യൂറോപ്യൻ രാജ്യങ്ങളും യുഎസുമൊക്കെ ചെയ്ത രീതിയിലാണ് കേരളം കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ അതിവേഗം പടർന്നു പിടിച്ചപ്പോൾ കേരളം വ്യാപനത്തിന്റെ വേഗം നിയന്ത്രിച്ചു. അതിന്റെ ഫലമായാണ് കേരളത്തിൽ കോവിഡ് മരണനിരക്ക് ഇത്രയും കുറഞ്ഞത്. അധികമരണങ്ങളുടെ കണക്കിൽനിന്ന് ഇക്കാര്യം വ്യക്തമാണ്.

യൂറോപ്യൻ രാജ്യങ്ങളും യുഎസുമൊക്കെ ചെയ്ത രീതിയിലാണ് കേരളം കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ അതിവേഗം പടർന്നു പിടിച്ചപ്പോൾ കേരളം വ്യാപനത്തിന്റെ വേഗം നിയന്ത്രിച്ചു. അതിന്റെ ഫലമായാണ് കേരളത്തിൽ കോവിഡ് മരണനിരക്ക് ഇത്രയും കുറഞ്ഞത്. അധികമരണങ്ങളുടെ കണക്കിൽനിന്ന് ഇക്കാര്യം വ്യക്തമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്യൻ രാജ്യങ്ങളും യുഎസുമൊക്കെ ചെയ്ത രീതിയിലാണ് കേരളം കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ അതിവേഗം പടർന്നു പിടിച്ചപ്പോൾ കേരളം വ്യാപനത്തിന്റെ വേഗം നിയന്ത്രിച്ചു. അതിന്റെ ഫലമായാണ് കേരളത്തിൽ കോവിഡ് മരണനിരക്ക് ഇത്രയും കുറഞ്ഞത്. അധികമരണങ്ങളുടെ കണക്കിൽനിന്ന് ഇക്കാര്യം വ്യക്തമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ വീണ്ടും കേരളം അടച്ചിടുന്നത് അശാസ്ത്രീയമാണെന്ന് ആരോഗ്യവിദഗ്ധർ. അടച്ചിട്ടാൽ ഇപ്പോഴത്തെ രോഗവ്യാപനം താൽക്കാലികമായി നിയന്ത്രിക്കാനാകും. പക്ഷേ, തുറക്കുമ്പോൾ വീണ്ടും രോഗവ്യാപനമുണ്ടാകും. മൂന്നാം തരംഗത്തിന്റെ സമയത്താണ് തുറക്കുന്നതെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിഞ്ഞെന്നും വരില്ല. 

ഡെൽറ്റയെപ്പോലെ കോവിഡ് വൈറസിനു വീണ്ടും വകഭേദം വരികയാണെങ്കിൽ അപകടസാധ്യത വീണ്ടും വർധിക്കും. അതുകൊണ്ട് വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കുകയും കോവിഡിനൊപ്പം സുരക്ഷിതമായി ജീവിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഒപ്പം ആശുപത്രികളിലെ തിരക്ക് കൂടാനുള്ള സാധ്യത മുന്നിൽക്കണ്ട് ഐസിയു, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത വർധിപ്പിക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

എന്തുകൊണ്ട് കേരളം മുന്നിൽ? 

മറ്റു സംസ്ഥാനങ്ങളിലെല്ലാം കോവിഡ് നിയന്ത്രണവിധേയമായെങ്കിലും കേരളത്തിൽ മാത്രം കോവിഡ് കുതിച്ചുയരുന്നത് ദേശീയതലത്തിൽതന്നെ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്റെ പരാജയമായാണ് വിമർശകർ ഇതിനെ കാണുന്നത്. എന്നാൽ, നേരത്തേ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം നിയന്ത്രിച്ചു നിർത്തിയതിനാൽ രോഗം ബാധിക്കാത്ത ഒട്ടേറെ പേർ ബാക്കിയുള്ളതു കൊണ്ടാണ് ഇപ്പോഴത്തെ രോഗവ്യാപനമെന്നാണ് സർക്കാരിന്റെ വാദം. 

