‘ഐഡന്റിറ്റി’ എന്ന വാക്കാണ് കമ്പനിയിലെ ഐഡി എന്ന വാക്കിന്റെ ചുരുക്കം. എന്നാൽ മുസ്തഫ പറയും ഐഡി എന്നാൽ ഇഡ്ഡലി, ദോശ എന്നതാണ് തന്റെ മനസ്സിൽ. വയനാട്ടിലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ പട്ടിണിയോടും ദാരിദ്ര്യത്തോടും പടപൊരുതിയാണു മുസ്തഫ വളർന്നത്. ആറാം ക്ലാസ് കഴിഞ്ഞപ്പോൾ പഠിത്തം നിർത്തി അച്ഛനൊപ്പം കൂലിപ്പണിക്കുപോകാൻ തീരുമാനിച്ചു. ആ സമയത്താണ് മാത്യൂസ് എന്ന കണക്കു മാഷ് വീട്ടിൽ വരുന്നത്....

‘ഐഡന്റിറ്റി’ എന്ന വാക്കാണ് കമ്പനിയിലെ ഐഡി എന്ന വാക്കിന്റെ ചുരുക്കം. എന്നാൽ മുസ്തഫ പറയും ഐഡി എന്നാൽ ഇഡ്ഡലി, ദോശ എന്നതാണ് തന്റെ മനസ്സിൽ. വയനാട്ടിലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ പട്ടിണിയോടും ദാരിദ്ര്യത്തോടും പടപൊരുതിയാണു മുസ്തഫ വളർന്നത്. ആറാം ക്ലാസ് കഴിഞ്ഞപ്പോൾ പഠിത്തം നിർത്തി അച്ഛനൊപ്പം കൂലിപ്പണിക്കുപോകാൻ തീരുമാനിച്ചു. ആ സമയത്താണ് മാത്യൂസ് എന്ന കണക്കു മാഷ് വീട്ടിൽ വരുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഐഡന്റിറ്റി’ എന്ന വാക്കാണ് കമ്പനിയിലെ ഐഡി എന്ന വാക്കിന്റെ ചുരുക്കം. എന്നാൽ മുസ്തഫ പറയും ഐഡി എന്നാൽ ഇഡ്ഡലി, ദോശ എന്നതാണ് തന്റെ മനസ്സിൽ. വയനാട്ടിലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ പട്ടിണിയോടും ദാരിദ്ര്യത്തോടും പടപൊരുതിയാണു മുസ്തഫ വളർന്നത്. ആറാം ക്ലാസ് കഴിഞ്ഞപ്പോൾ പഠിത്തം നിർത്തി അച്ഛനൊപ്പം കൂലിപ്പണിക്കുപോകാൻ തീരുമാനിച്ചു. ആ സമയത്താണ് മാത്യൂസ് എന്ന കണക്കു മാഷ് വീട്ടിൽ വരുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല മയമുള്ള ദോശ ചട്ണി കൂട്ടി കഴിക്കാം. സാമ്പാറു ചേർത്തു കഴിക്കാനാണു ചിലർക്കു താൽപര്യം. ചിലർക്കിഷ്ടം മസാലദോശയാണ്. രുചിയും സ്നേഹവും മാത്രമേ ദോശയ്ക്കൊപ്പം ചേരുന്നുള്ളൂ. മറ്റു പ്രചാരണങ്ങളെല്ലാം ‘അടുക്കളയ്ക്കു’ പുറത്താണ്– ദോശ, ഇഡ്ഡലി, വട മാവ് വിൽപനയിലൂടെ കോടികൾ വരുമാനമുണ്ടാക്കിയ മലയാളി സംരംഭകൻ ഐഡി ഫ്രഷ് എംഡി പി.സി. മുസ്തഫ തൽക്കാലം ഇതുമാത്രം പറഞ്ഞുനിൽക്കുകയാണ്. ബെംഗളൂരു ആസ്ഥാനമാക്കിയാണ് ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ കമ്പനിയുടെ പ്രവർത്തനം. 

‘ട്രസ്റ്റ്– അഥവാ വിശ്വാസം എന്നതാണ് സ്ഥാപനത്തിന്റെ മുദ്രാവാക്യം. ഞങ്ങളെ വിശ്വസിച്ച ഞങ്ങളുടെ ഗുണഭോക്താക്കൾ കുപ്രചാരണങ്ങളിൽ വിശ്വസിക്കുന്നില്ല. കൂടുതൽ പേരുടെ പിന്തുണയും സ്നേഹവും ഞങ്ങൾക്കു ലഭിക്കുന്നു’– മുസ്തഫ മനോരമയോടു പറഞ്ഞു. വയനാട്ടിൽ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ച് പഠനം നിർത്താനുള്ള സാഹചര്യം പോലും തരണം ചെയ്തു പഠിച്ചാണ് മുസ്തഫ ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്‍കി വിജയിപ്പിച്ചത്. ദക്ഷിണേന്ത്യയാകെ കീഴടക്കിയ ഉൽപന്നങ്ങൾ ലോകത്തെ പലയിടത്തും പരിചിതമാണ്. മുസ്തഫയുടെ അതിജീവനത്തിന്റെ കഥകൾ ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള സർവകലാശാലകളും സ്ഥാപനങ്ങളും വിളിച്ചുവരുത്തി കേൾക്കുന്നു. 

