വാടകയ്‌ക്കെടുത്ത മികച്ചയിനം കാറുകളിലാണു കഞ്ചാവ് കൊണ്ടുപോവുക. പരിശോധനയിൽനിന്നു രക്ഷപ്പെടാൻ കാറിൽ അഡ്വക്കെറ്റ് സ്റ്റിക്കർ ഒട്ടിക്കും. പൊലീസ് തടയുമ്പോൾ ഭാര്യയും ഭർത്താവുമാണെന്നു പറയും. കുടുംബമായി യാത്ര ചെയ്യുകയാണെന്ന പരിഗണനയിൽ വാഹനപരിശോധനയിൽ നിന്നൊഴിവാകും.

വാടകയ്‌ക്കെടുത്ത മികച്ചയിനം കാറുകളിലാണു കഞ്ചാവ് കൊണ്ടുപോവുക. പരിശോധനയിൽനിന്നു രക്ഷപ്പെടാൻ കാറിൽ അഡ്വക്കെറ്റ് സ്റ്റിക്കർ ഒട്ടിക്കും. പൊലീസ് തടയുമ്പോൾ ഭാര്യയും ഭർത്താവുമാണെന്നു പറയും. കുടുംബമായി യാത്ര ചെയ്യുകയാണെന്ന പരിഗണനയിൽ വാഹനപരിശോധനയിൽ നിന്നൊഴിവാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാടകയ്‌ക്കെടുത്ത മികച്ചയിനം കാറുകളിലാണു കഞ്ചാവ് കൊണ്ടുപോവുക. പരിശോധനയിൽനിന്നു രക്ഷപ്പെടാൻ കാറിൽ അഡ്വക്കെറ്റ് സ്റ്റിക്കർ ഒട്ടിക്കും. പൊലീസ് തടയുമ്പോൾ ഭാര്യയും ഭർത്താവുമാണെന്നു പറയും. കുടുംബമായി യാത്ര ചെയ്യുകയാണെന്ന പരിഗണനയിൽ വാഹനപരിശോധനയിൽ നിന്നൊഴിവാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കഞ്ചാവ് കടത്തുന്നതിനിടെ കോഴിക്കോട്ട് പിടിയിലായ ബ്യൂട്ടീഷന്റെ ആറു മാസത്തെ ഫോൺ വിളി പട്ടികയിലുള്ളത് മലബാറിലെ പ്രധാന ലഹരിമരുന്നു ഇടപാടുകാരും കർണാടകയിലെ സ്വർണ വ്യാപാരികളും. തൃശൂർ സ്വദേശിയായ ലീന ജോസും സുഹൃത്ത് സനിലും ചേർന്നു രണ്ടു മാസത്തിനിടെ കോഴിക്കോട്, വയനാട് ജില്ലകളിലായി വിതരണം ചെയ്തത് 90 കിലോഗ്രാം  കഞ്ചാവ്. ദുരൂഹമായ ഇവരുടെ യാത്രകൾക്കു പിന്നാലെയാണ് പൊലീസും നാർക്കോട്ടിക് സെല്ലും. 

രണ്ടു ജില്ലകളിലെ വിതരണക്കാർ 

ADVERTISEMENT

രണ്ടാഴ്ച മുൻപാണു, തൃശൂരിൽ ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന പൂങ്കുന്നം സ്വദേശി ലീന ജോസിനെയും (42) സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി പി.സനിലിനെയും (36) 19 കിലോഗ്രാം  കഞ്ചാവുമായി പൊലീസും ജില്ലാ ആന്റിനാർക്കോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്നു പിടികൂടിയത്. രണ്ടു മാസമായി ചേവരമ്പലത്തു വാടകവീടെടുത്തു താമസിക്കുകയായിരുന്നു ഇരുവരും. തൃശൂരിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ഇവിടെ സൂക്ഷിച്ച ശേഷം വയനാട്, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലെത്തിക്കുകയായിരുന്നു പതിവ്.

നേരത്തേ രണ്ടു തവണയായി 70 കിലോ കഞ്ചാവ് ഇരുവരും ചേർന്നു ജില്ലയിലെത്തിച്ചിട്ടുണ്ട് എന്നു പൊലീസ് പറയുന്നു. തൃശൂരിൽ ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ലീന ജോസ് അവിടെവച്ചാണ് ബേക്കറി ജീവനക്കാരനായ സനിലിനെ പരിചയപ്പെടുത്തുന്നത്. ലോക്ഡൗണിൽ ഇരുവരുടെയും സ്ഥാപനങ്ങൾ അടച്ചതോടെയാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസിനു നൽകിയ മൊഴി. എന്നാൽ ലീനയുടെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞത്. 

