പണം നൽകാൻ എത്തിയ ആളിന്റെ മുന്നിൽനിന്ന് വിഎസിനെയും പിണറായി വിജയനെയും കെ.സുധാകരനെയും ഒക്കെ ഫോണിൽ വിളിക്കുന്നതായി കാണിക്കും. അപ്പുറത്ത് അവർ ഫോൺ എടുത്ത പോലെ നമ്മൾ വിശ്വസിച്ചു പോകും. പിണറായി വിജയനും കെ.സുധാകരനും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും മുൻ ഡിജിപി ശ്രീലേഖയും ഇയാൾക്കൊപ്പം നിൽക്കുന്ന പടങ്ങളുമുണ്ടായിരുന്നു... Monson Mavunkal Fraud

പണം നൽകാൻ എത്തിയ ആളിന്റെ മുന്നിൽനിന്ന് വിഎസിനെയും പിണറായി വിജയനെയും കെ.സുധാകരനെയും ഒക്കെ ഫോണിൽ വിളിക്കുന്നതായി കാണിക്കും. അപ്പുറത്ത് അവർ ഫോൺ എടുത്ത പോലെ നമ്മൾ വിശ്വസിച്ചു പോകും. പിണറായി വിജയനും കെ.സുധാകരനും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും മുൻ ഡിജിപി ശ്രീലേഖയും ഇയാൾക്കൊപ്പം നിൽക്കുന്ന പടങ്ങളുമുണ്ടായിരുന്നു... Monson Mavunkal Fraud

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണം നൽകാൻ എത്തിയ ആളിന്റെ മുന്നിൽനിന്ന് വിഎസിനെയും പിണറായി വിജയനെയും കെ.സുധാകരനെയും ഒക്കെ ഫോണിൽ വിളിക്കുന്നതായി കാണിക്കും. അപ്പുറത്ത് അവർ ഫോൺ എടുത്ത പോലെ നമ്മൾ വിശ്വസിച്ചു പോകും. പിണറായി വിജയനും കെ.സുധാകരനും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും മുൻ ഡിജിപി ശ്രീലേഖയും ഇയാൾക്കൊപ്പം നിൽക്കുന്ന പടങ്ങളുമുണ്ടായിരുന്നു... Monson Mavunkal Fraud

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരാവസ്തുക്കളുടെ പേരിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിന്റെ കഥ കേട്ടു നടുങ്ങിയിരിക്കുകയാണു കേരളം. മോൻസണിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകിയ ആറു പേരിൽ കോഴിക്കോട് സ്വദേശിയായ യാക്കൂബ് പുറായിലുമുണ്ട്. ഉന്നതരുമായി ബന്ധമുണ്ടെന്നു കാണിച്ച് എങ്ങനെയാണ് മോൻസൺ കോടികൾ പലരിൽനിന്നായി തട്ടിയെടുത്തത്? ഇയാളുടെ തട്ടിപ്പിന്റെ രീതി എങ്ങനെയാണ്? സ്വന്തം അനുഭവം വെളിപ്പെടുത്തുകയാണ് യാക്കൂബ്...

ഉന്നതരുടെ സ്വന്തം ആൾ

ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനോടും കെപിസിസി അധ്യക്ഷൻ കെ.സുധാകരനോടും അടുപ്പമുണ്ടെന്നു പറയുന്ന, വിളിപ്പുറത്ത് ഓടിയെത്താൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുള്ള, കോടികൾ കൊണ്ട് അമ്മാനമാടുന്ന ഒരാൾ എന്നു നടിക്കുക. അതിനു തെളിവായി ഫോട്ടോകളും വിഡിയോയും കാണിക്കുക. നമ്മുടെ മുന്നിൽനിന്നു ഫോൺ വിളിച്ചു സംസാരിക്കുക... തട്ടിപ്പിൽ ഡോക്ടറേറ്റ് എടുത്ത ഒരാൾ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചു പോയി എന്നതാണു ഞാൻ ചെയ്ത തെറ്റ്.

