പാലായിൽ എൽഡിഎഫ് തോറ്റില്ലേ? അതിന്റെ കാരണം എന്താണെന്ന് എല്ലാവരും കണ്ടുപിടിക്കട്ടെ. ഒന്നും രണ്ടും വോട്ടിനല്ല, പതിനയ്യായിരം വോട്ടിനു തോറ്റു. അതിന്റെ കാരണം മനസ്സിലാക്കാൻ സിപിഎമ്മിനും സിപിഐക്കും കേരള കോൺഗ്രസിനും എല്ലാം ബാധ്യതയുണ്ട്. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ആരെയെങ്കിലും മോശക്കാരനാക്കാനോ ചെറുതാക്കാനോ അല്ല. Kanam Rajendran, Kanam Rajendran CPI, Kanam Rajaendran CPI State Secretary

പാലായിൽ എൽഡിഎഫ് തോറ്റില്ലേ? അതിന്റെ കാരണം എന്താണെന്ന് എല്ലാവരും കണ്ടുപിടിക്കട്ടെ. ഒന്നും രണ്ടും വോട്ടിനല്ല, പതിനയ്യായിരം വോട്ടിനു തോറ്റു. അതിന്റെ കാരണം മനസ്സിലാക്കാൻ സിപിഎമ്മിനും സിപിഐക്കും കേരള കോൺഗ്രസിനും എല്ലാം ബാധ്യതയുണ്ട്. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ആരെയെങ്കിലും മോശക്കാരനാക്കാനോ ചെറുതാക്കാനോ അല്ല. Kanam Rajendran, Kanam Rajendran CPI, Kanam Rajaendran CPI State Secretary

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലായിൽ എൽഡിഎഫ് തോറ്റില്ലേ? അതിന്റെ കാരണം എന്താണെന്ന് എല്ലാവരും കണ്ടുപിടിക്കട്ടെ. ഒന്നും രണ്ടും വോട്ടിനല്ല, പതിനയ്യായിരം വോട്ടിനു തോറ്റു. അതിന്റെ കാരണം മനസ്സിലാക്കാൻ സിപിഎമ്മിനും സിപിഐക്കും കേരള കോൺഗ്രസിനും എല്ലാം ബാധ്യതയുണ്ട്. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ആരെയെങ്കിലും മോശക്കാരനാക്കാനോ ചെറുതാക്കാനോ അല്ല. Kanam Rajendran, Kanam Rajendran CPI, Kanam Rajaendran CPI State Secretary

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള രാഷ്ട്രീയത്തിൽ മുഖവുരയ്ക്ക് പ്രസക്തി ഇല്ലാത്ത നേതാവാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രനേതൃത്വത്തിനെതിരെയും എൽഡിഎഫിലെ സഖ്യകക്ഷികൾക്കു നേർക്കും സമീപ കാലത്ത് സിപിഐയുടെ വിമർശനങ്ങളുടെ സൂചിമുന നീണ്ടു. സംസ്ഥാന രാഷ്ട്രീയത്തിൽ അത് വലിയ ചർച്ചകൾക്കു തിരി കൊളുത്തി. പാർട്ടിക്ക് അകത്തുതന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നതായി പ്രചാരണം കനത്തു. ഈ സാഹചര്യത്തിൽ കാനത്തിന് വീണ്ടുവിചാരമുണ്ടോ? മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ നടത്തിയ സംഭാഷണത്തിൽ കാനം വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് വ്യക്തമാക്കുന്നു.

കാനം രാജേന്ദ്രൻ. ഫയൽ ചിത്രം: മനോരമ

∙ കമ്യൂണിസ്റ്റ്– കോൺഗ്രസ് കൂട്ടുമന്ത്രിസഭയുടെ അൻപതാം വാർഷികത്തിലാണ് സംസാരിക്കുന്നത്. ആ കൂട്ടുകെട്ടിന് ഇനി കേരളത്തിൽ എന്തെങ്കിലും പ്രസക്തി തോന്നുന്നുണ്ടോ?

