യേശു ക്രിസ്തുവിന്റെ കുരിശാരോഹണം നടന്നത് റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ്. അക്കാലത്തെ വെള്ളി നാണയങ്ങൾ കേരളത്തിൽ സുലഭമാണ്. ഈ നാണയങ്ങളെയാണ് യൂദാസിന്റെ കൈവശമുണ്ടായിരുന്ന നാണയമായി തെറ്റിദ്ധരിപ്പിക്കുന്നത്. പുരാവസ്തു വിജ്‍ഞാനീയത്തിലുള്ള അജ്‍‍ഞതയാണ് ഇത്തരം തെറ്റായ വസ്തുതകൾക്കു പ്രചാരം ലഭിക്കാൻ കാരണം

യേശു ക്രിസ്തുവിന്റെ കുരിശാരോഹണം നടന്നത് റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ്. അക്കാലത്തെ വെള്ളി നാണയങ്ങൾ കേരളത്തിൽ സുലഭമാണ്. ഈ നാണയങ്ങളെയാണ് യൂദാസിന്റെ കൈവശമുണ്ടായിരുന്ന നാണയമായി തെറ്റിദ്ധരിപ്പിക്കുന്നത്. പുരാവസ്തു വിജ്‍ഞാനീയത്തിലുള്ള അജ്‍‍ഞതയാണ് ഇത്തരം തെറ്റായ വസ്തുതകൾക്കു പ്രചാരം ലഭിക്കാൻ കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യേശു ക്രിസ്തുവിന്റെ കുരിശാരോഹണം നടന്നത് റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ്. അക്കാലത്തെ വെള്ളി നാണയങ്ങൾ കേരളത്തിൽ സുലഭമാണ്. ഈ നാണയങ്ങളെയാണ് യൂദാസിന്റെ കൈവശമുണ്ടായിരുന്ന നാണയമായി തെറ്റിദ്ധരിപ്പിക്കുന്നത്. പുരാവസ്തു വിജ്‍ഞാനീയത്തിലുള്ള അജ്‍‍ഞതയാണ് ഇത്തരം തെറ്റായ വസ്തുതകൾക്കു പ്രചാരം ലഭിക്കാൻ കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല സ്വദേശി മോൻസൻ മാവുങ്കൽ  അറസ്റ്റിലായതോടെ പുരാവസ്തു ശേഖരവുമായി ബന്ധപ്പെട്ട വൻ തട്ടിപ്പിന്റെ കഥയാണു പുറത്തു വന്നത്. യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തപ്പോൾ കിട്ടിയ വെള്ളി നാണയമുൾപ്പെടെ തന്റെ ശേഖരത്തിലുണ്ടെന്നായിരുന്നു അവകാശവാദം. ഇത്തരം ശേഖരങ്ങളുടെ ആധികാരികതയെപ്പറ്റി സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ചർച്ചകളും സജീവമാവുകയാണ്. പുരാവസ്തു ശേഖരങ്ങൾതന്നെ സംശയത്തിന്റെ നിഴലിലാവുന്ന സ്ഥിതിയിലാണ്. എന്താണു വസ്തുതകൾ? പുരാവസ്തുക്കളുടെ ആധികാരികത ഉറപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും എന്തൊക്കെ നടപടികളാണു വേണ്ടത്? തൃപ്പൂണിത്തുറ ഹിൽപാലസ് പൈതൃക സംരക്ഷണ കേന്ദ്രം മുൻ ഡീനും കേരള പുരാവസ്തു വകുപ്പിലെ ഡോക്യുമെന്റേഷൻ ഓഫിസറുമായിരുന്ന ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു.

‘നടക്കുന്നത് വലിയ തട്ടിപ്പ്...’

