ഹോട്ടലിലെ മാനേജരായ രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഈ വിവാഹം നടന്നാൽ ബിസിനസിൽ വൻ വളർച്ച നേടുമെന്നായിരുന്നുവത്രേ ജ്യോതിഷിയുടെ പ്രവചനം. പ്രലോഭനവും ഭീഷിണിയും ഒന്നും ജീവജ്യോതിയുടെ അടുത്തു ഫലിക്കാതെ വന്നപ്പോൾ അവരെയും ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെയും തട്ടിക്കൊണ്ടുപോയി തടവിലാക്കി

ഹോട്ടലിലെ മാനേജരായ രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഈ വിവാഹം നടന്നാൽ ബിസിനസിൽ വൻ വളർച്ച നേടുമെന്നായിരുന്നുവത്രേ ജ്യോതിഷിയുടെ പ്രവചനം. പ്രലോഭനവും ഭീഷിണിയും ഒന്നും ജീവജ്യോതിയുടെ അടുത്തു ഫലിക്കാതെ വന്നപ്പോൾ അവരെയും ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെയും തട്ടിക്കൊണ്ടുപോയി തടവിലാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോട്ടലിലെ മാനേജരായ രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഈ വിവാഹം നടന്നാൽ ബിസിനസിൽ വൻ വളർച്ച നേടുമെന്നായിരുന്നുവത്രേ ജ്യോതിഷിയുടെ പ്രവചനം. പ്രലോഭനവും ഭീഷിണിയും ഒന്നും ജീവജ്യോതിയുടെ അടുത്തു ഫലിക്കാതെ വന്നപ്പോൾ അവരെയും ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെയും തട്ടിക്കൊണ്ടുപോയി തടവിലാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയത്തിന്റെ പടികൾ ഒന്നൊന്നായി കയറുമ്പോഴായിരുന്നു രാജഗോപാലിന്റെ സ്വഭാവം മാറിയത്. ആദ്യ ഭാര്യ വല്ലി ഉള്ളപ്പോൾതന്നെ, തന്റെ ഹോട്ടലിലെ ജീവനക്കാരന്റെ ഭാര്യ കൃതികയെ രണ്ടാം വിവാഹം ചെയ്തു. ജ്യോതിഷി പറഞ്ഞിട്ടാണ് ഇതെന്നായിരുന്നു രാജഗോപാലിന്റെ ന്യായീകരണം. ഹോട്ടലിലെ മറ്റൊരു ജീവനക്കാരന്റെ മകളെ വീണ്ടും ഭാര്യയാക്കാൻ നടത്തിയ വഴിവിട്ട ശ്രമങ്ങൾ ഒടുവിൽ അവരുടെ ഭർത്താവിന്റെ കൊലപാതകത്തിലാണ് കലാശിച്ചത്. അതോടെ രാജഗോപാലിന്റെ വൻ വീഴ്ചയും ആരംഭിച്ചു. പണമെറിഞ്ഞ് എന്തും നേടാമെന്ന അഹന്തയിൽ 18 വർഷത്തോളം കേസ് നീണ്ടുപോയെങ്കിലും ഒടുവിൽ നിയമത്തിനു കീഴടങ്ങി ജയിൽവാസം; ഏറെ വൈകാതെ അന്ത്യവും.

തമിഴ്നാടിനെ ഇളക്കിമറിച്ച ആ കൊലക്കേസിന്റെ പിന്നാമ്പുറക്കഥകൾ, വെള്ളിത്തിരയിൽ മിന്നിമറയുന്ന സിനിമ പോലെ വായിക്കാൻ ഒരു പുസ്തകവും ഇപ്പോഴിറങ്ങിയിരിക്കുന്നു. ദോശ രാജാവായി ഉയരുകയും ഒടുവിൽ ക്രൂരതയുടെ പര്യായമായി മാറി നിലംപൊത്തുകയും ചെയ്ത ചെന്നൈ ശരവണഭവൻ ഹോട്ടൽ ശൃംഖല ഉടമ പി.രാജഗോപാലിന്റെ ജീവിതത്തിന്റെ ഉള്ളറയിലേക്ക് ആഴത്തിലുള്ള എത്തിനോട്ടമാണ് ‘മർഡർ ഓൺ ദ് മെനു’ (അരുംകൊല, തീൻമേശയിലെ വിഭവം) എന്ന പുസ്തകം. രാജഗോപാലിന്റെ എളിയ നിലയിലുള്ള തുടക്കവും പടിപടിയായ വളർച്ചയും തെളിമയാർന്ന ഭാഷയിലാണ് പത്രപ്രവർത്തക നിരുപമ സുബ്രഹ്മണ്യം പുസ്തകത്തിലൂടെ വായനക്കാരനു മുന്നിലെത്തിക്കുന്നത്.

