ഒരുകാലത്ത് ഉത്തർപ്രദേശിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും കാവലാളായിരുന്നു കല്യാൺ. വളർച്ചയിലും തളർച്ചയിലും പോരാട്ടങ്ങളിലും യുപിയിൽ സംഘപരിവാറിന്റെ കരുത്ത്. kalyan singh, bjp, uttar pradesh, former chief minister

ഒരുകാലത്ത് ഉത്തർപ്രദേശിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും കാവലാളായിരുന്നു കല്യാൺ. വളർച്ചയിലും തളർച്ചയിലും പോരാട്ടങ്ങളിലും യുപിയിൽ സംഘപരിവാറിന്റെ കരുത്ത്. kalyan singh, bjp, uttar pradesh, former chief minister

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് ഉത്തർപ്രദേശിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും കാവലാളായിരുന്നു കല്യാൺ. വളർച്ചയിലും തളർച്ചയിലും പോരാട്ടങ്ങളിലും യുപിയിൽ സംഘപരിവാറിന്റെ കരുത്ത്. kalyan singh, bjp, uttar pradesh, former chief minister

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് ഉത്തർപ്രദേശിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും കാവലാളായിരുന്നു കല്യാൺ. വളർച്ചയിലും തളർച്ചയിലും പോരാട്ടങ്ങളിലും യുപിയിൽ സംഘപരിവാറിന്റെ കരുത്ത്. ജനസംഘമായും ജനതയായും ബിജെപിയായും അവരുടെ എക്കാലത്തേയും ജനകീയ മുഖം കൂടിയായിരുന്നു വിടവാങ്ങിയ കല്യാൺ സിങ്.

അലിഗഡ് ജില്ലയിലെ അട്രോളിക്കു സമീപം എംധോളി ഗ്രാമത്തിലെ ആർഎസ്എസ് ശാഖയിൽ നിന്ന് യുപി രാഷ്ട്രീയത്തിലേക്ക് പിച്ചവച്ച ഈ സൗമ്യ മുഖം, യുപി ചരിത്രത്തിൽ ആർഎസ്എസിൽ നിന്ന് മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയാണ്. മുഖ്യമന്ത്രിയായിരിക്കെ രാമജന്മഭൂമി പ്രസ്ഥാനത്തിനായി സ്വീകരിച്ച നിലപാടുകൾ കല്യാണിനെ രാജ്യം അറിയുന്ന നേതാവാക്കി. 1992 ഡിസംബർ ആറിന് അയോധ്യയിലെ തർക്കഭൂമിയിൽ വിഎച്ച്പി കർസേവ നടത്തുമ്പോൾ, മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ് അന്നുതന്നെ രാജിവച്ചൊഴിഞ്ഞതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയനായത്.

ADVERTISEMENT

∙ കല്യാൺ തുടക്കമിട്ട ബിജെപി ജൈത്രയാത്ര

അടൽ ബിഹാരി വാജ്പേയിക്കും നാനാജി ദേശ്മുഖിനൊപ്പം ഉത്തർപ്രദേശിൽ ജനസംഘത്തിന് അടിത്തറയൊരുക്കാൻ സഞ്ചരിച്ച കല്യാൺ, സംസ്ഥാനത്താകെ ജനസംഘത്തിനും പിൽക്കാലത്ത് ബിജെപിക്കും കരുത്തുപകരുന്നതിൽ നിർണായക പങ്കുവഹിച്ചു. പിൽക്കാലത്ത് തലമുറ മാറ്റം വഴി ഒട്ടേറെ പുതുനേതൃത്വം യുപിയിൽ ബിജെപിക്ക് ഉണ്ടായെങ്കിലും അവരുടെയെല്ലാം യാത്രയ്ക്കുള്ള വഴി കല്യാൺ വെട്ടിത്തെളിച്ച പാതയിലൂടെയാണ്. പാർട്ടിയുമായി പലതവണ കലഹിച്ചപ്പോഴും സംഘ നേതൃത്വത്തിന് പ്രിയപ്പെട്ടവനും വിശ്വസ്തനുമായിരുന്നു കല്യാൺ.

