മൂന്നു പേർ ചേർന്നു ക്രൂരമായി പീഡിപ്പിച്ചെന്നാണു യുവതിയുടെ മൊഴി. ബീയർ കുടിപ്പിക്കുകയും ലഹരിമരുന്ന് പുരട്ടിയ സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതോടെ അർധബോധാവസ്ഥയിലായി. കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

മൂന്നു പേർ ചേർന്നു ക്രൂരമായി പീഡിപ്പിച്ചെന്നാണു യുവതിയുടെ മൊഴി. ബീയർ കുടിപ്പിക്കുകയും ലഹരിമരുന്ന് പുരട്ടിയ സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതോടെ അർധബോധാവസ്ഥയിലായി. കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു പേർ ചേർന്നു ക്രൂരമായി പീഡിപ്പിച്ചെന്നാണു യുവതിയുടെ മൊഴി. ബീയർ കുടിപ്പിക്കുകയും ലഹരിമരുന്ന് പുരട്ടിയ സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതോടെ അർധബോധാവസ്ഥയിലായി. കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കൊല്ലത്തുനിന്നു സുഹൃത്തിനെ കാണാനായി കോഴിക്കോട് നഗരത്തിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ കൂട്ടപീഡനത്തിനിരയായത് സെപ്റ്റംബർ എട്ടിനു ബുധനാഴ്ച രാത്രി. വെള്ളിയാഴ്ച അർധരാത്രിക്കു മുൻപ് കേസിലെ 4 പ്രതികളും പൊലീസിന്റെ പിടിയിലായി.

മദ്യവും ലഹരിമരുന്നും നൽകി പീഡിപ്പിച്ചതിനു ശേഷം അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ ഉപേക്ഷിച്ചു മുങ്ങിയ പ്രതികളെയാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ 48 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതികളെ പൊലീസ് പിടികൂടിയത് എങ്ങനെയാണ്? കേരളത്തിൽ ഏറെ വിവാദങ്ങൾക്കു വഴിവച്ച ആ കേസിൽ സംഭവിച്ചതെന്താണ്?

ADVERTISEMENT

കോഴിക്കോട് എത്തിച്ചത് ടിക്ടോക് സൗഹൃദം

ചെന്നൈയിൽ മസാജ് പാർലറിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ യുവതിയെ അത്തോളി സ്വദേശി കെ.എം.അജ്നാസ് (36) രണ്ടു വർഷം മുൻപ് ടിക്ക് ടോക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി സന്ദേശം അയച്ച് ഇരുവരും അടുപ്പത്തിലായി. വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി അജ്നാസ് ക്ഷണിച്ചത് അനുസരിച്ചാണ് സെപ്റ്റംബർ 8നു ബുധനാഴ്ച ട്രെയിനിൽ കോഴിക്കോട് എത്തിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ അജ്നാസും സുഹൃത്ത് എൻ.പി. ഫഹദും (36) ചേർന്നു കാറിൽ ചേവരമ്പലത്തെ ഹോട്ടലിൽ എത്തിച്ചു. അപാർട്ട്മെന്റ് മാതൃകയിൽ പണിത ഈ കെട്ടിടം ഓൺലൈൻ റൂം ബുക്കിങ് ഗ്രൂപ്പുകൾ ഏറ്റെടുത്തു ഹോട്ടലായി നടത്തുന്നതാണ്. ഇവിടെ അജ്നാസ് മുറി ബുക്ക് ചെയ്തിരുന്നു. 

യുവതിയെത്തും മുൻപ് 2 പ്രതികൾ ഹോട്ടലിൽ 

ചേവരമ്പലത്തെ ഹോട്ടലിൽ വൈകിട്ട് അജ്നാസും ഫഹദും യുവതിയുമായി എത്തുന്നതിനു മുൻപു തന്നെ അജ്നാസിന്റെ സുഹൃത്തുക്കളായ ഷുഹൈബ് (39), ലിജാസ് (34) എന്നിവർ എത്തിയിരുന്നു. അജ്നാസ് ബുക്ക് ചെയ്ത മുറിയുടെ നേരേ എതിർവശത്തുള്ള മുറിയാണ് ഇവരെടുത്തത്. വൈകിട്ട് അജ്നാസും ഫഹദും യുവതിയുമായി ഹോട്ടലിലെത്തി. അജ്നാസും യുവതിയും മുറിയിൽ പ്രവേശിപ്പിച്ചപ്പോൾ തിരിച്ചുപോവുകയാണെന്ന ഭാവത്തിൽ അവിടെ നിന്നിറങ്ങിയ ഫഹദ് അൽപസമയത്തിനു ശേഷം എതിർവശത്തുള്ള സുഹൃത്തുക്കളുടെ മുറിയിലെത്തി. രാത്രി ഒൻപതോടെ വീട്ടിൽ അത്യാവശ്യമായി പോകേണ്ട കാര്യമുണ്ടെന്നു യുവതിയോടു പറഞ്ഞു അജ്നാസ് മുറിയിൽ നിന്നിറങ്ങി. പിന്നാലെ യുവതിയുടെ മുറിയിലേക്ക് ഫഹദും ഷുഹൈബും ലിജാസും അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. 

