എൽഎൽബി കോഴ്സ് പൂർത്തിയാക്കിയില്ലെന്നും താൻ നിയമബിരുദധാരിയല്ലെന്നും സെസി കോടതിയിൽ സമ്മതിച്ചിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നംമൂലമാണ് കോഴ്സ് പൂർത്തിയാക്കാതിരുന്നതെന്നും വിശദീകരിച്ചു. ആലപ്പുഴയിൽ അഭിഭാഷകന്റെ ഓഫിസിൽ ലോ ഇന്റേൺ ആയി ജോലി ചെയ്തു.. Manorama News

എൽഎൽബി കോഴ്സ് പൂർത്തിയാക്കിയില്ലെന്നും താൻ നിയമബിരുദധാരിയല്ലെന്നും സെസി കോടതിയിൽ സമ്മതിച്ചിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നംമൂലമാണ് കോഴ്സ് പൂർത്തിയാക്കാതിരുന്നതെന്നും വിശദീകരിച്ചു. ആലപ്പുഴയിൽ അഭിഭാഷകന്റെ ഓഫിസിൽ ലോ ഇന്റേൺ ആയി ജോലി ചെയ്തു.. Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഎൽബി കോഴ്സ് പൂർത്തിയാക്കിയില്ലെന്നും താൻ നിയമബിരുദധാരിയല്ലെന്നും സെസി കോടതിയിൽ സമ്മതിച്ചിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നംമൂലമാണ് കോഴ്സ് പൂർത്തിയാക്കാതിരുന്നതെന്നും വിശദീകരിച്ചു. ആലപ്പുഴയിൽ അഭിഭാഷകന്റെ ഓഫിസിൽ ലോ ഇന്റേൺ ആയി ജോലി ചെയ്തു.. Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ അഭിഭാഷകരുടെ പ്രാഥമിക ഉത്തരവാദിത്തം അവരുടെ കക്ഷികളോടാണെന്നും മഹനീയ പ്രഫഷനുകളിൽ ഒന്നായാണ് അഭിഭാഷകവൃത്തി കരുതപ്പെടുന്നതെന്നും ഹൈക്കോടതി. യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി രാമങ്കരി സ്വദേശിനി സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിന്യായത്തിലാണ് ജസ്റ്റിസ് വി.ഷെർസി അഭിഭാഷക വൃത്തിയുടെ മാഹാത്മ്യവും ഉത്തരവാദിത്തവും എടുത്തു പറഞ്ഞത്. അഭിഭാഷകനായി ഒരു കക്ഷിയുടെ മുന്നിൽ ചമയുന്നതും അഭിഭാഷകൻ എന്ന പേരിൽ അവരുടെ വിശ്വാസം ആർജിക്കുന്നതും പൊതുജനത്തെ ചതിക്കലാണെന്നും കോടതി പറഞ്ഞു.

നീതിനിർവഹണത്തിൽ അഭിഭാഷകർക്ക് പ്രധാനപ്പെട്ട പങ്കാണു നിർവഹിക്കാനുള്ളത്. അവരുടെ ആത്മാർഥശ്രമവും സഹായവും ഉണ്ടെങ്കിൽ മാത്രമേ, കോടതിക്ക് ശരിയായ രീതിയിൽ നീതിനിർവഹണം നടത്താൻ കഴിയൂ. അഭിഭാഷകർക്കു കോടതിയോട് ഭാരിച്ച ഉത്തരവാദിത്തവും കർത്തവ്യവും ഉണ്ട്. അവരെ കോടതിയുടെ ഉദ്യോഗസ്ഥരായാണു കണക്കാക്കുന്നത്. പ്രഥമ ഉത്തരവാദിത്തം അവരുടെ കക്ഷിയോടും ശേഷം കോടതിയോടും ആണ്. 

ADVERTISEMENT

അഭിഭാഷക ചമഞ്ഞ് സെസി ആലപ്പുഴ ബാർ അസോസിയേഷനെയും, വിശ്വാസത്തോടെ സമീപിച്ച കക്ഷികളെയും ജില്ലാ ജു‍ഡീഷ്യറി ഉൾപ്പെടെ മുഴുവൻ ജുഡീഷ്യറിയെയും പൊതുജനത്തെയും വഞ്ചിച്ചെന്നാണ് പ്രഥമദൃഷ്ട്യാ, വസ്തുതകളിൽനിന്ന് മനസ്സിലാകുന്നതെന്നു കോടതി പറഞ്ഞു. ജാമ്യാപേക്ഷ തള്ളിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ കീഴടങ്ങണമെന്നാണു നിർദേശം നൽകിയത്. അല്ലെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും നിർദേശിച്ചു. ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ വളരെ ഗുരുതരവും സമൂഹത്തിൽ ആഘാതമുണ്ടാക്കുന്നതുമാണെന്നും ഹൈക്കോടതി പറഞ്ഞു.