ADVERTISEMENT

ഐഡി എന്നാൽ ഇഡ്ഡലി, ദോശ

‘ഐഡന്റിറ്റി’ എന്ന വാക്കാണ് കമ്പനിയിലെ ഐഡി എന്ന വാക്കിന്റെ ചുരുക്കം. ഗുണമേന്മയുള്ള ഒരു ഉൽപന്നത്തെ ഉപഭോക്താവ് തിരിച്ചറിയുന്ന നിമിഷമാണ് ഏറ്റവും ധന്യം. എന്നാൽ മുസ്തഫ പറയും ഐഡി എന്നാൽ ഇഡ്ഡലി, ദോശ എന്നതാണ് തന്റെ മനസ്സിൽ. ബെംഗളൂരുവിലെ ഒറ്റമുറിയിലെ ഗ്രൈൻഡറിൽ അരച്ചുണ്ടാക്കിയ മാവിൽനിന്നു പ്രതിവർഷം 400 കോടിയോളം രൂപയുടെ ഇഡ്ഡലി, ദോശമാവ് ഉൾപ്പെടെയുള്ള ഭക്ഷ്യോൽപന്നങ്ങൾ വിൽപന നടത്തുന്ന ‘ഐഡി’ എന്ന കമ്പനിയെ ചുട്ടെടുക്കുകയായിരുന്നു മുസ്തഫയും ബന്ധുക്കളായ ചെറുപ്പക്കാരും. 

മാതാപിതാക്കൾക്കൊപ്പം പി.സി. മുസ്‌തഫ.

വയനാട്ടിലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ പട്ടിണിയോടും ദാരിദ്ര്യത്തോടും പടപൊരുതിയാണു മുസ്തഫ വളർന്നത്. ആറാം ക്ലാസ് കഴിഞ്ഞപ്പോൾ പഠിത്തം നിർത്തി അച്ഛനൊപ്പം കൂലിപ്പണിക്കുപോകാൻ തീരുമാനിച്ചു. ആ സമയത്താണ് മാത്യൂസ് എന്ന കണക്കു മാഷ് വീട്ടിൽ വരുന്നത്. ഇപ്പോൾ ഇത്തിരി കഷ്ടപ്പെട്ടു പഠിപ്പിച്ചാൽ ഭാവിയിൽ അവൻ തണലാകുമെന്നു പറഞ്ഞതു മാഷാണ്. അങ്ങനെ പത്താം ക്ലാസ് പാസായ മുസ്തഫ സ്കോളർഷിപ്പും പാവപ്പെട്ട വിദ്യാർഥികൾക്കു കിട്ടുന്ന ധനസഹായവും കൊണ്ട് ഫാറൂഖ് കോളജിൽനിന്നു പ്രീഡിഗ്രിയും എൻഐടിയിൽനിന്ന് എൻജിനീയറിങ്ങും പൂർത്തിയാക്കി. 

വിദേശത്തു ജോലി കിട്ടിയെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു. മുസ്തഫയുടെ അമ്മാവന്റെ മകൻ നാസറും ആ സ്വപ്നത്തിനൊപ്പം ചേർന്നു. നാസറിനു ബെംഗളൂരുവിൽ ചെറിയൊരു പലചരക്കുകടയുണ്ടായിരുന്നു. വീട്ടിൽ അരച്ച മാവ് പ്ലാസ്റ്റിക് കവറിൽ ഒരു റബർ ബാൻഡിട്ട് കെട്ടി നാസറിന്റെ കടയിൽ ഒരാൾ വിൽക്കാൻ കൊടുക്കുമായിരുന്നു. രുചിയുണ്ടെങ്കിലും പലർക്കും വാങ്ങാനൊരു പേടി. ആര്, എപ്പോൾ, എവിടെ, എങ്ങനെ ‌ഇതുണ്ടാക്കുന്നുവെന്നാണു ചോദ്യം. 