ADVERTISEMENT

ഓരോ കാലഘട്ടത്തിലും അപ്പോൾ നിലവിലുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. വളരെ വിജയകരമായി എട്ടൊൻപത് വർഷം അന്നത്തെ കൂട്ടുകെട്ട് മുന്നോട്ടുപോയി. കേരളത്തിന് കുറേ നേട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞു. അത് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിന്റെ ഉൽപന്നമാണ്. അതുപോലെ മറ്റൊരു സാഹചര്യം വന്നാൽ അല്ലേ പറയാൻ കഴിയൂ. അന്നു സ്വീകരിച്ച നിലപാട് പല സംസ്ഥാനങ്ങളിലും ഇന്ന് ഉണ്ടാകുന്നു. കോൺഗ്രസുമായി തൊട്ടുകൂടാ എന്ന നിലപാട്തന്നെ ഉള്ളപ്പോഴാണ് അയിത്തം ഞങ്ങൾ അന്ന് ഉപേക്ഷിച്ചത്. ഇന്ന് അങ്ങനെ ഒരു അയിത്തം തന്നെയില്ല.

∙ 50 വർഷം മുൻപ് സിപിഐ മാതൃക കാട്ടി എന്നു പറയാമോ?

50 വർഷം മുൻപ് ഒരു രാഷ്ട്രീയ സാഹചര്യം ഉയർത്തിയ ചോദ്യത്തിന് ഞങ്ങൾ മറുപടി കണ്ടു എന്നു പറഞ്ഞാൽ മതി. മാതൃക കാട്ടി എന്നൊന്നും പറയേണ്ടതില്ല. ഉയർന്നു വന്ന ആ ചോദ്യത്തിന് ഉത്തരം ഇല്ലാതെ പോയില്ല. അതാണ് ആ കൂട്ടുമുന്നണി സർക്കാർ.

കോടിയേരി ബാലകൃഷ്‌ണൻ, പിണറായി വിജയൻ, കാനം രാജേന്ദ്രൻ. ഫയൽ ചിത്രം: മനോരമ

∙ നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയെ എതിർക്കാൻ യുഡിഎഫ് തീരുമാനിച്ചല്ലോ? സിപിഐ പദ്ധതിക്ക് പൂർണമായും അനുകൂലമാണോ?

ADVERTISEMENT

കെ റെയിൽ എൽഡിഎഫ് പ്രകടന പത്രികയിൽ ഉണ്ട്. അതുകൊണ്ടുതന്നെ നടപ്പിലാക്കാനുളള ബാധ്യത സിപിഐക്കുമുണ്ട്. എന്നാൽ ഒരു വൻകിട വികസനപദ്ധതി നടപ്പാക്കുമ്പോൾ ധാരാളം പ്രശ്നങ്ങൾ ഉയർന്നു വരാം. അതെല്ലാം മുൻകൂട്ടി കാണാൻ കഴിയില്ല. അത്തരം പ്രശ്നങ്ങൾ‍ വന്നാൽ ജനപക്ഷത്തുനിന്നു പരിഹരിച്ചു പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇടതുമുന്നണി ശ്രമിക്കും.

∙ കോട്ടയം നഗരസഭയിൽ എൽഡിഎഫും ബിജെപിയും തമ്മിൽ പരോക്ഷമായെങ്കിലും ഒത്തു ചേരുന്ന സാഹചര്യമുണ്ടായി. കോട്ടയത്തുനിന്നുള്ള പ്രമുഖനായ എൽഡിഎഫ് നേതാവ് കൂടിയായ താങ്കൾ ആ ബിജെപി ബന്ധത്തെ ന്യായീകരിക്കുമോ?

കോട്ടയത്തെ യുഡിഎഫ് ഭരണം തെറ്റായ വഴിയിലേക്കു പോയപ്പോൾ അവരെ അധികാരത്തിൽനിന്നു പുറത്താക്കാൻ എൽഡിഎഫ് ശ്രമിച്ചു. മറ്റേതെങ്കിലും പാർട്ടിക്ക് അതേ അഭിപ്രായമുണ്ടെങ്കിൽ അവരും ആ അവിശ്വാസപ്രമേയത്തിന് വോട്ടു ചെയ്തു കാണും. പുറത്തായവർക്കു പകരം വരാൻ പോകുന്ന സംവിധാനവും അതേ ബിജെപിയുടെ പിന്തുണ കൂടിയായായിരിക്കും എന്ന് എന്താണ് ഉറപ്പ്?

