തിരുവനന്തപുരം∙ സംഘടനാതലത്തിലെ വീഴ്ചയും കോവിഡ് കാലത്ത് സർക്കാരിനെതിരെ സമരങ്ങൾ സംഘടിപ്പിക്കാൻ കഴിയാത്തതും അടക്കമുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതായി യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തൽ. ഘടകക്ഷികൾ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിച്ച റിപ്പോർട്ടുകൾ.... | VD Satheesan | Kerala Government | Covid Death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംഘടനാതലത്തിലെ വീഴ്ചയും കോവിഡ് കാലത്ത് സർക്കാരിനെതിരെ സമരങ്ങൾ സംഘടിപ്പിക്കാൻ കഴിയാത്തതും അടക്കമുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതായി യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തൽ. ഘടകക്ഷികൾ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിച്ച റിപ്പോർട്ടുകൾ യോഗം വിശകലനം ചെയ്തു. കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു.

കോവിഡ് വന്നു മരിച്ചവർക്ക് 50,000രൂപ നഷ്ടപരിഹാരം കൊടുക്കുന്നത് അപര്യാപ്തമാണെന്നു യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മരിച്ചവരുടെ പ്രായം നോക്കി 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകണം. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഈ തുക നൽകണം. കൂടുതൽ തുക കേന്ദ്രം നൽകണം. ഒളിച്ചുവച്ച മരണങ്ങൾ സംസ്ഥാന സർക്കാർ വെളിപ്പെടുത്തണം. അല്ലെങ്കിൽ സമരപരിപാടിയുമായി മുന്നോട്ടുപോകും.

ADVERTISEMENT

സർക്കാരിന്റെ കയ്യിലുള്ളതു പേടിപ്പെടുത്തുന്ന കണക്കായതിനാലാണു വെളിപ്പെടുത്താത്തതെന്നു വി.ഡി.സതീശൻ പറഞ്ഞു. കണക്കു മറച്ചുവച്ചാൽ മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം കിട്ടില്ല. അതിനാൽ കണക്കുകൾ വേഗം വെളിപ്പെടുത്തണം. സിൽവർലൈൻ പദ്ധതിയെക്കുറിച്ച് യുഡിഎഫ് ചർച്ച നടത്തി. യുഡിഎഫ് സബ് കമ്മിറ്റി നേരത്തേ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പദ്ധതി അശാസ്ത്രീയമാണെന്നാണു യോഗത്തിന്റെ നിലപാട്. 11 ജില്ലകളിൽകൂടി കടന്നുപോകുന്ന പാതയ്ക്കു വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും വലിയരീതിയിൽ കുടുംബങ്ങളെ ഒഴിവാക്കേണ്ടിവരുമെന്നും യോഗം വിലയിരുത്തി.

English Summary : VD Satheesan on congress defeat in Assembly elections