ADVERTISEMENT

എളിയ തുടക്കം, വലിയ വളർച്ച

തൂത്തുക്കുടി ജില്ലയിലെ പുന്നെ നഗറാണ് രാജഗോപാലിന്റെ ജന്മദേശം. പുന്നെയാടി എന്നായിരുന്നു അന്ന് ആ ഗ്രാമത്തിന്റെ പേര്. ഏഴാം ക്ലാസിൽ പഠനം നിർത്തി തൊഴിൽ തേടി ചെന്നൈയിലേക്ക്. ബന്ധുവിന്റെ പലചരക്കു കടയിൽ കുറച്ചുകാലം ജോലി. കുറെക്കാലം ഹോട്ടൽ ജീവനക്കാരനായി. മേശ തുടച്ചും തറയിൽ കിടന്നുറങ്ങിയും ജീവിതം. 1979ൽ ചെന്നൈ കെ.കെ.നഗറിൽ വീണ്ടും പലചരക്കു കച്ചവടം തുടങ്ങി. മെല്ലെ പച്ചപിടിച്ചപ്പോൾ കടകളുടെ എണ്ണം മൂന്നായി. 

മർഡർ ഓൺ ദ് മെനു ബുക് കവർ.

കെ.കെ.നഗർ പരിസരത്ത് ഭക്ഷണം കഴിക്കാൻ നല്ലൊരു ഹോട്ടൽ ഇല്ലെന്നുള്ള ചെറുപ്പക്കാരായ ഒരു സംഘത്തിന്റെ സംഭാഷണം കേട്ടത് രാജഗോപാലിന്റെ ജീവിതത്തിൽ വഴിത്തിരിവായി. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ചെറിയൊരു ഹോട്ടൽ ഏറ്റെടുത്തു. മുരുക ഭക്തനായതിനാൽ ശരവണഭവൻ എന്നു പേരിട്ട് 1981 ഡിസംബർ 14ന് ആദ്യത്തെ ഹോട്ടൽ തുറന്നു. 22 രാജ്യങ്ങളിലായി 112 റസ്റ്ററന്റുകളിലേക്ക് വളർന്ന ആഗോള ബ്രാൻഡിന്റെ എളിയ തുടക്കമായിരുന്നു അത്. ശരവണഭവനിലെ ദോശയും ഇഡ്ഡലിയും മസാല ദോശയും ഫിൽറ്റർ കാപ്പിയുമെല്ലാം രാജ്യാന്തര തലത്തിൽ നേടിയ പ്രശസ്തിക്കു പിന്നിൽ രാജഗോപാലിന്റെ പ്രയത്നമായിരുന്നുവെന്ന് ഏവരും സമ്മതിക്കും.