കാനം രാജേന്ദ്രൻ. ഫയൽ ചിത്രം: മനോരമ

ഞങ്ങൾ അവരുടെ പിന്തുണ വാങ്ങിച്ച് അധികാരത്തിൽ ഇരിക്കുന്നവർ അല്ല. അങ്ങനെ വേണ്ട എന്നുള്ളതുകൊണ്ട് ജയിച്ചു വന്നവരോടു തന്നെ രാജിവയ്ക്കാൻ പറഞ്ഞിട്ടുള്ള മുന്നണിയാണ് ഇത്. ആ ഉത്തരവാദിത്തം നിർവഹിച്ചവരാണ്. കോട്ടയത്തും അങ്ങനെ ഒരു സഹകരണം വേണ്ടെന്നുതന്നെയാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം അവിടെ ഞാനുണ്ടായിരുന്നു. എൽഡിഎഫിന്റെ ജില്ലാ നേതൃത്വം അതു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

∙ കഴിഞ്ഞ സിപിഐ നിർവാഹകസമിതി കൗൺസിൽ യോഗങ്ങൾക്കു ശേഷമുള്ള താങ്കളുടെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ പരസ്യമായി കുറ്റപ്പെടുത്തുന്നതാണന്ന ആക്ഷേപത്തിനു വഴിവച്ചല്ലോ? ആ പ്രതികരണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണോ?

ആ വാർത്തകൾ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഞാനും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാണ്. 9 അംഗ കേന്ദ്ര സെക്രട്ടേറിയറ്റിൽ ഞാനും അംഗമാണ്. അതുകൊണ്ട് എവിടെ വരെ പോകാം, എന്തു പറയാം എന്നതിനെക്കുറിച്ച് എനിക്കു വ്യക്തമായ ധാരണയുണ്ട്. ആ ധാരണ അനുസരിച്ചു മാത്രമേ ഞാൻ സംസാരിച്ചിട്ടുളളൂ. പ്രസക്തമായ വിഷയത്തിൽ കേരളത്തിലെ സംസ്ഥാന കൗൺസിലിന്റെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. ബാക്കിയെല്ലാം നിങ്ങൾ ഉണ്ടാക്കിയ വാർത്തയാണ്. അതിന്റെ ഉത്തരവാദിത്തം എനിക്കില്ല.

ബിനോയ് വിശ്വം, കാനം രാജേന്ദ്രൻ. ഫയൽ ചിത്രം: മനോരമ

∙ ജനറൽ സെക്രട്ടറി വിമർശനത്തിന് അതീതനല്ല എന്ന് എസ്.എ. ഡാങ്കെയുടെ കാര്യം ചൂണ്ടിക്കാട്ടി ഓർമിപ്പിച്ചത് താങ്കൾ അല്ലേ?

അതു വസ്തുതയാണ്. നിഷേധിക്കാൻ കഴിയുമോ? അജയഘോഷിന്റെ കാലം മുതൽ പാർട്ടി ജനറൽ സെക്രട്ടറിക്കെതിരെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇല്ലെന്നു പറയാൻ സാധിക്കുമോ? ആ ചരിത്രം ആളുകൾക്കു മനസിലാക്കാൻ വേണ്ടി അങ്ങനെ പറഞ്ഞെന്നേയുള്ളൂ. അല്ലാതെ ജനറൽ സെക്രട്ടറിയെ വിമർശിച്ചതല്ല. എസ്.എ. ഡാങ്കെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അദ്ദേഹവും വിമർശിക്കപ്പെട്ടിട്ടുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പരിശോധിക്കുമ്പോൾ പാർട്ടി മാനദണ്ഡം ആരു ലംഘിച്ചാലും അവർക്കെതിരെ വിമർശനവും ആക്ഷേപവും ഉയരാറുണ്ട്. അതു പാർട്ടി ഘടകത്തിലാകും പറയാറുള്ളത്. അങ്ങനെ ഒരു കാര്യം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഡാങ്കെയുടെ പേരു പറഞ്ഞു പോയതുകൊണ്ട് അപകടമായി എന്ന ഒരു ധാരണയും എനിക്കില്ല.

∙ കേന്ദ്ര നേതൃത്വത്തെ സംസ്ഥാനനേതൃത്വം ദുർബലപ്പെടുന്നത് കമ്യൂണിസ്റ്റ് സംഘടനാ രീതികൾക്കു ചേരുന്നതാണോ?