2017ലാണ് ഇയാളുമായി പരിചയപ്പെടുന്നത്. ഒരു സുഹൃത്ത് ഇയാൾക്കു പണം നൽകി പെട്ടു പോയിരുന്നു. തിരിച്ചുചോദിച്ച് കിട്ടുന്നില്ല. ഇതിനൊരു മധ്യസ്ഥത എന്ന നിലയിലാണ് മോൻസണിനെ കാണാൻ പോയത്. അവിടെ എത്തിയപ്പോൾ വീട് കണ്ട് ഞെട്ടിപ്പോയി. അമ്പരിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഉണ്ടായിരുന്നുത്. വിശുദ്ധ ഖുർആൻ, മുഗൾ രാജാക്കന്മാരുടെ ശേഷിപ്പുകൾ, ടിപ്പു സുൽത്താന്റെ സിംഹാസനം തുടങ്ങി ആരെയും അമ്പരിപ്പിക്കുന്ന പുരാവസ്തുക്കൾ!

ഏതു മതവിഭാഗക്കാരെയും വീഴ്ത്താനുള്ള സംഗതികൾ അയാളുടെ കൈവശമുണ്ട്. വീടിനു ചുറ്റം ആഡംബര കാറുകൾ, അംഗരക്ഷകർ, ആകെ അദ്ഭുതലോകം. വരുന്നവരെ വാക്കു കൊണ്ടു മയക്കി വീഴ്ത്താനും വലിയ കഴിവുണ്ട്. ഓരോ പുരാവസ്തുവുമായി ബന്ധപ്പെട്ടു വലിയ ചരിത്ര കഥകൾ പറയും. പത്താം ക്ലാസ് പോലും പാസാകാത്ത ഇയാൾക്ക് ഈ കഥകളൊക്കെ ആരു പറഞ്ഞു കൊടുക്കുന്നു എന്നതാണു സംശയം. ഒരു പക്ഷേ ഇതിനു പിന്നിൽ വലിയ സംഘംതന്നെ ഉണ്ടാകാം.

മോൻസൺ മാവുങ്കൽ ഫെയ്സ്‌ബുക്കിൽ പങ്കുവച്ച ചിത്രം.

കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻ!

ADVERTISEMENT

പുരാവസ്തുക്കൾ വിറ്റ വകയിൽ ലഭിക്കാനുള്ള 2.62 ലക്ഷം കോടി രൂപ കേന്ദ്ര ഏജൻസി തടഞ്ഞു വച്ചിരിക്കുകയാണ്. 2 കോടി രൂപയുണ്ടെങ്കിൽ കേസ് നടത്തി പണം പിൻവലിക്കാം. ‘പിന്നെ കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ഞാനല്ലേ’ എന്നാണ് എന്നോടു പറഞ്ഞത്. മാത്രമല്ല ഗൾഫിൽ ബിസിനസ് നടത്താൻ 50 കോടി രൂപ ദീർഘകാല അടിസ്ഥാനത്തിൽ പലിശരഹിതമായി തരാമെന്നും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഞാൻ പണം നൽകുന്നത്. മാത്രമല്ല അനുജനെ വിളിച്ചു വരുത്തി ഇയാളെ കാണിച്ച ശേഷം അവനോടും ഇൻവെസ്റ്റ് ചെയ്യാൻ പറഞ്ഞു. അങ്ങനെ 25 പേരിൽനിന്ന് ഞാൻ ഇടനിലക്കാരനായി 10 കോടി രൂപയാണു വാങ്ങി നൽകിയിരിക്കുന്നത്. ഇവർക്കെല്ലാം ഇപ്പോൾ ഞാൻ പണം തിരിച്ചു നൽകേണ്ട അവസ്ഥയാണ്.

3 തരത്തിലാണ് ഇയാൾ വിശ്വാസം നേടിയെടുക്കാറുള്ളത്. രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, മത നേതാക്കൾ; ഈ വിഭാഗത്തിൽ പെടുന്നവർ പറഞ്ഞാൽ വീഴാത്തവർ വളരെ അപൂർവമായിരിക്കും. സംശയിച്ചു നിൽക്കുന്നവരെ പറഞ്ഞു വീഴ്ത്താൻ മോൻസൺ മാവുങ്കലിനുള്ള വിരുത് ആരെയും അതിശയിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ആളെന്നു പറഞ്ഞ് ഇടയ്ക്ക് ഒരു സ്വാമിയെവരെ പരിചയപ്പെടുത്തി തന്നിരുന്നു.