വില്ലനായ ജ്യോതിഷി

ADVERTISEMENT

എന്നാൽ പ്രശസ്തിയുടെ കൊടിമുടി കയറുമ്പോൾ രാജഗോപാലിന്റെ ഉള്ളിലെ വില്ലൻ മെല്ലെ മറനീക്കി പുറത്തു വരാൻ തുടങ്ങി. തമിഴ് സിനിമയിലെ ചില വില്ലന്മാരെ വെല്ലുന്ന കഥാപാത്രമായി അയാൾ മാറുകയായിരുന്നു. ജ്യോതിഷത്തിൽ അപാര വിശ്വാസമായിരുന്നു രാജഗോപാലിന്. തന്റെ വളർച്ചയിൽ ഒപ്പംനിന്ന ആദ്യ ഭാര്യ വല്ലി ഉള്ളപ്പോൾതന്നെയാണ് ഹോട്ടലിലെ ജീവനക്കാരന്റെ ഭാര്യയായിരുന്ന കൃതികയെ രണ്ടാം വിവാഹം ചെയ്തത്. ജ്യോതിഷി പറഞ്ഞിട്ടെന്നായിരുന്നു ഇതിനുള്ള ന്യായീകരണം. എന്നാൽ ജ്യോതിഷിയെ കൂട്ടുപിടിച്ച് മൂന്നാം വിവാഹത്തിന് ഒരുങ്ങിയതാണ് രാജഗോപാലിന് വിനയായത്. 

ഹോട്ടലിലെ മാനേജരായ രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഈ വിവാഹം നടന്നാൽ ബിസിനസിൽ വൻ വളർച്ച നേടുമെന്നായിരുന്നുവത്രെ ജ്യോതിഷിയുടെ പ്രവചനം. പ്രലോഭനവും ഭീഷിണിയും ഒന്നും ജീവജ്യോതിയുടെ അടുത്തു ഫലിക്കാതെ വന്നപ്പോൾ അവരെയും ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെയും തട്ടിക്കൊണ്ടുപോയി തടവിലാക്കി. ഒടുവിൽ പ്രിൻസിനെ ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തി കൊടൈക്കനാലിൽ കൊക്കയിൽ തള്ളി. അപ്പോഴും ജീവജ്യോതിയെ അയാൾ വെറുതെ വിട്ടു. 

ചിത്രങ്ങൾക്ക് കടപ്പാട്: ARUN SANKAR / AFP

രാജഗോപാലിന്റെ പതനത്തിന്റെ തുടക്കമായിരുന്നു ഇത്. കൊലക്കേസിൽ പ്രതിയായി രാജഗോപാൽ അറസ്റ്റു ചെയ്യപ്പെട്ടു. രാജഗോപാലും ജീവജ്യോതിയും തമ്മിലുള്ള നിയമ പോരാട്ടമാണ് പിന്നെ തമിഴകം കണ്ടത്. ജാമ്യത്തിലിറങ്ങിയ രാജഗോപാൽ പണം എറിഞ്ഞും അല്ലാതെയും ജീവജ്യോതിയെ സ്വാധീനിക്കാൻ ശ്രമിച്ചു. താനുമായി വിവാഹത്തിനു നിർബന്ധിച്ചു. അവരെക്കുറിച്ച്  ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു. പക്ഷേ ഇതു കൊണ്ടൊന്നും അവർ കുലുങ്ങിയില്ല. രാജഗോപാലിന്റെ പണക്കൊഴുപ്പിനു മുമ്പിൽ മനഃശക്തി കൊണ്ട് അവർ പിടിച്ചുനിന്നു. 

കേസിൽ കുറ്റക്കാരനെന്നു കണ്ട രാജഗോപാലിനെയും കൂട്ടുപ്രതികളെയും കോടതി 10 വർഷം കഠിന തടവിനു ശിക്ഷിച്ചു. എന്നാൽ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. ഇതിനെതിരെ രാജഗോപാൽ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതിവിധി വന്നപ്പോഴേക്കും രാജഗോപാലിന്റെ ആരോഗ്യനില വഷളായിരുന്നു. കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണം സംഭവിച്ചു.

