'കോൺഗ്രസ് സെമി കേഡർ സംവിധാനത്തിലേക്കു മാറാൻ പോകുന്നുവെന്നാണു പറയുന്നത്. ഒന്നുകിൽ ഒരു കേഡർ പാർട്ടിയാകണം അല്ലെങ്കിൽ ബഹുജന പ്രസ്ഥാനമാകണം. ഇതിനിടയ്ക്കുള്ള സെമി കേഡർ എന്താണെന്നു മനസ്സിലാകുന്നില്ല. ‘തിളയ്ക്കുന്ന ഐസ്ക്രീം’ എന്നതുപോലെ വൈരുധ്യം നിറഞ്ഞ ഒരു പ്രയോഗമാണ്.'.. Congress . Narendra Modi . Rahul Gandhi

'കോൺഗ്രസ് സെമി കേഡർ സംവിധാനത്തിലേക്കു മാറാൻ പോകുന്നുവെന്നാണു പറയുന്നത്. ഒന്നുകിൽ ഒരു കേഡർ പാർട്ടിയാകണം അല്ലെങ്കിൽ ബഹുജന പ്രസ്ഥാനമാകണം. ഇതിനിടയ്ക്കുള്ള സെമി കേഡർ എന്താണെന്നു മനസ്സിലാകുന്നില്ല. ‘തിളയ്ക്കുന്ന ഐസ്ക്രീം’ എന്നതുപോലെ വൈരുധ്യം നിറഞ്ഞ ഒരു പ്രയോഗമാണ്.'.. Congress . Narendra Modi . Rahul Gandhi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'കോൺഗ്രസ് സെമി കേഡർ സംവിധാനത്തിലേക്കു മാറാൻ പോകുന്നുവെന്നാണു പറയുന്നത്. ഒന്നുകിൽ ഒരു കേഡർ പാർട്ടിയാകണം അല്ലെങ്കിൽ ബഹുജന പ്രസ്ഥാനമാകണം. ഇതിനിടയ്ക്കുള്ള സെമി കേഡർ എന്താണെന്നു മനസ്സിലാകുന്നില്ല. ‘തിളയ്ക്കുന്ന ഐസ്ക്രീം’ എന്നതുപോലെ വൈരുധ്യം നിറഞ്ഞ ഒരു പ്രയോഗമാണ്.'.. Congress . Narendra Modi . Rahul Gandhi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ കോൺഗ്രസ് പുതിയ ശൈലിയിലേക്കു നീങ്ങുകയാണ്. സെമി കേഡർ സംവിധാനത്തിലേക്കു പാർട്ടി മാറുമെന്ന പ്രഖ്യാപനവും ഇതോടനുബന്ധിച്ചുണ്ടായതാണ്. അതിന്മേൽ ഏറെ ചർച്ചകളും നടക്കുന്നു. എന്താണ് കേഡർ സംവിധാനത്തിൽനിന്നു സെമി കേഡറിനെ വ്യത്യസ്തമാക്കുന്നത്? അങ്ങനെയൊരു പ്രയോഗത്തിന്റെ അർഥമെന്താണ്? സെമി കേഡർ ശൈലിയിലേക്കു മാറിയാൽത്തന്നെ അത് എങ്ങനെയായിരിക്കും കോൺഗ്രസിന്റെ ഭാവിയെ സഹായിക്കുക? പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കേരള സർവകലാശാല രാഷ്ട്രതന്ത്ര വിഭാഗം മുൻ പ്രഫസറുമായ ഡോ. ജെ.പ്രഭാഷ് മനോരമ ഓൺലൈനിനോടു സംവദിക്കുന്നു...

‘തിളയ്ക്കുന്ന ഐസ്ക്രീം’ പോലെ!

ADVERTISEMENT

കോൺഗ്രസ് സെമി കേഡർ സംവിധാനത്തിലേക്കു മാറാൻ പോകുന്നുവെന്നാണു പറയുന്നത്. ഒന്നുകിൽ ഒരു കേഡർ പാർട്ടിയാകണം അല്ലെങ്കിൽ ബഹുജന പ്രസ്ഥാനമാകണം. ഇതിനിടയ്ക്കുള്ള സെമി കേഡർ എന്താണെന്നു മനസ്സിലാകുന്നില്ല. അത് ‘തിളയ്ക്കുന്ന ഐസ്ക്രീം’ എന്നതുപോലെ വൈരുധ്യം നിറഞ്ഞ പ്രയോഗമാണ്.

