പരാതിക്കു പിന്നാലെ ഡൽഹി പൊലീസ് സംഘം തിഹാർ ജയിലിലെ സുകാഷിന്റെ മുറി പരിശോധിച്ചപ്പോഴാണു 2 മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. അസി. ജയിൽ സൂപ്രണ്ട് ധരം സിങ് മീണ, ഡപ്യൂട്ടി സൂപ്രണ്ട് സുഭാഷ് ബത്ര എന്നിവരും പിടിയിലായി. ഫോൺ സ്പൂഫ് ചെയ്താണു സുകാഷ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ കുടുക്കിയതെന്നാണു വിവരം. തട്ടിപ്പു നടത്താൻ സുകാഷ് ജയിലിൽ ഉപയോഗിച്ച ആപ്പിൾ ഐഫോൺ 12 പ്രോയുടെ വിവരങ്ങൾ.. Manorama News

പരാതിക്കു പിന്നാലെ ഡൽഹി പൊലീസ് സംഘം തിഹാർ ജയിലിലെ സുകാഷിന്റെ മുറി പരിശോധിച്ചപ്പോഴാണു 2 മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. അസി. ജയിൽ സൂപ്രണ്ട് ധരം സിങ് മീണ, ഡപ്യൂട്ടി സൂപ്രണ്ട് സുഭാഷ് ബത്ര എന്നിവരും പിടിയിലായി. ഫോൺ സ്പൂഫ് ചെയ്താണു സുകാഷ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ കുടുക്കിയതെന്നാണു വിവരം. തട്ടിപ്പു നടത്താൻ സുകാഷ് ജയിലിൽ ഉപയോഗിച്ച ആപ്പിൾ ഐഫോൺ 12 പ്രോയുടെ വിവരങ്ങൾ.. Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാതിക്കു പിന്നാലെ ഡൽഹി പൊലീസ് സംഘം തിഹാർ ജയിലിലെ സുകാഷിന്റെ മുറി പരിശോധിച്ചപ്പോഴാണു 2 മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. അസി. ജയിൽ സൂപ്രണ്ട് ധരം സിങ് മീണ, ഡപ്യൂട്ടി സൂപ്രണ്ട് സുഭാഷ് ബത്ര എന്നിവരും പിടിയിലായി. ഫോൺ സ്പൂഫ് ചെയ്താണു സുകാഷ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ കുടുക്കിയതെന്നാണു വിവരം. തട്ടിപ്പു നടത്താൻ സുകാഷ് ജയിലിൽ ഉപയോഗിച്ച ആപ്പിൾ ഐഫോൺ 12 പ്രോയുടെ വിവരങ്ങൾ.. Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തട്ടിപ്പുകാരൻ സുകാഷ് ചന്ദ്രശേഖറിന്റെ മുറിയിൽനിന്ന് പൊലീസ് കണ്ടെത്തിയത് ആപ്പിൾ 12 പ്രോ ഉൾപ്പെടെയുള്ള രണ്ട് ഹൈഎൻഡ് ഫോണുകളാണ്. എന്നാൽ സുകാഷിന്റെ വീട്ടിലെ മുറിയിൽനിന്നായിരുന്നില്ല ആ പിടിച്ചെടുക്കൽ. മറിച്ച്, അതീവ സുരക്ഷ ഒരുക്കി, കൊടുംകുറ്റവാളികളെ ഉൾപ്പെടെ പാർപ്പിച്ചിരിക്കുന്ന ഡൽഹി രോഹിണിയിലെ ജയിൽമുറിയിൽ നിന്നായിരുന്നു ഫോണുകൾ കണ്ടെത്തിയത്. ഫോൺ നമ്പരിൽ കടന്നുകയറാൻ ഇതിലുപയോഗിച്ചിരുന്ന പെയ്ഡ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതു ചെന്നൈയിലെ ഇടനിലക്കാരൻ. ഫോൺ ജയിലിൽ കൈമാറിയത് 2 ഉദ്യോഗസ്ഥർ!

ജയിലിൽ കഴിയവേ 200 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സുകാഷ് ചന്ദ്രശേഖർ ഡൽഹി പൊലീസിനെ മാത്രമല്ല ആഭ്യന്തര വകുപ്പിനെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ്. ഒരു പ്രതി ജയിലിൽ കഴിയവേ നടത്തിയ ഏറ്റവും വലിയ തട്ടിപ്പാണ് സുകാഷിന്റേതെന്നു പൊലീസ് വെളിപ്പെടുത്തുമ്പോൾ അവർക്കുള്ളത് ആശങ്കയാണ്. കൂടുതൽ കേസുകൾ പുറത്തെത്തിയാൽ പ്രശ്നം സങ്കീർണമാകുമെന്നു തീർച്ച. തിഹാർ ഉൾപ്പെടെ ഡൽഹിയിലെ ജയിലുകൾക്കെതിരെയുള്ള ആരോപണങ്ങൾക്കെല്ലാം മൂർച്ചയേറുകയും ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജയിൽ ഉദ്യോഗസ്ഥരാണ് ഇതിനോടകം അറസ്റ്റിലായത്. 23 പേരെ സ്ഥലം മാറ്റി. ജയിലിൽ എത്രയും വേഗം 4ജി ജാമറുകൾ സ്ഥാപിക്കാൻ അധികൃതർ നടപടിയാരംഭിച്ചു. എന്നാൽ സുകാഷിന്റെ തട്ടിപ്പിനെക്കുറിച്ച് കൃത്യമായ വിവരം കണ്ടെത്താൻ ഇപ്പോഴും അധികൃതർക്കു സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. 

