കോഴിക്കോട്∙ ‘നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം’ എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെയാണ് കോവിഡ് വാക്സിനേഷനും. കോവിഡ് പ്രതിരോധത്തിന് സഹായിക്കുന്നതാണ് ഒരു കാര്യം. രണ്ടാമത്തെ കാര്യം ഇതുവരെയാരും ശ്രദ്ധിച്ചുകാണില്ല.....| UHID | Covid Vaccination | Manorama News

കോഴിക്കോട്∙ ‘നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം’ എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെയാണ് കോവിഡ് വാക്സിനേഷനും. കോവിഡ് പ്രതിരോധത്തിന് സഹായിക്കുന്നതാണ് ഒരു കാര്യം. രണ്ടാമത്തെ കാര്യം ഇതുവരെയാരും ശ്രദ്ധിച്ചുകാണില്ല.....| UHID | Covid Vaccination | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ‘നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം’ എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെയാണ് കോവിഡ് വാക്സിനേഷനും. കോവിഡ് പ്രതിരോധത്തിന് സഹായിക്കുന്നതാണ് ഒരു കാര്യം. രണ്ടാമത്തെ കാര്യം ഇതുവരെയാരും ശ്രദ്ധിച്ചുകാണില്ല.....| UHID | Covid Vaccination | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ‘നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം’ എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെയാണ് കോവിഡ് വാക്സിനേഷനും. കോവിഡ് പ്രതിരോധത്തിന് സഹായിക്കുന്നതാണ് ഒരു കാര്യം. രണ്ടാമത്തെ കാര്യം ഇതുവരെയാരും ശ്രദ്ധിച്ചുകാണില്ല.

വാക്സീൻ ചെയ്തവർക്ക് സർട്ടിഫിക്കറ്റ് നൽകുമ്പോൾ കേന്ദ്രസർക്കാർ ഒരു യുണീക്ക് ഹെൽത്ത് ഐഡി (യുഎച്ച്ഐഡി) കൂടെ സൗജന്യമായി നൽകുന്നുണ്ട്. വരുംകാലങ്ങളിൽ ആശുപത്രി ചികിത്സയ്ക്കും ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ചെയ്യാനുമൊക്കെ വേണ്ടിവരുന്ന രേഖയായി മാറാനിരിക്കുകയാണ് ഈ യുഎച്ച്ഐഡി. വാക്സീൻ സർട്ടിഫിക്കറ്റിൽ ആധാർ നമ്പറിനു താഴെ ബെനിഫിഷ്യറി ഐഡിക്കു മുകളിലായാണ് ഈ നമ്പർ നൽകിയിരിക്കുന്നത്.

ADVERTISEMENT

കേന്ദ്രസർക്കാർ ജനങ്ങളോടു പോയി യുഎച്ച്ഐഡി എടുക്കണമെന്നു പറഞ്ഞിരുന്നെങ്കിൽ അതു യാഥാർഥ്യമാവാൻ എത്രകാലമെടുക്കുമായിരുന്നു. ആധാർ കാർഡ് എടുക്കണമെന്ന് നിർദേശം വന്നപ്പോഴും ആധാർ അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ നിർദേശം വന്നപ്പോഴും സമൂഹത്തിലുണ്ടായ ആശങ്കകൾ ചെറുതല്ല. ഒട്ടുമിക്കവരും സംശയിച്ചുനിൽക്കുകയായിരുന്നു. ആ ആശങ്കകൾ ഇതുവരെ പൂർണമായി മാറിയിട്ടുമില്ലെന്നതാണ് സത്യം. ഇതുപോലെയാണ് യുഎച്ച്ഐഡിയുടെ കാര്യവുമെന്ന് വിവരാവകാശ പ്രവർത്തകൻ എസ്. ധൻരാജ് പറയുന്നു.