ഡോ. ജെ.പ്രഭാഷ്.

കേരളത്തിൽ മാത്രമായി കേഡർ സംവിധാനം?

ഇനി കേഡർ സംവിധാനത്തിലേക്കാണു നീങ്ങാൻ പോകുന്നതെങ്കിൽ അതിന് ചില അനിവാര്യ ഘടകങ്ങൾ ഉണ്ടെന്ന കാര്യം ഓർക്കണം. അതിലൊന്ന് പ്രത്യയശാസ്ത്രമാണ്. ഉൾപാർട്ടി ജനാധിപത്യമാണ് മറ്റൊന്ന്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ കേഡർ സംവിധാനമായി കണക്കാക്കുന്നത് ഇതൊക്കെ ഉള്ളതുകൊണ്ടാണ്. അവർക്ക് ഒരു പ്രത്യയശാസ്ത്രവും അതു നടപ്പാക്കാനുള്ള പ്രായോഗിക പദ്ധതികളുമുണ്ട്. സൈദ്ധാന്തിക സമസ്യകൾ വിശദീകരിക്കുന്ന പുസ്തകങ്ങളുമുണ്ട്. ഇവയ്ക്കു ചുറ്റുമാണ് അവർ പ്രവർത്തകരെ അണിനിരത്തുന്നത്. 

ഉൾപാർട്ടി ജനാധിപത്യത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുകയും കൃത്യമായ ഇടവേളകളിൽ സംഘടനാ സമ്മേളനങ്ങൾ നടത്തുകയും താഴേത്തട്ടു മുതൽ മുകളറ്റം വരെ തിരഞ്ഞെടുത്ത ഭാരവാഹികളെ നിയോഗിക്കുകയും ചെയ്യുന്നു. ഇതൊന്നും ഒരിക്കലും മുടങ്ങിക്കണ്ടിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ഈ ഏകോപിത സംവിധാനമാണുള്ളത്. ഈ സംവിധാനങ്ങൾ ഒന്നുമില്ലാതെയാണ് കോൺഗ്രസ് പാർട്ടി കേഡർ സംവിധാനത്തെപ്പറ്റി സംസാരിക്കുന്നത്. പ്രത്യയശാസ്ത്ര ദൃഢതയും ഉൾപാർട്ടി ജനാധിപത്യവും ഇല്ലെങ്കിൽ ഏത് പാർട്ടിയായാലും അത് വെറും ആൾക്കൂട്ടമാണ്. അത്തരം പാർട്ടികളിൽ അണികൾ സംഘടനയ്ക്ക് ചുറ്റുമാവില്ല ഒത്തുകൂടുന്നത്, നേതാക്കൾക്ക് ചുറ്റുമാവും അവർ വട്ടമിട്ട് പറക്കുക. 

ADVERTISEMENT

ഹൈക്കമാൻഡ് കീഴ്ക്കമാൻഡിനെ നാമനിർദേശം ചെയ്യുന്ന പാർട്ടിക്ക് എങ്ങനെയാണ് കേഡർ സംവിധാനത്തിലേക്കു മാറാൻ കഴിയുന്നത്? ഒരു ദേശീയ പാർട്ടിക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തു മാത്രം എങ്ങനെയാണ് കേഡർ സംവിധാനമായി മാറാൻ കഴിയുക? കേരളത്തിൽ കേഡർ സംവിധാനവും ഇതര സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ‘മാസ് പാർട്ടി’ സംസ്കാരവും എങ്ങനെയാണ് ഒത്തുപോവുക? ഇനി സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യമെടുക്കുക. കേരളത്തിൽ മാത്രം തിരഞ്ഞെടുപ്പും മറ്റു സ്ഥലങ്ങളിൽ ഹൈക്കമാൻഡ് നാമനിർദേശം ചെയ്യുകയുമാണെങ്കിൽ അതിന്റെ വൈരുധ്യം എങ്ങനെയാണ് വിശദീകരിക്കുക? ഇനി കേരള ഘടകത്തിൽ തിരഞ്ഞെടുപ്പ് നടന്നു എന്നുതന്നെ വയ്ക്കുക, കെപിസിസി തലത്തിൽ നാമനിർദേശം മതിയെന്ന് ഹൈക്കമാൻഡ് പറഞ്ഞാലോ?

