അലിഗ‍ഡ് ∙ ഉത്തർപ്രദേശ് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എൻജിൻ സർക്കാരിലൂടെ നേട്ടങ്ങളും ഇരട്ടിയാകുമെന്നതിന്റെ മികച്ച... Yogi Adityanath, PM Narendra Modi, India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലിഗ‍ഡ് ∙ ഉത്തർപ്രദേശ് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എൻജിൻ സർക്കാരിലൂടെ നേട്ടങ്ങളും ഇരട്ടിയാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് യുപി സർക്കാരെന്നു മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിൽ യുപി തടസ്സമായിനിന്ന കാലമുണ്ടായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നത് ഇവിടെയാണ്. ഇതു വലിയ തോതിൽ തൃപ്തി നൽകുന്നു– അലിഗഡിലെ സർവകലാശാലാ പ്രഖ്യാപനച്ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

‘ദേശീയ, രാജ്യാന്തര തലത്തില്‍ നിക്ഷേപകർക്കു കൂടുതൽ താൽപര്യമുള്ള പ്രദേശമായി ഉത്തർപ്രദേശ് ഉയര്‍ന്നുവരികയാണ്. അതിന് അനുകൂലമായ സാഹചര്യങ്ങൾ ഇവിടെ വളര്‍ത്തിയെടുത്തു. ഇരട്ട എൻജിൻ സർക്കാരിന്റെ ഇരട്ടി നേട്ടങ്ങൾക്കുള്ള തിളങ്ങുന്ന ഉദാഹരണമാണു യുപി. സംസ്ഥാനത്ത് ഗുണ്ടകൾ ഭരണം നടത്തിയിരുന്ന ഒരു സമയമുണ്ടായിരുന്നു.

ADVERTISEMENT

എന്നാലിപ്പോൾ മാഫിയാ നേതാക്കളും കൊള്ളക്കാരും ഒളിച്ചിരിക്കുകയാണ്. അന്നു സംസ്ഥാനത്തു നടന്ന അഴിമതിയൊന്നും യുപിയിലെ ജനങ്ങൾ മറക്കില്ല. പ്രധാന സ്ഥാനങ്ങളിലേക്ക് അഴിമതിക്കാരെ കൊണ്ടുവന്നു. പ്രതിരോധ മേഖലയിലെ ഇറക്കുമതിക്കാർ എന്നതിൽനിന്ന് വലിയ തോതിൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. 12 പ്രതിരോധ സ്ഥാപനങ്ങൾ അലിഗഡിൽ നിർമാണ യൂണിറ്റ് തുടങ്ങും’– പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യസമര സേനാനിയും ജാട്ട് സമുദായത്തിന്റെ മുഖവുമായ രാജാ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരാണു സർവകലാശാലയ്ക്കു നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ യുപിയിൽ 17 ശതമാനത്തോളം വോട്ടുകളുള്ള ജാട്ടുകൾ, 2022ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണു വിലയിരുത്തൽ.

ADVERTISEMENT

English Summary: PM Praises Yogi Adityanath: "Double-Engine Government's Double Benefits"