ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് പാസ്സാക്കുന്നതിന് തൊട്ടു പിന്നാലെ യുപിയിൽ 39 ജാതികളെ ഒബിസി പട്ടികയിലുൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ യോഗി സർക്കാർ ആരംഭിച്ചതും ബിജെപി ഉന്നമിടുന്നതെന്താണെന്നു വ്യക്തമാക്കുന്നു.....UP politics, UP Assembly Elections 2022, Yogi Adityanath

ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് പാസ്സാക്കുന്നതിന് തൊട്ടു പിന്നാലെ യുപിയിൽ 39 ജാതികളെ ഒബിസി പട്ടികയിലുൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ യോഗി സർക്കാർ ആരംഭിച്ചതും ബിജെപി ഉന്നമിടുന്നതെന്താണെന്നു വ്യക്തമാക്കുന്നു.....UP politics, UP Assembly Elections 2022, Yogi Adityanath

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് പാസ്സാക്കുന്നതിന് തൊട്ടു പിന്നാലെ യുപിയിൽ 39 ജാതികളെ ഒബിസി പട്ടികയിലുൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ യോഗി സർക്കാർ ആരംഭിച്ചതും ബിജെപി ഉന്നമിടുന്നതെന്താണെന്നു വ്യക്തമാക്കുന്നു.....UP politics, UP Assembly Elections 2022, Yogi Adityanath

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇടവേളയ്ക്കു ശേഷം ജാതിരാഷ്ട്രീയം വീണ്ടും രാജ്യത്തു ചർച്ചാ വിഷയമാവുകയാണ്. രാജ്യത്തെ ഒബിസി വിഭാഗങ്ങളോടു (മറ്റു പിന്നാക്ക വിഭാഗങ്ങൾ) കേന്ദ്രസർക്കാരിന് അടുത്ത കാലത്തുണ്ടായ പ്രത്യേക താൽപര്യമാണ് 21 വർഷം മുൻപ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് ചർച്ചയായതിനു ശേഷം വീണ്ടും ജാതി രാഷ്ട്രീയം പയറ്റുന്നതിലേക്ക് രാഷ്ട്രീയ കക്ഷികളെ തിരിച്ചു വിടുന്നത്. മെഡിക്കൽ കോളജ് സീറ്റുകളിലെ ഓൾ ഇന്ത്യ ക്വാട്ടയിൽ ഒബിസി വിഭാഗത്തിനു സംവരണമേർപ്പെടുത്തിയതും ഒബിസി പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു കൈമാറാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയതും കേന്ദ്രമന്ത്രിസഭാ വികസനത്തിൽ ഒബിസി വിഭാഗത്തിൽ നിന്നുള്ള 27 പേർക്ക് അവസരം ലഭിച്ചതും ആഘോഷിക്കാനൊരുങ്ങുകയാണ് കേന്ദ്രഭരണകക്ഷിയായ ബിജെപി. 

കാരണം വ്യക്തമാണ്. 403 അംഗ യുപി നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ബിജെപിയുടെ അഭിമാന പ്രശ്നമാണ് യുപി തിരഞ്ഞെടുപ്പ്. ആർഎസ്എസിന്റെ അടുത്ത കാലത്തു നടന്ന 2 ഉന്നത യോഗങ്ങളിലും മുഖ്യ ചർച്ചാ വിഷയം യുപി തിരഞ്ഞെടുപ്പായിരുന്നു. കോവിഡ് രണ്ടാംവരവ് കൈകാര്യം ചെയ്തതിന്റെ പേരിൽ യോഗി സർക്കാരിനും മോദി സർക്കാരിനുമെതിരെ ഉത്തരേന്ത്യയിലുയർന്ന അതൃപ്തി മറികടക്കാനും പ്രതിഛായാ വർധനയ്ക്കുമുളള പദ്ധതികൾ ആർഎസ്എസ് തയാറാക്കിക്കഴിഞ്ഞു. ഓഗസ്റ്റ് 11ന് ബിജെപി ആസ്ഥാനത്ത് ഒബിസി മന്ത്രിമാർക്കു സ്വീകരണമൊരുക്കിയതും പാർട്ടി ഈ വിഷയത്തിനു നൽകുന്ന പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

മോദിസർക്കാരിന്റെ നേട്ടം?