കേഡർ ആകാത്തതല്ല യഥാർഥ പ്രശ്നം

കേഡർ പാർട്ടി ആകാത്തതല്ല യഥാർഥത്തിൽ കോൺഗ്രസിന്റെ പ്രശ്നം. ബഹുജന പാർട്ടി ആയിരുന്ന കാലത്താണ് കോൺഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം നേടിയിരുന്നത്. അന്നത്തെ ബഹുജനാടിത്തറ നഷ്ടപ്പെട്ട് വെറും ‘പാർട്ടി’ ആയി മാറിയപ്പോഴാണ് അത് പരാജയത്തിലേക്കു നീങ്ങിയത്. നേതാക്കളുടെ അഴിമതി, അധികാരമോഹം, അലസത എന്നിവയാണതിനു കാരണം. 

രമേശ് ചെന്നിത്തല, കെ. ബാബു, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, വി.ഡി. സതീശൻ. ഫയൽ ചിത്രം: മനോരമ

കഴിഞ്ഞ 25 വർഷത്തെ ചരിത്രമെടുത്താൽ പാർട്ടിയെ വളർത്താനും ശക്തിപ്പെടുത്താനും ഈ നേതാക്കൾ എത്രമാത്രം പരിശ്രമിച്ചിട്ടുണ്ട് എന്നു പരിശോധിച്ചാൽ അതു മനസ്സിലാകും. ജനങ്ങളിൽനിന്ന് അകന്നതാണ് യഥാർഥ പ്രശ്നമെങ്കിൽ അതിനു പരിഹാരം ജനങ്ങളിലേക്കു മടങ്ങിപ്പോവുക മാത്രമാണ്. അതാണ് കോൺഗ്രസിൽ ഒരിക്കലും സംഭവിക്കാത്തത്. അതുകൊണ്ട് കേഡർ പാർട്ടി ആവുകയെന്നതല്ല, അകന്നുപോയ ബഹുജനങ്ങളെ തിരികെ കൊണ്ടുവരികയെന്നതാണ് കോൺഗ്രസിനു മുന്നിലുള്ള പ്രധാന ദൗത്യം.

ADVERTISEMENT

എന്തുകൊണ്ട് ബിജെപി?

കോൺഗ്രസിനെ മാറ്റിനിർത്തി ബിജെപി ഇന്ത്യയിൽ മുന്നോട്ടു വരുന്നതിനു കാരണം വർഗീയത മാത്രമല്ല. വർഗീയത ഒരു ഘടകമാണ്. എന്നാൽ സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ബിജെപിയിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസിന് ഒന്നും പറയാനില്ലെന്ന കാര്യം നാം വിസ്മരിക്കരുത്. ബിജെപിയുടെ വർഗീയതയെക്കുറിച്ച് പുരപ്പുറത്തുനിന്ന് സദാ വിളിച്ചു കൂവിയതു കൊണ്ടു മാത്രം ജനങ്ങളുടെ വിശ്വാസം നേടാനാവില്ല. അത് നേടണമെങ്കിൽ മറ്റു മേഖലകളിൽ കോൺഗ്രസ് ബിജെപിയിൽനിന്ന് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിന് കോൺഗ്രസുകാർ  ഗാന്ധിജിയിലേക്കും നെഹ്റുവിന്റെ സോഷ്യലിസത്തിലേക്കും തിരികെ പോകാൻ തയാറാവണം. 

ജവഹർലാൽ നെഹ്‌റു, മഹാത്മാ ഗാന്ധി.

