'ബാൽക്കണിയിലേക്കു സ്ത്രീകൾ പോകുകയേ ചെയ്യരുത്. സ്ത്രീകൾ ഫോട്ടോ എടുക്കരുത്. സെൽഫികളും മറ്റും പങ്കുവയ്ക്കുകയോ ചിത്രം പത്രത്തിൽ വരികയോ പുസ്തകങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യരുത്. മറ്റൊന്നു കൂടിയുണ്ട് – വീടുകളിൽ അവളുടെ ചിത്രം തൂക്കരുത്.'....Manorama Online

'ബാൽക്കണിയിലേക്കു സ്ത്രീകൾ പോകുകയേ ചെയ്യരുത്. സ്ത്രീകൾ ഫോട്ടോ എടുക്കരുത്. സെൽഫികളും മറ്റും പങ്കുവയ്ക്കുകയോ ചിത്രം പത്രത്തിൽ വരികയോ പുസ്തകങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യരുത്. മറ്റൊന്നു കൂടിയുണ്ട് – വീടുകളിൽ അവളുടെ ചിത്രം തൂക്കരുത്.'....Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ബാൽക്കണിയിലേക്കു സ്ത്രീകൾ പോകുകയേ ചെയ്യരുത്. സ്ത്രീകൾ ഫോട്ടോ എടുക്കരുത്. സെൽഫികളും മറ്റും പങ്കുവയ്ക്കുകയോ ചിത്രം പത്രത്തിൽ വരികയോ പുസ്തകങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യരുത്. മറ്റൊന്നു കൂടിയുണ്ട് – വീടുകളിൽ അവളുടെ ചിത്രം തൂക്കരുത്.'....Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവൾ പഠിക്കരുത്, ജോലിക്കു പോകരുത്, ബുർഖ ധരിക്കാതെ, തലയും മുഖവും മൂടാതെ വീട്ടിലും പുറത്തും കണ്ടുപോകരുത്. അവളുടെ ശബ്ദം അപരിചിതർ കേൾക്കരുത്. അതുകൊണ്ട് പൊതു സ്ഥലത്ത് ഉറക്കെ മിണ്ടിപ്പോകരുത്. അവളുടെ കാൽപതന ശബ്ദം പുരുഷന്മാർ കേൾക്കരുത്. അതുകൊണ്ട് ഹൈഹീൽ ചെരുപ്പുകൾ ഇടരുത്. പാദം മുഴുവൻ മറയുന്ന ചെരിപ്പുകൾ ധരിക്കുകയും വേണം. തെരുവുകൾക്കു സമീപമാണു വീടെങ്കിൽ അവളിലേക്ക് നോട്ടം എത്താതിരിക്കാൻ ശ്രദ്ധിക്കണം. താഴത്തെ നിലകളിലെ ജനലുകളെല്ലാം ഇരുണ്ട പെയിന്റടിച്ചു മറയ്ക്കണം ഇല്ലെങ്കിൽ സ്ക്രീനുകൾ കൊണ്ടു മൂടണം.' 

'ബാൽക്കണിയിലേക്കു സ്ത്രീകൾ പോകുകയേ ചെയ്യരുത്. സ്ത്രീകൾ ഫോട്ടോ എടുക്കരുത്. സെൽഫികളും മറ്റും പങ്കുവയ്ക്കുകയോ ചിത്രം പത്രത്തിൽ വരികയോ പുസ്തകങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യരുത്. മറ്റൊന്നു കൂടിയുണ്ട് – വീടുകളിൽ അവളുടെ ചിത്രം തൂക്കരുത്. സ്ഥലപ്പേരുകളിൽ എവിടെയെങ്കിലും സ്ത്രീകളുടെ പേരുണ്ടെങ്കിൽ ഉടൻ നീക്കണം. റേഡിയോ, ടിവി എന്നിവിടങ്ങളിലോ പൊതു കൂട്ടായ്മകളിലേ സ്ത്രീകൾ വരരുത്. രക്തബന്ധുവായ പുരുഷൻ ഒപ്പമില്ലാതെ പുറത്തിറങ്ങിപ്പോകരുത്. '