ADVERTISEMENT

രണ്ടു പരാതികൾ; നഷ്ടപ്പെട്ടത് 200 കോടിയിലേറെ

സുകാഷ് തന്റെ കയ്യിൽനിന്ന് 200 കോടി രൂപ തട്ടിച്ചെന്നു കാണിച്ച് ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിലാണ്, ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗം സുകാഷിനെയും ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്യുന്നത്. ശിവിന്ദറിന്റെ സഹോദരൻ മൽവീന്ദറിന്റെ ഭാര്യ ജാപ്ന സിങ്ങും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ മുതൽ നടന്ന ഇടപാടും തട്ടിപ്പുമാണ് ഓഗസ്റ്റിൽ പുറത്തുവന്നത്. 

പ്രതീകാത്മക ചിത്രം.

2020 ജൂൺ 15നാണു നിയമ സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയയാളുടെ ഫോൺ സന്ദേശം തനിക്കു  ലഭിച്ചതെന്നു അതിഥി സിങ് തന്റെ പരാതിയിൽ പറയുന്നു. ‘ഒരു ലാൻഡ് നമ്പരിൽ നിന്നാണ് (011–233***)  ലോ സെക്രട്ടറി എന്നു പരിചയപ്പെടുത്തിയയാൾ വിളിച്ചത്. ഇയാൾ വീണ്ടും വിളിച്ചപ്പോൾ ട്രൂ കോളർ ആപ്ലിക്കേഷൻ വഴി നമ്പർ പരിശോധിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് എന്നാണ് അതിൽ കാണിച്ചത്. പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെടുകയും പാർട്ടി ഫണ്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു’

‘ബാലിക്ക് സഹായം നൽകാനുള്ള പദ്ധതികൾക്കു ഫണ്ട് ഉപയോഗിക്കുമെന്നായിരുന്നു വെളിപ്പെടുത്തൽ. തുടർന്നു മറ്റൊരാളുടെ ഫോൺ നമ്പറും നൽകി. ഇയാളും സഹായം വാഗ്ദാനം ചെയ്യുകയും പല കോർപറേറ്റുകളും തങ്ങളുടെ സംരക്ഷണത്തിലാണെന്ന് അറിയിക്കുകയും ചെയ്തു’ –അതിഥി സിങ് പരാതിയിൽ പറയുന്നു. മൽവിന്ദറിന്റെ ഭാര്യ ജപ്ന സിങ് 3.5 കോടി രൂപയാണു ജുലൈ 28, 29, 30, ഓഗസ്റ്റ് 6 തീയതികളിലായി ഇവർക്കു കൈമാറിയത്. ഹോങ്കോങ്ങിലെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതിന്റെ രേഖകൾ പൊലീസിനു സമർപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

ഓഗസ്റ്റ് 7നാണ് അതിഥി സിങ് ഡൽഹി പൊലീസിൽ ആദ്യം പരാതി നൽകിയത്. റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡ് (ആർഎഫ്എൽ) പ്രമോട്ടർമാരായിരിക്കെ സ്ഥാപനത്തിൽനിന്നു വായ്പയെടുത്ത് അവരുടെ മറ്റു കമ്പനികളിൽ നിക്ഷേപിച്ച് കമ്പനിക്കു 2,397 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റ വിഭാഗം (ഇഒഡബ്ല്യു) 2019ലാണ് മൽവിന്ദറിനെയും ശിവിന്ദറിനെയും അറസ്റ്റ് ചെയ്യുന്നത്. 

ആ ഫോൺ എങ്ങനെ?

പരാതിക്കു പിന്നാലെ ഡൽഹി പൊലീസ് സംഘം തിഹാർ ജയിലിലെ സുകാഷിന്റെ മുറി പരിശോധിച്ചപ്പോഴാണു 2 മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. ഓഗസ്റ്റ് 7, 8 തീയതികളിലായി സുകാഷിന്റെ കൂട്ടാളികളായ പ്രദീപ് രാംധാനി, ദീപക് രുക്മിണി എന്നിവരെ അറസ്റ്റ് ചെയ്തു. അസി. ജയിൽ സൂപ്രണ്ട് ധരം സിങ് മീണ, ഡപ്യൂട്ടി സൂപ്രണ്ട് സുഭാഷ് ബത്ര എന്നിവരും പിടിയിലായി. ഫോൺ സ്പൂഫ് ചെയ്താണു സുകാഷ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ കുടുക്കിയതെന്നാണു വിവരം. 