യുഎസിൽ അടുത്തിടെ നടന്ന പഠനം കാണിക്കുന്നത്, സമീപകാലത്ത് ഏറ്റവും കൂടുതൽപേർ ഇന്റർനെറ്റിൽ തിരഞ്ഞ വാക്ക് ‘സോഷ്യലിസം’ ആയിരുന്നു എന്നാണ്. ഒരു മുതലാളിത്ത രാഷ്ട്രത്തിൽപോലും ഇതാണു സ്ഥിതിയെങ്കിൽ നെഹ്റു മുന്നോട്ടുവച്ച സോഷ്യലിസത്തിലേക്കു മടങ്ങാൻ കോൺഗ്രസ് എന്തിനു മടിക്കണം? മാത്രമല്ല ഒരു രാഷ്ട്രീയ പാർട്ടിക്ക് കൊടിയും ആസ്ഥാന മന്ദിരങ്ങളും മാത്രം പോരാ. ഒരു നേതാവും വേണം. ബിജെപിക്ക് ഇതെല്ലാമുണ്ട്. കോൺഗ്രസിനോ? നരേന്ദ്ര മോദിക്ക് ബദലായി ആരെയാണ് ഉയർത്തി കാണിക്കാനുള്ളത്?

മടങ്ങേണ്ടത് ഖദറിൽനിന്നു ചർക്കയിലേക്ക്

പാർട്ടി കെട്ടിപ്പടുക്കാനും അണികളുടെ സ്വഭാവ രൂപീകരണത്തിനും കോൺഗ്രസ് ഒരുപോലെ പരിശ്രമിക്കണം. നെഹ്റുവിന്റെ കാലത്ത് ഡാം നിർമാണവും രാഷ്ട്ര നിർമാണവും സ്വഭാവ രൂപീകരണവും (character building) ഒന്നിച്ചു കൊണ്ടുപോയിരുന്നു. പ്രവർത്തകരുടെ സ്വഭാവ രൂപീകരണത്തിലും ശ്രദ്ധിച്ചു. ആ സമീപനമാണ് ആവശ്യം. കോൺഗ്രസ് തിരികെപോകേണ്ടത് ചർക്കയിലേക്കാണ്. മനുഷ്യ പ്രയത്നത്തിന്റെയും ഉൽപാദനത്തിന്റെയും പ്രതിരോധത്തിന്റെയും ചിഹ്നമാണ് ചർക്ക. 

സോണിയാ ഗാന്ധിക്ക് ചർക്ക സമ്മാനിക്കുന്ന കോൺഗ്രസ് നേതാക്കൾ. അഹമ്മദാബാദിൽ നിന്ന് 2005ലെ കാഴ്‌ച. ചിത്രം: RAVEENDRAN / AFP

ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാൻ മാത്രമല്ല ഗാന്ധിജി ചർക്ക തിരഞ്ഞെടുത്തത്. അതു തൊഴിലിന്റെ മഹത്വത്തിന്റെ അംഗീകാരം കൂടി ആയിരുന്നു. എന്നാൽ, കോൺഗ്രസുകാർ ചർക്ക വിട്ട് ഖദറിലേക്കാണു പോയത്. ഖദർ അധികാരത്തിന്റെ ചിഹ്നമാണ്. അതു മനുഷ്യ പ്രയത്നത്തെ നിരാകരിക്കുന്നു. അധ്വാനത്തിന്റെ മഹത്വത്തെ നിരാകരിക്കുന്നു. അതുകൊണ്ടുതന്നെ ഖദറിന്റെ വഴിയിൽനിന്ന് ചർക്കയുടെ വഴിയിലേക്ക് കോൺഗ്രസ് മടങ്ങണം.

നഷ്ടപ്പെട്ടത് ന്യൂനപക്ഷ പിന്തുണ മാത്രമല്ല...

കോൺഗ്രസിന് ഭരണം കിട്ടാത്തത് ന്യൂനപക്ഷ പിന്തുണ നഷ്ടപ്പെട്ടതുമൂലമാണ് എന്നതു സൗകര്യത്തിനു വേണ്ടിയുള്ള വാദമാണ്. ഭൂരിപക്ഷ പിന്തുണ ലഭിച്ചിട്ടുണ്ടോ? ലഭിച്ചിരുന്നെങ്കിൽ അത് അധികാരത്തിൽ എത്തിക്കേണ്ടതായിരുന്നില്ലേ? പ്രശ്നത്തെ ന്യൂനപക്ഷ/ ഭൂരിപക്ഷ പിന്തുണയുടെ വെളുത്ത/ കറുത്ത കള്ളികളിലാക്കി ലഘൂകരിക്കുകയല്ല വേണ്ടത്. കോൺഗ്രസിന് യഥാർഥത്തിൽ നഷ്ടമായത് ജനങ്ങളുടെ ആകെ പിന്തുണയാണ്. പണ്ടുമുതലുള്ള ശീലംവച്ച്, 5 വർഷത്തിലൊരിക്കൽ അധികാരം കിട്ടുമെന്ന തോന്നലാണ് മുന്നണിയെ ഒന്നിച്ചുനിർത്തിയിരുന്നത്. അതു നടക്കില്ലെന്നു മനസ്സിലാക്കുമ്പോൾ ഘടക കക്ഷികൾ അവരുടെ വഴി നോക്കും. അതു തടയാൻ കോൺഗ്രസ് ശക്തിപ്പെടുകയാണു വേണ്ടത്.