കോവിഡ് പ്രതിരോധത്തിൽ കേരളത്തെ മറ്റു സംസ്ഥാനങ്ങളെ താരതമ്യം ചെയ്യാനാകില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യുണിറ്റി മെഡിസിൻ അസോ. പ്രഫസറും സർക്കാരിന്റെ വിദഗ്ധസമിതി അംഗവുമായ ഡോ. ടി.എസ്.അനീഷ് ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ രാജ്യങ്ങളും യുഎസുമൊക്കെ ചെയ്ത രീതിയിലാണ് കേരളം കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ അതിവേഗം പടർന്നു പിടിച്ചപ്പോൾ കേരളം വ്യാപനത്തിന്റെ വേഗം നിയന്ത്രിച്ചു. അതിന്റെ ഫലമായാണ് കേരളത്തിൽ കോവിഡ് മരണനിരക്ക് ഇത്രയും കുറഞ്ഞത്. അധികമരണങ്ങളുടെ കണക്കിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. 

ഡോ. ടി.എസ്.അനീഷ്.

നിയന്ത്രണങ്ങൾ ശക്തമാക്കാതിരുന്ന സംസ്ഥാനങ്ങളിൽ ആദ്യ രണ്ടു തരംഗങ്ങളിൽ ഭൂരിഭാഗം പേർക്കും കോവിഡ് ബാധിച്ചു പ്രതിരോധശേഷിയുണ്ടായി. ഡെൽറ്റയേക്കാൾ രൂക്ഷമായ വൈറസ് രൂപപ്പെടുന്നതു വരെ ഈ പ്രതിരോധശക്തി നില നിൽക്കുകയും ചെയ്യും. പക്ഷേ, ഈ രീതിക്ക് അപകടസാധ്യത കൂടുതലായിരുന്നു. ഐസിഎംആറിന്റെ സിറോ സർവേയിൽ കേരളത്തിൽ 44% പേർക്കു മാത്രം ആന്റിബോഡി കണ്ടെത്തിയത് കേരളത്തിലെ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായിരുന്നു എന്നതിന്റെ ഉദാഹരണമാണ്.

ADVERTISEMENT

നിയന്ത്രണങ്ങൾക്ക് അയവു വന്നതോടെ കേരളത്തിൽ രോഗബാധ കൂടിത്തുടങ്ങി. റമസാൻ കാലത്ത് നൽകിയ ഇളവുകളെത്തുടർന്ന് ചില ജില്ലകളിൽ കോവിഡ് വർധിച്ചു തുടങ്ങി. ഓണക്കാലത്ത് കേരളമൊട്ടാകെ ഇടപഴകൽ വർധിച്ചതിന്റെ ഫലമാണ് ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്–ഡോ. അനീഷ് പറയുന്നു. ഏപ്രിൽ–മേയ് മാസങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്തി കേരളം സംരക്ഷിച്ചു നിർത്തിയവരിൽ വലിയൊരു ഭാഗം ഇപ്പോൾ രോഗികളാകുന്നു. ഇവർക്കെല്ലാം ആ സമയത്തു രോഗം ബാധിച്ചിരുന്നെങ്കിൽ നമ്മുടെ ആരോഗ്യസംവിധാനം തകർന്നു പോകുമായിരുന്നു. വടക്കേ ഇന്ത്യയിൽ കണ്ട ആശുപത്രികൾക്കു മുന്നിലെ തിരക്കും കൂട്ടമരണങ്ങളും കേരളത്തിലും ആവർത്തിക്കുമായിരുന്നു. ചുരുക്കത്തിൽ അന്നു നമ്മൾ നിയന്ത്രിച്ചതിന്റെ പാർശ്വഫലമാണ് ഇപ്പോഴത്തെ വർധന– അനീഷ് പറഞ്ഞു.  