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാനുള്ള അധികാരം നൽകുന്ന 127–ാം ഭരണഘടന ബിൽ പാർലമെന്റ് പാസ്സാക്കിയത് നരേന്ദ്രമോദി സർക്കാരിന്റെ വലിയ നേട്ടങ്ങളിലൊന്നായാണ് ബിജെപി വിലയിരുത്തുന്നത്. വിവിധ വിഷയങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്തിയിരുന്ന പ്രതിപക്ഷവും ഈ ബില്ലിനോട് സഹകരിക്കുകയായിരുന്നു. ഒറ്റക്കെട്ടായാണ് ലോക്സഭ ബിൽ പാസ്സാക്കിയത്. ലോക്സഭയിൽ ചർച്ച നടക്കുമ്പോൾ സംസാരിച്ച ബിജെപി അംഗങ്ങളെല്ലാം തങ്ങളുടെ പാർട്ടിയാണ് ഒബിസി വിഭാഗങ്ങളുടെ അധികാരത്തിനായി ഏറ്റവുമധികം പ്രവർത്തിച്ചത് എന്നാണ് അവകാശപ്പെട്ടത്. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയത് തങ്ങൾ പിന്തുണച്ച സർക്കാരായിരുന്നുവെന്ന് തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവടക്കം ഓർമിപ്പിക്കുകയും ചെയ്തു. 

പ്രതിരോധ വകുപ്പിന്റെ ഡൽഹി എക്സ്പോ ഉദ്ഘാടനം ചെയ്യാൻ യുപിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫയൽ ചിത്രം: HANDOUT / PIB / AFP

ഒബിസി വിഭാഗത്തിന് സംവരണം നൽകുന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് വി.പി. സിങ് സർക്കാർ കൊണ്ടുവന്നതിന്റെ 21–ാം വാർഷികം ഓഗസ്റ്റ് ഏഴിനായിരുന്നു. ആ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചതിന്റെ പേരിലാണ് ഇടതുപക്ഷത്തോടൊപ്പം വി.പി. സിങ് സർക്കാരിനെ പിന്തുണച്ചിരുന്ന ബിജെപി പിന്തുണ പിൻവലിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി നടത്തിയ പ്രക്ഷോഭത്തിലൂടെ ഹിന്ദുത്വ ബാനറിനു കീഴിൽ ഒബിസി വിഭാഗക്കാരടക്കമുള്ള എല്ലാവരെയും അണിനിരത്താനായതും 27% സംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെ എതിർത്ത ശേഷമായിരുന്നു. ഒബിസി വിഭാഗങ്ങളുടെ പട്ടിക തയാറാക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എടുത്തു കളഞ്ഞത് 2018ൽ മോദി സർക്കാർതന്നെയായിരുന്നു. കഴിഞ്ഞ മേയിലെ സുപ്രീം കോടതി വിധിയോടെ സംസ്ഥാനങ്ങൾക്കു നഷ്ടമായ അധികാരം പുനഃസ്ഥാപിക്കാനാണു പുതിയ ഭേദഗതി നടപ്പാക്കുന്നത്. 

മറാഠാ സംവരണത്തിനെതിരെയുള്ള ഹർജികളിലാണു പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന 102–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചത്. ഭേദഗതിയനുസരിച്ചു പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ ജൂണിൽ കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. ഇതേത്തുടർന്നാണു വ്യക്തതയ്ക്കായി വീണ്ടും ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ഭരണഘടനയുടെ 342എ വകുപ്പിലാണു സംസ്ഥാനങ്ങൾക്കുള്ള അധികാരം വ്യക്തമാക്കുന്ന ഭേദഗതി ഉൾപ്പെടുത്തുക. 2018ൽ ഉൾപ്പെടുത്തിയ ഈ വകുപ്പ് ഏതെങ്കിലും പ്രത്യേക ജാതിയെ പിന്നാക്ക വിഭാഗമാക്കുന്നതിന് രാഷ്ട്രപതിക്ക് അധികാരം നൽകുന്നതിനെക്കുറിച്ചും പട്ടിക മാറ്റാൻ പാർലമെന്റിന് അധികാരം നൽകുന്നതിനെക്കുറിച്ചുമാണ്. 