കോൺഗ്രസിനെ പിന്തള്ളി ബിജെപിയെ യുപിയുടെ മണ്ണിൽ കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റിയതിൽ കല്യാണിന്റെ പങ്ക് വലുതാണ്. അയോധ്യ പ്രക്ഷോഭവും രഥയാത്രയുമായി തൊണ്ണറുകളിൽ കല്യാണും സംഘവും ബിജെപിക്ക് അടിത്തറ ഒരുക്കിയ ശേഷം പിന്നീടൊരിക്കലും കോൺഗ്രസിന് യുപിയുടെ മണ്ണിൽ തിരിച്ചുവരവുണ്ടായിട്ടില്ല.

സൗമ്യനെന്ന് പേരു കേൾപ്പിച്ച സിങ് പക്ഷേ, തന്റെ അഭിപ്രായങ്ങളും നിലപാടും നേത്യത്വത്തോടു പോലും വെട്ടിത്തുറന്നു പറയാൻ മടികാണിച്ചില്ല. അതു കൊണ്ട് തന്നെ നേതൃത്വത്തോട് ഇടഞ്ഞ് പാർട്ടിക്കു പുറത്തു പോയ ഒന്നിലറെ സന്ദർഭങ്ങൾ ഉണ്ടായി. അയോധ്യയിലെ സംഭവങ്ങളിൽ തന്റെ പങ്ക് വളരെ ചെറുതായിരുന്നെന്നും കാരണക്കാരൻ താനല്ലെന്നും ബിബിസിക്കു നൽകി അഭിമുഖത്തിൽ സിങ് പറഞ്ഞത് ബിജെപി നേതൃത്വത്തെ കുരുക്കിലാക്കി.

ADVERTISEMENT

ജീവിതത്തിലുടനീളം അടിയുറച്ച ആർഎസ്എസുകാരനായിരുന്ന സിങ്, എന്നും സംഘ നേതൃത്വവുമായി അടുത്തു നിന്നു. പലവട്ടം ബിജെപി നേതൃത്വവുമായി പിണങ്ങിയെങ്കിലും അനുസരണയുള്ള മകനായി സംഘ കുടുംബത്തിൽ മടങ്ങിയെത്തിയ ശേഷമാണ് ഇപ്പോഴത്തെ അന്ത്യയാത്ര.

∙ സമകാലികരെ മറികടന്ന രാഷ്ട്രീയ നേതാവ്

മികച്ച കബഡി കളിക്കാരനും സംഗീതാസ്വാദകനുമായ കല്യാണിന്റെ രാഷ്ട്രീയക്കളികൾ എതിരാളികൾക്ക് നോക്കി നിൽക്കാനേ കഴിയൂവെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചു. തെരുവിൽ നിന്ന് രാഷ്ട്രീയം പഠിച്ചുവളർന്ന കല്യാണിന്റെ തന്ത്രങ്ങൾക്കു മുന്നിൽ സമകാലിക എതിരാളികളായ മുലായവും മായാവതിയുമെല്ലാം നിഷ്പ്രഭമായ സന്ദർഭങ്ങൾ ഏറെ.

1998 ൽ തന്റെ മന്ത്രിസഭയ്ക്കെതിരായ ബിഎസ്‌പിയുടെ അവിശ്വാസ പ്രമേയം പാസാകുമെന്ന് എല്ലാവരും കരുതിയ ഘട്ടത്തിൽ ബിഎസ്‌പി എംഎൽ എമാരിൽ ഒരു വിഭാഗത്തെ അടർത്തിമാറ്റി അവിശ്വാസത്തെ അതിജീവിച്ച് കല്യാൺ തന്റെ ചാത്യരും തെളിയിച്ചു. ബിജെപിക്ക് രാഷ്ട്രീയ അയിത്തം കൽപ്പിച്ച എതിർ നിരയിലെ പല നേതാക്കളുമായി കല്യാൺ അടുത്ത ബന്ധം സൂക്ഷിച്ചതും ചരിത്രം.

ADVERTISEMENT

തുടക്കത്തിൽ സവർണ പ്രസ്ഥാനം എന്ന് ആരോപിക്കപ്പെട്ട ബിജെപിയുടെ ദേശീയ തലത്തിലെ പ്രമുഖ പിന്നാക്ക മുഖമായിരുന്നു ലോധി രജപുത് സമുദായാംഗമായ കല്യാൺ. യുപിയിൽ ഒബിസി വിഭാഗങ്ങൾക്കിടയിലും മറ്റു പിന്നാക്ക വിഭാഗങ്ങളിലും ബിജെപിക്ക് ഏറെ വേരോട്ടമുണ്ടാക്കുന്നതിൽ കല്യാണിന്റെ പങ്ക് വളരെ വലുതാണ്.

