'പൊലീസ് സേനയുടെ ഇത്തരം സംബോധന ഭരണഘടനാ ധാർമികതയ്ക്കും സമൂഹ മനസ്സാക്ഷിക്കും നിരക്കുന്നതല്ല. ജനാധിപത്യ മൂല്യങ്ങൾക്കു നേർവിപരീതമാണത്. പരിഷ്കൃത സമൂഹത്തിൽ പൊതുജനങ്ങളുമായി ഇടപെടുന്ന പൊലീസിന്റെ പെരുമാറ്റത്തിൽ മാന്യതയും സംസ്കാരവും ഉറപ്പാക്കണം.’– കോടതി ഉത്തരവിൽ വ്യക്തമാക്കി.

'പൊലീസ് സേനയുടെ ഇത്തരം സംബോധന ഭരണഘടനാ ധാർമികതയ്ക്കും സമൂഹ മനസ്സാക്ഷിക്കും നിരക്കുന്നതല്ല. ജനാധിപത്യ മൂല്യങ്ങൾക്കു നേർവിപരീതമാണത്. പരിഷ്കൃത സമൂഹത്തിൽ പൊതുജനങ്ങളുമായി ഇടപെടുന്ന പൊലീസിന്റെ പെരുമാറ്റത്തിൽ മാന്യതയും സംസ്കാരവും ഉറപ്പാക്കണം.’– കോടതി ഉത്തരവിൽ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'പൊലീസ് സേനയുടെ ഇത്തരം സംബോധന ഭരണഘടനാ ധാർമികതയ്ക്കും സമൂഹ മനസ്സാക്ഷിക്കും നിരക്കുന്നതല്ല. ജനാധിപത്യ മൂല്യങ്ങൾക്കു നേർവിപരീതമാണത്. പരിഷ്കൃത സമൂഹത്തിൽ പൊതുജനങ്ങളുമായി ഇടപെടുന്ന പൊലീസിന്റെ പെരുമാറ്റത്തിൽ മാന്യതയും സംസ്കാരവും ഉറപ്പാക്കണം.’– കോടതി ഉത്തരവിൽ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പൊലീസിന്റെ എടാ, പോടാ വിളിക്കു പിന്നിലെ മനഃശാസ്ത്രം എന്താണ്? പൊലീസിനു മുന്നിൽ പൊതുജനം വെറും രണ്ടാംതരക്കാരാണോ? പൊലീസ് ‘എടാ, എടീ, നീ’ എന്നൊക്കെ ജനങ്ങളെ സംബോധന ചെയ്യുന്നതു കൊളോണിയൽ കീഴ്പ്പെടുത്തൽ തന്ത്രങ്ങളുടെ അവശേഷിപ്പ് ആണെന്നു പറഞ്ഞ് കർശന താക്കീത് നൽകുന്നു ഹൈക്കോടതി; മാന്യമല്ലാത്ത സംബോധന വിലക്കി ഡിജിപി സർക്കുലർ ഇറക്കണമെന്നും രണ്ടാഴ്ചക്കുള്ളിൽ നടപടി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നുമാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. 

തൃശൂർ ചേർപ്പ് സ്വദേശിയും വ്യാപാരിയുമായ ജെ. എസ്. അനിൽ ആണ് വിഷയം കോടതിക്കു മുന്നിലെത്തിച്ചത്. തൃശൂർ ഊരകത്ത് സ്വർണ വിപണന മേഖലയിൽ പ്രവർത്തിക്കുകയാണ് മഹാരാഷ്ട്ര സാംഗ്ളി സ്വദേശിയായ അനിൽ. ജോലി ചെയ്തുകൊണ്ടിരിക്കെ വ്യാപാര സ്ഥാപനത്തിൽ എത്തിയ ചേർപ്പ് എസ്ഐ മകളോട് ഉൾപ്പെടെ മോശമായി പെരുമാറിയെന്നും ഇത് ചോദ്യംചെയ്ത തന്നെ അപമാനിച്ചുവെന്നും ആരോപിച്ചാണ് അനിൽ ഹൈക്കോടതിയെ സമീപിച്ചത്. ലോക്ഡൗൺ സമയത്ത് കട അടയ്ക്കുന്ന സമയത്തെച്ചൊല്ലിയാണ് പ്രശനമുണ്ടായത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനു പല തവണ താക്കീത് ചെയ്തെന്നൊക്കെ പൊലീസ് വിശദീകരിക്കുന്നു. അതൊക്കെ ശരിയാണെങ്കിൽ പോലും പൊലീസിന് ഇങ്ങനെ പെരുമാറാൻ അധികാരമുണ്ടോ എന്നാണു കോടതിയുടെ ചോദ്യം. 

