താലിബാൻ ഭരണം വരികയാണെങ്കിൽ ഈ പെൺകുട്ടികളുടെ ജീവിതം നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുമോയെന്ന ഭയമാണ്. എനിക്കു രണ്ടു സഹോദരിമാരുണ്ട്. ഒരാൾ അധ്യാപികയാണ്. താലിബാൻ അധികാരം കയ്യടക്കുകയാണെങ്കിൽ നമുക്ക് മറ്റേതെങ്കിലും നാട്ടിലേക്കു പോകാമെന്ന് സഹോദരി പറയുന്നു. ഞങ്ങളും അതിനു... Afghan Taliban War

താലിബാൻ ഭരണം വരികയാണെങ്കിൽ ഈ പെൺകുട്ടികളുടെ ജീവിതം നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുമോയെന്ന ഭയമാണ്. എനിക്കു രണ്ടു സഹോദരിമാരുണ്ട്. ഒരാൾ അധ്യാപികയാണ്. താലിബാൻ അധികാരം കയ്യടക്കുകയാണെങ്കിൽ നമുക്ക് മറ്റേതെങ്കിലും നാട്ടിലേക്കു പോകാമെന്ന് സഹോദരി പറയുന്നു. ഞങ്ങളും അതിനു... Afghan Taliban War

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താലിബാൻ ഭരണം വരികയാണെങ്കിൽ ഈ പെൺകുട്ടികളുടെ ജീവിതം നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുമോയെന്ന ഭയമാണ്. എനിക്കു രണ്ടു സഹോദരിമാരുണ്ട്. ഒരാൾ അധ്യാപികയാണ്. താലിബാൻ അധികാരം കയ്യടക്കുകയാണെങ്കിൽ നമുക്ക് മറ്റേതെങ്കിലും നാട്ടിലേക്കു പോകാമെന്ന് സഹോദരി പറയുന്നു. ഞങ്ങളും അതിനു... Afghan Taliban War

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘തിരിച്ചു പോകാൻ എനിക്കു ഭയം തോന്നുന്നു. സ്വന്തം നാട്ടിൽ സുരക്ഷിതരല്ലാത്ത ജനതയാണ് ഞങ്ങൾ. അഫ്ഗാൻ സർക്കാരിനു കീഴിൽ ജോലി ചെയ്തിരുന്നയാളാണ് ഞാൻ. മടങ്ങിച്ചെന്നു ജോലിയിൽ തുടരാൻ എനിക്കാവില്ല. അവർ ഞങ്ങളെയെല്ലാം കൊന്നൊടുക്കും. ഞങ്ങൾക്കു ഭയമാണ്...’ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹിരാത് പട്ടണത്തിൽനിന്നെത്തി കോട്ടയത്തെ എംജി സർവകലാശാലയിൽ രണ്ടാം വർഷ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ മുഹമ്മദ് സുറാബ് നൂർസേ ഇതു പറയുമ്പോൾ കണ്ണുകളിൽ നിഴലിച്ചത് ഭയവും തന്റെ നാടിനെക്കുറിച്ചുള്ള ആശങ്കയും. 

ഇരുപത്തിയാറുകാരനായ സുറാബ് 2 വർഷം മുൻപാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിസർച്ചിന്റെ സ്കോളർഷിപ് നേടിയ പതിനാറായിരത്തോളം അഫ്ഗാൻ വിദ്യാർഥികളിലൊരാൾ. മഹാത്മാ ഗാന്ധിയോടുള്ള ആരാധനയും ബഹുമാനവും കേരളത്തിൽ എംജി സർവകലാശാലയിലെത്തിച്ചു. നിലവിൽ എംജി സർവകലാശാല ക്യാംപസിൽ പഠിക്കുന്നത് 4 പെൺകുട്ടികളും 11 ആൺകുട്ടികളുമായി 15 അഫ്ഗാൻ വിദ്യാർഥികളാണ്. കോവിഡിനെ തുടർന്ന് പലരും നാട്ടിലേക്കു മടങ്ങി. യുഎസ് സൈന്യം പിൻവാങ്ങിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്ന രാഷ്ട്രീയ കലുഷിതാവസ്ഥയെക്കുറിച്ച് ഇവരും പരിഭ്രാന്തരാണ്. അഫ്‌ഗാൻ അനുഭവങ്ങളും പ്രതീക്ഷകളും ആശങ്കകളും ‘മനോരമ ഓൺലൈനിനോടു’ പങ്കുവയ്ക്കുകയാണ് മുഹമ്മദ് സുറാബ്...

