പാലക്കാട് ജില്ലയിലെ ചിറ്റൂർ ഗവ. കോളജിൽനിന്നാണ് ഇത്തരമൊരു ആവശ്യമുയർന്നിരിക്കുന്നത്. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ അതു നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ കലാലയമായിരിക്കും ചിറ്റൂർ ഗവ. കോളജെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കോളജ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല

പാലക്കാട് ജില്ലയിലെ ചിറ്റൂർ ഗവ. കോളജിൽനിന്നാണ് ഇത്തരമൊരു ആവശ്യമുയർന്നിരിക്കുന്നത്. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ അതു നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ കലാലയമായിരിക്കും ചിറ്റൂർ ഗവ. കോളജെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കോളജ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ജില്ലയിലെ ചിറ്റൂർ ഗവ. കോളജിൽനിന്നാണ് ഇത്തരമൊരു ആവശ്യമുയർന്നിരിക്കുന്നത്. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ അതു നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ കലാലയമായിരിക്കും ചിറ്റൂർ ഗവ. കോളജെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കോളജ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സവിശേഷമായൊരു ചർച്ചയിലേക്കാണ് ഇന്ന് അധ്യാപകദിനം കടന്നു വരുന്നത്. അധ്യാപകരെ അഭിസംബോധന ചെയ്യാൻ പുതിയ പദാവലികൾ തേടുകയാണ് ഒരുവിഭാഗം. ഇന്നോളം നാം അവരെ വിളിച്ച ബഹുമാന സൂചകങ്ങൾക്ക് പുതിയ മാനം കൈവന്നിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയിൽ നാം ഉപേക്ഷിക്കേണ്ട കൊളോണിയൽ പദങ്ങളായി ‘സാറും’, ‘മാഡ’വും മാറിക്കഴിഞ്ഞു. പാലക്കാട് ജില്ലയിലെ ചിറ്റൂർ ഗവ. കോളജിൽനിന്നാണ് ഇത്തരമൊരു ആവശ്യമുയർന്നിരിക്കുന്നത്. സർ, മാഡം വിളികൾ വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്ന ആവശ്യം കോളജ് പ്രിൻസിപ്പലിനു മുന്നിൽ വച്ചിരിക്കുന്നത് ഈ കോളജിലെ കോമേഴ്സ് വിഭാഗം അസി. പ്രഫസർ കെ.പ്രദീഷ് ആണ്. 

ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ അതു നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ കലാലയമായിരിക്കും ചിറ്റൂർ ഗവ. കോളജെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കോളജ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അധ്യാപകരെ പേരോ സ്ഥാനപ്പേരോ വിളിക്കാൻ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് അസി. പ്രഫസർ കെ.പ്രദീഷ് നൽകിയ കത്ത് കോളജ് കൗൺസിലിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച മറുപടി കോളജ് പ്രൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. ശ്രീകുമാർ പ്രദീഷിനു നൽകി. വിവിധ വകുപ്പുമേധാവികൾ ഉൾപ്പെട്ട കോളജ് കൗൺസിൽ ആയിരിക്കും ഈ വിഷയത്തിൽ തീരുമാനമെടുക്കുക. ഈ പുതിയ നീക്കത്തോട് കേരളത്തിലെ ഏതാനും അധ്യാപകശ്രേഷ്ഠർ പ്രതികരിക്കുന്നു, ഈ അധ്യാപകദിനത്തിൽ... 

ADVERTISEMENT

ഡോ. എം.ലീലാവതി

ഇത്തരം വാക്കുകൾ കോളനിവൽക്കരണം നടന്ന രാജ്യങ്ങളിലെല്ലാം പ്രാദേശികഭാഷകളിലേക്ക് കടന്നുകൂടിയിട്ടുണ്ട്. അവയൊന്നും ഇനി തുടച്ചുനീക്കാവുന്നതല്ല. മലയാളത്തിന്റെ കാര്യത്തിലാവട്ടെ ഇത്തരം പ്രയോഗങ്ങളെല്ലാം ഇപ്പോൾ മലയാളമായിക്കഴിഞ്ഞു എന്നു പറയാം. അതിൽ കോളനിവൽക്കരണത്തിന്റെ അംശമൊന്നും ഞാൻ കാണുന്നില്ല. കോളനിവൽക്കരണത്തെക്കുറിച്ച് ഒന്നുമറിയാത്തവരും ഇതുപയോഗിക്കുന്നത് മലയാളമെന്ന രീതിയിലാണ്. ‘ഗുരോ’ തുടങ്ങിയ പ്രയോഗങ്ങളാണെങ്കിൽ മലയാളവുമല്ല. 