ADVERTISEMENT

നടന്നത് ക്രൂരപീഡനം 

മൂന്നു പേർ ചേർന്നു ക്രൂരമായി പീഡിപ്പിച്ചെന്നാണു യുവതിയുടെ മൊഴി. ബീയർ കുടിപ്പിക്കുകയും ലഹരിമരുന്ന് പുരട്ടിയ സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതോടെ അർധബോധാവസ്ഥയിലായി. കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അന്നു രാത്രി ഹോട്ടലിൽ ഈ രണ്ടു മുറികളിൽ മാത്രമേ ആളുണ്ടായിരുന്നുള്ളൂവെന്നു പൊലീസ് പറയുന്നു. സമീപത്തെ വീട്ടിൽ താമസിക്കുന്ന കെയർടേക്കർ രാത്രിയായപ്പോൾ വീട്ടിലേക്കു പോയി.

പ്രതികളായ ഷുഹൈബിനെയും ലിജാസിനെയും തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ. ചിത്രം: മനോരമ

സാധാരണ രാത്രികളിൽ ഇവിടെ മുറികളിൽ ആളുണ്ടാവാറില്ലെന്നും പൊലീസ് പറയുന്നു. രാവിലെ മുറികൾ എടുക്കുന്നവർ വൈകിട്ടോടെ മുറി ഒഴിയുന്നതാണ് പതിവ്. ഹോട്ടൽ കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി നാട്ടുകാർക്കും പരാതിയുണ്ട്. രാത്രിയിൽ ഹോട്ടലിൽനിന്നു യുവതിയുടെ കരച്ചിൽ കേട്ടിരുന്നുവെന്നും എന്നാൽ അത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുള്ളതിനാലാണ് ഗൗനിക്കാത്തത് എന്നുമാണു സമീപത്തെ താമസക്കാരൻ പൊലീസിനു നൽകിയ മൊഴി. 

ആശുപത്രിയിലെത്തിച്ചു പ്രതികൾ മുങ്ങി 

ADVERTISEMENT

ക്രൂരമായ പീഡനത്തിനിടെ യുവതിക്കു പല തവണ ശ്വാസതടസ്സമുണ്ടായി. ബീയറും ലഹരിമരുന്നും ഉള്ളിലെത്തിയതോടെ അർധബോധാവസ്ഥയിലായിരുന്നു യുവതി. ഇതിനൊപ്പം ശ്വാസതടസ്സം കൂടിയായതോടെ  നില ഗുരുതരമായി. പരിഭ്രാന്തരായ പ്രതികൾ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം രക്ഷപ്പെട്ടു. പരിശോധിക്കാനെത്തിയ ഡോക്ടറോടാണ് യുവതി ക്രൂരമായ പീഡനത്തിന്റെ വിവരം പങ്കുവച്ചത്. ആശുപത്രി അധികൃതർ വ്യാഴാഴ്ച രാവിലെ വിവരം പൊലീസിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ചേവായൂർ പൊലീസ് ആശുപത്രിയിലെത്തി യുവതിയോടു വിവരങ്ങൾ തിരക്കി. ക്രൂരമായ പീഡനത്തിന്റെ ആഘാതത്തിൽനിന്നു മോചിതയാകാത്ത യുവതി ആദ്യഘട്ടത്തിൽ  പരാതി നൽകാൻ തയാറായില്ല. പിന്നീട് വനിതാ ഉദ്യോഗസ്ഥരെത്തി ധൈര്യം പകർന്നതോടെ യുവതി വിശദമായ മൊഴി നൽകി. 

പൊലീസ് വിരിച്ച വലയിൽ കുടുങ്ങിയത് 2 പേർ 

യുവതിയുടെ ഫോണിൽനിന്നു അജ്നാസിന്റെ നമ്പർ ലഭിച്ച പൊലീസ് അജ്നാസിനെ വിളിച്ചു. യുവതിക്കു പരാതിയില്ലെന്നും എന്നാൽ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് സാന്നിധ്യത്തിൽ നശിപ്പിച്ചാൽ കേസില്ലാതെ പ്രശ്നം പരിഹരിക്കാമെന്നുമാണ് യുവതിയുടെ നിലപാട് എന്നുമായിരുന്നു പൊലീസ് അജ്നാസിനോട് പറഞ്ഞത്. ഇതു വിശ്വാസിച്ചാണ് അജ്നാസും ഫഹദും വ്യാഴാഴ്ച രാത്രിയോടെ ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ വച്ചുതന്നെ പൊലീസ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പിറ്റേദിവസം രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. 