ADVERTISEMENT

സ്ത്രീകളോട് ആക്രോശിക്കുന്നവർ...

നാൽപതു വർഷക്കാലമായി അഫ്ഗാനിസ്ഥാൻ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലാണ്. നാടിനെ തകർക്കുകയാണ് താലിബാന്റെ ലക്ഷ്യം. ഗ്രാമങ്ങളും പട്ടണങ്ങളും ക്ഷണനേരംകൊണ്ട് ബോംബു വച്ചു തകർക്കുന്നു. അവർക്കു മനുഷ്യത്വമില്ല. സ്ത്രീകൾക്കു വേണ്ടി അവർ എഴുതിച്ചേർത്ത നിയമങ്ങളുണ്ട്. സ്ത്രീകൾക്കു തനിച്ചു പുറത്തിറങ്ങാനാവാത്ത നാട്. പലപ്പോഴും കുടുംബത്തോടൊപ്പം ബസാറിലേക്കു പോകുമ്പോൾ തനിച്ചു പുറത്തിറങ്ങിയെന്ന പേരിൽ സ്ത്രീകളെ ആക്രമിക്കുന്നതും തിരികെ വീടുകളിലേക്കു പോകാൻ ആക്രോശിക്കുന്നതും കണ്ടിട്ടുണ്ട്. വീടുകളിൽ കയറിച്ചെന്ന് ടിവി തകർക്കുകയും വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്ത് നിർബന്ധിച്ച് പ്രാർഥിപ്പിക്കുന്നതും കണ്ടിട്ടുണ്ട്...

സഹോദരിയുടെ ഭീതി

ഇവിടെനിന്ന് പഠിച്ചു മടങ്ങാനൊരുങ്ങുന്ന പെൺകുട്ടികൾക്ക് ഏറെ പ്രതീക്ഷകളുണ്ട്. നല്ല ജോലി, ജീവിതം... അങ്ങനെ പലതും. താലിബാൻ ഭരണം വരികയാണെങ്കിൽ  ഈ പെൺകുട്ടികളുടെ ജീവിതം നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുമോയെന്ന ഭയമാണ്. എനിക്കു രണ്ടു സഹോദരിമാരുണ്ട്. ഒരാൾ അധ്യാപികയാണ്. താലിബാൻ അധികാരം കയ്യടക്കുകയാണെങ്കിൽ നമുക്ക് മറ്റേതെങ്കിലും നാട്ടിലേക്കു പോകാമെന്ന് സഹോദരി പറയുന്നു. ഞങ്ങളും അതിനു തയാറാണ്. കഴിഞ്ഞ നാളുകളിൽ അഫ്ഗാനിൽ പാസ്പോർട്ട് എടുക്കുന്നവരുടെ എണ്ണം ഏറെ വർധിച്ചതായി അറിയുന്നു. എല്ലാവരും ഇങ്ങനെ ചിന്തിക്കുകയാണെന്നല്ലേ അതിനർഥം? സ്വന്തം നാട്ടിൽനിന്ന് ഓടി രക്ഷപ്പെടേണ്ടി വരുന്ന ഗതികേട് ഒന്നു ചിന്തിച്ചു നോക്കൂ...