ദുർബലപ്പെടുത്തി എന്ന് ആരു പറഞ്ഞു. അത് ഒരു വ്യാഖ്യാനം മാത്രമാണ്. കേന്ദ്ര നേതൃത്വം പറയുന്ന കാര്യങ്ങളെ ആരും ചോദ്യം ചെയ്തുകൂടാ എന്നത് ആഭ്യന്തര ജനാധിപത്യം ഉള്ള ഒരു പാർട്ടിക്കു ചേരുന്ന രീതിയല്ല. ആ രീതിയെയാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്? അത്തരം കാര്യങ്ങളെല്ലാം ഘടകത്തിൽ ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന രീതിയാണ് ഞങ്ങളുടെത്. കേരളത്തിലെ കൗൺസിലിൽ ഉയർന്ന അഭിപ്രായം എന്താണ് എന്നു ഞാൻ പുറത്തു പറഞ്ഞില്ല. അത് അറിയിക്കാൻ ഒരാളിനെ ചുമതലപ്പെടുത്തി എന്നെ പറഞ്ഞുള്ളൂ. അതിൽ ഒരു തെറ്റും ഉള്ളതായി കരുതുന്നില്ല.

∙ ആ യോഗത്തിൽ ജനറൽ സെക്രട്ടറിക്കും ദേശീയ നിർവാഹകസമിതി അംഗം ആനി രാജയ്ക്കും എതിരെ കടുത്ത വിമർശനങ്ങൾ അല്ലേ ഉയർന്നത്?

എന്താണോ അവിടെ ഉയർന്നത് അത് അറിയിക്കാൻ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അക്കാര്യത്തിൽ ഒരു തുറന്ന സംവാദത്തിന് ഞാൻ മുൻകൈ എടുക്കുന്നതി‍ൽ അർഥമില്ല. ഞങ്ങളുടെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിച്ചു. അത് അവരാണ് പരിശോധിക്കേണ്ടത്

പിണറായി വിജയൻ, കാനം രാജേന്ദ്രൻ. ഫയൽ ചിത്രം: മനോരമ

താങ്കളുടെ വാർത്താ സമ്മേളനത്തിലെ പ്രതികരണങ്ങളോട് ചില കേന്ദ്ര നേതാക്കൾ അതൃപ്തി അറിയിച്ചെന്ന പ്രചാരണമുണ്ടായല്ലോ?

എന്നെ ആരും വിളിച്ചിട്ടും പറഞ്ഞിട്ടുമില്ല. അതെല്ലാം ചിലരുടെ ഭാവനാ സൃഷ്ടിയാണ്.

താങ്കളുടെ നടപടിക്കെതിരെ ദേശീയ നിർവാഹക സമിതി അംഗമായ കെ.ഇ. ഇസ്മായിൽ ദേശീയ നേതൃത്വത്തോട് പരാതിപ്പെട്ടല്ലോ?

പത്രത്തിൽ അങ്ങനെ വായിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഈ യോഗം നടന്നത്. ആ യോഗത്തിൽ പറയാത്ത കാര്യത്തെക്കുറിച്ച് അദ്ദേഹം കത്തെഴുതിയോ എന്ന് അറിയില്ല. എനിക്ക് കത്ത് തന്നിട്ടുമില്ല

കേന്ദ്ര നേതൃത്വത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ, താങ്കളുടെ സാന്നിധ്യത്തിൽ ചേർന്ന ചില ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതായി വാർത്തയുണ്ടല്ലോ?

ഞാൻ പത്രത്തിൽ വായിച്ചു. യോഗത്തിൽ അങ്ങനെ ഒന്നും കേട്ടില്ല. താങ്കൾ പറയുന്നത് ഇടുക്കിയിലെ ഒരു യോഗത്തെക്കുറിച്ച് വന്ന വാർത്തയായിരിക്കും. ആ യോഗത്തിൽ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. തികച്ചും തെറ്റായ വാർത്തയാണ്. വ്യാജ വാർത്ത എന്നോ പെയ്ഡ് ന്യൂസെന്നോ വിശേഷിപ്പിക്കാം.

