ഒരു സ്വകാര്യ ബാങ്കിൽ ലോൺ റിക്കവറി ഓഫിസറായാണ് ആശിഷ് ജോലി ചെയ്തിരുന്നത്. തിരക്ക് അധികരിച്ചതോടെ കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചു. കൂടുതൽ സമയം മോക്ഷയ്ക്കു വേണ്ടിയുള്ള പ്രവർത്തനത്തിൽ സജീവമാണ് അദ്ദേഹം. മൃതദേഹം സംസ്കരിക്കുക മാത്രമല്ല, സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മോക്ഷ ഏറ്റെടുക്കും. കരയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യും.

ഒരു സ്വകാര്യ ബാങ്കിൽ ലോൺ റിക്കവറി ഓഫിസറായാണ് ആശിഷ് ജോലി ചെയ്തിരുന്നത്. തിരക്ക് അധികരിച്ചതോടെ കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചു. കൂടുതൽ സമയം മോക്ഷയ്ക്കു വേണ്ടിയുള്ള പ്രവർത്തനത്തിൽ സജീവമാണ് അദ്ദേഹം. മൃതദേഹം സംസ്കരിക്കുക മാത്രമല്ല, സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മോക്ഷ ഏറ്റെടുക്കും. കരയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സ്വകാര്യ ബാങ്കിൽ ലോൺ റിക്കവറി ഓഫിസറായാണ് ആശിഷ് ജോലി ചെയ്തിരുന്നത്. തിരക്ക് അധികരിച്ചതോടെ കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചു. കൂടുതൽ സമയം മോക്ഷയ്ക്കു വേണ്ടിയുള്ള പ്രവർത്തനത്തിൽ സജീവമാണ് അദ്ദേഹം. മൃതദേഹം സംസ്കരിക്കുക മാത്രമല്ല, സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മോക്ഷ ഏറ്റെടുക്കും. കരയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മേം റോജ് ജീത്താ ഹൂം, ഔർ റോജ് മർത്താ ഹൂം.. മുഛെ ലൈഫ് സേ കോയി എക്സ്പെക്റ്റേഷൻ നഹി ഹേ...’ ആശിഷ് പറഞ്ഞ ഈ ഹിന്ദി വാചകത്തിന്റെ അർഥമിതാണ് – ‘ഞാൻ ഓരോ ദിവസവും ജീവിക്കുകയും ഓരോ ദിവസവും മരിക്കുകയും ചെയ്യുന്നു. ആ ജീവിതത്തിൽ പ്രതീക്ഷകളൊന്നുമില്ല’. 

എന്നാൽ ഇങ്ങനെ ഒരു പ്രതീക്ഷയുമില്ലാതെ ജീവിക്കുന്ന ആശിഷ് ഇന്ന് അനേകരുടെ പ്രതീക്ഷയാണ്. ആ പ്രതീക്ഷയാണ് ‘മോക്ഷ’ എന്ന സന്നദ്ധ സംഘടന. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയാണ് ആശിഷ് ഠാക്കുർ, 42 വയസ്സു പ്രായം. മൃതദേഹങ്ങളെ എല്ലാവിധ മാന്യതയും ആചാരങ്ങളും പാലിച്ച് സംസ്കരിക്കുന്ന പ്രവർത്തനങ്ങളിൽ സജീവം. താൻ രൂപം കൊടുത്ത മോക്ഷ എന്ന സംഘടനയിൽ കൂടുതൽ‌ സജീവമാകാൻ, ഉണ്ടായിരുന്ന ജോലിതന്നെ അടുത്തിടെ ഉപേക്ഷിച്ചു. 