Pakistani people return from Afghanistan after crossing the border point in Pakistan's town of Chaman on July 17, 2021, as Pakistan partially reopened its southern crossing with Afghanistan, shut off since the Taliban seized control of the strategic border town on the other side. (Photo by Banaras KHAN / AFP)
ADVERTISEMENT

താലിബാൻ പിടിച്ചെടുത്തു മുന്നേറുമ്പോൾ...

വീട്ടുകാരും സുഹൃത്തുക്കളും വഴിയാണ് വിവരങ്ങൾ അറിയുന്നത്. മുന്നൂറ്റിയറുപതോളം ജില്ലകളിൽ 219 ജില്ലകളും താലിബാൻ പിടിച്ചെടുത്തതായാണു കേട്ടത്. സമാധാന ചർച്ചകൾക്കു പോകുന്ന സംഘങ്ങൾ നിരാശരായി മടങ്ങുകയാണത്രേ. പക്ഷേ ജനങ്ങൾ എതിരായി നിലകൊള്ളുന്നിടത്തോളം കാലം അവർക്കു രാജ്യം മുഴുവനായി കയ്യടക്കാനാവില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.

യുദ്ധങ്ങൾ കണ്ട് ഞങ്ങളുടെ മനസ്സുകൾ മരവിച്ചു പോയി. ഓരോ കുടുംബത്തിലും ഒരാളെങ്കിലും യുദ്ധത്തിലും ചാവേറാക്രമണത്തിലുമെല്ലാമായി നഷ്ടപ്പെട്ടിട്ടുണ്ട്. സമാധാനമായി എന്റെ നാട്ടിൽ ജീവിക്കാൻ കഴിയണം, അതു മാത്രമാണ് ആഗ്രഹം. അഫ്ഗാനിസ്ഥാനിൽ ഏറെ കുട്ടികളുണ്ട്, എന്നാൽ അവർക്കാർക്കും ബാല്യങ്ങളില്ല എന്ന് ഖാലിദ് ഹുസൈനിയുടെ ‘ദ് കൈറ്റ് റണ്ണർ’ എന്ന നോവലിൽ എഴുതിയിട്ടുണ്ട്. സത്യമാണത്. ഭീകരവാദം എന്റെ ബാല്യം നിറംകെട്ടതാക്കി മാറ്റി. വിനോദങ്ങൾ ഞങ്ങൾക്കു നിഷിദ്ധമായിരുന്നു. എങ്കിലും എന്റെ നാടു തന്നെയാണ് എന്റെ വീട്. ഈ അക്രമങ്ങൾക്കിടയിലും ഈ മാസം നാട്ടിലേക്കു പറക്കാൻ മനസ്സ് തുടിക്കുകയാണ്...’ സുറാബ് പറഞ്ഞുനിർത്തി.

എന്തുകൊണ്ട് യുഎസ് അഫ്ഗാനില്‍നിന്നു പിന്മാറി?

ADVERTISEMENT

2021 സെപ്റ്റംബറോടെ മുഴുവൻ യുഎസ്-നാറ്റോ സേനയും അഫ്ഗാനിസ്ഥാൻ വിടുമെന്നായിരുന്നു ഇക്കഴിഞ്ഞ ഏപ്രിലിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. അഫ്ഗാൻ സൈന്യത്തിനു തുണയായി യുഎസ് സൈന്യത്തിന്റെ ഒരു വിഭാഗം യുഎസിൽ തുടരണമെന്ന പെന്റഗണിന്റെ നിർദേശം തള്ളിയായിരുന്നു നിരുപാധികമായ പൂർണ സേനാപിന്മാറ്റത്തിനു യുഎസ് പ്രസിഡന്റ് ഉത്തരവിട്ടത്. ഇതോടെ സെപ്റ്റംബർ വരെ കാത്തുനിൽക്കാതെ ജൂലൈ പകുതിയോടെ പിന്മാറ്റം പൂർത്തിയാക്കാൻ സൈനികനേതൃത്വം തീരുമാനിക്കുകയായിരുന്നു.