∙ ചോദിക്കാതെ കിട്ടിയ ഐഡി

എല്ലാവരും പോയി യുഎച്ച്ഐഡി എടുക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിൽ എല്ലാവരും സംശയിച്ചുനിന്നേനെ. വാട്സാപ്പിലെ ഉപദേശക വിദഗ്ധർ ഈ നിർദേശത്തെ പലവിധത്തിൽ വ്യാഖ്യാനിച്ച് ‘അരിപ്പപ്പരുവം’ ആക്കിയേനെ. എന്നാൽ വാക്സീനെടുക്കുന്നവർക്കെല്ലാം സൗജന്യമായി യുഎച്ച്ഐഡി കൊടുക്കാൻ തുടങ്ങിയതോടെ സംഗതി വളരെ സ്വാഭാവികമായി നടന്നു. ഉപഭോക്താവിനോട് ചോദിക്കാതെ ഒരു നമ്പർ അങ്ങുകൊടുക്കുന്നതിന്റെ നിയമ, മനുഷ്യാവകാശ പ്രശ്നം ഒരു വശത്തുണ്ടെന്നതും സത്യമാണ്.

∙ ഫെയ്സ്ബുക്കിലിടുമ്പോൾ സൂക്ഷിക്കണം

ADVERTISEMENT

വാക്സീനെടുത്തതിന്റെ സർട്ടിഫിക്കറ്റ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുമ്പോൾ പലരും സ്വകാര്യത സൂക്ഷിക്കാൻ ആധാർ നമ്പർ മറച്ചു വയ്ക്കാറുണ്ട്. എന്നാൽ ഇതിനുതൊട്ടടുത്തുള്ള യുഎച്ച്ഐഡി നമ്പർ കൂടി മറച്ചുവച്ചില്ലെങ്കിൽ പിന്നീട് ചിലപ്പോൾ പണിപാളും. ഇതെങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടാമെന്ന് ഇപ്പോൾപറയാൻ പറ്റില്ലെന്ന് എസ്.ധൻരാജ് പറയുന്നു.

ഡേറ്റ അനലിറ്റിക്സിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ഡേറ്റ വളരെ പ്രയോജനം ഉള്ള കാര്യമായത് കൊണ്ട് നാളെ ആരോഗ്യരംഗത്ത് സമഗ്ര മാറ്റങ്ങൾക്കു യുഎച്ച്ഐഡി ചിലപ്പോൾ വഴിവച്ചേക്കും. എന്നാൽ ഡേറ്റയുടെ സുരക്ഷിതത്വം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തം ആണെന്ന് എസ്.ധൻരാജ് പറയുന്നു. യുഎച്ച്ഐഡി മറ്റുള്ളവരുടെ കയ്യിൽ പോകാതെ സൂക്ഷിക്കുക എന്നതിൽ സർക്കാരിന് വലിയ ഉത്തരവാദിത്തം ഉണ്ട്.

∙ എന്താണ് നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ?

ഏകീകൃത ഡിജിറ്റൽ ആരോഗ്യ സംവിധാനം വികസിപ്പിക്കാൻ രാജ്യമൊട്ടാകെ നടപ്പാക്കുന്ന സംവിധാനമാണ് എൻഡിഎച്ച്എം. ഭാവിയിൽ രാജ്യമൊട്ടുക്കും പടർന്നുകിടക്കുന്ന ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ADVERTISEMENT

∙ എന്താണ് ഹെൽത്ത് ഐഡി?

ഓരോ വ്യക്തിക്കും വ്യതിരിക്തമായ 14 അക്കങ്ങളുള്ള ഒരു ഐഡി നമ്പർ ലഭിക്കും. ഇതുവച്ച് ആ വ്യക്തിയെ തിരിച്ചറിയാം. ആ വ്യക്തിയുടെ ആരോഗ്യരേഖകൾ, ചികിത്സാ രേഖകൾ തുടങ്ങിയവ ഡിജിറ്റലായി സംരക്ഷിക്കും. ഓരോ വ്യക്തിയുടെയും ഹെൽത്ത് ഐഡി ഉപയോഗിച്ച് അയാളുടെ എല്ലാ ആരോഗ്യരേഖകളും രോഗസാധ്യതകളും തിരിച്ചറിയാം. എൻഡിഎച്ചെമ്മിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഐഡി നൽകുമെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാൽ വാക്സീന്റെ കൂടെ നമ്പറിട്ടു നൽകിയതിലൂടെ ഒരുതരത്തിൽ കേന്ദ്രസർക്കാർ ഈ സംവിധാനം ഒളിച്ചുകടത്തുകയുമായിരുന്നു.

English Summary : Government provides unique health id along with covid vacciantion certificate