ADVERTISEMENT

നായകൾ‌ കടിച്ചു വലിച്ച മൃതദേഹം

കോളജ്‌കാലത്തെ ഒരു സംഭവമാണ് ആശിഷിനെ ആകെ മാറ്റിമറിച്ചത്. പിതാവിന്റെ വരുമാനംകൊണ്ടു മാത്രം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിലാണ് ആശിഷ് ജനിച്ചത്. അവിടെ ബിരുദ പഠനം എന്നതുതന്നെ ഒരു ആഡംബരവും. പിതാവിനു പൊലീസിലുണ്ടായിരുന്ന ചെറിയ ജോലിയാണ് ആ കുടുംബത്തിലെ വരുമാന മാർഗം. നന്നായി പഠിച്ചിരുന്ന ആശിഷിനെ അദ്ദേഹം ബിരുദ പഠനത്തിനായി നിർബന്ധിച്ചു. അങ്ങനെയാണ് കോളജിൽ എത്തിയത്. പക്ഷേ, വരുമാനം കണ്ടെത്തുക വലിയ പ്രയാസമായിരുന്നു. അങ്ങനെ ഒരു സർക്കാർ ആശുപത്രിയിൽ സുരക്ഷാ വിഭാഗം ജീവനക്കാരനായി ജോലി ചേർന്നു, അതും പാർട്ട് ടൈം. അവിടെനിന്ന് ലഭിച്ചിരുന്ന ആയിരം രൂപ അന്നത്തെ കാലത്ത് വലിയൊരു അനുഗ്രഹമായിരുന്നു. 

‘അവിടെ പകൽ ഡ്യൂട്ടി ചെയ്തിരുന്ന ഒരു ദിവസം ആശുപത്രിക്ക് എതിർവശത്ത്, ഒരു കൂട്ടം നായ്ക്കൾ പല്ലുകൊണ്ട് എന്തോ വലിക്കുന്നതും കടിച്ചു പറിക്കുന്നതും ഞാൻ കണ്ടു. അവിടെയും കുറച്ച് ആളുകൾ ഉണ്ടായിരുന്നു. ഞാൻ പതിവുപോലെ എന്റെ ഷിഫ്റ്റിനായി അകത്തേക്ക് പോയി, പക്ഷേ ഉച്ചതിരിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, അതേ പ്രദേശത്ത് അപ്പോഴും കുറച്ച് നായ്ക്കൾ ചുറ്റിക്കറങ്ങുന്നത് കണ്ടു. കൂടുതൽ പരിശോധനയ്ക്കായി സംഭവ സ്ഥലത്തേക്കു ചെന്നു. അഴുകിയ ഒരു മൃതശരീരമായിരുന്നു അന്നേരമത്രയും നായ്ക്കൾ കടിച്ചു വലിച്ചിരുന്നത്. കുറച്ച് അസ്ഥിയും അൽപം മാംസവും മാത്രം അവറ്റകൾ ബാക്കി വച്ചിരുന്നു...’ 

കോവിഡ് ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്ന ആഷിഷ് ഠാക്കുർ.

ഈ മൃതദേഹം സംസ്കരിക്കാൻ സഹായം തേടി ആശിഷ് ആശുപത്രിയിലെ മറ്റ് ജീവനക്കാരെ സമീപിച്ചു. ഉച്ചഭക്ഷണ സമയത്തെ ഇടവേളയിൽ മാത്രമേ അവർ പുറത്തിറങ്ങൂവെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു. ഉച്ചയോടെ അവർ പുറത്തിറങ്ങി. വിവരം പൊലീസിൽ അറിയിച്ചു. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ ഒരു യാചകന്റെ മൃതദേഹമാണെന്നും മോർച്ചറിയിൽ സ്ഥലമില്ലാത്തതിനാൽ പുറത്തു സൂക്ഷിച്ചതാണെന്നും കണ്ടെത്തി. മനുഷ്യ ശരീരമാണ് നായ്കൾ ഭക്ഷണമാക്കിയത്! പൊലീസിന്റെ അനുമതിയോടെ ആ മൃതദേഹത്തിന്റെ അവശേഷിച്ച ഭാഗം ഒരു തുണിയിൽക്കെട്ടി ശ്മശാനത്തിൽ എത്തിച്ചു. ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു. 