അതിന്റെ ഭാഗമായി ജൂൈലയിൽത്തന്നെ, കാബൂളിനു സമീപത്തെ തങ്ങളുടെ മുഖ്യ വ്യോമസേനാ താവളമായ ബാഗ്രാം യുഎസ് സൈന്യം ഒഴിഞ്ഞു. കാബൂളിലെ യുഎസ് എംബസിയുടെ കാവലിനുള്ള യുഎസ് സൈനികർ മാത്രം അഫ്ഗാനിൽ ബാക്കിയായി. മുന്നേറുന്ന താലിബാനുമായി ഏറ്റുമുട്ടി വരും ദിവസങ്ങളിൽ സൈനികർക്കു ജീവഹാനിയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണു പിന്മാറ്റം വേഗത്തിലാക്കിയതെന്നും വിലയിരുത്തലുണ്ട്. ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണു ബൈഡൻ ഭരണകൂടം വേഗത്തിലാക്കിയത്.

മേയ് മാസത്തോടെ പിന്മാറാമെന്നാണു ട്രംപ് ഭരണകൂടം താലിബാനുമായി ഒപ്പുവച്ച ധാരണ. അൽ ഖായിദ അടക്കം യുഎസ് സുരക്ഷയ്ക്കു ഭീഷണിയായ ഭീകര സംഘടനകൾക്കു അഫ്ഗാനിൽ താവളമോ സഹായമോ താലിബാൻ നൽകില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കരാർ. ഈ കരാറിലാകട്ടെ അഫ്ഗാൻ സർക്കാർ കക്ഷിയല്ല. യുഎസ് സേനയുടെ പിന്മാറ്റത്തിനുശേഷം അഫ്ഗാനിൽ ആഭ്യന്തരയുദ്ധം ഉണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നു പെന്റഗൺ തീരുമാനിച്ചിട്ടില്ല. യുഎസിന്റെ റീപ്പർ ഡ്രോൺ അടക്കം പോർവിമാനങ്ങളുടെ സഹായം അഫ്ഗാൻ സേനയ്ക്കു തുടരുമോ എന്ന ചോദ്യത്തിനും നിലവിൽ ഉത്തരമില്ല. ആഭ്യന്തരഭീഷണി നേരിടാനുള്ള കരുത്ത് അഫ്ഗാൻ സൈന്യത്തിനുണ്ട് എന്ന മറുപടിയാണു ജോ ബൈഡൻ നൽകുന്നത്.

2011ൽ അഫ്ഗാനിസ്ഥാനിൽ ഒരു ലക്ഷത്തോളം യുഎസ് സൈനികരുണ്ടായിരുന്നു. ട്രംപ് ഭരണകാലമായപ്പോഴേക്കും അതു 3500 ആയി കുറഞ്ഞു. നാറ്റോ സഖ്യത്തിലെ സൈനികരുടെ പിന്മാറ്റവും സെപ്റ്റംബറിൽ പൂർത്തിയാകും. ജർമനിയുടെ 1100 സൈനികർ മേയിൽ അഫ്ഗാൻ വിട്ടു. കാണ്ടഹാർ എയർഫീൽഡ് അടക്കം അഫ്ഗാനിലെ മറ്റു യുഎസ് സേനാതാവളങ്ങൾ കഴിഞ്ഞ മാസത്തോടെ അടച്ചിരുന്നു. സൈനികർക്കു പിന്നാലെ യുഎസ് പോർവിമാനങ്ങൾ അടക്കമുള്ള സൈനിക സാമഗ്രികളും അഫ്ഗാൻ വിട്ടു പോവുകയാണ്. ഇതിനു പിന്നാലെയാണ് രാജ്യത്തെ പല ജില്ലകളിലും താലിബാൻ പിടിമുറുക്കിയതും അഫ്ഗാൻ സൈന്യത്തിനു നേരെയുള്ള ആക്രമണം ശക്തമാക്കിയതും.