എംപിമാർ, എംഎൽഎമാർ, ഐപിഎസുകാർ, ഐഎഎസുകാർ എന്നിവരെയൊക്കെ കണ്ടാൽ ഏതു സാധാരണക്കാരനാണു വീഴാത്തത്? പണം നൽകാൻ എത്തിയ ആളിന്റെ മുന്നിൽനിന്ന് വിഎസിനെയും പിണറായി വിജയനെയും കെ.സുധാകരനെയും ഒക്കെ ഫോണിൽ വിളിക്കുന്നതായി കാണിക്കും. അപ്പുറത്ത് അവർ ഫോൺ എടുത്ത പോലെ നമ്മൾ വിശ്വസിച്ചു പോകും. പിണറായി വിജയനും കെ.സുധാകരനും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും മുൻ ഡിജിപി ശ്രീലേഖയും ഇയാൾക്കൊപ്പം നിൽക്കുന്ന പടങ്ങളുമുണ്ടായിരുന്നു.

മോൻസൺ മാവുങ്കൽ ഫെയ്സ്‌ബുക്കിൽ പങ്കുവച്ച ചിത്രം.

25 വർഷം നീണ്ട തട്ടിപ്പ്!

ADVERTISEMENT

ഞാൻ പണം നൽകിയത് ഡിഐജി ആയിരുന്ന സുരേന്ദ്രൻ സാറിന്റെ വീട്ടിൽവച്ചാണ്. അന്ന് അവിടെ എന്തോ പാർട്ടി നടക്കുന്നുണ്ടായിരുന്നു. ഒരുപാട് ആളുകളുണ്ടായിരുന്നു. പണം നൽകുന്നതിനു മുൻപ് സംശയങ്ങൾ സുരേന്ദ്രൻ സാറിനോടു ചോദിച്ചിരുന്നു. അദ്ദേഹം പൂർണമായും മറുപടി പറയുന്നതിനു മുൻപ് മോൻസൺ ഇടയിൽ കയറി പലതും പറയും.

അങ്ങനെ വിഷയം വഴിതിരിച്ചു വിട്ടും നമുക്ക് ആശയക്കുഴപ്പമുണ്ടാക്കി പണം വാങ്ങിയെടുക്കും. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം കിട്ടാതായപ്പോൾ അന്വേഷിച്ചു തുടങ്ങി. അപ്പോൾ ഒരാഴ്ച, 10 ദിവസം, രണ്ടു ദിവസം, വൈകിട്ടു തരാം എന്നൊക്കെയുള്ള മറുപടികളാണു പറയുക. ഓരോ ദിവസവും ഓരോ കഥയാണ്. ആ കഥകൾ വിശ്വസിച്ചു നമ്മൾ മിണ്ടാതെ ഇരുന്നോളണം. ഇല്ലെങ്കിൽ ഭീഷണിയാണ്.

25 വർഷം ആയിക്കാണും മോൻസൺ ആളുകളെ പറ്റിക്കാൻ തുടങ്ങിയിട്ട്. 6 കോടി രൂപ നൽകിയ കാഞ്ഞിരപ്പള്ളിക്കാരനായ ഒരാളുണ്ട്. അയാൾ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. മോൻസൺ പൊലീസിൽ സ്വാധീനം ചെലുത്തി ഇയാൾക്കെതിരെ മൂന്നോ നാലോ കേസ് എടുപ്പിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്തു. ആ പാവം ഇപ്പോൾ ഈ കേസുകളിൽനിന്ന് തലയൂരാൻ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഞങ്ങൾ മുഖ്യമന്ത്രിക്കു പരാതി നൽകാൻ തീരുമാനിച്ചത്. താഴെ തട്ടിൽ പരാതി കൊടുത്താൽ ഇയാൾ ഒതുക്കുമെന്ന് ഉറപ്പാണ്. എന്റ ബന്ധുവായ ഒരു പാർട്ടി പ്രവർത്തകൻ വഴിയാണു മുഖ്യമന്ത്രിക്ക് ഒന്നരമാസം മുൻപ് പരാതി നൽകിയത്.

മോൻസൺ മാവുങ്കൽ. ചിത്രത്തിനു കടപ്പാട്: ഫെയ്‌സ്‌ബുക്

ഭൂരിഭാഗം പേരും മോൻസണിന്റെ ബെനാമി അക്കൗണ്ടിലൂടെയാണു പണം നൽകിയിരിക്കുന്നത്. മകളുടെ വിവാഹം മുടങ്ങുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ എനിക്ക് 4 കോടി രൂപയുടെ എഗ്രിമെന്റ് ഒപ്പിട്ടു തന്നു. പലരും ബാങ്ക് അക്കൗണ്ട് വഴി ഒന്നുമല്ല പണം നൽകിയിരിക്കുന്നത്. അവരൊക്കെ ഇനി എന്തു ചെയ്യും എന്നുള്ളതാണ് ആശങ്ക. ഇയാളുടെ മ്യൂസിയത്തിലുള്ള എല്ലാം തട്ടിപ്പു സാധനങ്ങളാണ്. മട്ടാഞ്ചേരിക്കാരനായ ഏതോ ആശാരി നിർമിച്ചു കൊടുത്തതാണു ഭൂരിഭാഗം സാധനങ്ങളും.