ADVERTISEMENT

അല്ല, നൂറ്റാണ്ടുകൾക്കു മുൻപ് ഏതോ കാടന്മാർ കുറിച്ച ചട്ടപ്പുസ്തകമല്ല. ഇന്ന്, ഇതാ ഇപ്പോൾ, അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രഖ്യാപിച്ച നിയമങ്ങളാണിത്. ജീവനു വേണ്ടി പായുന്നവർ, വിമാനത്തിൽ ഇടം കിട്ടാൻ അലറിക്കരഞ്ഞ് ഓടുന്നവർ, മക്കളെയുമെടുത്തു കാതങ്ങളോളം പലായനം ചെയ്യുന്നവർ – അഫ്ഗാന്റെ ഇടനെഞ്ചുപൊട്ടുകയാണ്– ‘രക്ഷിക്കണേ... ഞങ്ങളെ മനുഷ്യരെപ്പോലെ ജീവിക്കാൻ അനുവദിക്കണേ...’ എന്ന നിലവിളികൾ ലോക രാജ്യങ്ങളുടെ കാതിൽ വന്നലയ്ക്കുകയാണ്.

കൊടും നിയന്ത്രണങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഭീതിയുടെയും കരിമ്പടം അഫ്ഗാനുമേൽ പതിച്ചിരിക്കുന്നു. ബോംബു വീണതുപോലെ ഓരോരുത്തരും പൊള്ളിപ്പുകഞ്ഞുനീറുന്നു. എല്ലാ മുറിവുകൾക്കും മേലെ സ്ത്രീകളുടെ ചുടുകണ്ണീർ പതിച്ചുകൊണ്ടിരിക്കുന്നു. അതെ, അവർക്കറിയാം അവരാണു താലിബാന്റെ തോക്കിൻമുനയ്ക്കു താഴെ പുഴുക്കളേക്കാൾ കഷ്ടമായി നരകിക്കാൻ പോകുന്നതെന്ന്. അവിടുത്തെ ഓരോ സ്ത്രീയും ഇരുണ്ടകാലത്തിലേക്കുള്ള, ക്രൂരപീഡനങ്ങളിലേക്കുള്ള, അടിമത്തത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ പേക്കിനാവു കണ്ട് നിശ്ശബ്ദം വിലപിക്കുന്നു. ഉറക്കെക്കരയാൻ പോലും അവർക്ക് അവകാശമില്ല.

ഭീകരർക്ക് കല്യാണം കഴിക്കാൻ പെൺകുട്ടികളുടെ പട്ടിക!

പതിനഞ്ചിനും നാൽപത്തിയഞ്ചിനും ഇടയ്ക്കു പ്രായമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും പട്ടികയെടുക്കുകയാണു താലിബാൻ സംഘം. അതിനുശേഷം വേണം അവരെ ‌ഓരോ താലിബാൻകാരനുമായി വീതിച്ചുകൊടുക്കാൻ. സംഘത്തിലേക്ക് ആളെയെടുക്കുമ്പോഴുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്ന് ഇഷ്ടംപോലെ സ്ത്രീകളെ തരാമെന്നതാണ്. പെൺശരീരങ്ങളെ കാട്ടിവേണം കൂടുതൽ പേരെ സംഘത്തിൽ ചേർക്കാൻ. പട്ടികയിൽ പെടരുതേ എന്നു പ്രാർഥിച്ചു കഴിയുകയായിരുന്നു ഒരു പതിനാലുകാരിയും. പതിനഞ്ചു വയസ്സു മുതലുള്ളവരേ പേടിക്കേണ്ടതുള്ളൂ എന്ന് അവളെ ബാബ ആശ്വസിപ്പിച്ചിരുന്നു. പക്ഷേ, കാബൂളിലേക്കു മുന്നേറുന്നതിനിടെ അവളെ കണ്ട താലിബാൻകാർ ഉടൻ വീട്ടുകാരോട് ആവശ്യപ്പെട്ടു – അവളെ കൂടെ വിടണം. ഒരു നിമിഷം ഭയന്നു നിന്ന പെൺകുട്ടി, മട്ടുപ്പാവിലേക്ക് ഓടി. ബാബ വെടിയേറ്റു വീണ അതേ സമയം അവൾ അവിടെ നിന്നു ചാടി ജീവനൊടുക്കി.

