അപ്പോൾപ്പിന്നെ ജിഎസ്ടി കൗൺസിൽ ചർച്ചചെയ്തതോ? ഉയർന്ന വിലയുടെ പാപഭാരം സംസ്ഥാനങ്ങളുടേതുകൂടിയാണെന്നു ജനത്തെ ബോധ്യപ്പെടുത്താനുള്ള ലളിതമായ തന്ത്രം. വില കുറയ്ക്കണമെന്നുള്ളത് നിലവിൽ ജനത്തിന്റെ മാത്രം ആവശ്യമാണ്. വില കുറയാതിരിക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആവശ്യം. കാരണം, അവരുടെ വരുമാനം ചെറുതല്ല.

അപ്പോൾപ്പിന്നെ ജിഎസ്ടി കൗൺസിൽ ചർച്ചചെയ്തതോ? ഉയർന്ന വിലയുടെ പാപഭാരം സംസ്ഥാനങ്ങളുടേതുകൂടിയാണെന്നു ജനത്തെ ബോധ്യപ്പെടുത്താനുള്ള ലളിതമായ തന്ത്രം. വില കുറയ്ക്കണമെന്നുള്ളത് നിലവിൽ ജനത്തിന്റെ മാത്രം ആവശ്യമാണ്. വില കുറയാതിരിക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആവശ്യം. കാരണം, അവരുടെ വരുമാനം ചെറുതല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പോൾപ്പിന്നെ ജിഎസ്ടി കൗൺസിൽ ചർച്ചചെയ്തതോ? ഉയർന്ന വിലയുടെ പാപഭാരം സംസ്ഥാനങ്ങളുടേതുകൂടിയാണെന്നു ജനത്തെ ബോധ്യപ്പെടുത്താനുള്ള ലളിതമായ തന്ത്രം. വില കുറയ്ക്കണമെന്നുള്ളത് നിലവിൽ ജനത്തിന്റെ മാത്രം ആവശ്യമാണ്. വില കുറയാതിരിക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആവശ്യം. കാരണം, അവരുടെ വരുമാനം ചെറുതല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്ര പെട്ടെന്നൊന്നും പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി പരിധിയിൽ വരില്ല. അപ്പോൾപ്പിന്നെ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചു ജിഎസ്ടി കൗൺസിൽ ചർച്ചചെയ്തതോ? ഉയർന്ന വിലയുടെ പാപഭാരം സംസ്ഥാനങ്ങളുടേതുകൂടിയാണെന്നു ജനത്തെ ബോധ്യപ്പെടുത്താനുള്ള ലളിതമായ തന്ത്രം. പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കണമെന്നുള്ളത് നിലവിൽ വിലക്കയറ്റംകൊണ്ട് നടുവൊടിഞ്ഞ ജനത്തിന്റെ മാത്രം ആവശ്യമാണ്. വില കുറയാതിരിക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആവശ്യം. കാരണം, അവരുടെ വരുമാനം ചെറുതല്ല. 

ചെറുതല്ല, നികുതി വരുമാനം

ADVERTISEMENT

ക്രൂഡ് ഓയിലിന്റെ നിലവിലെ വില വച്ച് കണക്കു കൂട്ടിയാൽ പെട്രോളിന് 35 രൂപയിലധികം വില വരില്ല. ശുദ്ധീകരണച്ചെലവും ട്രാൻസ്പോർട്ടേഷനും ഡീലറുടെ കമ്മിഷനും എല്ലാം കൂട്ടിയാലും 40 രൂപയ്ക്ക് പെട്രോൾ വിൽക്കാൻ കഴിയും. ബാക്കിയെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതിയാണ്. എളുപ്പത്തിൽ കിട്ടുന്ന ഈ വരുമാനം ഇല്ലാതാക്കാൻ സർക്കാരുകൾ തയാറല്ലെന്നുള്ളതാണ് സത്യം. വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങളിൽ സമരം ചെയ്യുന്ന കക്ഷികളുടെ പ്രതിനിധികളായുള്ള മന്ത്രിമാർതന്നെയാണ് പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിനെ ജിഎസ്ടി കൗൺസിലിൽ എതിർത്തത്. 

2017ൽ ജിഎസ്ടി നിലവിൽ വന്ന വാർത്ത ടിവി ഷോറൂമിൽ നിന്ന് കാണുന്നവർ. മുംബൈയിലെ കാഴ്‌ച. ചിത്രം: PUNIT PARANJPE / AFP

പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപന വഴി നികുതിയിനത്തിൽ ഒരു വർഷത്തെ വരുമാനം 5 ലക്ഷം കോടി രൂപയാണ്. ഇതിൽ മൂന്നു ലക്ഷം കോടി രൂപ കേന്ദ്രത്തിനും 2 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കും ലഭിക്കുന്നു. കേന്ദ്രം പെട്രോളിന് 32.90 ശതമാനവും ഡീസലിന് 31.80 ശതമാനവും എക്സൈസ് ഡ്യൂട്ടി ചുമത്തുമ്പോൾ കേരളം പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വിൽപന നികുതി ചുമത്തുന്നു. ഇതിനു പുറമേ ഒരു രൂപ സെസുമുണ്ട്. 

2014–15ൽ 5378 കോടി രൂപയായിരുന്നു പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപനയിൽനിന്നു കേരളത്തിനു ലഭിച്ച നികുതി വരുമാനം. 2019–20ൽ ഇത് 8074 കോടി രൂപയായി ഉയർന്നു. 50 ശതമാനത്തിലധികമാണ് വരുമാനത്തിലുണ്ടായ വളർച്ച. ഈ കാലയളവിൽ കേരളത്തിനേക്കാൾ വരുമാന വളർച്ച നേടിയ സംസ്ഥാനങ്ങളുമുണ്ട്. കർണാടക (77.45%), രാജസ്ഥാൻ (59.07%), തെലങ്കാന (122%), ഉത്തർപ്രദേശ് (59.88%), മധ്യപ്രദേശ് (56.90%), ബിഹാർ (116.22%) എന്നിവയാണ് വരുമാന വർധനവുണ്ടാക്കിയ സംസ്ഥാനങ്ങൾ. 