∙ ആർഎസ്‌എസിലൂടെ പൊതുരംഗത്ത്

സൗമ്യനെങ്കിലും അണികൾക്ക് ആവേശമുയർത്തിയ നേതാവായിരുന്നപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു കല്യാൺ. കോളജ് വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ ആകൃഷ്ടനായി ജന്മഗ്രാമമായ എംധോളിയിൽ ശാഖാ പ്രവർത്തകനായാണ് പൊതുരംഗത്തു വന്നത്.

കോളജ് വിദ്യാഭ്യാസത്തിന് ശേഷം കുറച്ചു കാലം നാട്ടിൽ അധ്യാപകനായ അദ്ദേഹം,പൊതു പ്രവർത്തനമാണ് തന്റെ വഴിയെന്ന് നിശ്ചയിച്ചു. സംഘ പ്രവർത്തനത്തിനൊപ്പം അക്കാലത്ത് രൂപീകൃതമായ ജനസംഘത്തിലേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് ജീവിതചിത്രം മാറിയത്. ദീനദയാൽ ഉപാധ്യായക്കൊപ്പം പ്രവർത്തനം തുടങ്ങിയ കല്യാൺ, ജനസംഘിന്റെ മുഴുവൻ സമയ പ്രവർത്തകനായി മാറി. ഒപ്പം നാട്ടിൽ തന്റെ അടിത്തറ വിപുലമാക്കി.

1967 ൽ അലിഗഡിലെ അട്രോളിയിൽ നിന്ന് 35ാം, വയസിൽ നിയമസഭയിലെത്തുമ്പോൾ യുപിയിലെ പ്രധാന പ്രതിപക്ഷമായി ജനസംഘം വളർന്നിരുന്നു. പിന്നീട് രണ്ടു തിരഞ്ഞെടുപ്പിൽ ജനസംഘം തളർന്നെങ്കിലും കല്യാൺ വിജയം ആവർത്തിച്ച് ഒന്നര പതിറ്റാണ്ടിലേറെ തുടർച്ചയായി നിയമസഭാംഗമായി.
1977 ൽ ജനതാ പാർട്ടിയുടെ റാം നരേഷ് യാദവ് മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായാണ് അധികാരത്തിലേക്കുള്ള ആദ്യ നിയോഗം. 1980 ൽ ബിജെപിയുടെ രൂപീകരണത്തോടെ യുപിയിൽ നേതൃത്വം ഏറ്റെടുത്ത കല്യാൺ സംസഥാനത്തെ അനിഷേധ്യ നേതാവായി മാറി.

∙ രാമക്ഷേത്രം, ഉത്തരാഖണ്ഡ് പ്രഖ്യാപനങ്ങൾ

ഒരു ദശാബ്ദം കൊണ്ട് പാർട്ടിയെ അധികാരത്തിലെത്തിച്ച് ഒരുക്കിയ അടിത്തറയിലാണ് ഇപ്പോഴും ബിജെപി യുപിയിൽ ജൈത്രയാത്ര നടത്തുന്നത്. ബിജെപി രൂപം കൊണ്ട ശേഷം ആദ്യമായി 1984 ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതെ തകർന്നടിഞ്ഞ ബിജെപിയെ 1989 ൽ അഞ്ചു വർഷം കൊണ്ട് 25 ലോക്സഭാംഗങ്ങളെ സംഭാവന ചെയ്യാൻ കഴിയുന്ന പ്രസ്ഥാനമാക്കി മാറ്റിയത് കല്യാണിന്റെ നേതൃപാടവമായിരുന്നു.