ADVERTISEMENT

മെഡിക്കൽ സീറ്റുകളിലെ സംവരണം

മെഡിക്കൽ, ഡെന്റൽ കോളജുകളിലെ അഖിലേന്ത്യാ ക്വാട്ടയിലെ  ഒബിസി സംവരണത്തിൽ മദ്രാസ് ഹൈക്കോടതി അന്ത്യശാസനം നടത്തിയപ്പോഴാണ് കേന്ദ്രസർക്കാർ തീരുമാനം പ്രഖ്യാപിക്കാൻ നിർബന്ധിതരായതെങ്കിലും അതും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി തീരുമാനം. തമിഴ്നാട്ടിൽനിന്നുള്ള അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസി സംവരണം ബാധകമാക്കാൻ കഴിഞ്ഞ വർഷം ജൂലൈയിൽ മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. അതു നടപ്പാക്കാതെ കേന്ദ്ര സർക്കാർ കോടതിയലക്ഷ്യം കാട്ടിയെന്ന് കഴിഞ്ഞ 19ന്റെ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന്, ഉടനെ തീരുമാനമുണ്ടാകുമെന്ന് സോളിസിറ്റർ ജനറൽ ഉറപ്പുനൽകി. 

കോടതിയുടെ ഒബിസി സംവരണ വിധിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ. 2013ൽ യുപിയിൽ നിന്നെടുത്ത ചിത്രം. (AFP PHOTO)

1993ൽ തമിഴ്നാട് നടപ്പാക്കിയ സംവരണ നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മദ്രാസ് ഹൈക്കോടതിയിലെ കേസ്. തമിഴ്നാട്ടിലെ ഭരണ–പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പലതും കേസിൽ കക്ഷികളായിരുന്നു. 2007ലാണ് അഖിലേന്ത്യാ ക്വാട്ടയിൽ പട്ടിക വിഭാഗ സംവരണം കൊണ്ടുവന്നത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27% ഒബിസി സംവരണവും കൊണ്ടുവന്നു. ‌

യുപിയിലെ ജാതി സംവരണവും രാഷ്ട്രീയവും

ADVERTISEMENT

ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് പാസ്സാക്കുന്നതിന് തൊട്ടു പിന്നാലെ യുപിയിൽ 39 ജാതികളെ ഒബിസി പട്ടികയിലുൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ യോഗി സർക്കാർ ആരംഭിച്ചതും ബിജെപി ഉന്നമിടുന്നതെന്താണെന്നു വ്യക്തമാക്കുന്നു. 39ൽ 24 ജാതികളെക്കുറിച്ചുള്ള സർവേ പൂർത്തിയായി. ബാക്കി 15 വൈകാതെ പൂർത്തിയാക്കി ഈ ജാതികളും ഒബിസി ലിസ്റ്റിലുൾപ്പെടുത്തും. ബുട്ടിയ, അഗ്രഹാരി, ക്ഷത്രിയ രാജ്പുത്, ദോസർ വൈശ്യ, മുസ്‌ലിം ഭട്ട്, കേസർവാനി വൈശ്യ, അയോധ്യവാസി വൈശ്യ, ഹിന്ദു കായസ്ഥ, മുസ്‌ലിം കായസ്ഥ, ജയ്സ്വർ രാജ്പുത്, രുഹേല, ബൻവാൽ, കമൽപുരി വൈശ്യ, ഭട്ട്, ഹിന്ദു ഭട്ട്, മുസ്‌ലിം ഭട്ട്, മേഹർ വൈശ്യ, ഭഗ്‌വാൻ തുടങ്ങിയ ജാതികൾക്കെല്ലാം പുതിയ പട്ടികയിൽ സ്ഥാനമുണ്ടാകും. 

