിയും.

തിരുവനന്തപുരം കിഴക്കേകോട്ടയിൽനിന്നുള്ള കോവിഡ്‌കാല ദൃശ്യം. ചിത്രം: മനോരമ

പാര്‍ട്ടീഷനോടുകൂടിയ ടാക്‌സികളും ഓട്ടോറിക്ഷകളും മാത്രമേ അനുവദിക്കാവൂ. ഡ്രൈവര്‍ ക്യാബിനില്‍ യാത്രക്കാരെ അനുവദിക്കരുത്.

ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷിക്കാന്‍ അനുവദിക്കരുത്. ദൂരയാത്രക്കാര്‍ക്കായി തുറന്ന സ്ഥലത്ത് അകലത്തില്‍ ഭക്ഷണ സൗകര്യം അനുവദിക്കാം.

റിസോര്‍ട്ടുകളും ഹോട്ടലുകളും 25% ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍  അനുവദിക്കാം. വാക്‌സിനേഷന്‍ എടുത്തവരെയും കോവിഡിന് പരിശോധനാ ഫലം നെഗറ്റീവ് ആയവരെയും മാത്രമേ പ്രവേശിപ്പിക്കാവൂ. എല്ലാ വലിയ ഒത്തുചേരലുകളും എന്തു വിലകൊടുത്തും ഒഴിവാക്കണം.  

വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനായി മാറ്റണം. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും 50:50 തുടരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, റജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ണമായും എല്‍എസ്ജിയെ ഏല്‍പ്പിക്കണം. പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ മാത്രം ബന്ധപ്പെട്ട ആരോഗ്യ സംവിധാനത്തിലൂടെ ചെയ്യണം. തലേദിവസം ഡ്യൂട്ടി സമയത്ത് എല്‍എസ്ജി തയ്യാറാക്കിയതും അംഗീകരിച്ചതുമായ ഗുണഭോക്തൃ പട്ടിക ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കണം.  

ലഭ്യമായ ഡോസുകളുടെ എണ്ണത്തിനു  അനുസരിച്ച് സൗജന്യ വാക്‌സിനേഷന്‍ പ്രാഥമികമായി പിഎച്ച്‌സികളിലും അതിനു മുകളിലുള്ള സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും നടത്താം. ദ്വിതീയ വാക്‌സിനേഷന്‍ (ഒരു ആരോഗ്യ സ്ഥാപനത്തിന്റെ ശേഷിക്ക് മുകളിലുള്ളത് ) എല്‍എസ്ജി കണ്ടെത്തുന്ന ഏത് സ്ഥലത്തും അവര്‍ നല്‍കുന്ന എച്ച്ആര്‍ ഉപയോഗിച്ച് നടത്താമെന്നും കെജിഎംഒഎ നിര്‍ദേശിച്ചിട്ടുണ്ട്.

English Summary: Kerala government planning to relax lockdown curbs more scientifically