ADVERTISEMENT

ഈ വാർത്ത കാട്ടുതീപോലെ മലിസ്ഥാനിലെത്തിയപ്പോൾതന്നെ ഇരുപത്തിയൊന്നുകാരി ഫാത്തിമയെയുംകൊണ്ടു കുടുംബം വീടുവിട്ടു. ഫാത്തിമ 7 മാസം ഗർഭിണിയാണെന്നതൊന്നും താലിബാൻ കണക്കാക്കില്ലെന്നവർക്കറിയാം. നിറവയറുമായി രാവും പകലും നടന്ന് ഗസ്നിയിലെത്തിയപ്പോൾ അവർ ആശ്വസിച്ചു. എങ്ങനെയെങ്കിലും കാബൂളിലെത്തണം, സുരക്ഷിതരാകണമെന്ന് അവൾ പറഞ്ഞതായി ദ് ഗാർഡിയൻ പത്രം ദിവസങ്ങൾക്കു മുൻപു റിപ്പോർട്ട് ചെയ്തതു വായിച്ചപ്പോൾ ഒരു പിടച്ചിൽ. കാബൂളും അവർ കൈക്കലാക്കിക്കഴിഞ്ഞു – ഫാത്തിമ ഇപ്പോൾ ജീവനോടെ ഉണ്ടാകുമോ? അവളെ അവർ പിച്ചിച്ചീന്തിക്കാണുമോ?

താലിബാനിൽ അംഗമായ ഓരോ പുരുഷനും ഒട്ടേറെ സ്ത്രീകളെ സ്വന്തമാക്കാൻ അവകാശമുണ്ടത്രേ. കൊച്ചുകുട്ടികളെന്നു പോലും പരിഗണിക്കാതെ ബലാൽസംഗം ചെയ്യുന്നവരും കൂട്ടത്തിലുണ്ടെന്നു പറയുന്നത് സബീനയാണ്. ഇപ്പോൾ 38 വയസ്സുള്ള സബീനയ്ക്ക് 1996–2001 കാലത്തെ താലിബൻ ക്രൂരതകൾ നല്ലവണ്ണം അടുത്തറിയാം. നിർബന്ധിച്ചു താലിബാൻ സംഘാംഗങ്ങളെ വിവാഹം കഴിപ്പിക്കുന്ന സ്ത്രീകളെ പാക്കിസ്ഥാനിലെ വസീറിസ്ഥാനിലെത്തിച്ച് കർശന മതപഠന ക്ലാസുകൾ നൽകുമെന്നും അങ്ങനെ അവരെ ‘ശുദ്ധീകരിച്ച്’ യഥാർഥ മു‌സ്‌ലിം സ്ത്രീകളാക്കുമെന്നും കഴിഞ്ഞദിവസം താലിബാൻ പുറത്തിറക്കിയ കുറിപ്പിൽ സൂചിപ്പിക്കുന്നു.

ബുർഖ ധരിച്ചിട്ടും നസ്‌നിനെ അവർ കൊന്നു

ബുർഖ ധരിച്ച് ഇരുപത്തിയൊന്നുകാരി നസ്‌നിൻ പുറത്തിറങ്ങിയത് ഏതെങ്കിലും വണ്ടിയിൽ കയറി സുരക്ഷിത സ്ഥലത്തേക്കു പോകാനാണ്. പക്ഷേ, പുറംതുളച്ചെത്തിയ വെടിയുണ്ട അവളെ ചെമ്മണ്ണിൽ വീഴ്ത്തിക്കളഞ്ഞു. മരണത്തിലേക്ക് അവളെ തള്ളിവിട്ട താലിബാൻകാരൻ ആക്രോശിച്ചത് ഇങ്ങനെയാണ്,‘ആൺതുണയില്ലാതെ പുറത്തിറങ്ങിയതിനും പാദം മുഴുവൻ മൂടാത്ത ചെരിപ്പിട്ടതിനും ആണ് ഈ ശിക്ഷ’. ഈ ആക്രോശമുൾപ്പെടെ റേഡിയോ ആസാദിയിലൂടെ പുറത്തുവന്നതിനു പിന്നാലെ റേഡിയോ നിശ്ശബ്ദമായി.