‘അവരെയെല്ലാം കുരുക്കാനുള്ള ട്രാപ്പുണ്ട്’

എന്റെ വാക്ക് വിശ്വസിച്ചു പണം നിക്ഷേപിച്ച ഒരുപാട് പേരുണ്ട്. അവർക്കൊക്കെ ഇനി ഞാൻ പണം നൽകണം. എന്നെപ്പോലുള്ള നൂറു കണക്കിന് ആളുകളെ ഇയാൾ കബളിപ്പിച്ചിട്ടുണ്ട്. ഐഎസുകാർ, ഐപിഎസുകാർ, ഐഎസ്ആർഒ ഉദ്യോഗസ്ഥൻ, ജഡ്ജി, രാഷ്ട്രീയക്കാർ ഇവരൊക്കെ ഇയാളുടെ തട്ടിപ്പിൽ വീണിട്ടുണ്ട്. ആരും പുറത്തു പറയുന്നില്ല. അവരെയെല്ലാം കുടുക്കാനുള്ള ട്രാപ്പ് മോൻസണിന്റെ കയ്യിലുണ്ട്. അതു ഭംഗിയായി ഉപയോഗിക്കാനും അറിയാം. ഇയാളെപ്പോലുള്ള തട്ടിപ്പുകാർ ഇനി കേരളത്തിലുണ്ടാകരുത്. കോളജിൽ പോലും പോകാത്ത ഇയാൾക്ക് എവിടെനിന്നാണു ഡോക്ടറേറ്റ് കിട്ടിയത് എന്നതും അന്വേഷിക്കണം.

റെയ്‌ഡ് നടന്ന മോൻസന്റെ വീട്.

ഖത്തറിലെ രാജ കുടുംബം ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ ഖത്തർ മ്യൂസിയത്തിനു വേണ്ടി വാങ്ങാൻ വന്നുവെന്നും 93 ഉൽപന്നങ്ങൾ 15,000 കോടി രൂപയ്ക്കു വിൽപന ഉറപ്പിച്ചെന്നും പറഞ്ഞാണ് പുതിയ തട്ടിപ്പിന് ഇരകളെ തേടുന്നത്. ഇതിനായി ബന്ധപ്പെട്ട രേഖകളും വാട്സാപ് വഴി പ്രചരിപ്പിക്കുന്നുണ്ട്. നിരവധി ചിട്ടിതട്ടിപ്പു കേസുകളിൽ പ്രതിയായ ഒരാളാണ് ഇയാളുടെ ബെനാമിയായി പ്രവർത്തിക്കുന്നത്. തട്ടിപ്പു നടത്തിയ മുഴുവൻ തുകയും മോൻസൺ ചെലവാക്കിയിട്ടൊന്നുമില്ല. മറ്റേതോ അക്കൗണ്ടിലേക്കൂ മാറ്റിയിരിക്കുകയാണ്. അതു കണ്ടെത്തി നിക്ഷേപകരുടെ പണം തിരികെ നൽകാനാണ് അന്വേഷണം നടക്കേണ്ടത്.

കോടിക്കണക്കിനു രൂപ ധൂർത്തിനും ആഡംബര ജീവിതത്തിനും വേണ്ടി കണ്ടെത്താൻ മറ്റുള്ളവരെ ബാങ്കിന്റെയും സർക്കാരിന്റെയും പേരിലുള്ള വ്യാജ രേഖകൾ നിർമിച്ചു കാണിക്കുക, ഉന്നതരെ ഇടനിലക്കാരാക്കി ആകർഷിച്ചു പണം തട്ടിയെടുക്കുക...ഇതെല്ലാം വലിയ കുറ്റമായി കണ്ടു സർക്കാർ നടപടി എടുത്തില്ലെങ്കിൽ ഇനിയും ഇത്തരക്കാർ നാട്ടിൽ ഇറങ്ങും. അതുണ്ടാകരുത്. – യാക്കൂബ് പറയുന്നു.

English Summary: How Monson Mavunkal Trapped Investors with His Fraudulent Plans; Victim Explains