മുംബൈ ∙ ചാനൽ റേറ്റിങ് (ടിആർപി) തട്ടിപ്പുകേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് നിർദേശിച്ചിരുന്നതായി റിപ്പോർട്ട്. മുംബൈ പൊലീസ് മുന്‍ ഓഫിസര്‍ സച്ചിന്‍ വാസെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി ഉദ്ധരിച്ച് റിപ്പബ്ലിക് | TRP | Sachin Vaze | Anil Deshmukh | Arnab Goswami | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ചാനൽ റേറ്റിങ് (ടിആർപി) തട്ടിപ്പുകേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് നിർദേശിച്ചിരുന്നതായി റിപ്പോർട്ട്. മുംബൈ പൊലീസ് മുന്‍ ഓഫിസര്‍ സച്ചിന്‍ വാസെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി ഉദ്ധരിച്ച് റിപ്പബ്ലിക് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ ജയിലിലാണു വാസെ ഇപ്പോഴുള്ളത്.

‘ടിആർപി കേസിൽ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടു. ദിലീപ് ഛബ്രിയ കേസിൽ ഏകദേശം 150 കോടിയുടെ ഒത്തുതീർപ്പിന് എന്നോടു നിർദേശിച്ചു. സമൂഹമാധ്യമത്തിലെ വ്യാജ ഫോളോവർ കേസിലും അനിൽ ഇടപെട്ടു’– ഇഡിക്കു നൽകിയ മൊഴിയിൽ സച്ചിൻ വാസെ പറയുന്നു. ഇതുൾപ്പെടെ പല കേസുകളിലും സച്ചിനെ ഓഫിസിലേക്കും വീട്ടിലേക്കും വിളിച്ച് അനിൽ ദേശ്മുഖ് നേരിട്ടു നിർദേശങ്ങൾ നൽകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

റേറ്റിങ് വ്യാജമായി പെരുപ്പിച്ചു കാണിച്ചു വൻ തോതിൽ പരസ്യവരുമാനം നേടിയെന്ന കേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർഥോ ദാസ് ഗുപ്ത, റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖൻചന്ദാനി, അർണബ് ഗോസ്വാമി എന്നിവരുൾപ്പെടെ 15 പേർക്കെതിരെയാണു കേസ്. മുകേഷ് അംബാനിയുടെ വീടായ ആന്റിലിയയ്ക്കു സമീപം ജലറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച വാഹനം ഭീഷണിക്കത്തുമായി ഉപേക്ഷിച്ച പദ്ധതി ആസൂത്രണം ചെയ്തത് സച്ചിന്‍ വാസെയാണെന്നാണ് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നത്. അനിൽ ദേശ്മുഖിനെതിരെ സിബിഐ, ഇഡി അന്വേഷണം നടക്കുന്നുണ്ട്.

English Summary: TRP Case: Sachin Vaze Confesses ‘Anil Deshmukh Wanted Arnab Goswami Arrested'