നിർണായകമായി ഊമക്കത്ത്

ADVERTISEMENT

ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണ് സെസിക്കെതിരെ കേസെടുത്തത്. ബാർ കൗൺസിൽ ഓഫ് കേരളയിൽ എൻറോൾ ചെയ്യാത്ത, നിയമബിരുദമില്ലാത്ത വനിത ആലപ്പുഴ ജില്ലയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്നു കാണിച്ചുള്ള ഊമക്കത്ത് ആലപ്പുഴ ബാർ അസോസിയേഷനിൽ ലഭിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ കേസ് റജിസ്റ്റർ ചെയ്തു. ഐപിസി 417, 419, 420 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷിക്കാവുന്ന കുറ്റങ്ങൾ ചെയ്തെന്നായിരുന്നു കേസ്. അറസ്റ്റു ഭയന്ന്  സെസി ഹൈക്കോടതിയെ സമീപിച്ചു. 

കേരളാ ഹൈക്കോടതി. ഫയൽ ചിത്രം: മനോരമ

മറ്റൊരു അഭിഭാഷകന്റെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് ആലപ്പുഴയിലെ വിവിധ കോടതികളിൽ സെസി കഴിഞ്ഞ രണ്ടരവർഷമായി പ്രാക്ടീസ് ചെയ്തിരുന്നു എന്നായിരുന്നു ആരോപണം. സിവിൽ കോടതിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒട്ടേറെ കേസുകളിൽ അഡ്വക്കറ്റ് കമ്മിഷനറായും സെസിയെ നിയമിച്ചിരുന്നു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഭാരവാഹിയും ആയി. ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ നടത്തിയ പരിശോധനയിൽ, അവർ ഉപയോഗിച്ച എൻറോൾമെന്റ് നമ്പർ തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകയുടേതാണെന്നു വ്യക്തമായി. തന്റെ ഭാഗം വിശദീകരിക്കാൻ സെസിക്ക് നോട്ടിസ് നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണു പരാതി നൽകിയതെന്നു ബാർ അസോസിയേഷൻ വ്യക്തമാക്കി. 

ADVERTISEMENT

സെസി പറഞ്ഞത്...

എൽഎൽബി കോഴ്സ് പൂർത്തിയാക്കിയില്ലെന്നും താൻ നിയമബിരുദധാരിയല്ലെന്നും സെസി കോടതിയിൽ സമ്മതിച്ചിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നംമൂലമാണ് കോഴ്സ് പൂർത്തിയാക്കാതിരുന്നതെന്നും വിശദീകരിച്ചു. ആലപ്പുഴയിൽ അഭിഭാഷകന്റെ ഓഫിസിൽ ലോ ഇന്റേൺ ആയി ജോലി ചെയ്തു. തുടർന്ന് സുഹൃത്തുക്കളുടെ നിർബന്ധംമൂലം 2020–21ലെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകി. ബാർ അസോസിയേഷന്റെ അംഗമല്ലാതിരുന്നിട്ടും നാമനിർദേശ പത്രിക സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രോസിക്യൂഷൻ ആരോപിക്കുന്നതുപോലെ കുറ്റങ്ങൾ ചെയ്തിട്ടില്ല. പൊലീസിന് അന്വേഷണം തുടരാൻ കസ്റ്റഡി ആവശ്യമില്ലെന്നും വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം. pixabay

എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടറും അഭിഭാഷകനും 

നിയമബിരുദം പൂർത്തിയാക്കാതെ, മറ്റൊരു അഭിഭാഷകന്റെ എൻറോൾമെന്റ് നമ്പർ ഉള്ള രേഖകൾ ഹാജരാക്കി ആൾമാറാട്ടം നടത്തി വഞ്ചിച്ച് അസോസിയേഷൻ അംഗത്വം നേടി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയായിരുന്നെന്നു ഹർജി എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. പരാതി നൽകുന്നതുവരെ പതിവായി രണ്ടരവർഷം ആലപ്പുഴ കോടതിയിൽ ഹാജരായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് വൻ വഞ്ചനയാണു ഹർജിക്കാരി കാട്ടിയതെന്നു ഹർജിയിൽ കക്ഷിചേർന്ന ആലപ്പുഴ ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകൻ പി.കെ.വിജയകുമാറും പറഞ്ഞു.

English Summary: Sesi Xavier Needs to be Arrested, Says High Court and Why?