വാക്സീൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ തമിഴ്നാടിനു കഴിഞ്ഞതാണു മറ്റൊരു പ്രത്യേകത. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ നിർണായക ശക്തിയായ തമിഴ്നാടിന്റെ ‘ബാർഗെയിനിങ് പവർ’ കോവിഡ് കാലത്ത് അവർ സമർഥമായി ഉപയോഗിച്ചു. കോവിഡ് പ്രതിരോധത്തിനു വേണ്ടതെല്ലാം ചോദിക്കും മുൻപേ കേന്ദ്രം എത്തിച്ചു നൽകി.

വാക്സീൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ തമിഴ്നാടിനു കഴിഞ്ഞതാണു മറ്റൊരു പ്രത്യേകത. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ നിർണായക ശക്തിയായ തമിഴ്നാടിന്റെ ‘ബാർഗെയിനിങ് പവർ’ കോവിഡ് കാലത്ത് അവർ സമർഥമായി ഉപയോഗിച്ചു. കോവിഡ് പ്രതിരോധത്തിനു വേണ്ടതെല്ലാം ചോദിക്കും മുൻപേ കേന്ദ്രം എത്തിച്ചു നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്സീൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ തമിഴ്നാടിനു കഴിഞ്ഞതാണു മറ്റൊരു പ്രത്യേകത. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ നിർണായക ശക്തിയായ തമിഴ്നാടിന്റെ ‘ബാർഗെയിനിങ് പവർ’ കോവിഡ് കാലത്ത് അവർ സമർഥമായി ഉപയോഗിച്ചു. കോവിഡ് പ്രതിരോധത്തിനു വേണ്ടതെല്ലാം ചോദിക്കും മുൻപേ കേന്ദ്രം എത്തിച്ചു നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കേരളത്തിൽ രണ്ടു വർഷത്തോളമായി ജനം കോവിഡിൽ വീർപ്പുമുട്ടിയിരിക്കുമ്പോൾ അയൽപക്കത്ത്, തമിഴ്നാട്ടിൽ ജനം പതിയെ സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിലേക്കു കടക്കുകയാണ്. കേരളത്തിൽ ‘കോവിഡ് ഷോ’ തുടരുമ്പോൾ തമിഴ്നാട്ടിൽ തിയറ്ററുകളിൽ ഷോ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയതിന്റെ ഭാഗമായാണു നാലു മാസങ്ങൾക്കു ശേഷം സിനിമാ തിയറ്ററുകൾ വീണ്ടും തുറക്കുന്നത്. 

നിലവിൽ ഒടിടിയിൽ അടക്കം റിലീസ് ചെയ്ത ചിത്രങ്ങൾ തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാനുള്ള ആലോചനയിലാണു തമിഴകം. അങ്ങനെയെങ്കിൽ കുഞ്ഞൻ മൊബൈൽ സ്ക്രീനിലും ടിവിയിലും കണ്ടു തൃപ്തിയടയേണ്ടി വന്ന സൂപ്പർഹിറ്റുകൾ ഉൾപ്പെടെ തിയറ്ററുകളുടെ മികച്ച ശബ്ദ–ദൃശ്യ മിഴിവിൽ വീണ്ടും ആസ്വദിച്ചു കാണാനാകും. ഇതിനൊപ്പം ജനങ്ങൾക്ക് ബീച്ചിലും പാർക്കിലും മൃഗശാലയിലും പോകാം. 

ADVERTISEMENT

തിരൈ പടം 

തമിഴ്നാട്ടിൽ മൾട്ടിപ്ലക്സ് അടക്കം 1112 തിയറ്ററുകളാണുള്ളത്. മാളുകളിലുള്ള മൾട്ടിപ്ലക്സ് അടക്കം സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകളും തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 50% ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. മാസ്ക് ധരിക്കൽ, സീറ്റുകൾ ഉൾപ്പെടെ തിയറ്ററും പരിസരവും കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കുക തുടങ്ങി മറ്റു കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു വേണം പ്രവർത്തിക്കാൻ. 

തിയറ്റർ വൃത്തിയാക്കുന്ന ജീവനക്കാരൻ. ചെന്നൈയിൽ നിന്നുള്ള കാഴ്‌ച. ചിത്രം: Arun SANKAR / AFP

ജീവനക്കാരെല്ലാവരും വാക്സീൻ സ്വീകരിച്ചിട്ടുണ്ടെന്ന് തിയറ്റർ ഉടമകൾ ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചു. കോവിഡ് വ്യാപനം കുതിച്ചുയർന്നതിനെ തുടർന്ന് ഏപ്രിൽ 26 മുതലാണു തിയറ്ററുകൾ അടച്ചിട്ടു തുടങ്ങിയത്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകളിൽ നൽകിയെങ്കിലും തിയറ്റർ തുറക്കുന്ന കാര്യത്തിൽ മാത്രം സർക്കാർ അനുമതി നൽകിയിരുന്നില്ല. ഓഗസ്റ്റ് 27 മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുമെന്ന് തമിഴ്നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷനും വ്യക്തമാക്കിക്കഴിഞ്ഞു.