യുഎസ് അധിനിവേശ നാൾവഴി

2001 സെപ്റ്റംബർ 11: അൽ ഖായിദ ഭീകരർ ന്യൂയോർക്കിൽ ഭീകരാക്രമണം നടത്തുന്നു. അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ തണലിൽ.

2001 ഒക്ടോബർ 7: താലിബാൻ,അൽ ഖായിദ താവളങ്ങളിൽ യുഎസ് വ്യോമാക്രമണം തുടങ്ങുന്നു. യുഎസ് സ്പെൽ ഫോഴ്സസ് ടീമും സിഐഎ സംഘവും അഫ്ഗാനിൽ പ്രവേശിക്കുന്നു. താലിബാൻ വിരുദ്ധ അഫ്ഗാൻ ഗ്രൂപ്പുകൾക്കു പിന്തുണയും സൈനിക സഹായവും നൽകുക ലക്ഷ്യം.

2001 നവംബർ 13: യുഎസ് പിന്തുണയോടെ നോർത്തേൺ അലയൻസ് പട കാബൂളിൽ പ്രവേശിക്കുന്നു. ഒരു മാസത്തിനകം, താലിബാൻ നേതാക്കൾ പാക്കിസ്ഥാനിലേക്കു കടക്കുന്നു.

2001 ഡിസംബർ: യുഎസ് വ്യോമസേന കിഴക്കൻ അഫ്ഗാനിലെ തോറ ബോറ ഗുഹകളിലെ അൽ ഖായിദ ഒളിത്താവളങ്ങൾ ബോംബിടുന്നു. ബിൻ ലാദൻ പാക്ക് അതിർത്തിയിലേക്കു കടക്കുന്നു.

2003 മേയ് 2: അഫ്ഗാനിലെ പ്രധാന നടപടികൾ നിർത്തിവച്ച് യുഎസ് സൈന്യം ഇറാഖ് അധിനിവേശത്തിനു തയാറെടുക്കുന്നു. അഫ്ഗാനിലെ യുഎസ് സേന എണ്ണം കുറച്ചതോടെ താലിബാൻ വീണ്ടും രംഗത്തേക്ക്.

2009 ഫെബ്രുവരി 17: ആഭ്യന്തര യുദ്ധം നേരിടാൻ ബറാക് ഒബാമ 17,000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അയയ്ക്കുന്നു. ഇതോടെ അഫ്ഗാനിലെ ആകെ യുഎസ് സൈനികർ 38,000 ആയി. നാറ്റോ സഖ്യ രാജ്യങ്ങളിലെ സൈനികർ 32,000.

2011 മേയ് 1: ഉസാമ ബിൻ ലാദനെ പാക്കിസ്ഥാനിലെ ഒളിത്താവളം ആക്രമിച്ച് യുഎസ് പ്രത്യേക കമാൻഡോ സംഘം വധിക്കുന്നു. പിന്നാലെ അഫ്ഗാനിലെ യുഎസ് സഖ്യ സേനാ സാന്നിധ്യം ഒരു ലക്ഷം കവിഞ്ഞു. പാക്ക് അതിർത്തിയിലെയും അഫ്ഗാനിലെയും താലിബാൻ, അൽഖായിദ താവളങ്ങളിൽ ഡ്രോൺ ആക്രമണം ശക്തമാക്കുന്നു.

2011 ഡിസംബർ: ജർമനിയിലും ഖത്തറിലും വച്ച് അഫ്ഗാൻ താലിബൻ നേതൃത്വവുമായി ബന്ധമുള്ളവരുമായി യുഎസ് നയതന്ത്ര വിദഗ്ധരുടെ രഹസ്യ കൂടിക്കാഴ്ചകൾ.