അജ്നാസ്, ഫഹദ്.

സുഹൃത്തുക്കൾ അറസ്റ്റിലായ വിവരമറിഞ്ഞതോടെ കൂട്ടുപ്രതികളായ ഷുഹൈബും ലിജാസും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. ഇവരെ അന്വേഷിച്ച് നാട്ടിലെത്തിയ പൊലീസിന് പക്ഷേ ചെറിയൊരു തുമ്പ് കിട്ടി; ഒളിവിൽ പോകും മുൻപ് പണം ആവശ്യപ്പെട്ട് ഇവർ ഒരു സുഹൃത്തിനെ സമീപിച്ചിരുന്നു. പൊലീസ് ആ സുഹൃത്തിനെ കണ്ടെത്തി. ഒരു പ്രശ്നമുണ്ടെന്നും തൽക്കാലം നാട്ടിൽനിന്നു മാറി നിൽക്കാനായി കുറച്ച് പണം വേണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടത്. എന്നാൽ അപ്പോൾ പണം നൽകാനായില്ലെന്നും എവിടെനിന്നെങ്കിലും സംഘടിപ്പിച്ചു നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും സുഹൃത്ത് പൊലീസിനോടു പറഞ്ഞു. ഇതിനായി ഇവർ വീണ്ടും വിളിച്ചിരുന്നെങ്കിലും അത് മറ്റൊരു നമ്പറിൽനിന്നായിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചായി പിന്നീട് പൊലീസിന്റെ അന്വേഷണം. 

വല പൊട്ടിച്ചെത്തിയത് കാടിനുള്ളിൽ 

പ്രതികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ കക്കയം വനമേഖലയിൽ ഉള്ളതായി സൈബർ സെൽ വിവരം കൈമാറി. അസി.കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം കക്കയം വനമേഖലയിലേക്ക് തിരിച്ചു. തലയാട് ഭാഗത്തു നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാർക്ക് പരിചയമില്ലാത്ത രണ്ടു പേർ ബൈക്കിൽ രാത്രി സമയം വനാതിർത്തിയിലേക്കു പോയതായി വിവരം ലഭിച്ചത്. വന്യമൃഗശല്യം കാരണം ഉടമസ്ഥർ ഉപേക്ഷിച്ചുപോയ ഒരു വീട് വനാതിർത്തിയിൽ ഉണ്ടെന്നും നാട്ടുകാരിൽനിന്നു പൊലീസ് മനസ്സിലാക്കി. 

പ്രതീകാത്മക ചിത്രം.

വാഹനം പോകാത്ത വഴി. അർധരാത്രി മൊബൈൽ ഫോൺ െവളിച്ചത്തിൽ കുന്നും മലയും കയറി പൊലീസ് സംഘം ആ വീടു കണ്ടുപിടിച്ചു. അകത്ത് മൊബൈൽ ടോർച്ചിന്റെ നേരിയ വെളിച്ചം. അതോടെ അകത്ത് ആളുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. വാതിലിൽ മുട്ടിയെങ്കിലും അകത്തുനിന്നു പ്രതികരണമുണ്ടായില്ല. വീടു വളഞ്ഞ ശേഷം പിൻവാതിൽ ചവിട്ടിത്തുറന്ന് പൊലീസ് അകത്തു പ്രവേശിച്ചെങ്കിലും പൊലീസിനെ ആക്രമിച്ച പ്രതികൾ പുറത്തേക്കോടി. കാട്ടിനുള്ളിലെ ഓട്ടമത്സരത്തിനൊടുവിലാണ് പൊലീസ് രണ്ടു പ്രതികളെയും പിടികൂടിയത്. 

ബുധനാഴ്ച രാത്രി നടന്ന കൂട്ടപീഡനത്തിലെ മുഴുവൻ പ്രതികളും അങ്ങനെ വെള്ളിയാഴ്ച അർധരാത്രിയോടെ പൊലീസിന്റെ പിടിയിലായി. അസി.കമ്മിഷർ കെ.സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ചേവായൂർ ഇൻസ്‌പെക്ടർ പി. ചന്ദ്രമോഹൻ, എസ്ഐമാരായ ഷാൻ,അഭിജിത്ത്, ഡൻസാഫ് അംഗങ്ങളായ കെ.എ. ജോമോൻ, എം. സജി,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാഫി പറമ്പത്ത്, എ. പ്രശാന്ത്കുമാർ, സുമേഷ് ആറോളി എന്നിവരും ഉണ്ടായിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം യുവതി ശനിയാഴ്ച ആശുപത്രി വിട്ടു 

English Summary: How Police Trapped 4 Culprits of Kozhikode Gang-rape Case within 48 Hours?