പി.സി. മുസ്‌തഫ.
ADVERTISEMENT

ഇതു കേട്ടുമടുത്തപ്പോഴാണ് സ്വന്തമായി ഒരു ഗ്രൈൻഡർ സംഘടിപ്പിച്ച് മാവുണ്ടാക്കി നന്നായി പായ്ക്ക് ചെയ്ത് ഐഡി എന്ന പേരിട്ടു കടയിൽ വച്ചത്. വാങ്ങിയവർ പിന്നെയും വാങ്ങാൻ തുടങ്ങി. മാവ് തൊട്ടടുത്ത കടകളിൽ കൊടുത്തു. നൂറു പായ്ക്കറ്റു വരെ ദിവസം വിൽക്കുമെന്നായി. കുറച്ചു കൂടി വലിയൊരു മുറിയും നല്ല ഗ്രൈൻഡറുകളും വാങ്ങിയതോടെ ബിസിനസ് പച്ചപിടിച്ചു. ഐടി കമ്പനിയിലെ ജോലി അവസാനിപ്പിച്ച് മുസ്തഫ കൂടി എത്തി. മുസ്തഫയും കസിന്‍സായ നാസര്‍, ഷംസു, ജാഫര്‍, നൗഷാദ് എന്നിവരുടെ കൂട്ടായ പരിശ്രമവും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും കൂടിയായപ്പോൾ സ്ഥാപനത്തിന്റെ ഖ്യാതി ഉയർന്നു കോടികളിലെത്തി. 

ഒരു നഗരത്തിന് 2 കോടി ഇഡ്ഡലി

സ്ഥാപനം മുന്നോട്ടുവച്ച മാനേജ്മെന്റ് ആശയമാണു മാവു വിൽപനയെ ആഗോളപ്രശസ്തമാക്കിയത്. നാലു രൂപയ്ക്കും അഞ്ചു രൂപയ്ക്കും കിട്ടുന്ന ഇഡ്ഡലിയുടെയും ദോശയുടെയും മാവ് വിറ്റാൽ എന്തു കിട്ടുമെന്നു പലരും ചോദിച്ചു. അവരോട് മുസ്തഫ പറഞ്ഞ കണക്ക് ഇങ്ങനെ– 50 ലക്ഷം ജനസംഖ്യയുണ്ട്. ഒരാൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇഡ്ഡലിയോ ദോശയോ കഴിക്കും. ഒരാൾ 4 ഇഡ്ഡലി കഴിച്ചാൽ ആ നഗരത്തിൽ മാത്രം വേണ്ടത് 2 കോടി ഇഡ്ഡലികൾ. അങ്ങനെ എത്ര നഗരങ്ങൾ രാജ്യത്തുണ്ടാകും. ഒരു ദിവസം എത്ര ഇഡ്ഡലിയും ദോശയും ചുടുന്നുണ്ടാകും ?

ഐഡി കമ്പനി പാര്‍ട്‌ണേഴ്‌സിനൊപ്പം പി.സി. മുസ്‌തഫ.

വടയുടെ തുളയെങ്ങനെ നന്നാക്കാം?

ADVERTISEMENT

നല്ല മാവിന്റെ കൂട്ടും എണ്ണയിൽ പൊരിച്ചെടുക്കുന്നതും മാത്രമല്ല വടയുടെ വിജയം. തുളയും ഒരു പ്രധാനഘടകമാണ്. ഉഴുന്നു വട മാവ് വിപണിയിൽ ഇറക്കാൻ ആലോചിച്ചപ്പോൾ മുസ്തഫയെയും ഐഡി കമ്പനിയെയും ആശങ്കയിലാക്കിയത് തുള ആയിരുന്നു. ടൂത്ത്പേസ്റ്റിന്റെ പോലെയുള്ള പായ്ക്കറ്റിൽ മാവ് നിറച്ചാലും തുള കൃത്യമാകുന്നില്ല. മൂന്നു വർഷത്തോളമാണ് കമ്പനി ഇതേക്കുറിച്ച് മാത്രം ആലോചന നടത്തിയത്. ഒടുവിൽ ഇറക്കിയ വടമാവ് വിപണിയിൽ സൂപ്പർഹിറ്റായി. പ്രത്യേക തരം ട്യൂബിൽ നിറച്ച് തിളച്ച എണ്ണയിൽ വീഴുന്നതോടെ തന്നെ നല്ല ആകൃതിയുള്ള വടയായി മാറുന്നു. മാവിന് നല്ല കൂട്ടു കയ്യിലുണ്ടെങ്കിലും ആകൃതിക്കു കൂടി പ്രാധാന്യം നൽകി നഷ്ടമാക്കിയ മൂന്നു വർഷം കൊണ്ട് കോടികൾ നഷ്ടമായെങ്കിലും ഗുണമേന്മ മുഖ്യമെന്ന മുദ്രാവാക്യം മുറുകെപിടിക്കാനായി.

