അയല്‍ക്കാരുടെയും പരിചയക്കാരുടെയും ചോദ്യങ്ങള്‍ക്കു മുന്‍പില്‍ സെയ്തലവിയുടെ കുടുംബം തളര്‍ന്നുപോയിരിക്കുന്നു. എല്ലാവരോടും കാര്യങ്ങള്‍ വിശദീകരിച്ച് അവര്‍ക്കു മടുത്തു. ഇനി എല്ലാവരെയും എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ വിഷമിക്കുകയാണ് സെയ്തലവിയുടെ ഭാര്യയും മൂന്നു മക്കളും. രാത്രി മുതല്‍ ഇവരുടെ പരക്കുനിയിലെ വീട് അടച്ചിട്ടിരിക്കുകയാണ്.... Onam Bumper Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്‍പറ്റ ∙ ഓണം ബംപറിന്റെ പേരിൽ വിവാദം മുറുകിയതോടെ പ്രവാസികൾക്കിടയിലെ ലോട്ടറി പ്രേമവും ചർച്ചയാവുകയാണ്. നാട്ടിലെ ബംപര്‍ ലോട്ടറികള്‍ക്കു പുറമേ ഗള്‍ഫ് ലോട്ടറികള്‍ക്കും ആവശ്യക്കാരേറെ. കഴിഞ്ഞ ജനുവരിയില്‍ അബുദാബിയില്‍ അടിച്ച ജാക്പോട്ടില്‍ ആദ്യ ഏഴു സമ്മാനങ്ങളില്‍ മൂന്നും നേടിയത് മലയാളികളായിരുന്നു. പ്രവാസി മലയാളിക്ക് 40 കോടിയുടെ ജാക്പോട്ട് അടിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. ഏപ്രിലില്‍ കണ്ണൂര്‍ സ്വദേശിക്ക് 41.5 കോടിയുടെ അബുദാബി ജാക്പോട്ടും അടിച്ചു.

യുഎഇയില്‍ സെയില്‍സ്മാനായ മലയാളി 2018 ഒക്ടോബറില്‍ 14 കോടിയുടെ ജാക്പോട്ട് ആണു നേടിയത്. ഒരാള്‍ ഒറ്റയ്ക്കല്ല, മിക്കപ്പോഴും കൂട്ടുകാര്‍ക്കൊപ്പം ഷെയറിട്ടാണ് ജാക്പോട്ടും വലിയ ബംപര്‍ ലോട്ടറികളുമെല്ലാം എടുക്കുക. ഗള്‍ഫിലെ ഓണ്‍ലൈന്‍ ലോട്ടറികളില്‍ നാട്ടില്‍നിന്ന് ഷെയര്‍ ഇടുന്നവരുമുണ്ട്. പ്രവാസികളായ കൂട്ടുകാരുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്താണ് ലോട്ടറി എടുക്കുന്നത്.

ADVERTISEMENT

നാട്ടിലെ ലോട്ടറി കുറെപ്പേര്‍ എടുക്കുമെന്നതിനാല്‍ സമ്മാനം അടിക്കാന്‍ സാധ്യത കുറവാണെന്ന് ഗള്‍ഫ് ജാക്പോട്ട് എടുക്കുന്ന പ്രവാസികളിലൊരാള്‍ പറയുന്നു. നാട്ടില്‍ ലോട്ടറിക്കു മുടക്കുന്ന പണം ജാക്പോട്ടിനു മാറ്റിവയ്ക്കുന്നതാണ് കൂടുതല്‍ ബുദ്ധിപരമായ നീക്കം. ഓണ്‍ലൈന്‍ ലോട്ടറികളെടുത്തു ഭാഗ്യപരീക്ഷണം നടത്തുന്നവരും ഉണ്ട്.

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പ്.

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള എളുപ്പവഴിയോ?

ADVERTISEMENT

കോവിഡ് പ്രതിസന്ധി രൂക്ഷമായതും ജോലി നഷ്ടമാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതും കൂടുതല്‍ പേരെ ലോട്ടറി എടുക്കാന്‍ പ്രേരിപ്പിക്കുന്നതായി ഒമാനില്‍ പ്രവാസിയായ ഡ്രൈവര്‍ നൗഫല്‍ പറഞ്ഞു. നാട്ടിലെ ലോട്ടറി കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലൂടെയാണ് ഇടപാടുകള്‍. ടിക്കറ്റിന്റെ തുക നാട്ടിലേക്ക് അയച്ചുകൊടുക്കും. ടിക്കറ്റ് എടുത്ത് പ്രവാസിക്ക് അതിന്റെ പടം വാട്സാപ്പില്‍ അയച്ചുനല്‍കണം. സമ്മാനം അടിച്ചാല്‍ കൃത്യമായി ടിക്കറ്റ് ഏജന്‍സിയെ ഏല്‍പിക്കുകയും വേണം- ഇതായിരിക്കും കരാര്‍. എന്നാല്‍, ചിലര്‍ തമ്മില്‍ കമ്മിഷന്‍ തുകയെച്ചൊല്ലി തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്.