കാബൂൾ നഗരത്തിലൂടെ നടന്നുപോവുന്ന അഫ്ഗാനിസ്ഥാൻ വനിതകൾ. ചിത്രം: SAJJAD HUSSAIN / AFP
ADVERTISEMENT

10 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾ സ്കൂളിൽ പോകരുതെന്നാണു താലിബാൻ നിയമം. അതുവരെ അവർക്കു മതപാഠശാലകളിൽ പഠിക്കാം. സ്കൂളുകൾ തീയിട്ടു നശിപ്പിക്കുന്ന കാഴ്ചയാണിപ്പോൾ അഫ്ഗാനിൽ. ബ്യൂട്ടിപാർലറുകളുടെയും സലോണുകളുടെയുമെല്ലാം പുറത്തെ ചിത്രങ്ങളിൽ ഉൾപ്പെടെ കരിയും പെയിന്റും ഒഴിച്ചു മറച്ചിരിക്കുന്നു. സ്ത്രീകളുടെ അലങ്കാരങ്ങൾ വിറ്റിരുന്ന കടകളെല്ലാം പൂട്ടിക്കഴിഞ്ഞു.

പ്രശസ്ത അഫ്ഗാൻ എഴുത്തുകാരൻ ഖാലിദ് ഹുസൈനി പറയുന്നു

‘പടിഞ്ഞാറൻ അഫ്ഗാനിലെ ഹേറാത്തിൽ എന്റെ കസിൻ ഉണ്ട്. അവളും ‍ഞാനും എഴുപതുകളിൽ ഒരുമിച്ചാണു വളർന്നത്. റിക്കോർഡർ പാട്ടിട്ട് ഞങ്ങൾ ഡാൻസ് കളിക്കുമായിരുന്നു. ഇപ്പോൾ 50 വർഷമെങ്കിലുമായി അവരെ കണ്ടിട്ട്. തിളങ്ങുന്ന പച്ചക്കണ്ണുകളും ആരിലേക്കും പടർന്നുപിടിക്കുന്ന ഓമനത്തമുള്ള ചിരിയുമുള്ള മിടുക്കിയായാണ് അവൾ എന്റെ ഓർമകളിൽ. കഴിഞ്ഞദിവസം  ഞാനവളെ ഫോണിൽ വിളിച്ചു. ഭയപ്പാടായിരുന്നു ആ ശബ്ദത്തിൽ. മുതിർന്ന മക്കൾ ഹേറാത്തിൽനിന്ന് കാബൂളിലേക്ക് ഓടിപ്പോയിരിക്കുന്നു. അവർ തത്കാലത്തേക്കു രക്ഷപ്പെട്ടെന്നു കരുതാം (താലിബാൻ കാബൂൾ പിടിക്കുന്നതിനു മുൻപായിരുന്നു ആ ഫോൺ സംഭാഷണം). 

കാബൂൾ സർവകലാശാലയിലെ പുസ്തകമേളയിൽ പങ്കെടുക്കുന്ന അഫ്‌ഗാൻ വനിതകൾ. ചിത്രം: WAKIL KOHSAR / AFP

ചെറിയ മകനുമൊത്ത് അവൾ ഹേറാത്തിൽ തനിച്ചാണ്. അവിടെ താലിബാൻ പതാക പാറുന്നുണ്ട്. എന്റെ ഹൃദയം നുറുങ്ങി. നിസ്സഹായതയുടെ വേദന. അവളെയോർത്തു ഞാൻ വേദനിക്കുന്നു. വീടുവിട്ടോടുന്ന ലക്ഷക്കണക്കിന് അഫ്ഗാനിസ്ഥാൻകാരെയോർത്തു വേദനിക്കുന്നു. അവരെവിടെപ്പോകും? അവർക്കെന്തു സംഭവിക്കും? ആർക്കുമറിയില്ല. അഫ്ഗാൻ സഹോദരിമാരെക്കുറിച്ചാണ് എന്റെ വിങ്ങൽ ഏറെയും. മറ്റാരെക്കാളും നഷ്ടം അവർക്കാണുണ്ടാവുക.

