കുറഞ്ഞ ചെലവിൽ ആർക്കും മറയൂർ ചന്ദന മരം വളർത്താം. ലക്ഷങ്ങളുടെ വരുമാനവും ലഭിക്കും. ചന്ദനമരം പൂർണമായ വളർച്ച എത്തണമെങ്കിൽ 15 മുതൽ 30 വർഷം വരെയെടുക്കും. മറയൂരിലെ ചന്ദന ഡിവിഷനിൽനിന്ന് തൈകൾ വിൽപന നടത്തുന്നുണ്ട്. മറയൂർ ചന്ദനക്കാടുകളിൽനിന്ന് ശേഖരിക്കുന്ന വിത്തു കൊണ്ട് ഉൽപാദിപ്പിക്കുന്ന ചന്ദനത്തൈകളാണ് വിൽപന നടത്തുന്നത്.

കുറഞ്ഞ ചെലവിൽ ആർക്കും മറയൂർ ചന്ദന മരം വളർത്താം. ലക്ഷങ്ങളുടെ വരുമാനവും ലഭിക്കും. ചന്ദനമരം പൂർണമായ വളർച്ച എത്തണമെങ്കിൽ 15 മുതൽ 30 വർഷം വരെയെടുക്കും. മറയൂരിലെ ചന്ദന ഡിവിഷനിൽനിന്ന് തൈകൾ വിൽപന നടത്തുന്നുണ്ട്. മറയൂർ ചന്ദനക്കാടുകളിൽനിന്ന് ശേഖരിക്കുന്ന വിത്തു കൊണ്ട് ഉൽപാദിപ്പിക്കുന്ന ചന്ദനത്തൈകളാണ് വിൽപന നടത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ ചെലവിൽ ആർക്കും മറയൂർ ചന്ദന മരം വളർത്താം. ലക്ഷങ്ങളുടെ വരുമാനവും ലഭിക്കും. ചന്ദനമരം പൂർണമായ വളർച്ച എത്തണമെങ്കിൽ 15 മുതൽ 30 വർഷം വരെയെടുക്കും. മറയൂരിലെ ചന്ദന ഡിവിഷനിൽനിന്ന് തൈകൾ വിൽപന നടത്തുന്നുണ്ട്. മറയൂർ ചന്ദനക്കാടുകളിൽനിന്ന് ശേഖരിക്കുന്ന വിത്തു കൊണ്ട് ഉൽപാദിപ്പിക്കുന്ന ചന്ദനത്തൈകളാണ് വിൽപന നടത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടുവളപ്പിൽ ഒരു കോടിയുടെ ചന്ദനം, ഉറക്കം നഷ്ടപ്പെട്ട് ഗൃഹനാഥൻ!! വാർത്ത കണ്ടപ്പോൾ മനസ്സിൽ ലഡു പൊട്ടിയോ? നമ്മുടെ പറമ്പിലും ഒരു ചന്ദനമരം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാൽ ആ ആഗ്രഹം വെറുതേ വിട്ടുകളയേണ്ട. ചന്ദനമരം ആർക്കും സ്വന്തം പറമ്പിൽ നട്ടുവളർത്താം. ഒരു നിയമ തടസ്സവും ഇല്ല. കുറഞ്ഞ ചെലവിൽ ആർക്കും മറയൂർ ചന്ദന മരം വളർത്താം. ലക്ഷങ്ങളുടെ വരുമാനവും ലഭിക്കും.

ചന്ദനമരം പൂർണമായ വളർച്ച എത്തണമെങ്കിൽ 15 മുതൽ 30 വർഷം വരെയെടുക്കും. മറയൂരിലെ ചന്ദന ഡിവിഷനിൽനിന്ന് തൈകൾ വിൽപന നടത്തുന്നുണ്ട്. മറയൂർ ചന്ദനക്കാടുകളിൽനിന്ന് ശേഖരിക്കുന്ന വിത്തു കൊണ്ട് ഉൽപാദിപ്പിക്കുന്ന ചന്ദനത്തൈകളാണ് വിൽപന നടത്തുന്നത്. ഏപ്രിൽ മുതൽ ഇന്നലെ വരെ 3000 തൈകളാണ് ഇവിടെനിന്നു വിറ്റഴിച്ചത്. കേരളത്തിൽ എല്ലാ ജില്ലകളിൽനിന്നും ചന്ദന തൈകൾ വാങ്ങാൻ ആളുകൾ എത്തുന്നുണ്ട്.