പാർട്ടിയിൽ അഡ്വാനിക്കൊപ്പം ചേർന്നു നിൽക്കാനായിരുന്നു പലപ്പോഴും കല്യാണിനു താൽപര്യമെങ്കിലും നിർണായക ഘട്ടങ്ങളിൽ രക്ഷനായി വാജ്പേയി എത്തി. 1991 ൽ 425 ൽ 221 സീറ്റുമായി അധികാരം പിടിച്ച ബിജെപിയുടെ മുഖ്യമന്ത്രിയായി ജൂൺ 24ന് കല്യാൺ അധികാരമേറ്റു. എന്നാൽ 18 മാസം കഴിഞ്ഞ് 1992 ഡിസംബർ ആറിന് അയോധ്യയിലുണ്ടായ സംഭവങ്ങൾ സിങ്ങിന്റെ അധികാരം ഇല്ലാതാക്കി.
എന്നാൽ, മുഖ്യമന്ത്രിയായി കല്യാൺ നടത്തിയ രണ്ട് പ്രഖ്യാപനങ്ങൾ ബിജെപിയുടെ ചരിത്രമായി. കേന്ദ്രത്തിൽ ബിജെ പി അധികാരത്തിൽ വന്നാൽ രാമക്ഷേത്രം നിർമിക്കും എന്ന ആദ്യം പ്രഖ്യാപിച്ച നേതാവാണ് കല്യാൺ. വാജ് പേയിയുടെ നേത്യത്വത്തിൽ ബിജെപി സർക്കാർ വന്നാൽ 90 ദിവസത്തിനകം ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കുമെന്നതാണ് മറ്റൊന്ന്.

∙ രാഷ്ട്രീയ ക്രാന്തിദൾ പരീക്ഷണം, നിലപാടുറപ്പിച്ച മടക്കം

1997 സെപ്റ്റംബിൽ വീണ്ടും മുഖ്യമന്തിയായ കല്യാൺ, പാർട്ടിയിലെ പടലപ്പിണങ്ങളെ തുടർന്ന് 1999 നവംബറിൽ രാജിവച്ചൊഴിഞ്ഞു. പാർട്ടിയിൽ എതിരാളിയായി രാജ്‌നാഥ് സിങ് വളർന്നതോടെ ഉടലെടുത്ത ഭിന്നതയാണ് കല്യാണിനെ പാർട്ടി നേതൃത്വവുമായി അകറ്റിയത്. പലതവണ ബിജെപി ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ച കല്യാൺ, 1999ൽ ബിജെപിയിൽ നിന്ന് പടിയിറങ്ങി.

രാഷ്ട്രീയ ക്രാന്തിദൾ രൂപീകരിച്ചെങ്കിലും ഏറെ നാൾ അതുമായി മുന്നോട്ടു പോയില്ല. 2003 ൽ വാജ് പേയിയുടെ അഭ്യർഥന മാനിച്ച് ബിജെപിയിൽ മടങ്ങിയെത്തി. 2004 ൽ ബുലന്ദ്ഷഹർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ചു. എന്നാൽ 2009 ൽ ലോക് സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും ബിജെപിയോട് പിണങ്ങി വിടപറഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പിൽ എറ്റായിൽ ഒറ്റയ്ക്ക് മത്സരിച്ചു ജയിച്ചും കല്യാൺ ജന പിന്തുണ തെളിയിച്ചു.

എന്നാൽ വൈകാതെ സമാജ്‍വാദി പാർട്ടിയിൽ ചേർന്ന കല്യാണിന് ഏറെക്കാലം അവിടെ തുടരാൻ താൽപര്യമില്ലായിരുന്നു. എസ്‌പി വിട്ട സിങ് ജനക്രാന്തി പാർട്ടി എന്ന സംഘടനയ്ക്ക് രൂപം നൽകിയെങ്കിലും 2013ൽ അതും പിരിച്ചുവിട്ട് വീണ്ടും ബിജെപിയിൽ മടങ്ങിയെത്തി.

മുമ്പ് യുപി യുടെ ചുമതലക്കാരനായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ മോദിയുടെ പ്രിയ സുഹൃത്തായ കല്യാണിനെ തേടി പുതിയ നിയോഗമെത്തി. 2014 സെപ്തംബറിൽ രാജസ്ഥാൻ ഗവർണായ കല്യാൺ 2019 ലാണ് പദവി വിട്ട് വിശ്രമജീവിതത്തിലേക്ക് വഴിമാറിയത്.

ജനനായകനായും മുഖ്യമന്ത്രിയും ഗവർണറുമെല്ലാമായി ഇന്ത്യൻ രാഷ്ടീയത്തിൽ ശ്രദ്ധാകേന്ദ്രമായെങ്കിലും ബാബ്റി മസ്ജിദ് തകർക്കാൻ സംഘപരിവാറിന് വഴിയൊരുക്കിയ ഭരണാധികാരി എന്നാവും ചരിത്രം കല്യാണിനെ രേഖപ്പെടുത്തുക.

English Summary: The life and times of Kalyan Singh; BJP's first UP chief minister