പൊതുസ്ഥലത്തെ ചാട്ടയടികൾ, കൈവെട്ടലുകൾ, വധശിക്ഷകൾ, ചരിത്രയിടങ്ങളെ തകർക്കൽ – അങ്ങനെ മുൻപത്തെ താലിബാൻ കാലത്തെ ചിത്രങ്ങൾ പലതുണ്ട് മനസ്സിൽ. പക്ഷേ, എന്റെ മനസ്സിനെ ഇന്നും ഉലയ്ക്കുന്നതു മറ്റൊന്നാണ് – ബുർഖയിട്ട ഒരു സ്ത്രീയെ ഒരു താലിബ് തലങ്ങും വിലങ്ങും തല്ലുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യവും ജീവിതവും അവർ കവർന്നെടുത്തിരുന്നു. ഒന്നു ചിരിക്കാനോ മുഖം പുറത്തുകാണിക്കാനോ നഖങ്ങളിൽ ചായം പുരട്ടാനോ പഠിക്കാനോ ജീവിക്കാനോ ജോലിക്കു പോകാനോ ഒന്നും ആ സ്ത്രീകൾക്ക് അനുവാദമില്ല.

ഇതാണോ എന്റെ ബന്ധുവിനെയും കാത്തിരിക്കുന്നത്? അവളുടെ മകളെ കാത്തിരിക്കുന്നത്? അതുപോലെ ആയിരക്കണക്കിന് ധീരരായ അഫ്ഗാൻ വനിതകളെ? 20 വർഷം കൊണ്ട് അവർ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം നഷ്ടമാകുമോ? അവർ ഇനിയും നിരത്തുകളിൽ അടികൊള്ളേണ്ടി വരുമോ? ചിലർ പറയുന്നു താലിബാൻ മാറിയിട്ടുണ്ടെന്ന്. പക്ഷേ, അതു സത്യമാണോ? ഹേറത്തിൽ നിന്നു പുറത്തുവന്ന ചിത്രങ്ങൾ എന്നോടു പറയുന്നത് അല്ല എന്നാണ്. ഇനി എന്താകും നാളെ? അറിയില്ല. ഇന്ന് ഞാൻ അവരോടൊപ്പം സങ്കടപ്പെടുന്നു. എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളുമറ്റ അഫ്ഗാൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.’ അഭയാർഥിയായിരുന്ന ഹുസൈനിക്ക് അഫ്ഗാൻ അകലെയുള്ള കാഴ്ചയല്ലല്ലോ, അടുത്തുള്ള നീറ്റലാണല്ലോ.

കണ്ണിലിപ്പോഴും അന്നത്തെ ക്രൂരതകൾ

ഘാസി സ്പോർട്സ് സ്റ്റേഡിയത്തിൽ 30,000 കാണികളുടെ മുന്നിലാണ് 1999ൽ താലിബാൻ 7 കുഞ്ഞുങ്ങളുടെ അമ്മയെ പരസ്യമായി വധിച്ചത്. ഭർത്താവിനെ കൊന്നെന്നതായിരുന്നു കുറ്റം. 3 വർഷം ജയിലിലിട്ടു കൊല്ലാക്കൊല ചെയ്തിട്ടും അവർ മാപ്പു പറഞ്ഞില്ല. മകളായിരുന്നു യഥാർഥത്തിൽ അയാളെ കൊന്നത്. ക്രൂരത സഹിക്കാനാകാതെ വന്നപ്പോൾ ചെയ്തുപോയ തെറ്റ്. അവളെ രക്ഷിക്കാനാണ് ആ അമ്മ കുറ്റമേറ്റത്. 