ADVERTISEMENT

മറയൂരിന്റെ ചന്ദനഗന്ധം

മറയൂരെന്നു കേട്ടാൽ ഏതൊരാൾക്കും ആദ്യം ഓർമ വരിക ചന്ദനക്കാടുകൾ തന്നെയായിരിക്കും. വഴിയുടെ ഇരുവശവും നിറഞ്ഞ് നിൽക്കുന്ന ചന്ദനത്തോട്ടങ്ങൾ നൽകുന്ന തണലും കുളിർമയും തീർത്തും വ്യത്യസ്തമായ അനുഭവംതന്നെയാണ്. മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന നിലവാരത്തിലുള്ള ചന്ദനത്തടികളാണ് മറയൂരിന്റെ ഏറ്റവും വലിയ പ്രത്യേകത. സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ നടക്കുന്നത്. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്,കോയമ്പത്തൂർ,സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും മറയൂരാണ്. ഇരവികുളം വനം ഡിവിഷനിൽ ഉൾപ്പെട്ട ചിന്നാറിലും ചന്ദന മരങ്ങൾ ഉണ്ട്.

മറയൂർ ചന്ദന റിസർവിൽ ഉൽപാദിപ്പിച്ച ചന്ദനത്തൈ വിൽപനയ്ക്ക് വച്ചിരിക്കുന്നു.

മറ്റു നാടുകളിലെ ചന്ദന മരങ്ങളെ അപേക്ഷിച്ച് മറയൂർ ചന്ദന മരത്തിനുള്ളിൽ കാതലും ഓയിൽ കണ്ടെന്റും  കൂടുതലാണ്. 50 സെന്റീമീറ്റർ ചുറ്റളവുള്ള മരമാണ് ഗവൺമെന്റിന്റെ കാഴ്ചപ്പാടിൽ വളർച്ചയെത്തിയത്. മഴനിഴൽ പ്രദേശമായ മറയൂരിൽ ഭൂമിശാസ്ത്രപരമായ സവിശേഷത തന്നെയാണ് ചന്ദനത്തിൽ കാതൽ കൂടുവാൻ സഹായിക്കുന്നത് കാരണം മഴനിഴൽ പ്രദേശമായ മറയൂരിൽ കൂടുതലും വരണ്ട കാലാവസ്ഥയാണ് അതുകൊണ്ടുതന്നെ ചന്ദന മരത്തിന് അതിജീവിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അതു കാരണം കാതൽ കൂടുകയും ചെയ്യുന്നു. മാത്രമല്ല ചന്ദനത്തിന്റെ വളർച്ച ഏറെ മന്ദഗതിയിലാണ് ഒരു വർഷത്തിൽ ശരാശരി ഒരു സെന്റീമീറ്റർ ആണ് മരത്തിന്റെ വളർച്ച. ഉയർന്ന അളവിലുള്ള സുഗന്ധതൈലങ്ങൾ നിർമിക്കാൻ ചന്ദനം ആവശ്യമാണ്.സൗന്ദര്യ വർധക വ്യവസായത്തിലും ചന്ദന എണ്ണ വ്യാപകമായി ഉപയോഗിക്കുന്നു.