യോഗി ആദിത്യനാഥ്. ചിത്രം: AFP

യുപിയിലെ വോട്ടർമാരിൽ 50% ഒബിസി വിഭാഗക്കാരാണ്. 23% ദലിതരും 13% ബ്രാഹ്മണരും യുപിയിലെ വോട്ടർമാരിലുണ്ട്. ഇവർക്കിടയിലെല്ലാം ഒരുപോലെ സ്വാധീനമുള്ള ഏക പാർട്ടി ഇപ്പോൾ ബിജെപിയാണ്. ഒബിസി വോട്ടുകളാണ് മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെയും ബലം. ജാതി രാഷ്ട്രീയവും വിദ്വേഷവും യുപി രാഷ്ട്രീയത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സംവരണത്തിന്റെ പേരിൽ ഭിന്നിച്ചു പോയ ജാതി വോട്ടുകളെയെല്ലാം രാമക്ഷേത്രമെന്ന വലിയ മുദ്രാവാക്യത്തിന്റെ കുടയ്ക്കു കീഴിൽ ഒരുമിപ്പിക്കാനായതാണ് ബിജെപിക്ക് യുപിയിൽ വൻ വിജയം നൽകിയത്. ഇത്തവണ അതിനൊപ്പം ഒബിസി സംവരണമെന്ന ആയുധം കൂടി ലഭിക്കുകയാണ്. 

എങ്ങനെ മറികടക്കും?

ബിജെപിയുടെ നീക്കത്തെ മറികടക്കാനുള്ള ശ്രമങ്ങൾ മുഖ്യ പ്രതിപക്ഷ കക്ഷികളും ആരംഭിച്ചു കഴിഞ്ഞു. ബിഎസ്പി നേതാവ് മായാവതി യുപിയിൽ ബ്രാഹ്മണ സമ്മേളനങ്ങൾ ആരംഭിച്ചിരുന്നു. ഠാക്കൂർ സമുദായക്കാരനായ യോഗി ആദിത്യനാഥിനോട് ബ്രാഹ്മണ സമുദായത്തിനുണ്ടെന്നു പറയപ്പെടുന്ന അതൃപ്തി മുതലെടുക്കലാണ് ലക്ഷ്യം. എന്നാൽ ദലിത് ആശയങ്ങളുയർത്തിപ്പിടിക്കുന്ന മായാവതിയുടെ പാർട്ടിയോട് യുപിയിലെ ബ്രാഹ്മണ സമുദായം എത്രത്തോളം അടുക്കുമെന്നത് കണ്ടറിയേണ്ടതാണ്. അയോധ്യയിൽ ബ്രാഹ്മണ സമ്മേളനം സംഘടിപ്പിച്ച മായാവതി കാശി, മഥുര, ചിത്രകൂട് എന്നിവിടങ്ങളിലും ഒക്ടോബറിനിടയിൽ ബ്രാഹ്മണ സമ്മേളനങ്ങൾ പ്രഖ്യാപിച്ചിരുന്നു. 

മായാവതി. ചിത്രം: STR / AFP

അതിനിടയിലാണ് ബിജെപിയുടെ ഒബിസി അനുകൂല തീരുമാനങ്ങൾ വന്നത്. അതോടെ മായാവതിയും ചുവടു മാറ്റി. യുപിയിൽ ജാതി സെൻസസ് നടത്തണമെന്നും അങ്ങനെ ചെയ്താൽ വേണ്ടിവന്നാൽ ബിജെപിയെ പാർലമെന്റിലും പുറത്തും പിന്തുണയ്ക്കുമെന്നും മായാവതി പ്രഖ്യാപിച്ചു. ജാതി സെൻസസിനോട് ബിജെപിക്കു താൽപര്യമില്ല എന്നറിഞ്ഞു തന്നെയായിരുന്നു ഇത്. ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ് പതിവ്. ലോക്സഭയിൽ കഴിഞ്ഞ ദിവസം ഒബിസി ബിൽ ചർച്ചയ്ക്കിടെ ബിജെപി അംഗം ഡോ. സംഘമിത്ര മൗര്യ ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബിജെപി ബെഞ്ചുകൾ ആശയക്കുഴപ്പത്തിലായിരുന്നു. സംഘമിത്രയ്ക്കു പെട്ടെന്ന് പ്രസംഗം അവസാനിപ്പിക്കേണ്ടിയും വന്നു. 