നെയിൽ പോളിഷ് ഇട്ടതിനു തള്ളവിരൽ മുറിക്കപ്പെട്ട സ്ത്രീ, നിയമപ്രകാരം വേഷമിടാത്തതിനു പുറത്തും കാലിലും ചാട്ടയടി കൊണ്ട പെൺകുട്ടികൾ അങ്ങനെ പലതും തൊണ്ണൂറുകളിലെ താലിബാൻ കാണിച്ചു തന്നു. ഗോത്രങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ മറു വിഭാഗത്തിലേക്കു വിവാഹം കഴിച്ചയച്ചതാണു ബിബി ആയിഷയെന്ന കൊച്ചു പെൺകുട്ടിയെ. അവിടുത്തെ ലൈംഗിക പീഡനങ്ങൾ സഹിക്കാനാകാതെ ഓടിപ്പോയതിന് അവളുടെ ചെവികളും മൂക്കും മുറിച്ചു കളഞ്ഞു താലിബാൻ.

ഭർത്താവ് മരിച്ചാൽ ഭർതൃസഹോദരനെ വിവാഹം കഴിച്ചേ മതിയായിരുന്നുള്ളൂ. കുടുംബങ്ങളുടെ വഴക്കു തീർക്കാൻ ‘നഷ്ടപരിഹാര’മായി ലൈംഗിക അടിമയായി പെൺകുട്ടികളെ അയച്ചിരുന്നു.

താലിബ് കമാൻഡോകൾ സ്ത്രീകളെ അതിക്രൂരമായാണു ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. പേരിനുമാത്രം ഭക്ഷണവും വെള്ളവും നൽകി തടങ്കലിലെന്നതുപോലെ ഇട്ടായിരുന്നു പീഡനം. ആൺകുട്ടികളെ പ്രസവിച്ചാൽ സമ്മാനമുണ്ട്– വയറുനിറയെ ആഹാരം കിട്ടും. പെൺകുട്ടിയാണെങ്കിൽ മെച്ചമില്ല. അവളെ കുരുന്നുപ്രായത്തിൽതന്നെ പുരുഷനു കാഴ്ചവയ്ക്കാനായി ഒരുക്കിയെടുക്കണം. സ്ത്രീകൾ അപരിചിതരോടു സംസാരിച്ചാൽ പോലും ശിക്ഷയുണ്ട് – കല്ലെറിഞ്ഞു കൊന്നുകളയും

സർട്ടിഫിക്കറ്റുകൾ കത്തിച്ച് പെൺകുട്ടികൾ

താലിബാൻ അഫ്ഗാനിൽ പിടിമുറുക്കുമ്പോൾ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളയുകയാണു പെൺകുട്ടികൾ. ജീവനാണല്ലോ അതിലും വലുത്. കഴിഞ്ഞദിവസം കാണ്ടഹാറിവും ഹേറാത്തിലും ബാങ്കിൽ ജോലിക്കെത്തിയ സ്ത്രീകളെ താലിബ് സംഘം ആക്ഷേപിച്ച് തിരികെ വീട്ടിലാക്കി. ഭാര്യയെ പ്രസവത്തിന് ആശുപത്രിയിലെത്തിക്കാൻ ഓടിയ ചെറുപ്പക്കാരെ ചാട്ടയ്ക്കടിച്ചു വീഴ്ത്തി; യുവതി റോഡരികിൽ പ്രസവിച്ചു. സ്ത്രീകളെ പുരുഷഡോക്ടർമാർ പരിശോധിക്കുന്നതിനും വിലക്കുണ്ട്.