പേടിക്കേണ്ട ചന്ദനത്തെ

ADVERTISEMENT

ചന്ദനം സർക്കാരിന്റെ മരം ആണെന്നും വീട്ടിൽ വളർത്താൻ കഴിയില്ലെന്നുമാണ് മിക്കവരുടെയും ധാരണ. എന്നാൽ ഈ ധാരണ തെറ്റാണ്. സർക്കാർ മരമാണെങ്കിലും ചന്ദനം വീട്ടിൽ വളർത്തുന്നതിനു നിയമ തടസ്സമില്ല. വലിയ പ്ലാന്റേഷനായും ചന്ദനം വളർത്താം. മരം നടാമെങ്കിലും മുറിക്കാൻ സർക്കാരിന്റെ അനുമതി വേണം. സ്വകാര്യവ്യക്തികളുടെ പുരയിടത്തിൽ ചന്ദനമരങ്ങൾ ഉണ്ടെങ്കിൽ മരത്തിനും സ്ഥലത്തിനും സർക്കാർ ബാധ്യത ഇല്ലായെങ്കിൽ ഉടമയ്ക്ക് സർക്കാർ പണം നൽകും. 

ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലാണ് മരമെങ്കിൽ ഉടമയ്ക്ക് മരത്തിന്റെ വില ലഭിക്കില്ല. തഹസിൽദാർ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥൻ സർക്കാർ ഭൂമി അല്ല എന്നും ബാധ്യതയില്ല എന്നും സാക്ഷ്യപത്രം നൽകിയാൽ പണം ലഭിക്കും. മരം മുറിക്കാൻ ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്ക് നിവേദനം നൽകണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസർ തയ്യാറാക്കി മറയൂരിലേക്കു കൊണ്ടുവരും. 

കിലോയ്ക്ക് തൂക്കി പണം

മറ്റു മരങ്ങളെ പോലെ ക്യുബിക് അടിയിലോ,ക്യുബിക് മീറ്ററിലോ അല്ല മറിച്ച് കിലോഗ്രാമിൽ ആണ് ചന്ദന മരത്തിന്റെ തൂക്കം കണക്കാക്കുന്നത്. 2012 വരെ മരത്തിന്റെ 70% വില ഉടമസ്ഥനും ബാക്കി സർക്കാരിനും ആയിരുന്നു ഇപ്പോൾ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തിൽ വച്ച് വാങ്ങിയവർക്ക് വിട്ടു നൽകുന്നത് വരെയുള്ള ചെലവ് മാത്രം കുറച്ച് ബാക്കി തുക മുഴുവൻ ഉടമസ്ഥനും നൽകും. മരത്തിന്റെ മൊത്ത വിലയുടെ 95 ശതമാനം വരെ ഉടമസ്ഥന് ലഭിക്കും. സാധാരണ ഒരു മരത്തിൽനിന്ന് അഞ്ചു മുതൽ പത്ത് ലക്ഷം രൂപ വരെ ലഭിക്കും. വനംവകുപ്പിന്റെ അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്തുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

മറയൂർ ചന്ദന റിസർവിൽ ഉൽപാദിപ്പിച്ച ചന്ദനത്തൈ വിൽപനയ്ക്ക് വച്ചിരിക്കുന്നു.
ADVERTISEMENT

തൈ ഒന്നിന് 75 രൂപ

ഒരു ചന്ദനത്തൈയ്ക്ക് 75 രൂപയാണ് വില. ചന്ദനം അർധപരാദ സസ്യമാണ്. ഒറ്റയ്ക്ക് വളരില്ല. ചന്ദനത്തൈ നടുമ്പോൾ കൂടെ മറ്റേതെങ്കിലും തൈകൾ ഒപ്പം നടണം. ജീവിക്കാനുള്ള പകുതി ആഹാരം ഒപ്പം നടുന്ന സസ്യത്തിൽ നിന്ന് വലിച്ചെടുക്കും. ചന്ദനത്തിനൊപ്പം നെല്ലി, കണിക്കൊന്ന, വേപ്പ്, ചീര, പയറുവർഗങ്ങൾ എന്നിവ നടണം. തൈയോടൊപ്പം നിലവിൽ ഇവ ലഭിക്കും. ഇതൊരു കൃഷിയായി ചെയ്യുകയാണെങ്കിൽ 50 സെന്റീമീറ്റർ വരെ വളർച്ച എത്തുമ്പോൾ ബന്ധപ്പെട്ട വനംവകുപ്പ് അധികൃതരെ വിവരമറിയിക്കേണ്ടതാണ്. 

English Summary: Is it Illegal to Plant Sandalwood Trees in Private Property? How to Buy a Sandalwood Plant?