ജാക്വലിൻ ഫെർണാണ്ടസ്. ചിത്രം: Sujit Jaiswal / AFP

തട്ടിപ്പു നടത്താൻ സുകാഷ് ചന്ദ്രശേഖർ ജയിലിൽ ഉപയോഗിച്ച ആപ്പിൾ ഐഫോൺ 12 പ്രോയുടെ വിവരങ്ങൾ കണ്ടെത്താൻ  സിംഗപ്പൂരിലെ കമ്പനിയെ സമീപിച്ചിരിക്കുകയാണു ഡൽഹി പൊലീസ്. ഗുജറാത്ത് ഗാന്ധിനഗറിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്കു (എഫ്എസ്എൽ) കൈമാറിയ ഈ ഫോൺ വഴി മൂന്ന് ബോളിവുഡ് നടിമാരെ ഉൾപ്പെടെ ബന്ധപ്പെട്ടിരുന്നു. രാജ്യാന്തര സിംകാർഡാണ് ഫോണിൽ ഉപയോഗിച്ചിരുന്നത്. ഫോണിലെ ആപ്പിൾ ഐ ക്ലൗഡ് വിവരങ്ങളും മറ്റും അറിയില്ലെന്നാണു സുകാഷ് നൽകിയിരിക്കുന്ന മൊഴി. പണം ഉപയോഗിച്ച് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ വഴിയായിരുന്നു സുകാഷ് തന്റെ സംഘാംഗങ്ങളെ ബന്ധപ്പെടുകയും ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നതെന്നാണു പൊലീസ് വിശദീകരണം. 

ADVERTISEMENT

സുകാഷ് എന്ന സാമ്പത്തിക തട്ടിപ്പുകാരൻ

ബെംഗളുരു സ്വദേശിയായ ബാലാജി എന്ന സുകാഷ് 17–ാം വയസ്സിലാണ് സാമ്പത്തിക തട്ടിപ്പിലേക്കു ചുവടുവച്ചത്. ഇപ്പോൾ വയസ്സ് 31, ഇതിനിടെ ഇരുപതോളം തട്ടിപ്പു കേസുകൾ. നൂറിലേറെപ്പേരെ തട്ടിച്ച് കോടിക്കണക്കിനു രൂപ സ്വന്തമാക്കി. ഇപ്പോൾ ജയിലിൽ കഴിയുമ്പോൾ ഇതുവരെ നടത്തിയ തട്ടിപ്പുകളെ വെല്ലുന്ന ഇടപാട്. ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതങ്ങളിൽ പിടിപാടുണ്ടെന്ന തരത്തിലുള്ള ജീവിതശൈലിയും കൊണ്ടാണ് എല്ലാവരുടെയും വിശ്വാസമാർജിക്കുന്നതും കെണിയൊരുക്കുന്നതും. രാഷ്ട്രീയക്കാരും വൻകിട വ്യവസായികളുമെല്ലാം സുകാഷിന്റെ ഇരയായി. ഇതിൽ കേരളത്തിൽനിന്നുള്ളവർ ഉൾപ്പെടെയുണ്ട്. 

ബെംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരിൽ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യ കേസ്. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയിൽനിന്ന് 19 കോടിയുടെ വായ്പത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിങ്ങനെ പല കേസുകൾ. 2013ലാണു ലീനയും സുകാഷും ആദ്യം അറസ്റ്റിലാകുന്നത്. അന്ന് ഇവരിൽനിന്ന് 9 ആഡംബര കാറുകളും തോക്കുകളുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങിയ ഇവർ തട്ടിപ്പു തുടർന്നു. 

ലീന മരിയ പോൾ.

ഇതിനിടെയാണ്, അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം നിലനിർത്താൻ ശശികലയെയും സംഘത്തെയും സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് അവരിൽനിന്ന് 50 കോടി രൂപ തട്ടിയത്. തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുക്കാനായി പണം സമാഹരിച്ചെന്ന ഈ കേസിൽ 2017 ഏപ്രിലിൽ അറസ്റ്റിലായ സുകാഷ് ജയിലിൽ കഴിയുന്നതിനിടെയാണ് പുതിയ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ കേസിൽ സെപ്റ്റംബർ അഞ്ചിനാണ് ചെന്നൈയിൽ ലീന അറസ്റ്റിലായത്. ഇവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു. ലീന തന്റെ സെക്രട്ടറിയാണെന്നാണു സുകാഷ് പലരോടും പരിചയപ്പെടുത്തിയിരുന്നത്. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടിപാർലറിൽ രവി പൂജാരിയുടെ അധോലോക സംഘം വെടിവയ്പു നടത്തിയെന്ന കേസും നിലവിലുണ്ട്. 

English Summary: Shocking Mystery Behind how Conman Sukesh Chandrasekhar Extorted Rs 200 Crore from Delhi Jail Room