കാബൂളിലെ വസ്ത്രശാലയിൽ എത്തിയ വനിതകൾ. ചിത്രം: SAJJAD HUSSAIN / AFP

പാർലമെന്റ് വരെയെത്തിയ അഫ്ഗാൻ സ്ത്രീശക്തി

20 വർഷത്തിനിടെ അഫ്ഗാൻ സ്ത്രീകൾ നേടിയത്, താലിബാൻ ഭരണകാലത്തു നഷ്ടപ്പെട്ടതും അതിനപ്പുറവുമായിരുന്നു. പാർലമെന്റിൽ കാൽ ഭാഗം അംഗങ്ങളും സ്ത്രീകൾ എന്ന നിലയിലേക്ക് രാഷ്ട്രീയ തലത്തിലും അവർ ഉയർന്നു. മികച്ച വിദ്യാഭ്യാസം. ജോലി, വായന, എഴുത്ത് അങ്ങനെ നേട്ടങ്ങളുടെ 20 വർഷം. ഇപ്പോൾ വായനശാലകളിലും ലൈബ്രറികളിലുംനിന്ന് ഉയരുന്നത് തീയും പുകയുമാണ്. വനിതകൾ മാത്രമുള്ള ഓർക്കസ്ട്ര, പേരെടുത്ത അഫ്ഗാൻ സിനിമകൾ ഇതെല്ലാം ലോകത്തിന്റെ കയ്യടി നേടി. 

ഇരുപതുകളിൽ അഫ്ഗാൻ ഭരിച്ചിരുന്ന അമാനത്തുല്ല ഖാന്റെ ഭാര്യ സൊരായ രാജ്‍ഞി, ഭരണ കാര്യങ്ങളിലുൾപ്പെടെ ശ്രദ്ധേയ സംഭാവനകൾ നൽകിയ സ്ത്രീയാണ്. വനിതകളുടെ വിദ്യാഭ്യാസത്തിൽ അവർ ഏറെ ശ്രദ്ധിച്ചു. 1960ൽ ഭരണഘടനയുടെ കരടു തയാറാക്കിയവരിലുമുണ്ടായിരുന്നു സ്ത്രീകൾ. 1965ൽ നാല് അഫ്ഗാൻ സ്ത്രീകൾ എംപിമാരായി. പിന്നീട് സ്ത്രീകൾ മന്ത്രിമാരുമായി. 1968ൽ സ്ത്രീകളുടെ വിദേശ പഠനത്തിനെതിരെ യാഥാസ്ഥിതിക വാദികൾ രംഗത്തെത്തിയപ്പോൾ വനിതകളുടെ വൻ ചെറുത്തുനിൽപാണു കാബൂൾ കണ്ടത്.

കാബൂൾ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽനിന്ന്. ചിത്രം: SHAH MARAI / AFP

തൊണ്ണൂറുകളിൽ താലിബാന്റെ വരവോടെ, അഫ്ഗാന്റെ പെൺതെളിമ കെട്ടുപോയി. പക്ഷേ, 2001 മുതൽ അവർ തിരിച്ചുവരവിന്റെ തിടുക്കത്തിലായിരുന്നു. വായിച്ചും പഠിച്ചും മുന്നേറുന്ന ഊർജത്തിലായിരുന്നു. മിക്ക കുടുംബങ്ങളിലും സ്ത്രീകൾ ജോലിക്കു പോയിത്തുടങ്ങിയിരുന്നു. കുടുംബകാര്യങ്ങൾ അവരുടെ സാമർഥ്യത്തിലാണു പലപ്പോഴും നടന്നിരുന്നതും. രാഷ്ട്രീയത്തിലും പൊലീസിലും വരെ അവർ ഉയർന്നു.

അതെ, 20 വർഷം കൊണ്ട് അഫ്ഗാൻ സ്ത്രീകൾ വീണ്ടെടുത്ത ചിരിയാണ് ഇപ്പോൾ വീണ്ടും താലിബാൻ കവർന്നത്. ഇനിയെന്താണു പ്രതീക്ഷ? എല്ലാവരും പറയുന്നതു പോലെ താലിബാനു ചെറിയ മാറ്റമെങ്കിലും ഉണ്ടായിട്ടുണ്ടാകുമോ? സ്ത്രീകളെ അവർ ലൈംഗിക അടിമകളാക്കാതെയെങ്കിലും ഇരിക്കുമോ? പൂമ്പാറ്റകളെപ്പോലെ പാറാൻ കൊച്ചു പെൺകുട്ടികളെയെങ്കിലും അനുവദിക്കുമോ? അവർ എഴുതാനും വായിക്കാനും പഠിക്കുമോ? അവർക്കൊന്ന് ഉറക്കെച്ചിരിക്കാൻ കഴിയുമോ?

English Summary: What is Awaiting Afghan Women Under the Regime of Taliban?