ADVERTISEMENT

‘പരിഷ്കൃത സേനയ്ക്കു ചേർന്ന പെരുമാറ്റമല്ല’

മാന്യമല്ലാത്ത രീതിയിൽ ജനങ്ങളെ സംബോധന ചെയ്യുന്നതും അവരോടു മോശമായി പെരുമാറുന്നതും പരിഷ്കൃതമായ പൊലീസ് സേനയ്ക്ക് അപമാനമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഈ 21–ാം നൂറ്റാണ്ടിൽ, മുന്നോട്ടു കുതിക്കുന്ന സ്വതന്ത്ര രാഷ്ട്രത്തിൽ ഇതിനൊന്നും സ്ഥാനമില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ‘ലോകം കോവിഡ് ഭീതിയിൽ കഴിയുമ്പോൾ പൊതുജനം കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നതിൽ തർക്കമില്ല. പക്ഷേ, കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാനും ‘എടാ, എടീ, നീ’ എന്നൊക്കെയാണു പൊലീസ് പതിവായി വിളിക്കുന്നത്. 

ജെ.എസ്.അനിൽ

പൊലീസ് സേനയുടെ ഇത്തരം സംബോധന ഭരണഘടനാ ധാർമികതയ്ക്കും സമൂഹ മനസ്സാക്ഷിക്കും നിരക്കുന്നതല്ല. ജനാധിപത്യ മൂല്യങ്ങൾക്കു നേർവിപരീതമാണത്. ഇത്തരം വാക്കുകൾ ഉപയോഗിച്ചു പൗരനെ സംബോധന ചെയ്യുന്നത് അനുവദനീയമല്ല. പരിഷ്കൃത സമൂഹത്തിൽ പൊതുജനങ്ങളുമായി ഇടപെടുന്ന പൊലീസിന്റെ പെരുമാറ്റത്തിൽ മാന്യതയും സംസ്കാരവും  ഉറപ്പാക്കണം.’– കോടതി ഉത്തരവിൽ വ്യക്തമാക്കി. പൊലീസ് ഓഫിസർമാർ സാധാരണക്കാരെ മോശമായി സംബോധന ചെയ്തുവെന്നോ, ചീത്ത വിളിച്ചുവെന്നോ ഉള്ള പരാതികൾ അന്വേഷിക്കുന്നതും പൊലീസുകാർ തന്നെ ആയതിനാൽ അതൊക്കെ തെളിയിക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. 

കോടതി ഇടപെടൽ മുൻപും

ADVERTISEMENT

2018ൽ ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെട്ടതാണെന്നും അതിനു ശേഷവും മാന്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചുവെന്ന പരാതികൾ വരുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 2017-18ലെ സിദ്ദിഖ് ബാബു കേസിലാണ് വിഷയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. 2017 ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സിദ്ദിഖുമായി ബന്ധപ്പെട്ട ഒരു പരാതിയുടെ പേരിൽ തൃപ്പൂണിത്തുറ ഹിൽപാലസ് സിഐക്കു മുന്നിലെത്തിയതായിരുന്നു. 

എന്നാൽ തന്റെ മുന്നിലെ കസേരയിലിരുന്നുവെന്നു പറഞ്ഞ് സിദ്ദിഖ് ബാബുവിനും ഭാര്യയ്ക്കുമെതിരെ സിഐ മോശം വാക്കുകൾ പ്രയോഗിച്ചു എന്നായിരുന്നു പരാതി. സംഭവത്തിൽ കേരള ഹൈക്കോടതി അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. പൊലീസ് പൊതുജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് അന്നും കോടതി നിർദേശിച്ചു. വാക്കുകളിൽ സഹിഷ്ണുതയും ആത്മസംയമനവും കാണിക്കണമെന്നും ഓർമിപ്പിച്ചു. 

കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2018 നവംബർ 30നു സംസ്ഥാന പൊലീസ് മേധാവി ഉത്തരവുമിറക്കി. പൊതുജനങ്ങളോടു മാന്യമായി സംസാരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്കു നിയമപരമായ ബാധ്യതയുണ്ടെന്നു കാണിച്ചാണു ഡിജിപി സർക്കുലർ ഇറക്കിയത്. മേലുദ്യോഗസ്ഥർ ഇക്കാര്യം ശ്രദ്ധിക്കാനും പൊലീസ് സേനാംഗങ്ങൾക്കു ഇതിനുള്ള പരിശീലനം നൽകാനും നിർദേശിച്ചതായും സർക്കാർ വിശദീകരിച്ചു. ഇതിനു ശേഷവും പൊലീസ് ധാർഷ്ട്യത്തോടെ പെരുമാറുന്നതും അസഭ്യം പറയുന്നതും മോശമായി സംബോധന ചെയ്യുന്നതും സംബന്ധിച്ചു പരാതികൾ  എത്തുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. പൊലീസ് മേധാവി വീണ്ടും ഇക്കാര്യം  ഓർമിപ്പിക്കണമെന്നു നിർദേശിച്ചത് ഈ സാഹചര്യത്തിലാണ്.  

