അല്‍ജിയേഴ്‌സ് ∙ ഏറ്റവും കൂടുതല്‍ കാലം അള്‍ജീരിയ ഭരിച്ച മുന്‍ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്‌ളിക്ക (84) അന്തരിച്ചു. 1999ല്‍ സൈന്യത്തിന്റെ സഹായത്തോടെ പ്രസിഡന്റായ | Algeria, Abdelaziz Bouteflika, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അല്‍ജിയേഴ്‌സ് ∙ ഏറ്റവും കൂടുതല്‍ കാലം അള്‍ജീരിയ ഭരിച്ച മുന്‍ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്‌ളിക്ക (84) അന്തരിച്ചു. 1999ല്‍ സൈന്യത്തിന്റെ സഹായത്തോടെ പ്രസിഡന്റായ  അബ്ദലാസിസ് 2019 ഏപ്രിലിലാണു രാജിവച്ചത്. ജനങ്ങള്‍ക്കിടയില്‍നിന്നും സൈന്യത്തില്‍നിന്നും അതിശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്.

അഞ്ചാം തവണ അധികാരത്തിലേറാന്‍ അബ്ദലാസിസ് തീരുമാനിച്ചതോടെ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. അബ്ദലാസിസ് സ്ഥാനമൊഴിഞ്ഞ ശേഷം പ്രതിഷേധം തണുപ്പിക്കാനായി സര്‍ക്കാര്‍ അഴിമതി അന്വേഷണം നടത്തി. അബ്ദലാസിസിന്റെ കരുത്തനായ സഹോദരന്‍ സയിദിനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ADVERTISEMENT

1962ല്‍ ഫ്രാന്‍സില്‍നിന്നു സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ അബ്ദലാസിസ് അള്‍ജീരിയയുടെ ആദ്യ വിദേശകാര്യമന്ത്രിയായി. ലോകത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യമന്ത്രിയെന്ന റെക്കോര്‍ഡും ഇദ്ദേഹത്തിനു സ്വന്തമാണ്.

1974ല്‍ യുഎന്‍ പൊതുസഭയില്‍ അധ്യക്ഷനായിരിക്കെ അദ്ദേഹം പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ചൈനയ്ക്ക് യുഎന്‍ അംഗത്വം നല്‍കുന്നതിനു വേണ്ടി വാദിച്ച അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെയും പ്രവര്‍ത്തിച്ചു.

ADVERTISEMENT

English Summary: Algeria’s former President Abdelaziz Bouteflika dies at 84