പാർട്ടിക്ക് അകത്ത് താങ്കൾക്കെതിരെ ചില ചരടു വലികൾ നടക്കുന്നുണ്ട് എന്ന് ഇത്തരം വാർത്തകൾ സൂചിപ്പിക്കുന്നുവെന്നാണോ?

ഇതെല്ലാം എക്കാലത്തും ഉള്ളതാണ്. കുറച്ചാളുകളും കുറച്ചു വാർത്തയും. യോഗം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ അതിൽ നടക്കാത്ത കാര്യങ്ങൾ വാർത്തയായി ടിവിയിൽ വരും. അതു മാധ്യമപ്രവർത്തകരുടെ വീഴ്ചയാണ്.

സിപിഐയുടെ തിര‍ഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പല ജില്ലകളിലും സിപിഎമ്മിനെതിരെ കുറ്റപ്പെടുത്തലുകളുണ്ട്. നേതൃതലത്തിൽ ഐക്യമുണ്ടെങ്കിലും താഴേതട്ടിൽ ഏകോപനത്തിൽ വീഴ്ചയുണ്ടോ?

140 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏതെങ്കിലും ചില ബൂത്തുകളിൽ ചില പ്രശ്നം ഉണ്ടായാൽ അതു സാമാന്യവത്കരിക്കരുത്. രണ്ടു പാർട്ടികളിലും ചില കേഡർമാർ തമ്മിൽ പ്രശ്നങ്ങൾ കാണും. എൽഡിഎഫിനെ സംരക്ഷിക്കുക എന്നതാണ് ഞങ്ങൾ രണ്ടു പാർട്ടികളും എടുത്തിട്ടുള്ള തീരുമാനം. വീണ്ടും അധികാരത്തിൽ വരാനായി യോജിച്ചു പ്രവർത്തിക്കാനാണു തീരുമാനിച്ചിട്ടുള്ളത്. ഇനി വരാൻ പോകുന്നില്ല എന്ന് നിങ്ങളെല്ലാം വിധിയെഴുതിയിട്ടും ഞങ്ങൾ വന്നല്ലോ. ജനങ്ങളുടെ വികാരവും ചിന്തയും മനസ്സിലാക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾ പരാജയപ്പെട്ടു എന്ന സ്വയം വിമർശനം നിങ്ങളും നടത്തുന്നത് നല്ലതാണ്.

ഇടത് ഐക്യത്തിന് ഊന്നൽ കൊടുക്കുന്നതിനിടയിൽ സ്വന്തം വ്യക്തിത്വം ബലികഴിച്ച് സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറുകയാണ് എന്ന വിമർശനം ഉയരുന്നതും താങ്കൾ കേൾക്കുന്നുണ്ടാകുമല്ലോ?

ആ വിമർശനത്തിന് ഒരു അടിസ്ഥാനവും ഇല്ല. എപ്പോൾ എന്തു പറയണം എന്നു തീരുമാനിക്കാനുള്ള അവകാശമെങ്കിലും ഞങ്ങൾക്കു വിട്ടുതരണം. എന്തു പ്രശ്നവും പുറത്തു പറഞ്ഞാലേ പരിഹരിക്കപ്പെടൂ എന്ന സങ്കൽപം ഉണ്ടായിരുന്നു. മുന്നണിയുടെ പ്രധാന ഭാഗമായ പാർട്ടിക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതു നേരിട്ടു പറഞ്ഞ് തീർക്കാനുള്ള സംവിധാനം ഇന്നു നിലവിൽ ഉണ്ട്. മുന്നണിയിലെ കക്ഷികൾ പരസ്പരം സംസാരിക്കാത്തവരല്ല, മാധ്യമങ്ങളിൽ കൂടി മാത്രമേ അവർ സംസാരിക്കൂ എന്നുമില്ല.

രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്ന യോഗങ്ങളിൽ പരസ്പരം അഭിപ്രായങ്ങൾ സിപിഎമ്മും സിപിഐയും പറയാറുണ്ട്. പൊതു നിലപാട് ചർച്ച ചെയ്ത് രൂപപ്പെടുത്താറുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ ആ യാഥാർഥ്യം കാണണം. മുന്നണിയിലെ നല്ല കാര്യങ്ങൾക്കെല്ലാം പിന്തുണ, മോശം കാര്യങ്ങളെ പരസ്യമായി വിമർശിക്കും എന്നതല്ല സിപിഐ ഇന്ന് എടുക്കുന്ന സമീപനം. നേരിട്ടു ചർച്ച ചെയ്ത് തിരുത്താനുള്ളത് തിരുത്തും, ഞങ്ങൾ തിരുത്തേണ്ടതാണെങ്കിൽ അതും ചെയ്യും. ഇതിലെല്ലാം ചില മാധ്യമങ്ങൾക്ക് അസംതൃപ്തി ഉണ്ട് എന്ന് അറിയാം. തൽക്കാലം സഹിക്കുകയല്ലാതെ മറ്റു മാർഗമില്ല.