മാനത്ത് നോക്കിയുള്ള രാഷ്ട്രീയം

കോൺഗ്രസിന് പ്രതാപമുണ്ടായിരുന്നതു ശക്തമായ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഉണ്ടായിരുന്ന കാലത്താണ്. സംസ്ഥാന നേതൃത്വത്തിന്റെ തോളിലേറി ദേശീയ നേതൃത്വവും ദേശീയ നേതൃത്വത്തിന്റെ പിൻബലത്തിൽ സംസ്ഥാന നേതൃത്വവും നീങ്ങി. ഗുരുത്വാകർഷണമെന്നപോലെ ഒരു ബന്ധം രണ്ടു ഘടകങ്ങളും തമ്മിൽ നിലനിന്നിരുന്നു. ജി.ബി.പന്ത്, മൊറാർജി ദേശായി, വൈ.ബി.ചവാൻ, ജഗ്ജീവൻ റാം, നിജലിംഗപ്പ, അതുല്യഘോഷ്, ബി.സി.റോയി, കെ.കാമരാജ് എന്നിവരൊക്കെ ദേശീയ നേതാക്കൾ മാത്രമായിരുന്നില്ല. അവർക്ക് സംസ്ഥാനങ്ങളിൽ ശക്തമായ അടിത്തറയുണ്ടായിരുന്നു. 

ഇന്ദിര ഗാന്ധി

ആ കാലഘട്ടത്തിലാണ് കോൺഗ്രസ് ശക്തിപ്പെട്ടത്. അതു മാറുകയും നേതൃത്വം ഇന്ദിരാ ഗാന്ധിയിലേക്കു കേന്ദ്രീകരിക്കുകയും ചെയ്തതോടെ സംസ്ഥാനങ്ങളിലെ നേതാക്കൾ ഇല്ലാതായി. സംസ്ഥാനതലത്തിൽ പാർട്ടി കെട്ടിപ്പടുത്തില്ലെങ്കിലും ദേശീയ നേതൃത്വത്തെ സന്തോഷിപ്പിച്ചു നിർത്തിയാൽ മതിയെന്ന അവസ്ഥയായി. ഇത് മാനത്ത് കണ്ണുംനട്ടു നിൽക്കുന്ന രാഷ്ട്രീയമാണ്. അതിന്റെ തിരിച്ചടിയാണ് ഇപ്പോഴുണ്ടായത്. കോൺഗ്രസുകാർ താഴോട്ട് നോക്കാൻ ശീലിക്കണം

നേതാക്കൾ തലസ്ഥാന നഗരങ്ങൾ വിടുക

കോൺഗ്രസിനെ ശക്തിപ്പെടുത്തണമെങ്കിൽ നേതാക്കൾ തിരുവനന്തപുരത്തും ഡൽഹിയിലും കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണം. അവർ ഗ്രാമങ്ങളിലേക്കു പോകണം. ഗാന്ധിജി നഗരത്തിലിരുന്നല്ല കോൺഗ്രസ് കെട്ടിപ്പടുത്തത്, ഗ്രാമങ്ങളിലേക്കാണു പോയത്. കഴിഞ്ഞ നൂറ്റാണ്ടിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. അത് കോൺഗ്രസിന്റെ നൂറ്റാണ്ടായിരുന്നു. ഇന്നിപ്പോൾ അതു മാറി. ഏതു പ്രസ്ഥാനത്തിനും ഒരു തകർച്ചയുണ്ട്. അതു മനസ്സിലാക്കുകയും സ്വയം നവീകരണത്തിലേക്കു നീങ്ങുകയുമാണു കോൺഗ്രസ് നേതൃത്വം ഇപ്പോൾ ചെയ്യേണ്ടത്. 