ടിഫിൻബോക്സിലെ പൊറോട്ട

പൊറോട്ട നാടുകീഴടക്കാൻ തുടങ്ങിയ സമയത്താണ് അതിലും ഒരു കൈ നോക്കാൻ തീരുമാനിച്ചത്. ആരോഗ്യപ്രദമായ ഗോതമ്പ് പൊറോട്ട വിപണിയിൽ ഇറക്കി. കുട്ടികളാണു പൊറോട്ടയുടെ ആരാധകർ. പക്ഷേ, ടിഫിൻബോക്സിൽ പൊറോട്ട ഉൾക്കൊള്ളില്ലെന്നതിനാൽ സ്കൂൾ മെനുവിൽ നിന്നു പുറത്തായി. അങ്ങനെയാണ് ഐഡി കമ്പനിയുടെ മിനി പൊറോട്ട എന്ന ആശയം വരുന്നത്. ചെറിയ പൊറോട്ട നിറച്ച ടിഫിൻബോക്സുകൾ സ്കൂൾ ബാഗുകളിൽ പതിവായി. 

പൊറോട്ടക്കള്ളൻ വീട്ടിലാണ്

ഒരു കസ്റ്റമറുടെ പരാതിയെക്കുറിച്ച് മുസ്തഫ പറഞ്ഞ ഒരു കഥയുണ്ട്. അഞ്ച് പൊറോട്ടയുടെ പായ്ക്കറ്റിൽ മൂന്ന് പൊറോട്ട മാത്രമേയുള്ളൂവെന്ന് ഒരു ദിവസം പരാതി ലഭിക്കുന്നു. കസ്റ്റമർ കെയർ ടീം ഉടൻതന്നെ പുതിയൊരു പാക്കറ്റ് എത്തിച്ചു നൽകി. പായ്ക്കറ്റിന്റെ ബാച്ച് നമ്പർ എടുത്ത് ഇതെങ്ങിനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങി. വീണ്ടും കസ്റ്റമർ വിളിച്ചത് ‘സോറി ’ പറയാനാണ്. അദ്ദേഹത്തിന്റെ ഭാര്യ നേരത്തേ തന്നെ 2 പൊറോട്ട കഴിച്ചിരുന്നത്രേ. രുചിയുള്ള ഉൽപന്നമെങ്കിൽ വീട്ടിലുള്ളവർ പൊതികാണുമ്പോൾതന്നെ എടുത്തു തിന്നും. വീട്ടിലെ ‘പൊറോട്ട മോഷണം’ വലിയ അംഗീകാരമാണ് ഉൽപന്നത്തിനും സ്ഥാപനത്തിനും. 

പി.സി. മുസ്‌തഫ.

വിശ്വാസമാണ് മുഖ്യം

ഐഡി കമ്പനിയുടെ പരസ്യങ്ങൾ ഭൂരിഭാഗവും ട്രസ്റ്റ് അഥവാ വിശ്വാസം എന്നതിൽ ഊന്നിയാണ്. ബെംഗളൂരൂ, ഹൈദരാബാദ്, ചെന്നൈ പോലെയുള്ള മഹാനഗരങ്ങളിൽ ഐഡി കമ്പനി ഓണസ്റ്റി കൗണ്ടറുകൾ (സത്യസന്ധത കൗണ്ടറുകൾ) ഏർപ്പെടുത്തിയിരുന്നു. കമ്പനിയുടെ ഉൽപന്നങ്ങൾ ഷെൽഫിൽ നിരത്തിവയ്ക്കും. എടുത്തുകൊടുക്കാനോ പണം വാങ്ങാനോ ആരും ഉണ്ടാകില്ല. ഉപഭോക്താവിന് സാധനം എടുത്ത് ആ പണം അവിടെ വയ്ക്കാം. സ്ഥാപനവും ഗുണഭോക്താവും തമ്മിലുള്ള ആഴമേറിയ വിശ്വാസ്യതയാണ് ഐഡി കമ്പനി ഇതിലൂടെ ഉയർത്തിക്കൊണ്ടുവരുന്നത്.

ഉപ്പയാണ് ഹീറോ

ലോകത്തെ പല സർവകലാശാലകളിലും കൂടിക്കാഴ്ചയ്ക്കു പോകുമ്പോൾ ആരാണ് ഹീറോ എന്ന ചോദ്യത്തിന് ഉപ്പയാണെന്നു പറയും മുസ്തഫ. തിരക്കുകൾക്കിടയിലും തനി നാട്ടുകാരനായി മുസ്തഫ വയനാട്ടിലുണ്ടാകും. രുചികരമായ ആരോഗ്യം, ആരോഗ്യപ്രദമായ രുചി എന്ന സന്ദേശമാണ് ഓരോ ഉൽപന്നങ്ങൾ അവതരിപ്പിക്കുമ്പോഴും മുന്നോട്ടുവയ്ക്കുന്നതെന്ന് മുസ്തഫ പറയുന്നു.

English Summary: Interview with PC Musthafa: The Malayali Founder of ID Fresh Food