പേടിക്കണോ? 

പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും 30,000നു മുകളിലെത്തിയതോടെ പരക്കെ ആശങ്കയുണ്ട്. പക്ഷേ, ഇപ്പോൾ നമ്മൾ അത്രയ്ക്കു പേടിക്കേണ്ടതില്ലെന്ന് കോവിഡ് വിദഗ്ധസമിതി അംഗമായ ഡോ.സുരേഷ് കുമാർ പറയുന്നു. ആദ്യ ഡോസ് വാക്സീൻ എടുത്തവരുടെ എണ്ണം 72% ആയിക്കഴിഞ്ഞു. പ്രായമായവരിലും ഗുരുതരരോഗമുള്ളവരിലും രണ്ടാം ഡോസ് വാക്സിനേഷനും കാര്യമായി പുരോഗമിച്ചു. ഏപ്രിൽ–മേയ് മാസങ്ങളിൽ ഈ കണക്കുകൾ വളരെ താഴെയായിരുന്നു. അന്നത്തേക്കാൾ അപകടസാധ്യത കുറഞ്ഞു. ആശുപത്രികളിൽ ശരാശരി 20 ശതമാനത്തിലേറെ കിടക്കകൾ ഇപ്പോഴും ഒഴിവുണ്ട്. വാക്സീൻ എടുത്തവർക്ക് കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നില്ലെന്നും ഡോ. സുരേഷ് കുമാർ പറഞ്ഞു. 

ഡോ. സുരേഷ് കുമാർ.

ഇനി എന്തു വഴി? 

ADVERTISEMENT

കേരളത്തിൽ ഇപ്പോഴത്തെ വ്യാപനം കുറയാൻ ഇനിയും സമയമെടുക്കും. അതുവരെ അതീവ ജാഗ്രത വേണം. വാക്സിനേഷൻ അതിവേഗത്തിലാക്കുകയെന്നതിനാണ് കേരളം ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നും ആരോഗ്യവിദഗ്ധനായ ഡോ. പത്മനാഭ ഷേണായ് പറയുന്നു. സമ്പർക്കപട്ടിക തയാറാക്കുന്നത് ഊർജിതമാക്കണം. ആർടിപിസിആർ പരിശോധന വർധിപ്പിക്കണം. സ്വകാര്യ ലാബുകളുടെ സേവനം സർക്കാർ പ്രയോജനപ്പെടുത്തണം. വാക്സീൻ വില കൊടുത്തു വാങ്ങി സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനിയും വൈകിക്കരുത്. ഇതിനു സിഎസ്ആർ ഫണ്ട് ഉൾപ്പെടെ ഉപയോഗിക്കണം. 

ഡോ. പത്മനാഭ ഷേണായ്

രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വർധിപ്പിക്കണം. വെന്റിലേറ്ററുകളും ഐസിയുകളും കൂടുതൽ സജ്ജീകരിക്കണം. രണ്ടാം ഘട്ടത്തിൽ ചെയ്തതു പോലെ അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ ഉൾപ്പെടെ നീട്ടിവയ്ക്കാൻ സർക്കാർ നിർദേശം നൽകണം. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വെന്റിലേറ്ററുകൾ കൊണ്ടു വരണം. അതോടൊപ്പം കോവിഡിനൊപ്പം സുരക്ഷിതമായി ജീവിക്കാൻ സമൂഹം തയാറാകണം. ഞായറാഴ്ച ലോക്ഡൗൺ, രാത്രി കർഫ്യു തുടങ്ങിയ അശാസ്ത്രീയ നടപടികളിൽനിന്നു സർക്കാർ പിന്തിരിയണമെന്നും ഡോ.ഷേണായ് പറഞ്ഞു.

English Summary: Why Kerala is still Showing High Number of Covid Cases?