പ്രതീകാത്മക ചിത്രം.

പുതിയ തലമുറയോട് പാർട്ടിയുടെ ചരിത്രത്തെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ല. അവർ ഭാവിയിലേക്കാണു നോക്കുന്നത്. കോൺഗ്രസിന്റെ 136 വർഷത്തെ ചരിത്രത്തിന്റെ പേരിൽ ബോണസ് പിരിക്കുന്ന പണി ഇനി ചെലവാകില്ല. ‘മിലേനിയം ബേബി’കളിൽ (Millennium babies) വലിയൊരു സംഖ്യ ഗ്രാമീണരുടെ മക്കളാണ്. കോൺഗ്രസിന് ഭാവിയെ ലക്ഷ്യമിട്ട് എന്തു വാഗ്ദാനം നൽകാനാകുമെന്നാണവർ ചോദിക്കുന്നത്. നിങ്ങൾക്കു മുന്നോട്ടുവയ്ക്കാനുള്ള ബദൽ എന്തെന്ന ചോദ്യവുമുണ്ട്. അതിന്റെ ഉത്തരം ബിജെപി നയങ്ങളെ വിമർശിക്കൽ മാത്രമല്ല. അത്തരം നയങ്ങൾക്ക് ബദലായി എന്ത് മുന്നോട്ട് വയ്ക്കാൻ ഉണ്ടെന്ന തുറന്നുപറച്ചിലും ഉത്തരത്തിന്റെ ഭാഗമാണ്.

നേതാക്കൾ നിലനിൽക്കേണ്ടത് പാർട്ടിയുടെ ബലത്തിൽ

സിപിഎം കേരളത്തിൽ നിലനിൽക്കുന്നത് കേഡർ പാർട്ടി ആയതുകൊണ്ടു മാത്രമല്ല; ശക്തമായ നേതൃത്വം ഉള്ളതുകൊണ്ടുമാണ്. ഇതിന്റെ അഭാവം കോൺഗ്രസിനെ വല്ലാതെ അലട്ടുന്നു. പാർട്ടിയുടെ സംഘടനാ സംവിധാനം താറുമാറായിരിക്കുന്നു. കോൺഗ്രസ് സ്ഥിരമായി ജയിച്ചു കൊണ്ടിരിക്കുന്ന മണ്ഡലങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അവിടെ ആ നേതാക്കളെ കേന്ദ്രീകരിച്ചാണ് പാർട്ടി നിലനിൽക്കുന്നത്. പാർട്ടിയുടെ ബലത്തിലല്ല നേതാക്കൾ നിലനിൽക്കുന്നത്. ഈ വിധം വ്യക്തികളെ മാത്രം ആശ്രയിച്ചു ഇനിയങ്ങോട്ട് നിലനിൽക്കാനാകില്ലെന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പു നൽകുന്ന പാഠം. 

കെ.എം.മാണി ഇല്ലാതായപ്പോൾ പാലാ സീറ്റ് കൈവിട്ടത് ഒരു സൂചനമാത്രം. സിപിഎം പുതിയ നേതൃനിര വളർത്തിയെടുക്കുകയും പാർട്ടി സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് അധികാരം നിലനിർത്തിയത്. അതുകൊണ്ട് ,കോൺഗ്രസ് ഇനി ചിന്തിക്കേണ്ടത് 50 വർഷത്തെക്കുറിച്ചാണ്, 5 വർഷത്തെക്കുറിച്ചല്ല. ടൺ കണക്കിനു മണ്ണു മാറ്റുമ്പോൾ ഒരു ഔൺസ് സ്വർണമാണു കിട്ടുന്നത്. അതുപോലെ 50 വർഷത്തേക്കു ചിന്തിക്കുമ്പോൾ 5 വർഷത്തേക്കെങ്കിലും പ്രയോജനം കിട്ടും. താഴേത്തട്ടിൽ വേരുകളില്ലാതെ വളരാനാകില്ലെന്നു മറക്കരുത്.

English Summary: Interview with Dr. J. Prabhash, former PVC and Head of Department of Political Science, Kerala University