ADVERTISEMENT

ജയിലിലും പണക്കൊഴുപ്പ്

തന്റെ പതനത്തിന് ഇടയാക്കിയ ഈ സംഭവത്തിൽ രാജഗോപാൽ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിരുന്നോ? ഇല്ലെന്നാണ് ലേഖിക പുസ്തകത്തിൽ പറയുന്നത്. പണം എറിഞ്ഞ് എല്ലാം കൈപ്പിടിയിൽ ഒതുക്കാമെന്ന് ഒരുപക്ഷേ അയാൾ വിചാരിച്ചിരിക്കാം. ജയിലിൽ കഴിയേണ്ടി വന്ന എട്ടു മാസക്കാലം ജയിലിലെ ഉദ്യോഗസ്ഥരെല്ലാം രാജഗോപാലിന്റെ ജോലിക്കാരെ പോലെയാണ് പ്രവർത്തിച്ചതത്രെ. ജയിലിലെ ഭക്ഷണം രാജഗോപാലിന് ഇഷ്ടപ്പെട്ടില്ല. അതിനാൽ എന്നും ശരവണഭവനിലെ ഭക്ഷണം ജയിലിലെത്തി. അവിടെയും പണക്കൊഴുപ്പ്  രക്ഷകനായി.

ചിത്രങ്ങൾക്ക് കടപ്പാട്: ARUN SANKAR / AFP

ജാമ്യത്തിലിറങ്ങിയ താൻ നിരപരാധിയാണെന്നു വരുത്തിത്തീർക്കാൻ പല ശ്രമങ്ങളും നടത്തി. ജീവജ്യോതിയെക്കുറിച്ച് അപവാദ കഥകൾ പ്രചരിപ്പിച്ചു. ഇതോടൊപ്പംതന്നെ രഹസ്യമായി അവരെ സ്വാധീനിക്കാനും ശ്രമിച്ചു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല വിപരീത ഫലം ഉണ്ടാക്കുകയും ചെയ്തു. ഈ സമയത്തും ശരവണ ഭവന്റെ വളർച്ചക്ക് ഒരു കുറവും ഉണ്ടായില്ല. പുതിയ ശരവണഭവൻ ഹോട്ടലുകൾ വിദേശത്ത് ഉൾപ്പെടെ തുറന്നതോടെ വളർച്ച വളരെ വേഗത്തിലായി.

കടുത്ത മുരുക ഭക്തനായ രാജഗോപാൽ ദൈവപ്രീതിയ്ക്കായി എത്ര പണം മുടക്കാനും തയാറായിരുന്നു. മുരുകൻ ഈ കേസിൽനിന്നു രക്ഷിക്കുമെന്നായിരുന്നു അയാളുടെ വിശ്വാസം. സ്വന്തം ഗ്രാമമായ പുന്നെയാടിയിൽ തിരുപ്പതി മാതൃകയിൽ കൂറ്റൻ ക്ഷേത്രമാണ് ഇയാൾ നിർമിച്ചത്. അഞ്ചു കോടി രൂപ ഇതിനായി ചെലവിട്ടു. ക്ഷേത്രനിർമാണം നടക്കുന്നതിനിടെയാണ് 10 വർഷത്തെ കഠിന തടവ് ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തിയത്. എന്നാൽ സുപ്രീം കോടതിയിൽനിന്നു സ്റ്റേ വാങ്ങി പുറത്തിറങ്ങിയ ശേഷമാണ് ക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങുകളുടെ ഭാഗമായി അതി ഗംഭീരമായ മഹാകുംഭാഭിഷേകം നടത്തിയത്. 

നാട്ടിലെ പൂജാരിമാർക്ക് പരിശീലനം നൽകാൻ തിരുപ്പതിയിൽനിന്നുള്ള പൂജാരിയെയാണ് കൊണ്ടുവന്നത്. സംഗീതക്കച്ചേരികൾ ഉൾപ്പെടെ വൻ കലാപരിപാടികളും അന്നവിടെ അരങ്ങേറി. കർണാടക സംഗീതജ്ഞ നിത്യശ്രീ മഹാദേവൻ അന്ന് അവിടെ കച്ചേരി അവതരിപ്പിച്ചിരുന്നു. ക്ഷേത്രത്തിന് തൊട്ടടുത്തായി ശരവണഭവൻ ഹോട്ടലും ഉയർന്നു. പുന്നെയാടി പുന്നെ നഗർ ആയി നാമകരണം ചെയ്യപ്പെട്ടു. പേരിനു പോലും ഒരു ബസ് സർവീസ് ഇല്ലാതിരുന്ന പുന്നെ നഗറിലേക്ക് ടൂറിസ്റ്റ് ബസുകളിൽ ആളുകൾ എത്തിത്തുടങ്ങി. 