മെട്രോ രാത്രി 11 വരെ

ADVERTISEMENT

ജനത്തിരക്ക് കുറയ്ക്കുന്നതിനായി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ച് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. തിങ്കൾ-ശനി ദിവസങ്ങളിൽ രാവിലെ 5.30 മുതൽ രാത്രി 11 വരെയായിരിക്കും സർവീസ്. രാവിലെ 8-11, വൈകിട്ട് 5-8 സമയങ്ങളിൽ അഞ്ചു മിനിറ്റ് ഇടവേളയിലും മറ്റുള്ള നേരങ്ങളിൽ 10 മിനിറ്റ് ഇടവേളയിലുമായിരിക്കും സർവീസ്. ഞായറാഴ്ചകളിലും സർക്കാർ അവധി ദിവസങ്ങളിലും രാവിലെ 7 മുതൽ രാത്രി 10 വരെയായിരിക്കും സർവീസ് നടത്തുക. സ്റ്റേഷനിലും ട്രെയിനിലും യാത്രക്കാർ മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ഇല്ലെങ്കിൽ 200 രൂപ പിഴ. 

എങ്ങനെ കോവിഡിനെ മെരുക്കി?

പരസ്പരമുള്ള പഴി ചാരലില്ലാതെ എല്ലാ വിഭാഗങ്ങളും അവരവരുടെ ചുമതലകൾ ഭംഗിയായി ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. മന്ത്രിമാർക്ക് അവരവരുടെ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരിട്ടു നൽകിയിട്ടുണ്ട്. നയപരമായി തീരുമാനം വേണ്ടിവരുന്ന സമയത്ത് കൃത്യമായി അവർ സ്റ്റാലിന്റെ സഹായവും ഉപദേശവും തേടുന്നുമുണ്ട്. അനാവശ്യമായ കൈകടത്തലുകൾ ഇല്ല എവിടെയും. പരിശോധനയ്ക്കും മറ്റുമായി ആരോഗ്യവകുപ്പിനൊപ്പം ആരോഗ്യമന്ത്രി നേരിട്ട് ഇറങ്ങുന്ന കാഴ്ചയും തമിഴ്നാട്ടിൽ കാണാം. 

എം.കെ സ്റ്റാലിൻ.

ആന്റിജൻ ടെസ്റ്റ് എന്ന ഉറപ്പില്ലാ പരിശോധന പൂർണമായി ഒഴിവാക്കിയതാണു തമിഴ്നാട് എടുത്ത ഏറ്റവും മികച്ച തീരുമാനം. എല്ലാവർക്കും ആർടി പിസിആർ പരിശോധന മാത്രം. 10 പേർ ഒരു സ്ഥലത്തു പോസിറ്റീവായാൽ ആ മേഖല പൂർണമായി അടച്ചിട്ട് എല്ലാവരെയും ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാക്കും. ഓഫിസുകളിൽ ഒരാൾ പോസിറ്റീവായാൽ മുഴുവൻ പേരെയും പരിശോധിക്കും. 

ADVERTISEMENT

പ്രാദേശിക തലത്തിൽ ഫീവർ ക്ലിനിക്ക് എന്ന പേരിൽ ആരംഭിച്ച സംവിധാനം വഴി കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ കൃത്യമായി കണ്ടെത്തി പരിശോധിച്ചു.  പ്രതിദിനം 1.90 ലക്ഷം പരിശോധനകൾ വരെ നടത്തിയ സമയങ്ങളുണ്ട്. ഇപ്പോഴും ശരാശരി 1.50 ലക്ഷം പരിശോധന പ്രതിദിനം നടക്കുന്നു. ഇതു വഴി ടിപിആർ നിരക്ക് ഗണ്യമായി കുറഞ്ഞു. കോവിഡ് ഹബ്ബായി മാറിയ ചെന്നൈയിൽ ഇപ്പോൾ ഒന്നിൽ താഴെയാണു ടിപിആർ. 

അതിവേഗം വാക്സിനേഷൻ

വാക്സീൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ തമിഴ്നാടിനു കഴിഞ്ഞതാണു മറ്റൊരു പ്രത്യേകത. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ നിർണായക ശക്തിയായ തമിഴ്നാടിന്റെ ‘ബാർഗെയിനിങ് പവർ’ കോവിഡ് കാലത്ത് അവർ സമർഥമായി ഉപയോഗിച്ചു. കോവിഡ് പ്രതിരോധത്തിനു വേണ്ടതെല്ലാം ചോദിക്കും മുൻപേ കേന്ദ്രം എത്തിച്ചു നൽകി. വാക്സീൻ ലഭ്യമല്ലാത്തതിനാൽ വാക്സിനേഷൻ അവസാനിപ്പിക്കുന്നു എന്നു രാവിലെ ആരോഗ്യമന്ത്രി പ്രസ്താവന ഇറക്കിയാൽ വൈകും മുൻപേ ലക്ഷക്കണക്കിനു ഡോസ് തമിഴ്നാട്ടിലേക്കു പറന്നെത്തും. 