∙ എൽഡിഎഫ് വിട്ട മാണി സി. കാപ്പനാണ് എൽഡിഎഫിലേക്കു വന്ന ജോസ്.കെ.‌മാണിയെക്കാൾ ജനകീയൻ എന്ന നിലയ്ക്കു സിപിഐ റിപ്പോർട്ടിലുള്ള വിമർശനം മുന്നണിയിൽ തെറ്റിദ്ധാരണകൾക്കു വഴിവച്ചില്ലേ?

പാലായിൽ എൽഡിഎഫ് തോറ്റില്ലേ? അതിന്റെ കാരണം എന്താണെന്ന് എല്ലാവരും കണ്ടുപിടിക്കട്ടെ. ഒന്നും രണ്ടും വോട്ടിനല്ല, പതിനയ്യായിരം വോട്ടിനു തോറ്റു. അതിന്റെ കാരണം മനസ്സിലാക്കാൻ സിപിഎമ്മിനും സിപിഐക്കും കേരള കോൺഗ്രസിനും എല്ലാം ബാധ്യതയുണ്ട്. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ആരെയെങ്കിലും മോശക്കാരനാക്കാനോ ചെറുതാക്കാനോ അല്ല.

കോടിയേരി ബാലകൃഷ്‌ണൻ, കാനം രാജേന്ദ്രൻ. ഫയൽ ചിത്രം: മനോരമ

∙ കേരള കോൺഗ്രസിനെ(എം) എൽഡിഎഫിന്റെ ഘടകകക്ഷിയായി ഉൾക്കൊള്ളുന്നതിൽ ഇപ്പോഴും സിപിഐക്ക് ബുദ്ധിമുട്ടുണ്ടോ?

ഞങ്ങളുടെ കൂടി തീരുമാനിച്ചിട്ടല്ലേ അവരെ മുന്നണിയിൽ എടുത്തത്? മുന്നണിയിൽ വന്നപ്പോൾ ഘടകകക്ഷി എന്ന നിലയിൽ മാന്യമായി പെരുമാറാനും സഹകരിക്കാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

∙ പക്ഷേ താഴേത്തട്ടിൽ‍ അവരോട് അകൽച്ച ഉണ്ടെന്നു തോന്നിക്കുന്ന ചില വിമർശങ്ങൾ സിപിഐയുടെ തിരഞ്ഞെടുപ്പ് റിപ്പോർട്ടിൽ ഉണ്ടല്ലോ?

30–40 വർഷമായി പരസ്പരം മത്സരിച്ചിരുന്നവർ ഒരു സുപ്രഭാതത്തിൽ മുന്നണിയിൽ ആയി എന്നതുകൊണ്ട് അവരെ പിന്തുണയ്ക്കുന്നവരെല്ലാം സ്വിച്ചിട്ടതു പോലെ മാറുമെന്ന വ്യവസ്ഥ ജനാധിപത്യത്തിൽ ഇല്ല. അതിനെല്ലാം കുറച്ചു സമയം എടുക്കും. ഐക്യം പതുക്കെ ശക്തിപ്പെട്ടോളും. വിഷമിച്ചിട്ടു കാര്യമില്ല.

കാനം രാജേന്ദ്രൻ, എ. വിജയരാഘവൻ. ഫയൽ ചിത്രം: മനോരമ

∙ കേരള കോൺഗ്രസ്(എം) വലിയ സ്വാധീനമൊന്നും ഇല്ലാത്ത പാർട്ടിയാണ് എന്ന മുൻ നിലപാടിൽ തന്നെയാണോ ഇപ്പോഴും?

