അഹമ്മദാബാദ്∙ ഗുജറാത്തിൽ മുഖ്യമന്ത്രിയെ ഇന്നുതന്നെ തീരുമാനിക്കാനൊരുങ്ങി ബിജെപി. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇന്നു നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാൻ നിരീക്ഷകരായ പ്രഹ്ലാദ് ജോഷിയും നരേന്ദ്രസിങ് തോമറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഗുജറാത്തിൽ മുഖ്യമന്ത്രിയെ ഇന്നുതന്നെ തീരുമാനിക്കാനൊരുങ്ങി ബിജെപി. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇന്നു നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാൻ നിരീക്ഷകരായ പ്രഹ്ലാദ് ജോഷിയും നരേന്ദ്രസിങ് തോമറും അഹമ്മദാബാദിലെത്തി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗം ചൊവ്വാഴ്ച ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ എന്നിവരാണ് വിജയ് രുപാണിയുടെ പിന്‍ഗാമിയാകാന്‍ സാധ്യത പട്ടികയിലുള്ളവര്‍. പട്ടേൽ സമുദായത്തിൽനിന്നുള്ളയാളെ തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ. പാര്‍ട്ടി സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും ഗുജറാത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവും ചർച്ചകൾക്ക് മേൽനോട്ടം വഹിക്കും.

ADVERTISEMENT

ശനിയാഴ്ചയാണ് വിജയ് രുപാണി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത രാജി. സംസ്ഥാനത്തിന്റെ കൂടുതൽ വികസനത്തിനായി, പുതിയ ഊർജവും ശക്തിയും വേണ്ടതിനാൽ താൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് ഗവർണർക്ക് രാജികത്ത് നൽകിയ ശേഷം വിജയ് രൂപാണി പറഞ്ഞു.

English Summary:After Vijay Rupani Exit, 2 Union Ministers May Attend Gujarat MLAs' Meet