2001 സെപ്റ്റംബർ 11: യുഎസിന്റെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഭേദിച്ച് അന്ന് അൽ ഖായിദ ഭീകരർ തട്ടിയെടുത്തത് നാലു വിമാനങ്ങളാണ്. അതിൽ മൂന്നെണ്ണം ലക്ഷ്യം കണ്ടു. രണ്ട് വിമാനങ്ങൾ ഇടിച്ചിറങ്ങിയത് വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത്, സൗത്ത് ടവറുകളിൽ. ....| Al Qaeda | 20years of 9/11 Attack | World Trade Center Attack | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2001 സെപ്റ്റംബർ 11: യുഎസിന്റെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഭേദിച്ച് അന്ന് അൽ ഖായിദ ഭീകരർ തട്ടിയെടുത്തത് നാലു വിമാനങ്ങളാണ്. അതിൽ മൂന്നെണ്ണം ലക്ഷ്യം കണ്ടു. രണ്ട് വിമാനങ്ങൾ ഇടിച്ചിറങ്ങിയത് വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത്, സൗത്ത് ടവറുകളിൽ. ഒരെണ്ണം അമേരിക്കൻ പ്രതിരോധ വിഭാഗത്തിന്റെ ഹൃദയമായ പെന്റഗണിലും. നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവേനിയയിലെ ഒരു വയൽപ്രദേശത്ത് ഇടിച്ചിറക്കേണ്ടി വന്നു. മൂവായിരത്തോളം പേരാണ് യുഎസിനു നേരെ നടന്ന ഈ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച 19 ഭീകരരും കൊല്ലപ്പെട്ടു. 

ആക്രമണം നടന്ന അന്നു വൈകിട്ടുതന്നെ അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനെ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു– ആക്രമണത്തിനു പിന്നിൽ അൽ ഖായിദയാണ്. പിന്നെ നടന്നത് യുഎസിന്റെ, കാടടച്ചുള്ള അൽ ഖായിദ വേട്ടയായിരുന്നു. ഒപ്പം അതിന്റെ തലവൻ ലാദനു വേണ്ടിയുള്ള അന്വേഷണവും. അൽ ഖായിദയുടെ അടിവേരറുക്കുമെന്നു പറഞ്ഞ് കഴിഞ്ഞ രണ്ട് ദശാബ്ദമായി യുഎസ് അഫ്ഗാനിൽ ഉൾപ്പെടെ നടത്തിയ പോരാട്ടങ്ങൾ ഫലം കണ്ടോ? എന്താണിപ്പോൾ അൽ ഖായിദയുടെ സ്ഥിതി? അഫ്ഗാനിൽ താലിബാനൊപ്പം, അൽ ഖായിദ ഭീകരതയും തിരികെയെത്തുമോ? അറിയാം മനോരമ വിഡിയോ എക്സ്പ്ലെയിനറിലൂടെ...

ADVERTISEMENT

English Summary : Where is Al- Qaeda after 20 years of 9/11 attack?