പുണ്യപ്രവൃത്തികളും രക്ഷിച്ചില്ല!

താൻ ചെയ്യുന്ന പുണ്യപ്രവൃത്തികൾ തനിക്ക് രക്ഷയാകുമെന്ന് രാജഗോപാൽ വിശ്വസിച്ചിരുന്നു. കയ്യയച്ച്  നാട്ടുകാരെ സഹായിക്കുമ്പോഴും രാജഗോപാലിന്റെ മനസ്സിൽ കത്തി നിന്നത് ഈ ചിന്തയായിരുന്നു എന്നു വേണം അനുമാനിക്കാനെന്ന് ലേഖിക പറയുന്നു. എന്നാൽ ഇതൊന്നും ഇയാളുടെ രക്ഷയ്ക്കെത്തിയില്ല. വെട്രി മീതു ആശൈ വെയ്തേൻ (വിജയത്തിനായി ആഗ്രഹിച്ചു) എന്ന രാജഗോപാലിന്റെ ആത്മകഥ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കഠിനാധ്വാനത്തിന്റെ വഴിയിലൂടെ വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥയാണ് അതിൽ വിവരിക്കുന്നത്. മനുഷ്യ സ്നേഹിയായ, ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുന്ന രാജഗോപാലാണ് ആത്മകഥയിൽ നിറഞ്ഞു നില്‍ക്കുന്നത്. എന്നാൽ വില്ലനാകുന്ന നായകനെയാണ് കഥാന്ത്യത്തിൽ ജനങ്ങൾ ഞെട്ടലോടെ കണ്ടത്.

ചിത്രങ്ങൾക്ക് കടപ്പാട്: ARUN SANKAR / AFP

രാജഗോപാലും ഗുണ്ടകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോവുകയും മർദിക്കുകയും ചെയ്തതായി ജീവജ്യോതിയും പ്രിൻസും ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. മാത്രമല്ല പരാതിയുടെ കോപ്പി രാജഗോപാലിന് എങ്ങനെയോ ലഭിക്കുകയും ചെയ്തു. പൊലീസിലുള്ള രാജഗോപാലിന്റെ പിടിപാട് തെളിയിക്കുന്നതായി ഇത്. ഇതോടെ രാജഗോപാലിന്റെ വൈരാഗ്യം വർധിച്ചു. പ്രിൻസിനെ ഇല്ലാതാക്കാൻ അയാൾ തീരുമാനിച്ചു. അങ്ങനെയാണ് ഇരുവരെയും കൂട്ടിയുള്ള ഒരു യാത്രയ്ക്കിടെ പ്രിൻസിനെ ഗുണ്ടകൾക്ക് കൈമാറിയത്. അതിനു ശേഷം പ്രിൻസിനെ ആരും കണ്ടിട്ടില്ല.

സത്യം ഓരോന്നായി പുറത്തേക്ക്...

പ്രിൻസ് തിരിച്ചു വരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജീവ ജ്യോതിയെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു ഫോൺ കോൾ പോലും ഇല്ലാതായതോടെ അവർ ആകെ പരിഭ്രാന്തയായി. മാനസികനില തകർന്ന ജീവ ജ്യോതിയെയും കൂട്ടി അച്ഛനും അമ്മയും സ്വന്തം ഗ്രാമമായ വേദാരണ്യത്തേക്കു താമസം മാറ്റി. എന്നാൽ ഏതാനും നാളുകൾക്കു ശേഷം ചെന്നൈയിൽ തിരിച്ചെത്തിയത് പുതിയൊരു ജീവ ജ്യോതിയായിരുന്നു. ഉറച്ച ചില തീരുമാനങ്ങളോടെയായിരുന്നു മടങ്ങിവരവ്. 