ഓണം ബംപറില്‍ സംഭവിച്ചതെന്ത്?

ADVERTISEMENT

ബംപര്‍ ലോട്ടറിയടിച്ചെന്നു പറഞ്ഞ് വയനാട് സ്വദേശിയായ പ്രവാസി സെയ്തലവിയെ സുഹൃത്ത് വഞ്ചിക്കുകയായിരുന്നുവെന്ന വാര്‍ത്ത പരന്നതോടെ, സെയ്‌തലവിയുടെ നാട്ടുകാരും ചില സുഹൃത്തുക്കളും കൂട്ടത്തോടെ നാലാംമൈലിലെ അഹമ്മദിന്റെ വീട്ടിലെത്തിയിരുന്നു. കൂട്ടംകൂടിയത് ചെറിയതോതില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. ജനപ്രതിനിധികളും പൗരപ്രമുഖരും ഇടപെട്ടു. ഒടുവില്‍ എല്ലാവരോടും പ്രതികരിക്കാന്‍ അഹമ്മദ് തയാറായി. സൈയ്തലവിയുടെയും അഹമ്മദിന്റെയും വാദങ്ങളില്‍ ആരു പറയുന്നതാണു കൂടുതല്‍ ശരിയെന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം.

രണ്ട് ടിക്കറ്റ് എടുക്കാനായി അഹമ്മദിന് 600 രൂപ ഗൂഗിള്‍ പേ ചെയ്തു കൊടുത്തതിന്റെ തെളിവ് സെയ്തലവിയുടെ പക്കലുണ്ട്. എന്നാല്‍, ടിക്കറ്റ് എടുക്കാറില്ലെന്നും സെയ്തലവി പണം തന്നില്ലെന്നും അഹമ്മദ് പറയുന്നു. 11ന് ടിക്കറ്റ് എടുത്ത് അഹമ്മദ് തനിക്ക് വാട്സാപ്പില്‍ അയച്ചു തന്നിരുന്നുവെന്നാണ് സെയ്തലവി പറയുന്നത്. ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ആ മെസേജുകള്‍ നഷ്ടമായി.

തുടർ പരിശോധനയിൽ രണ്ടു നമ്പറും ഒന്നാണെന്നു തെളിഞ്ഞാല്‍ കേസുമായി പോകുമെന്നാണ് സെയ്തലവി പറയുന്നത്. ബംപര്‍ നറുക്കെടുപ്പ് നടന്നതു മുതല്‍ ഒട്ടേറെ വ്യാജടിക്കറ്റുകള്‍ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ചിരുന്നു. ഇതിലേതെങ്കിലുമാകാം അഹമ്മദ് ഫോര്‍വേഡ് ചെയ്തതെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇനിയും ചുരുളഴിയാത്ത ദുരൂഹതയുണ്ടെന്നു കരുതുന്നവരും നാട്ടുകാരിലുണ്ട്.

ആകെ തളര്‍ന്ന് ഇവിടെയൊരു കുടുംബം

അയല്‍ക്കാരുടെയും പരിചയക്കാരുടെയും ചോദ്യങ്ങള്‍ക്കു മുന്‍പില്‍ സെയ്തലവിയുടെ കുടുംബം തളര്‍ന്നുപോയിരിക്കുകയാണ്. എല്ലാവരോടും കാര്യങ്ങള്‍ വിശദീകരിച്ച് അവര്‍ക്കു മടുത്തു. ഇനി എല്ലാവരെയും എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ വിഷമിക്കുകയാണ് സെയ്തലവിയുടെ ഭാര്യയും മൂന്നു മക്കളും. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇവരുടെ പരക്കുനിയിലെ വീട് അടച്ചിട്ടിരിക്കുകയാണ്. തിണ്ണയില്‍ അകത്തേക്കുള്ള കവാടത്തില്‍ ഒരു ബെഞ്ച് കുറുകെയിട്ടിട്ടുണ്ട്- ആരും അങ്ങോട്ടു കയറിവരാതിരിക്കാന്‍...

English Summary: Malayali NRIs Searching their Luck in Lotteries and Jackpots Like Never Before