വാടകയ്‌ക്കെടുത്ത കാർ, അഡ്വക്കറ്റ് സ്റ്റിക്കർ 

കോഴിക്കോട് ചേവരമ്പലത്ത് വാടകവീട്ടിലായിരുന്നു ഇരുവരുടെയും താമസം. തൃശൂരിൽനിന്നെത്തിക്കുന്ന കഞ്ചാവ് ഇവിടെ സ്റ്റോക്ക് ചെയ്ത ശേഷം കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചു നൽകും. വാടകയ്‌ക്കെടുത്ത മികച്ചയിനം കാറുകളിലാണു കഞ്ചാവ് കൊണ്ടുപോവുക. പരിശോധനയിൽനിന്നു രക്ഷപ്പെടാൻ കാറിൽ അഡ്വക്കറ്റ് സ്റ്റിക്കർ ഒട്ടിക്കും. പൊലീസ് തടയുമ്പോൾ  ഭാര്യയും ഭർത്താവുമാണെന്നു പറയും. കുടുംബമായി യാത്ര ചെയ്യുകയാണെന്ന പരിഗണനയിൽ  വാഹനപരിശോധനയിൽ നിന്നൊഴിവാകും. 

ലീന ജോസ്. ചിത്രം: മനോരമ
ADVERTISEMENT

രണ്ടു മാസത്തിനിടെ മൂന്നു തവണയായി 90 കിലോഗ്രാം കഞ്ചാവ് കോഴിക്കോട്ട് എത്തിച്ചിട്ടുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിൽ 40 കിലോ കഞ്ചാവ് എത്തിച്ചു നൽകിയത് കോഴിക്കോട്ടെ പ്രധാന ലഹരിമരുന്ന് ഇടപാടുകാരനായിരുന്നു. പിടിയിലായ ദിവസം ലീനയുടെ നീക്കങ്ങൾ പൊലീസിനു ചോർത്തി നൽകിയത് ഇതേ വ്യക്തി തന്നെയാണെന്നും വിവരമുണ്ട്. ഇയാൾ മോശം ഉദ്ദേശ്യത്തോടെ ലീനയെ സമീപിച്ചതു സനിൽ ചോദ്യം ചെയ്തതിന്റെ പകയാണ് ഇതിനു കാരണമെന്നാണ് ലീന പൊലീസിനു നൽകിയ മൊഴി. 

ഫോൺവിളിരേഖകളിൽ ദുരൂഹത

ലോക്ഡൗൺ കാലത്തു തൊഴിൽ നഷ്ടപ്പെട്ടതോടെയാണു 3 വട്ടം മാത്രം കഞ്ചാവ് കടത്തിയതെന്നാണു ലീന പൊലീസിനു നൽകിയ മൊഴി. മൂന്നാം വട്ടം പിടിയിലായി. എന്നാൽ ലീനയുടെ ഒരു വർഷത്തെ ഫോൺവിളി രേഖകൾ പരിശോധിച്ച പൊലീസ് മറ്റു ചില സംഘങ്ങളുമായും ഇവർക്കു ബന്ധമുണ്ടെന്നു കണ്ടെത്തി. കർണാടകയിൽനിന്നു നികുതിവെട്ടിച്ചു സ്വർണാഭരണങ്ങൾ കേരളത്തിലേക്കു കടത്തുന്ന സംഘമായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നു സ്വർണം നികുതിയടയ്ക്കാതെ കേരളത്തിലെ ജ്വല്ലറികളിൽ എത്തിക്കുന്ന സംഘം കർണാടക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഈ സംഘത്തിൽപ്പെട്ട ഒട്ടേറെ കാരിയർമാരെ ജിഎസ്ടി ഇന്റലിജൻസ് പിടികൂടിയിട്ടുണ്ട്. 

പി. സനിൽ. ചിത്രം: മനോരമ

ഈ സംഘത്തിലെ ചിലരുമായി ലീന ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ കടത്തുന്ന സ്വർണം  ഉത്തരേന്ത്യയിലെ നിർമാണകേന്ദ്രങ്ങളിൽ നിന്ന് ആഭരണങ്ങളാക്കി മാറ്റി കേരളത്തിൽ എത്തിക്കുന്നുണ്ടെന്നു ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. സ്വർണാഭരണ കടത്തു സംഘങ്ങളുമായുള്ള ബന്ധത്തിനു തെളിവു കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം പൊലീസ് ലീനയെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തെങ്കിലും ഈ സംഘവുമായുള്ള ബന്ധം ഇവർ സമ്മതിച്ചിട്ടില്ല. സംസ്ഥാനത്ത് ഹാഷിഷ് ഓയിൽ കൈവശം വച്ചതിനു പിടിയിലായ ചില പ്രതികളുമായി ലീനയ്ക്കുള്ള ബന്ധത്തിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. 

ADVERTISEMENT

ലഹരികടത്തിന് സ്ത്രീകൾ

ലഹരിമരുന്നു കടത്തുന്നതിനു കാരിയർമാരായി സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നു സംസ്ഥാന സ്പെഷൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.  ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് ഉൾപ്പെടെ സ്ത്രീകൾ ലഹരിമരുന്നു കടത്തുണ്ടെന്നും രാത്രികാല വാഹനപരിശോധന നടത്തുന്നവരിൽ വനിതാ പൊലീസുകാർ ഇല്ലാത്തതിനാൽ സ്ത്രീകളുടെ ശരീരപരിശോധന നടത്താൻ കഴിയില്ലെന്നുമായിരുന്നു റിപ്പോർട്ട്. ലഹരികടത്തു സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനായി പ്രത്യേക സംഘങ്ങളുണ്ടെന്നും  പൊലീസ് പറയുന്നു. 

English Summary: How the Ganja Dealers of Kozhikode are Connected with Gold Smugglers?