പുള്ളിപ്പുലിയുടെ പുള്ളി മായുന്നില്ല

ADVERTISEMENT

‘പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാനാകാത്തതു പോലെ, അസഭ്യവർഷം പൊലീസിന്റെ അടയാള ചിഹ്നമായി മാറി’യെന്നു പറഞ്ഞതു സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയാണ്. മാന്യമായി പെരുമാറാൻ പൊലീസിനു പരിശീലനം നൽകണമെന്ന നിർദേശത്തോടെ, 2015ൽ അന്നത്തെ അതോറിറ്റി ചെയർമാനായ ജസ്റ്റിസ് കെ. നാരായണ കുറുപ്പ് വിഷയം സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ അസഭ്യവർഷത്തിനെതിരെ പരാതികൾ കുമിഞ്ഞുകൂടിയപ്പോൾ, പാലക്കാട് കൊല്ലങ്ങോട് സ്റ്റേഷനിലെയും എറണാകുളം നോർത്ത് സ്റ്റേഷനിലെയും രണ്ടു പരാതികൾ പരിഗണിച്ചാണ് അന്ന് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ഉത്തരവിറക്കിയത്. 

ജസ്റ്റിസ് കെ. നാരായണ കുറുപ്പ്.

പൊലീസിന്റെ പദപ്രയോഗങ്ങൾ കണ്ട് അതോറിറ്റി അമ്പരന്നു പോയി: പൊലീസിലുളളവർക്ക് എങ്ങനെ ഇത്ര സംസ്കാര ശൂന്യമായി സംസാരിക്കാൻ കഴിയുന്നു! പൊതുജനത്തിനു മേൽ അസഭ്യവർഷം ചൊരിയുമ്പോൾ ഒരുതരം ഗൂഢ സന്തോഷം അനുഭവിക്കുകയാണ് അവർ. അസഭ്യ വർഷത്തിലൂടെ ജനത്തിന്റെ അന്തസ്സും ആത്മാഭിമാനവും തകർത്തു പേടിപ്പിച്ചു നിർത്താനാണ് ശ്രമിക്കുന്നതെന്നും അതോറിറ്റി അന്നു കുറ്റപ്പെടുത്തി. 

നിയമപാലകരുടെ പക്കൽനിന്നുതന്നെ ഇത്തരം അനീതിയും മാനഹാനിയും നേരിടേണ്ടി വരുമ്പോൾ ജനം നിസ്സഹായരാകും. പൊലീസുകാർ മോശമായി പെരുമാറുന്നില്ലെന്ന് എസ്പിമാരും കമ്മിഷണർമാരും ഉറപ്പാക്കണമെന്നു നിർദേശവും നൽകി. മോശം വാക്കുകൾ ഒഴിവാക്കി, സൗമ്യമായി പെരുമാറാൻ ട്രെയിനികൾക്കു പരിശീലനം നൽകണമെന്ന് പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽക്കും കേരള പൊലീസ് അക്കാദമി ഡയറക്ടർക്കും അതോറിറ്റി അന്ന് നിർദേശം നൽകിയിരുന്നു. മേൽ നടപടികൾക്കായി സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവിന്റെ പകർപ്പ് എത്തിച്ചു നൽകുകയും ചെയ്തു. 

പിന്നീടു കുറച്ചു കാലത്തേക്ക് അത്തരം പരാതികളിൽ കുറവുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് കെ. നാരായണ കുറുപ്പ് പറഞ്ഞു. കീഴുദ്യോഗസ്ഥരുടെ പെരുമാറ്റ ദൂഷ്യത്തിനു നേരെ കണ്ണടയ്ക്കുന്നത് ഉന്നതോദ്യോഗസ്ഥരുടെ ഭാഗത്തുള്ള പെരുമാറ്റദൂഷ്യമാണെന്ന് അതോറിറ്റി അന്നു വ്യക്തമാക്കിയിരുന്നു. കൃത്യമായ ഇടവേളകളിൽ ഇങ്ങനെ വിവിധ നിയമ ഫോറങ്ങളിൽ നിന്ന് ഓർമപ്പെടുത്തലുകൾ ഉണ്ടായിട്ടും പൊലീസ് അതിക്രമങ്ങൾ അവസാനിക്കുന്നില്ല.  ഇടയ്ക്കിടെ പരാതികൾ; വീണ്ടും വീണ്ടും ജനം അതു ചർച്ച ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടലിൽ ‘പുള്ളിപ്പുലിയുടെ പുള്ളി’ മായുമോ എന്നാണ് ഇനി അറിയേണ്ടത്.

English Summary: Can Kerala High Court's Intervetion Bring Changes to Kerala Police's Use of Deragatory Words?