തിരുവനന്തപുരം ∙ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം. ഭരണത്തില്‍ ഇടപെടരുതെന്ന് കീഴ്ഘടകങ്ങള്‍ക്ക് പാർട്ടി നിര്‍ദേശം നല്‍കി. ലോക്കല്‍–ബ്രാഞ്ച് സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗത്തിനുള്ള. CPM, Kerala Government, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം. ഭരണത്തില്‍ ഇടപെടരുതെന്ന് കീഴ്ഘടകങ്ങള്‍ക്ക് പാർട്ടി നിര്‍ദേശം നല്‍കി. ലോക്കല്‍–ബ്രാഞ്ച് സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗത്തിനുള്ള കുറിപ്പിലാണ് ഇതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വേണ്ടി ശുപാർശ ചെയ്യരുത് എന്നും നിര്‍ദേശിക്കുന്നു.

ചരിത്രത്തിലാദ്യമായി നേടിയ ഭരണത്തുടര്‍ച്ചയുടെ തിളക്കത്തിലാണ് ഇത്തവണ സമ്മേളനങ്ങള്‍. അടുത്ത മാസത്തോടെ 35,000ത്തോളം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 15 പേരാണ് ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോക്കല്‍ സമ്മേളനങ്ങളിലെത്തുമ്പോള്‍ ഇത് 50 മുതല്‍ 75 വരെയാകും. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സമ്മേളനങ്ങള്‍ മാറ്റിവയ്ക്കും. 

ADVERTISEMENT

നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏരിയ സമ്മേളനങ്ങള്‍. ആളെ കൂട്ടിയുള്ള ശക്തിപ്രകടനങ്ങളോ പൊതുയോഗങ്ങളോ വേണ്ട എന്നാണ് തീരുമാനം. അടുത്തമാസം ചേരുന്ന പിബി, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഇക്കാര്യം പുനരാലോചിക്കും. കോവിഡിനൊപ്പം ജീവിക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയെന്നതും പ്രധാനമാണ്.

ഫെബ്രുവരി ആദ്യം എറണാകുളത്താണ് സംസ്ഥാന സമ്മേളനം. ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസോടെ ഏഴുമാസം കൊണ്ട് 44,000 സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. വി.എസ്.അച്യുതാനന്ദനില്‍ പാര്‍ട്ടിവിരുദ്ധ മനോനില ആരോപിക്കപ്പെട്ട ആലപ്പുഴ സമ്മേളനത്തോടെ വിഭാഗീയതയുടെ വേരറ്റിരുന്നു. എന്നാല്‍ പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ കണ്ണൂരിലും ആലപ്പുഴയിലുമടക്കം പ്രാദേശിക പ്രശ്നങ്ങള്‍ രൂക്ഷമാണ്.

ADVERTISEMENT

ഇതു സമ്മേളനങ്ങളില്‍ പ്രതിഫലിക്കാനിടയുണ്ട്. കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടാന്‍ ഇനിയെന്തു വേണം, കേന്ദ്രത്തില്‍ ബിജെപിയെ താഴെയിറക്കാന്‍ ആര്‍ക്കൊപ്പമൊക്കെ ചേരാം, സീതാറാം യച്ചൂരിയും കോടിയേരി ബാലകൃഷ്ണനും സെക്രട്ടറി പദവികളില്‍ തുടരുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊക്കെ സമ്മേളനകാലം ഉത്തരം നല്‍കും. പ്രായപരിധി 75 ആക്കിയതോടെ പാര്‍ട്ടി കമ്മിറ്റികളില്‍ യുവനിര കടന്നുവരുമെന്നതും പ്രത്യേകതയാണ്. 

English Summary: CPM to impliment strict measures in party forums