വാക്സീൻ കൂടുതൽ ലഭിച്ചതിനാൽ വാക്സിനേഷനും വേഗത്തിലായി. നേരത്തെ വാക്സീനു മുന്നിൽ പിന്തിരിഞ്ഞ് ഓടിയ തമിഴ് ജനതയ്ക്ക് ഇപ്പോൾ വാക്സീനു വേണ്ടി ഉൗഴം കാത്തിരിക്കേണ്ട ആവശ്യം പോലുമില്ല. നേരിട്ടു വീടുകളിലെത്തി വാക്സീൻ നൽകാനും പോലും നേരത്തേതന്നെ സംവിധാനം തമിഴ്നാട് ഒരുക്കിയിട്ടുണ്ട്. പല ദിവസങ്ങളിലും 20 ലക്ഷം ഡോസ് വരെ കരുതൽ ശേഖരമായി തമിഴ്നാടിന്റെ കലവറയിലുണ്ടാകും. 

മികച്ച സിറോ സർവേ ഫലം

ഐസിഎംആർ തമിഴ്നാട്ടിൽ നടത്തിയ സിറോ സർവേ പഠന റിപ്പോർട്ട് പ്രകാരം 69.2 ശതമാനം പേരിലും കോവിഡ് ആന്റിബോഡിയുണ്ട്. ആർജിത പ്രതിരോധ ശേഷി സമൂഹത്തിൽ ഭൂരിഭാഗം പേർക്കുമുണ്ടെന്നു തെളിയിച്ച പഠനമായിരുന്നു ഇത്. ദേശീയ ശരാശരി 67 ശതമാനമായിരിക്കെയാണു തമിഴ്നാട്ടിൽ 70 ശതമാനത്തിനടുത്തു ജനങ്ങൾ കോവിഡിനെതിരെ പ്രതിരോധം നേടിയത്. രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരവും മുപ്പതിനായിരവും കടന്നപ്പോഴും അതിനെ താഴ്ത്തിക്കൊണ്ടു വരാൻ കൃത്യമായ ആസൂത്രണത്തോടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചതും വാക്സിനേഷൻ വേഗത്തിലാക്കിയതും ഗുണമായി. 

മനുഷ്യപ്പറ്റിനൊപ്പം ഇളവില്ലാ ലോക്ഡൗൺ 

കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് കർശന ലോക്ഡൗണിലേക്കു തമിഴ്നാട് നീങ്ങിയത്. പച്ചക്കറി, പഴം, പലചരക്ക് അടക്കം കടകൾക്കു പോലും ഇളവില്ല. ഇവ 4380 സഞ്ചരിക്കുന്ന കടകൾ വഴി ഹോർട്ടികോർപ് വകുപ്പ് വീടുകളിൽ എത്തിച്ചു നൽകി. ചെന്നൈയിൽ മാത്രം 1610 വാഹനങ്ങൾ. പരാതി പരിഹാര സെല്ലുമുണ്ടായിരുന്നു. ഹോട്ടലുകളിൽ‍ പാഴ്സൽ മാത്രം. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. 

തമിഴ്‌നാട് ലോക്ഡൗണിൽ വിജനമായ ചെന്നൈ നഗരത്തിലെ കാഴ്‌ച. ചിത്രം: ARUN SANKAR / AFP

20,000 പൊലീസുകാരെയാണു പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിരുന്നത്. പെട്രോൾ പമ്പ്, പാൽ, ശുദ്ധജല വിതരണം, പത്രവിതരണം, മാധ്യമ പ്രവർത്തകർ, എടിഎം, കൃഷി വസ്തുക്കളുമായി പോകുന്ന വാഹനങ്ങൾ, മരുന്നു കടകൾ, ഇ-കൊമേഴ്സ്, ബാങ്കുകൾ (മൂന്നിലൊന്നു ജീവനക്കാർ) എന്നിവയ്ക്കു മാത്രം ഇളവു നൽകി. ജനവും ലോക്ഡൗണിനോടു സഹകരിച്ചു. അവശ്യകാര്യങ്ങൾ നടത്താനായി പുറത്തിറങ്ങുന്നവർക്കൊപ്പം പൊലീസും അധികാരികളും സഹകരിച്ചു നിന്നതും തമിഴ്നാടിന്റെ പ്രത്യേകതയാണ്. 

English Summary: Tamil Nadu is Ready to Reopen Theaters; How they are Controlling Covid19?