അവർക്ക് സ്വാധീനം ഉണ്ടെന്നോ ഇല്ലെന്നോ ഒന്നും പറഞ്ഞിട്ടില്ല. ഒരു പാർട്ടിയേയും അങ്ങനെ വിലയിരുത്താൻ കഴിയില്ലല്ലോ. അവരുടേതായ സ്വാധീനം ചില കേന്ദ്രങ്ങളിൽ അവർക്കുണ്ട്. എന്നാൽ പ്രധാനപ്പെട്ട സ്വാധീന കേന്ദ്രങ്ങളിൽ പോലും തിരഞ്ഞെടുപ്പിൽ അവർക്ക് ജയിക്കാൻ കഴി‍ഞ്ഞില്ല എന്നത് ഒരു കുറവായി തുടരും.

∙ സിപിഎമ്മിനേക്കാളും സിപിഐ ബന്ധമുളള നടൻ മുകേഷിനെയും റിപ്പോർട്ടിൽ പരിഹസിച്ചല്ലോ?

മുകേഷിന്റെ അച്ഛൻ സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുടുംബപരമായ സിപിഐ ബന്ധം മാറ്റിവച്ചാൽ രാഷ്ട്രീയമായി അദ്ദേഹവുമായി ഒരു ബന്ധവും ഞങ്ങൾക്കില്ല. അദ്ദേഹം സിപിഐയിൽ കൂടിയാണ് വന്നത് എന്ന പ്രചാരണത്തിൽ കാര്യമില്ല. പഠിക്കുന്ന കാലത്തും അദ്ദേഹം സിപിഐ വിദ്യാർഥി സംഘടനയുടെ ഭാഗമായിരുന്നില്ല. അദ്ദേഹം ഞങ്ങളുടെ എല്ലാം നല്ല സുഹൃത്താണ്. 14 ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം സംസ്ഥാന കൗൺസിലിൽ വായിച്ചിട്ടുണ്ടാകും. താഴേന്നു വരുന്നതു കൂടി എല്ലാവരും അറിയണമല്ലോ. അതിനായി പറഞ്ഞതാണ് എന്നു മാത്രം കണ്ടാൽ മതി.

കനയ്യ കുമാർ. ചിത്രം: AFP

∙ താങ്കളുടെ പാർട്ടിയുടെ ഭാവി പ്രതീക്ഷയായ കനയ്യകുമാർ സിപിഐ വിട്ടുപോകുന്നതായ സൂചനകൾ ശക്തമാണല്ലോ. അങ്ങനെയുണ്ടാകില്ലെന്നു താങ്കൾ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. കനയ്യയെ കൂടെ നിർത്താൻ കാര്യമായ ശ്രമം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതല്ലേ?

ബിഹാറിലെ പാർട്ടിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില സംഘടനാ പ്രശ്നങ്ങളുണ്ട്. തലമുറകൾ തമ്മിലെ ചില പ്രശ്നങ്ങൾ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതു ദേശീയ നിർവാഹകസമിതിതന്നെ മുൻകൈ എടുത്ത് ചർച്ച ചെയ്യുകയും നേതാക്കൾ ബിഹാറിൽ പോയിത്തന്നെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ പ്രശ്നം അവസാനിച്ചുവെന്നാണ് ഞാൻ മനസ്സിലാക്കിയത്. പിന്നീട് ഏതു ദിശയിലേക്കു പോയി എന്ന് അറിയില്ല. അല്ലാതെ ദേശീയ നേതൃത്വവുമായി അദ്ദേഹത്തിന് ഒരു പ്രശ്നവും ഇല്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐയെ ഉപേക്ഷിച്ചു പോകാൻ പറ്റിയ പാർട്ടിയല്ല കോൺഗ്രസ് എന്നതിൽ ഒരു സംശയവും ഇല്ല.

∙ കോൺഗ്രസ് വിട്ടവരെ പലരെയും എകെജി സെന്ററിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങൾ നേരിട്ടു വരവേൽക്കുന്നു. ഇത് കമ്യൂണിസ്റ്റ് പാർട്ടികളുടെ മാറിയ സമീപനമാണോ? സിപിഐയിലേക്കും നേതാക്കൾ വരുമോ?