ADVERTISEMENT

ആ സംഭവം ആശിഷിന്റെ ജീവിതത്തിൽ പുതിയ തിരിച്ചറിവായി. അവിടെനിന്നാണ് ഒരു മൃതദേഹം പോലും അജ്ഞാത ജഡമായി സംസ്കരിക്കരുതെന്ന തീരുമാനത്തിലേക്ക് എത്തിയത്. മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ വരുന്ന ഘട്ടത്തിൽ പൊലീസ് ആശിഷിനെ അറിയിക്കും. ആശിഷും സുഹൃത്തുക്കളും ചേർന്നുള്ള സംഘം ആ മൃതദേഹങ്ങൾ സംസ്കരിക്കും. 

നിരാലംബർക്ക് ആശ്രയം

ഇതിനിടെ ആശിഷ് ബിരുദം പാസായി, ബാങ്കിൽ ഒരു ജോലിയും ലഭിച്ചു. മനസ്സിനെ മഥിച്ചിരുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കു പക്ഷേ അപ്പോഴും ശമനമുണ്ടായില്ല. അങ്ങനെയാണ് മോക്ഷ എന്ന സന്നദ്ധ സംഘടനയ്ക്ക് 1999ൽ തുടക്കമാവുന്നത്. തെരുവിൽ അന്തിയുറങ്ങുന്നവരെ സഹായിക്കാനും മോക്ഷ മുന്നിലുണ്ട്. തെരുവിൽ ഉപേക്ഷിക്കപ്പെട്ട് മരിച്ചവരെ സംസ്കരിക്കുവാനും മോക്ഷ ശ്രമിക്കുന്നു. നിരാലംബർക്ക് മരുന്നും മറ്റ് ചികിത്സാ മാർഗങ്ങളും ലഭ്യമാക്കാനും സംഘടന മുൻനിരയിലുണ്ട്. അങ്ങനെ പ്രതീക്ഷയില്ലാതെ ജീവിക്കുന്ന ആശിഷ് അനേകർക്കു പ്രതീക്ഷയായി. 

ഒഴുകിയെത്തിയ പെൺകുഞ്ഞ്

ADVERTISEMENT

ഓരോ യാത്രയിലും അജ്ഞാതമായി കിടക്കുന്ന മൃതദേഹം ഉണ്ടോയെന്ന് പരതും. അങ്ങനെയൊരു യാത്രയ്ക്കിടയിലാണ് മൃതദേഹം ഓടയിലൂടെ ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചത്. അവിടെ എത്തിയപ്പോഴാണ്, ഒരു പെൺകുഞ്ഞിന്റെ മൃതദേഹം; ഒന്നോരണ്ടോ ദിവസം മാത്രം പ്രായം. പെൺകുഞ്ഞ് ബാധ്യതയെന്ന് കണ്ടെത്തി ഉപേക്ഷിച്ചതാണ് ആ ശരീരം. കുറച്ചു ഭാഗം നായ്ക്കൾ കടിച്ചുവലിച്ചു തിന്നു. അവശേഷിച്ച ഭാഗമാണ് അഴുക്കുചാലിലൂടെ ഒഴുകിയെത്തിയത്. പൊലീസിന്റെയും അധികൃതരുടെയും കാലുപിടിച്ച് ആ കുരുന്നിന്റെ മൃതദേഹം അടക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞു. ഝാൻസി റാണി ജനിച്ച രാജ്യത്തെ പെൺ‌കുഞ്ഞുങ്ങളുടെ ദുർഗതിയോർത്ത്. 

കോവിഡ് ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്ന ആഷിഷ് ഠാക്കുർ.