മാതാപിതാക്കളെയും ഗുരുസ്ഥാനീയരെയും പേരു വിളിക്കുന്നത് എന്നെപ്പോലുള്ള പഴയ തലമുറക്കു സ്വീകാര്യവുമല്ല. കുട്ടികൾ തമ്മിൽ ‘എടാ പോടാ’ എന്നു വിളിക്കുന്ന രീതിയിൽ അധ്യാപകരെയും വിളിക്കുന്നത് അത്ര നല്ലതായി തോന്നുന്നില്ല. ഉപയോഗിക്കുന്ന പദങ്ങളുടെ അർഥം ഈ രീതിയിൽ തേടിപ്പോകുന്നത് പലതും ഉപയോഗിക്കാൻ പറ്റാതാവുന്ന സാഹചര്യത്തിലേക്കു നയിക്കുകയേയുള്ളൂ. എന്തായാലും അധ്യാപകരെ പേരും തസ്തികയും വിളിക്കുന്നത് പഴയ തലമുറയ്ക്ക് അസ്വീകാര്യമാണ്.

പ്രഫ.എം.കെ.സാനു

ADVERTISEMENT

നമ്മുടെ പൈതൃകത്തിനു ചേരാത്തതാണ് അധ്യാപകരെ പേരു വിളിക്കുന്നത്. അങ്ങനെ വിളിക്കുമ്പോൾ ഒരു പൊരുത്തക്കേട് അനുഭവപ്പെടാം. പക്ഷേ അങ്ങനെയൊരു മാറ്റം വരുന്നതിൽ തെറ്റൊന്നുമില്ല. കാരണം കാലം കഴിയുമ്പോൾ അതിൽ വലിയ തെറ്റില്ലെന്നു വ്യക്തമാകും.

പ്രഫ.എം.കെ.സാനു.

നാം അതിനോടു പൊരുത്തപ്പെടും. അധ്യാപകരുടെ തസ്തിക വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. കോളനിവൽക്കരണത്തിന്റെ ഭാഗംതന്നെയാണ് സാറും, മാഡവും. അമേരിക്കയിലും മറ്റും അധ്യാപകരെ പേരു വിളിച്ചാണ് അഭിസംബോധന ചെയ്യുന്നത്. 

പ്രഫ. ദേബാശിഷ് ചാറ്റർജി, ഡയറക്ടർ, ഐഐഎം കോഴിക്കോട്.

അധ്യാപകരെ ബഹുമാനപുരസരം അഭിസംബോധന ചെയ്യുന്നത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ്. അതു കൊളോണിയലിസത്തിന്റെ ഭാഗമല്ല. അവരെ നാം എന്തു വിളിക്കുന്നു എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയും വളർന്നു വന്ന സാഹചര്യങ്ങളുടെയുംകൂടി ഭാഗമാണ്. അധ്യാപകരെ പേരു വിളിക്കുന്നതിന്റെയും അഭിസംബോധന ചെയ്യാൻ പുതിയ സുന്ദര പദാവലികൾ തേടുന്നതിന്റെയും പിന്നിലെ ചേതോവികാരം എനിക്കു മനസ്സിലാകുന്നില്ല. 

പ്രഫ. ദേബാശിഷ് ചാറ്റർജി.
ADVERTISEMENT

മാറ്റങ്ങൾ യഥാസമയം ഉൾക്കൊള്ളുന്നതാണ് ഭാരത സംസ്കാരം. എന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച ഗുരുനാഥന്മാരെ അർഹമായ ആദരവോടും ബഹുമാനത്തോടുംകൂടി അഭിസംബോധന ചെയ്യാനാണ് ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നത്.

ഡോ.ലുലു മാത്യൂസ് (3 പതിറ്റാണ്ടിലേറെ മെഡിക്കൽ കോളജ് അധ്യാപിക, റിട്ട. ഹെഡ്, ശിശുരോഗവിഭാഗം, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്)

ഇതൊരു അനാവശ്യ വിവാദമാണ്. അധ്യാപകസമൂഹത്തിനു നേരിടുന്ന മൂല്യച്യുതിയാണ് ഇത്തരമൊരു ആവശ്യംതന്നെ സൂചിപ്പിക്കുന്നത്. പഠിപ്പിക്കുന്ന അധ്യാപകരെ പേരു വിളിക്കുന്ന കാര്യം ചിന്തിക്കാൻ പോലും സാധിക്കില്ല. സർ, എന്നതും മാഡം എന്നതും മലയാളിക്ക് കോളനിവൽക്കരണത്തിന്റെ ഭാഗമല്ല ഇന്ന്. അത് ഉള്ളിൽനിന്നു വരുന്ന സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടമായ ഭാവമാണ്.

ഡോ.ലുലു മാത്യൂസ്.