ഇതിനിടെ പൊലീസിന്റെ നിലപാടിലും ചില മാറ്റങ്ങൾ സംഭവിച്ചു. നേരത്തേ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ജീവ ജ്യോതിയുടെയും അമ്മയുടെയും മൊഴിയെടുത്തു. പ്രിൻസിനെ ഒഴിവാക്കി തന്നെ മൂന്നാം ഭാര്യയാക്കാനുള്ള രാജഗോപാലിന്റെ ഗൂഢലക്ഷ്യവും അതിനായി അയാൾ ചെയ്ത നെറികേടുകളും ആ മൊഴിയികളിലുണ്ടായിരുന്നു. രാജഗോപാലിനോടൊപ്പം എപ്പോഴും അംഗരക്ഷകരായി ഒരു പറ്റം ഗുണ്ടകൾ  ഉണ്ടായിരുന്നു. കറുത്ത സഫാരി സ്യൂട്ടണിഞ്ഞ  ഇവരുടെ കൈകളിലേയ്ക്കാണ് പ്രിൻസിനെ രാജഗോപാൽ എറിഞ്ഞു കൊടുത്തത്.

അന്വേഷണം ചൂടുപിടിച്ചതോടെ രാജഗോപാൽ അപകടം മണത്തു. ജീവ ജ്യോതിയുടെ പരാതി പിൻവലിപ്പിക്കാനായിരുന്നു ശ്രമം. ഇതിനായി അവരുടെ ചില ബന്ധുക്കളെയാണ് കൂട്ടുപിടിച്ചത്. പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വൻ തുക നൽകാമെന്നും ശരവണ ഭവനിൽ മാനേജർ തസ്തികയിൽ നിയമനം നൽകാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളാണ് രാജഗോപാൽ വച്ചു നീട്ടിയത്. എന്നാൽ ജീവ ജ്യോതിയെ പിന്തിരിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇതോടെ ആദ്യം ഗുണ്ടകളും പിന്നീട് രാജഗോപാലും പൊലീസിനു മുൻപാകെ കീഴടങ്ങി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കൊടൈക്കനാലിൽനിന്നു കണ്ടെടുക്കുന്നത്. അജ്ഞാത മൃതദേഹമായി കരുതി സംസ്കരിച്ച സ്ഥലത്തുനിന്നു പുറത്തെടുത്താണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. ജീവ ജ്യോതി എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ആരായിരുന്നു ആ ഇടപെടലിനു പിന്നിൽ?

ജീവജ്യോതിയുടെ പരാതിയിൽ എഫ്ഐആർ പോലും റജിസ്റ്റർ ചെയ്യാൻ ആദ്യം മടിച്ച പൊലീസ് എന്തുകൊണ്ടാണ് പെട്ടെന്ന് സട കുടഞ്ഞ് എണീറ്റത്. ആർക്കും അറിയാത്ത ആ രഹസ്യം കേസിൽ വിധി വന്ന ശേഷം ജീവ ജ്യോതി തന്നെയാണ് വെളിപ്പെടുത്തിയത്. ജയലളിതയുടെ ഇടപെടലാണ് ഇതിനു കാരണമെന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ. കണ്ണീരും കൂപ്പുകയ്യുമായി താൻ ജയലളിതയെ കണ്ടുവെന്നാണ് അവർ ഇതേക്കുറിച്ചു പറഞ്ഞത്. കോടതി വിധിയെ തുടർന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും ഭരണ സംവിധാനം മുഴുവൻ അവരുടെ കൈപ്പിടിയിലായിരുന്നതാണ് ജീവ ജ്യോതിക്കു രക്ഷയായത്. എന്നാൽ എന്നാണ് ജയലളിതയെ കണ്ടതെന്നോ എവിടെ വച്ചാണ് കണ്ടതെന്നോ വെളിപ്പെടുത്താൽ തയാറായില്ലെന്നാണ് ലേഖിക പുസ്തകത്തിൽ പറയുന്നത്.