സമാജ്‌വാദി പാർട്ടി മണ്ഡൽ കമ്മിഷൻ വാർഷികം സമുചിതമായി ആഘോഷിച്ചിരുന്നു. ഒബിസിക്കായി പ്രത്യേക സെൻസസ് എന്ന ആവശ്യം അഖിലേഷ് യാദവും ഉന്നയിക്കുന്നുണ്ട്. ഒബിസി വിഭാഗങ്ങൾക്കായാണ് നിലകൊള്ളുന്നത് എന്ന് എസ്പി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യാദവ വിഭാഗത്തോടാണ് അവർക്കു താൽപര്യമെന്ന് യുപിയിലെ മറ്റ് ഒബിസി വിഭാഗക്കാർക്കു പരാതിയുണ്ട്. അതു മുതലെടുത്താണ് യാദവ ഇതര വിഭാഗങ്ങളുടെ ഏകീകരണമെന്ന മട്ടിൽ ബിജെപി നീങ്ങിയത്. 

ഗണ്യമായ വോട്ടുശതമാനമുള്ള കുർമി, ലോധി, രാജ്ഭർ, നിഷാദ് സമുദായക്കാരാണ് ബിജെപിയുടെ ശക്തി. ഇവരെ പ്രതിനിധാനം ചെയ്യുന്ന അപ്നാദൾ, നിഷാദ് പാർട്ടി തുടങ്ങിയവയൊക്കെ ഇടക്കാലത്ത് അകന്നെങ്കിലും ഇപ്പോൾ അവരെ അടുപ്പിച്ചു നിർത്തുകയാണ് ബിജെപി. അപ്നാദൾ നേതാവ് അനുപ്രിയ പട്ടേലിന് മോദി മന്ത്രിസഭയിൽ ആദ്യം സ്ഥാനമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോഴത്തെ വികസനത്തിൽ സഹമന്ത്രി സ്ഥാനം ലഭിച്ചതും അതു കൊണ്ടാണെന്നാണു വിലയിരുത്തപ്പെടുന്നത്.

സംഘടനാശേഷി മെച്ചപ്പെടുത്താൻ കോൺഗ്രസ്

മുഖ്യകക്ഷികളൊക്കെ ജാതി രാഷ്ട്രീയത്തിലൂന്നുമ്പോൾ സംഘടനാ ശേഷി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് യുപിയിലെ കോൺഗ്രസ്. സംഘടനാപരമായി തകർന്നു തരിപ്പണമായ അവസ്ഥയിലാണ് പാർട്ടി. താഴേത്തട്ടിൽ കമ്മിറ്റികൾ രൂപവൽക്കരിച്ചു കഴിഞ്ഞു. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും 25 അംഗ കമ്മിറ്റികളുണ്ടാക്കി. പഞ്ചായത്ത് തലത്തിലെല്ലാം പുതിയ പ്രസിഡന്റുമാരെ തിരഞ്ഞെടുത്തു‌. താഴേത്തട്ടിൽനിന്ന് സംഘടന മെച്ചപ്പെടുത്താനാണ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പദ്ധതി. 

പ്രിയങ്ക ഗാന്ധി.

നിലനിൽപ്പിനുള്ള പോരാട്ടത്തിനിടയ്ക്ക് മറ്റു കാര്യങ്ങളിലേക്കൊന്നും കോൺഗ്രസിനു ശ്രദ്ധിക്കാനാവുന്നില്ലെന്ന് സമ്മതിച്ച ഉന്നത നേതാക്കളിലൊരാൾ മറ്റൊരു കാര്യം കൂടി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ വിഷയങ്ങളിൽ തങ്ങളാലാവുന്നതൊക്കെ പാർട്ടി ചെയ്യുന്നുണ്ടെന്ന്. ഒബിസി പട്ടിക സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അധികാരം കവരരുതെന്നത് കോൺഗ്രസിന്റെ നയമായതു കൊണ്ടാണ് ആ ബില്ലിനെ പിന്തുണച്ചത്. ഹത്രസ് വിഷയത്തിൽ ആ മേഖലയിലെ നേതാക്കളൊക്കെ അതൃപ്തി കാണിച്ചിട്ടും രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇരയായ പെൺകുട്ടിയുടെ വീട്ടിൽ പോയത് പിന്നാക്ക വിഭാഗങ്ങളോടുള്ള പാർട്ടി സമീപനത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: With an Eye on 2022 Uttar Pradesh Election, BJP and Other Parties Aim to Gain More OBC Votes