തടസ്സം നിൽക്കും പൊലീസ്

മോക്ഷയുടെ പ്രവർത്തനങ്ങൾക്കു പ്രധാനമായും തടസ്സമായി നിന്നത് പൊലീസും മറ്റ് അധികൃതരുമായിരുന്നു. അങ്ങനെയാണ് മോക്ഷ സൊസൈറ്റി ആക്ടിനു കീഴിൽ റജിസ്റ്റർ ചെയ്തത്. ഒരു അജ്ഞാത ജഡം കണ്ടെത്തിയാൽ ഇരുചെവിയറിയാതെ നഗരത്തെ ചുറ്റിയൊഴുകുന്ന നർമദാ നദിയിൽ തള്ളുകയായിരുന്നു അധികൃതരുടെ പതിവ്. ഇത്തരം അജ്ഞാത മൃതദേഹങ്ങളുമായി ബന്ധപ്പെട്ട കേസും മറ്റ് നൂലാമാലകളും ഉള്ളതിനാൽ പൊലീസും മൃതദേഹങ്ങൾ മാറ്റാൻ പരമാവധി ശ്രമിക്കും. അത്തരത്തിലുള്ള ജഡങ്ങൾ ഏറ്റെടുക്കാൻ പൊലീസിനു ധൈര്യം നൽകിത് ആശിഷും അദ്ദേഹത്തിന്റെ മോക്ഷയുമാണ്. 

ഫുൾ ടൈം ‘മോക്ഷ’

ഒരു സ്വകാര്യ ബാങ്കിൽ ലോൺ റിക്കവറി ഓഫിസറായാണ് ആശിഷ് ജോലി ചെയ്തിരുന്നത്. തിരക്ക് അധികരിച്ചതോടെ കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചു. കൂടുതൽ സമയം മോക്ഷയ്ക്കു വേണ്ടിയുള്ള പ്രവർത്തനത്തിൽ സജീവമാണ് അദ്ദേഹം. മൃതദേഹം സംസ്കരിക്കുക മാത്രമല്ല, സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മോക്ഷ ഏറ്റെടുക്കും. കരയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് ജബൽപുർ നഗരത്തിൽ മോക്ഷയുടെ പ്രവർത്തനം സജീവമായത്. 

ജബൽപൂരിൽ 'മോക്ഷ' നടത്തിയ വാക്‌സിനേഷൻ ക്യാമ്പ്. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്.

കോവിഡ‍് രണ്ടാം തരംഗ കാലത്ത് രണ്ടായിരത്തിലധികം മൃതദേഹങ്ങൾ സംസ്കരിച്ചെന്ന് ആശിഷ്. അതിൽ എല്ലാ മത വിഭാഗക്കാരും ഉണ്ടായിരുന്നു. ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ശേഷക്രിയകൾ ചെയ്യും. ചില ദിവസങ്ങളിൽ മൃതദേഹങ്ങളുടെ കൂമ്പാരങ്ങളാകും ലഭിക്കുന്നത്. മോക്ഷയുടെ ടീം എല്ലാം പൂർണമായും സംസ്കരിച്ചു. ജോലി ഉപേക്ഷിച്ചപ്പോൾ ലഭിച്ച പൈസയും മോക്ഷയുടെ പ്രവർത്തനങ്ങൾക്കു നൽകി. ‘വെറുംകയ്യായി ഞാൻ വന്നു, വെറുംകയ്യോടെയാകും തിരികെ പോകുന്നതും. ആർക്കെങ്കിലും ഉപകരിക്കുമ്പോൾ മാത്രമാണ് പണത്തിനു വിലയുണ്ടാവുക’ – ധനസമ്പാദനത്തെ കുറിച്ചുള്ള ആശിഷിന്റെ കാഴ്ചപ്പാടാണിത്. 

നമുക്ക് ഒരു ജീവിതമല്ലേയുള്ളൂ, അത് നന്നായി ജീവിക്കുക. ആ ജിവിതത്തിനു ദിശാബോധം നൽകേണ്ടത് അവരവർ തന്നെയാണ്. നിങ്ങൾ ഹിന്ദുവോ മുസ്‌ലിമോ സിഖോ ക്രൈസ്തവനോ ആകാം. പക്ഷേ, മരിച്ചാലോ, ജീവനറ്റൊരു മൃതദേഹം മാത്രമാകും. അതോർക്കുക – ചെറിയ ജീവിതത്തെ കുറിച്ചുള്ള ആശിഷിന്റെ വലിയ കാഴ്ചപ്പാട്.

English Summary: Ashish Thakur from Jabalpur has Dedicated His Life for Burying and Cremating the Abandoned Dead