ജിഎസ്ടിയിലായാൽ...

ADVERTISEMENT

നിലവിൽ ഇന്ത്യയിലെ ഉയർന്ന ജിഎസ്ടി സ്ലാബ് 28 ശതമാനമാണ്. ആ നിരക്കിൽ നികുതി ചുമത്തിയാൽ സർക്കാരുകൾക്ക് വലിയ നഷ്ടമുണ്ടാകും. അല്ലെങ്കിൽ ഉയർന്ന ജിഎസ്ടി സ്ലാബ് കൊണ്ടുവരണം. അതത്ര പ്രായോഗികവുമല്ല. ഇനി അഥവാ ജിഎസ്ടിയിൽ പെടുത്തിയാൽ സംസ്ഥാന സർക്കാരുകൾക്കു നികുതി ചുമത്താൻ കഴിയില്ല. മാത്രവുമല്ല, സംസ്ഥാന സർക്കാരുകൾക്കുള്ള വരുമാന നഷ്ടം കേന്ദ്രം നികത്തിക്കൊടുക്കുകയും വേണം. ജിഎസ്ടി വഴി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം 5 വർഷത്തേക്ക് കേന്ദ്രം നികത്തിക്കൊടുക്കണമെന്നാണ് നിയമം. കോവിഡ് പ്രതിസന്ധിയും ജിഡിപിയിലുള്ള ഇടിവുമെല്ലാം മൂലം വരുമാനം നഷ്ടമായ അവസ്ഥയിലാണ് കേന്ദ്രമിപ്പോൾ. അതോടൊപ്പം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരംകൂടി നൽകേണ്ടിവരുന്നത് അത്ര എളുപ്പമാകില്ല. 

വരുമാനം നഷ്ടപ്പെടുമോ? 

പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി പരിധിയിലായാൽ പ്രത്യക്ഷത്തിൽ സർക്കാരുകൾക്ക് വരുമാന നഷ്ടമുണ്ടാകുമെന്നത് സത്യമാണ്. പക്ഷേ, ആത്യന്തികമായി മറ്റു വഴികളിലൂടെ പണം സർക്കാരിന്റെ പെട്ടിയിൽതന്നെ എത്തും. പെട്രോൾ, ഡീസൽ വില കുറച്ചാൽ ആളുകളുടെ കയ്യിൽ കൂടുതൽ പണം മിച്ചം വരും. സ്വാഭാവികമായും അവരത് പെട്ടിയിൽ അടുക്കിവച്ച് സമ്പാദിക്കുകയല്ല ചെയ്യുക. അരിയും പലവ്യഞ്ജനങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം വാങ്ങാൻ കൂടുതലായി ചെലവിടും. മറ്റു വഴികളിലൂടെ നികുതിയായി പണം സർക്കാരിന്റെ ഖജനാവിൽതന്നെ എത്തും. ഫലത്തിൽ, കാർഷിക–വ്യവസായിക മേഖലകൾക്ക് കൂടുതൽ ഉണർവാകും വിലക്കുറവ് സമ്മാനിക്കുക. സർക്കാരുകൾക്ക് വരുമാന വർധനവും ഉണ്ടാകും. 

ബെംഗളൂരുവിൽ നിന്നുള്ള കാഴ്‌ച. ചിത്രം: MANJUNATH KIRAN / AFP

ഉദാഹരണത്തിനു മദ്യം

ADVERTISEMENT

മദ്യത്തിന്റെ കാര്യംതന്നെ ഉദാഹരണം. കേരളത്തിന്റെ നിലവിലെ പ്രധാന വരുമാന മാർഗം മദ്യത്തിൽനിന്നുള്ള നികുതിയാണ്. കടുത്ത ലോക്ഡൗൺ കാലത്തും ബവ്റിജസ് ഷോപ്പുകൾ തുറക്കാൻ സർക്കാർ തിടുക്കം കാണിച്ചതിന്റെ കാരണവും മറ്റൊന്നുമല്ല. എന്നാൽ മദ്യം നിരോധിച്ച ഗുജറാത്ത്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ കാര്യമോ? തുടക്കത്തിൽ വരുമാന നഷ്ടമുണ്ടാകുമെങ്കിലും വൈകാതെ മറ്റു വഴികളിലൂടെ ആ വരുമാനം കൂടി സർക്കാരിന്റെ കയ്യിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. 

100 രൂപയുടെ മദ്യം വാങ്ങുമ്പോൾ അതിൽ 85 രൂപയും നികുതിയാണെന്ന് ഓർക്കണം. ഇന്ത്യയിൽ വിൽക്കുന്ന മദ്യത്തിന്റെ 45 ശതമാനവും ഉപയോഗിക്കുന്നത് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ 15% മദ്യത്തിൽനിന്നാണ്. എളുപ്പത്തിൽ കിട്ടുന്ന ഈ വരുമാനം ഇല്ലാതാക്കാൻ സർക്കാരുകൾ തയാറാകുന്നില്ലെന്നതാണ് സത്യം. പെട്രോളിന്റെ കാര്യത്തിൽ സംഭവിക്കുന്നതും ഇതുതന്നെ.

English Summary: Majority of States are Not Ready to Include Petrol-Diesel Price Under GST; Why?