2014 മേയ് 27: വർഷാവസാനത്തോടെ 9800 പേരൊഴികെ ബാക്കി മുഴുവൻ യുഎസ് സൈനികരെയും അഫ്ഗാനിൽനിന്നു പിൻവലിക്കാനുള്ള പദ്ധതിരേഖയ്ക്കു ഒബാമ ഭരണകൂടം രൂപം നൽകുന്നു. 2016 അവസാനത്തോടെ മുഴുവൻ സേനയെയും പിൻവലിക്കുക ലക്ഷ്യം.

2014 ഡിസംബർ 28. അഫ്ഗാനിലെ യുഎസ് ആക്രമണ ദൌത്യത്തിന് ഔദ്യോഗിക സമാപനം. ഭൂരിഭാഗം സൈനികരും പിൻവാങ്ങുന്നു. അഫ്ഗാൻ സൈന്യത്തിനു പരിശീലനം നൽകാനായി പതിനായിരം യുഎസ് സൈനികർ മാത്രം അഫ്ഗാനിൽ തുടരാൻ തീരുമാനം.

2017 ഓഗസ്റ്റ് 21: അഫ്ഗാൻ ഭരണകൂടവുമായി സമാധാനചർച്ചയ്ക്കു താലിബാനെ പ്രേരിപ്പിച്ച് ട്രംപ് ഭരണകൂടം മുൻകയ്യെടുത്തു നടപടികൾ.

2018 സെപ്റ്റംബർ 4: താലിബാനുമായി ചർച്ചയ്ക്ക് അഫ്ഗാൻ വംശജനും യുഎസ് നയതന്ത്രജ്ഞനുമായ സൽമായി ഖാലിസാദിനെ യുഎസ് നിയോഗിക്കുന്നു.

2020 ഫെബ്രുവരി 29: ദോഹയിൽ യുഎസ്-താലിബാൻ ചർച്ച. സൈനികപിന്മാറ്റത്തിനു താലിബാനുമായി കരാർ ഒപ്പുവയ്ക്കുന്നു. താലിബാനും അഫ്ഗാൻ ഭരണകൂടവുമായി സമാധാന ചർച്ച നടത്താനും ആഹ്വാനം.

2020 സെപ്റ്റംബർ 12: അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ ദോഹയിൽ സമാധാന ചർച്ചയ്ക്കു തുടക്കം.

2020 ഡിസംബർ 2: അഫ്ഗാൻ സർക്കാർ-താലിബാൻ നേതൃത്വം പ്രാഥമിക ധാരണകളിലെത്തുന്നു. 19 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം ആദ്യത്തെ സമാധാന രേഖ ഒപ്പുവയ്ക്കുന്നു.

2021 ഏപ്രിൽ 14: സെപ്റ്റംബർ 11നകം മുഴുവൻ യുഎസ് സേനയും ഉപാധികളില്ലാതെ പിൻവാങ്ങുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം.

2021 ജൂൺ 26: അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി വൈറ്റ് ഹൌസിൽ എത്തി ബൈഡനുമായി കൂടിക്കാകാഴ്ച. സുരക്ഷാസഹായം തുടരും. അഫ്ഗാൻ ഭാവി അഫ്ഗാൻകാർ തന്നെ തീരുമാനിക്കുമെന്ന് ബൈഡൻ.

2021 ജൂലൈ 2: ബാഗ്രാം വ്യോമത്താവളം യുഎസ് സൈന്യം ഒഴിയുന്നു. അഫ്ഗാനിൽ അവശേഷിക്കുന്നത് യുഎസ് എംബസി സുരക്ഷയ്ക്കുള്ള സൈനികർ മാത്രം. വടക്കൻ പ്രവിശ്യകളിൽ അഫ്ഗാൻ സേനയെ തുരത്തി താലിബാൻ മുന്നേറുന്നു.

English Summary: Mohammed Surab, the Afghan Student in MG University Speaks about his Country and its Turmoil