പഠിപ്പിച്ച കുട്ടികൾ പേരു വിളിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം സുഖകരമായ കാര്യമല്ല. പ്രായം തന്നെയാണ് അധ്യാപകരെ അഭിസംബോധന ചെയ്യുന്നതിലെ പ്രധാന ഘടകം. ഞാൻ പഠിപ്പിച്ചവർ പിൽക്കാലത്ത് എന്റെ അധ്യാപകരായി മാറിയിട്ടുണ്ട്. അപ്പോഴും അവരെ ഞാൻ പേരു വിളിക്കുകയും അവർ എന്നെ മാഡം എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു.

ആർ.സന്തോഷ്, അസോഷ്യേറ്റ് പ്രഫസർ, ഐഐടി ചെന്നൈ.

പുറംരാജ്യങ്ങളിലൊന്നും സർ, മാഡം വിളികൾ ഇല്ല. അതില്ലാത്തത് അധ്യാപകനും വിദ്യാർഥികൾക്കുമിടയിലെ ബന്ധം ജനാധിപത്യവൽക്കരിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ബഹുമാനത്തിന്റെ മറവിൽ അധ്യാപകസമൂഹത്തിലെ പല പോരായ്മകളും ചോദ്യം ചെയ്യപ്പെടാതെ പോവുകയായിരുന്നു. ഏതെങ്കിലും സവിശേഷമായൊരു പരിവേഷംകൊണ്ട് മറച്ചുസൂക്ഷിക്കേണ്ടതല്ല അധ്യാപകവൃത്തി. മറ്റേതൊരു ജോലിയെയും പോലെത്തന്നെയാണ് അതും.

ആർ.സന്തോഷ്.

അവിടെ അധ്യാപകനും വിദ്യാർഥിക്കും തുല്യപങ്കും ഉത്തരവാദിത്തവുമുണ്ട്. അധ്യാപകർ കൂടുതൽ ബഹുമാനം പേറിനടക്കേണ്ട ഒരു വിഭാഗമല്ല. സർ, മാഡം വിളികൾ ഉപേക്ഷിക്കുന്നതുകൊണ്ട് ഒരു ബഹുമാനക്കുറവും സംഭവിക്കുന്നുമില്ല. പെട്ടെന്നൊരു മാറ്റം അസാധ്യമാവാം. പക്ഷേ ഈ ചർച്ച ആവശ്യമാണ്. ഇതു ചർച്ച ചെയ്യപ്പെടേണ്ടതല്ലെന്ന നിലപാടും മാറിക്കിട്ടും. 

കെ.പ്രദീഷ്, അസി. പ്രഫസർ, കോമേഴ്സ് വിഭാഗം, ചിറ്റൂർ ഗവ. കോളജ്

ഞാൻ ക്ലാസിൽ കയറുമ്പോൾ ഇരിപ്പിടങ്ങളിൽനിന്ന് എഴുന്നേറ്റ് നിൽക്കരുതെന്ന് പറയാറുണ്ട്. സ്കൂൾ ക്ലാസ്സുകളിൽനിന്ന് കുട്ടികളെ പൗരബോധത്തിലേക്ക് വളരാൻ അനുവദിക്കാത്തതാണ് ഈ ശീലങ്ങൾ. സർ, മാഡം തുടങ്ങിയ അഭിസംബോധനാ രീതികൾ ഉപേക്ഷിച്ചാൽ മാത്രമേ അധ്യാപകനും വിദ്യാർഥികൾക്കും ഇടയിലൊരു ജൈവബന്ധം ഉടലെടുക്കൂ.

കെ.പ്രദീഷ്

അതിൽ അകലം കുറയും. അതിലൂടെ ഉരുത്തിരിയുന്ന പാഠ്യപദ്ധതി സ്നേഹത്തിന്റെ ഭാഷയിലായിരിക്കും. അതിനുവേണ്ടിയാണ് ഈ കോളജിൽ അതിനു തുടക്കമിടാൻ പ്രിൻസിപ്പലിനു കത്തു നൽകിയത്. പ്രതീക്ഷയോടെ നടപടി കാത്തിരിക്കുന്നു.

(അധ്യാപകരെ ‘സർ, മാഡം’ എന്നു വിളിക്കുന്നത് കൊളോണിയലിസത്തിന്റെ പ്രതീകമാണോ? അധ്യാപകരെ പേര് വിളിച്ച് അഭിസംബോധന ചെയ്യാമോ? വായനക്കാരുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്. പ്രസ്തുത വിഷയത്തിൽ നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് കമന്റ് ബോക്സ് ആശയപരമായ ഒരു ചർച്ചയുടെ വേദിയാക്കാം)

English Summary: Does 'Sir and Madam' Carry the Burden of Colonialism? A Debate on Teacher's Day