എകെജി സെന്ററിൽ സ്വീകരിച്ചതു കൊണ്ട് അവരെ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയിൽ എടുക്കുമെന്ന് ആരും കരുതില്ലല്ലോ. ഏതെങ്കിലും ബഹുജനസംഘടനയിൽ ഉൾപ്പെത്തും. മെച്ചപ്പെട്ട തലത്തിൽ പ്രവർത്തിച്ചാൽ പാർട്ടിയുടെ ഘടകത്തിൽ വരും. അതെല്ലാം സ്വാഭാവികമാണ് പ്രവർത്തകരെയാണ് സിപിഐ ആഗ്രഹിക്കുന്നത്, നേതാക്കളെ അല്ല.

∙ മരം മുറി വിവാദത്തിൽ താങ്കളുടെ നിലപാട് വ്യക്തമാണ്. പക്ഷേ എന്തുകൊണ്ടാണ് പാർട്ടിക്കുള്ളിലെ ചർച്ച നീണ്ടു പോകുന്നത്?

എന്തിനാണ് പാർട്ടി ചർച്ച ചെയ്യുന്നത്? അത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. സിപിഐയും എൽഡിഎഫും എടുത്ത തീരുമാനം സർക്കാർ നടപ്പാക്കി എന്നു മാത്രമേയുള്ളൂ. ഞങ്ങളുടെ മന്ത്രിമാരുടെ കൈകൾ ശുദ്ധമാണ്. അല്ലാതെ ഒരു ഇടപെടലും ഞങ്ങളാരും ചെയ്തിട്ടില്ല. കൃഷിക്കാരൻ വച്ചു പിടിപ്പിച്ച മരങ്ങൾ വെട്ടാനുള്ള അവകാശം കൃഷിക്കാരനുണ്ട് എന്ന നിലപാടിൽതന്നെയാണ് ഞങ്ങൾ നിൽക്കുന്നത്. ആരു വിയോജിച്ചാലും അത് അവരുടെ അടിസ്ഥാന അവകാശമാണ്. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഒരു ചർച്ചയുടെയും ആവശ്യമില്ല. രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിയമഭേദഗതി കൊണ്ടുവന്നു, അതു ചിലർ ദുരുപയോഗം ചെയ്തെന്നു കണ്ടപ്പോൾ റദ്ദാക്കി ഇനി എന്തു ചർച്ച ചെയ്യാൻ!

∙ സിപിഐയുടെ സമ്മേളനങ്ങൾ വൈകാതെ തുടങ്ങുമല്ലോ. മൂന്നാം ഊഴത്തിലും താങ്കൾ തന്നെയായിരിക്കുമോ സംസ്ഥാന സെക്രട്ടറി?

ബ്രാഞ്ച് സമ്മേളനം തുടങ്ങുമ്പോൾതന്നെ സംസ്ഥാന സെക്രട്ടറിയുടെ കാര്യം ആലോചിക്കുന്ന രീതി ഞങ്ങൾക്കില്ല. സംസ്ഥാന സെക്രട്ടറി ആരാകും എന്ന് സംസ്ഥാന സമ്മേളനമാണ് നിശ്ചയിക്കേണ്ടത്.

∙ അപകടകരമായ ഒരു നിലയിലേക്ക് കേരളത്തിലെ സാമൂഹികാന്തരീക്ഷം മാറുന്നെന്ന ആശങ്കയുണ്ടോ?

കേരളത്തിലെ സാമൂഹികാന്തരീക്ഷം അങ്ങനെ മാറ്റിയെടുക്കാൻ ബോധപൂർവമായ ശ്രമം ഇന്നു നടക്കുന്നുണ്ട്. അതൊന്നും പക്ഷേ വിജയിക്കാൻ പോകുന്നില്ല. ഈ നാട്ടിലെ ജനങ്ങളെ അങ്ങനെ തെറ്റായ നിഗമനങ്ങളിലേക്കു വേഗം കൊണ്ടു പോകാൻ സാധിക്കില്ല. അതേ സമയം എല്ലായിടത്തും കുറച്ചുപേർ വൈകാരികമായി പ്രതികരിക്കുന്നവരുണ്ടാകും. അവർക്കു വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുക്കാതിരിക്കുക എന്നതാണ് വിവേകമുള്ള രാഷ്ട്രീയ–മത നേതൃത്വങ്ങൾ ചെയ്യേണ്ടത്.

English Summary: Cross Fire Exclusive Interview with CPI State Secretary Kanam Rajendran