പ്രിൻസ് കൊല്ലപ്പെടുമ്പോൾ ജീവ ജ്യോതിയുടെ പ്രായം 21. വിധി വരുമ്പോൾ വയസ്സ് 39. ഹൈക്കോടതി വിധി വന്ന ശേഷം അവർ വീണ്ടും വിവാഹിതയായി. സ്കൂൾ സഹപാഠിയും വേദാരണ്യം സ്വദേശിയുമാണ് ഭർത്താവ് ദണ്ഡപാണി. കുറെക്കാലം മലേഷ്യയിലായിരുന്ന ദണ്ഡപാണി ഇപ്പോൾ സ്വന്തം ബിസിനസ് നടത്തുന്നു. ഇവർക്ക് ഒരു മകനുണ്ട്. രണ്ടു വർഷം മുൻപാണ് അച്ഛൻ രാമസ്വാമി മരിച്ചത്. തൃശിനാപ്പിള്ളി -തഞ്ചാവൂർ ദേശീയ പാതയിൽ ഹോട്ടൽ നടത്തുകയാണ് ജീവ ജ്യോതി ഇപ്പോൾ. 

അച്ഛൻ രാമസ്വാമിയുടെ ഫ്രെയിം ചെയ്ത വലിയൊരു ചിത്രമുണ്ട് ഹോട്ടലിൽ. രാമസ്വാമി മെസ് എന്ന ഹോട്ടലിൽ നോൺ-വെജ് വിഭവങ്ങളും ലഭ്യമാണ്. തഞ്ചാവൂരിൽ ഒരു തയ്യൽക്കടയും ഇവർക്കുണ്ട്. മരിച്ചു പോയ ഭർത്താവിന്റെ ഓർമയ്ക്കായി പ്രിൻസ് എന്നാണ് അതിനു പേരിട്ടിരിക്കുന്നത്. ബിസിനസിനോടൊപ്പം രാഷ്ട്രീയത്തിലും ജീവജ്യോതി ഇപ്പോൾ സജീവമാണ്. കഴിഞ്ഞ വർഷം ബിജെപിയിൽ ചേർന്ന അവർ ഇപ്പോൾ തഞ്ചാവൂരിൽ പാർട്ടി വനിതാ വിഭാഗം നേതാവാണ്. 

രാജഗോപാലിന്റെ ഭാര്യ വല്ലിയമ്മാൾ മകൻ ശരവണനോടൊപ്പം ചെന്നൈയിലാണു താമസം. സ്വിറ്റ്സർലന്റിൽ ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ ശരവണനാണ് ഇന്ത്യയിലെ മുഴുവൻ ശരവണഭവൻ ഹോട്ടലുകളുടെയും ചുമതല. മറ്റൊരു മകനായ ശിവകുമാറിനാണ് വിദേശത്തുള്ള ഹോട്ടലുകളുടെ മേൽനോട്ടം. കൂടുതൽ സമയവും ശിവകുമാർ ദുബായിലാണ് താമസം. രാജഗോപാലിന്റെ വീഴ്ചയും മരണവുമൊന്നും ശരവണ ഭവന്റെ വളർച്ചയ്ക്ക് തടസ്സമായില്ല.

രാജഗോപാലിന്റെ രണ്ടാം ഭാര്യയായ കൃതികയ്ക്ക് എന്താണു സംഭവിച്ചത്? കൊട്ടാര സദൃശമായ വീട്ടിൽ താമസിച്ചിരുന്ന (താജ് മഹൽ എന്നാണ് രാജഗോപാൽ എപ്പോഴും ആ വീടിനെക്കുറിച്ച് പറഞ്ഞിരുന്നതത്രെ) കൃതിക പെട്ടെന്ന് അവിടം വിട്ടു പോവുകയായിരുന്നു. മാന്യമായൊരു തുക നഷ്ടപരിഹാരം പോലെ വാങ്ങി കൃതിക വീടൊഴിഞ്ഞു പോയി എന്നാണ് രാജഗോപാലിന്റെ വിശ്വസ്തനായ ഒരു ജീവനക്കാരൻ പറഞ്ഞതെന്ന് പുസ്തകത്തിൽ പറയുന്നു.

English Summary: Story of Saravana Bhavan Founder, the 'Dosa King' Rajagopal and Jeevajothi's Fight Against Him