ADVERTISEMENT

പുരാവസ്തു ശേഖരവുമായി ബന്ധപ്പെട്ടു വലിയ തട്ടിപ്പു നടക്കുകയാണെന്നത് വസ്തുതയാണ്. അവ സംരക്ഷിക്കാൻ 1972ലെ ഇന്ത്യൻ ആന്റിക്വിറ്റീസ് ആൻഡ് ആർട്സ് ആക്ട്  എന്ന നിയമമുണ്ട്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ നിയമ പ്രകാരം നൂറു വർഷത്തിലധികം പഴക്കമുള്ള പുരാവസ്തു ശേഖരങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിൽ റജിസ്റ്റർ ചെയ്യണം. ഇതു വ്യക്തികൾക്കും സ്വകാര്യ മ്യൂസിയങ്ങൾക്കും ബാധകമാണ്. റജിസ്ട്രേഷൻ സമയത്ത് അവയുടെ ആധികാരികത പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം. റജിസ്ട്രേഷൻ ചെയ്തുകഴിഞ്ഞാൽ അവ സ്വന്തമായിത്തന്നെ സൂക്ഷിക്കാം. വിദേശത്തേക്കു കയറ്റി അയയ്ക്കുന്നതിന് കേന്ദ്ര സർക്കാരിനു മാത്രമാണ് അധികാരം. 

ഡോ. എം.ജി. ശശിഭൂഷൺ.

ചോള കാലഘട്ടത്തിലുണ്ടായിരുന്ന ഓടുകൊണ്ടുള്ള നടരാജ വിഗ്രഹങ്ങൾ വ്യാപകമായി മോഷണം പോകുന്നതു മുൻ കാലത്തു പതിവായിരുന്നു. ഏതു വിഗ്രഹവും കൃത്രിമമായി ഉണ്ടാക്കാൻ കഴിയുന്ന വിദഗ്ധ തൊഴിലാളികളെ മോഷ്ടാക്കൾ ഇതിനായി ഉപയോഗിച്ചു. ഇങ്ങനെ ധാരാളം പുരാവസ്തുക്കൾ ഇന്ത്യയിൽനിന്നു നഷ്ടമായിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നു മാത്രമല്ല കേരളത്തിൽനിന്നും ഈ രീതിയിൽ വിഗ്രഹങ്ങളും ശിൽപങ്ങളും കളവു പോയിട്ടുണ്ട്. വിദേശ മ്യൂസിയങ്ങളാകട്ടെ ഇതിന്റെ സ്രോതസ്സുകളുടെ അന്വേഷണം നടത്താതെ വിലയ്ക്കു വാങ്ങുകയും ചെയ്തു. 

ബ്രിട്ടിഷ് കാലഘട്ടത്തിൽ വൻ തോതിൽ ഇന്ത്യൻ പുരാവസ്തുക്കൾ കടത്തിക്കൊണ്ടു പോയിരുന്നു. ഇതു തടയാനാണു കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ടു വന്നത്.   അടുത്തകാലത്തായി ഇങ്ങനെ കടത്തിക്കൊണ്ടു പോകുന്നതിൽ ഒരു കുറവു വന്നിട്ടുണ്ട്. എങ്കിലും നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി കലാവസ്തുക്കൾ ഇപ്പോഴും കടത്തിക്കൊണ്ടു പോകാറുണ്ട്. മാത്രമല്ല പുരാവസ്തുക്കൾ പ്രദർശിപ്പിക്കുമ്പോൾ അത് എവിടെനിന്നാണു ലഭിച്ചതെന്നു വ്യക്തമാക്കാതിരിക്കാൻ ശ്രമിക്കാറുമുണ്ട്. ഹേഗിലെ രാജ്യാന്തര കോടതി വിധികൾ എതിരാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കഴിഞ്ഞ 20 വർഷമായി നിയമം നടപ്പിലാക്കുന്നതിൽ ഉദാസീനത വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി റജിസ്ട്രേഷൻ നടപടികൾ സ്തംഭിച്ചിരിക്കുകയാണ്. അതിന്റെ മറവിലാണ് പുരാവസ്തുക്കളുടെ വിദേശത്തേക്കുള്ള വിൽപനകൾ നടക്കുന്നത്. 

മോൻസൻ കയ്യിൽ സൂക്ഷിച്ച വ്യാജപുരാവസ്‌തുക്കളിൽ ചിലത്.

പുരാവസ്തുവകുപ്പിൽ എന്തു നടക്കുന്നു?

ADVERTISEMENT

റജിസ്ട്രേഷൻ നടപ്പിലാക്കണമെങ്കിൽ പുരാവസ്തുക്കളുടെ ആധികാരികത കണ്ടെത്താൻ കഴിയണം. അതിന് പുരാവസ്തു വകുപ്പിൽ പുതിയതായി നിയമനം ലഭിക്കുന്ന  ഉദ്യോഗസ്ഥർക്കു പ്രത്യേക പരിശീലനം ലഭിക്കേണ്ടതുണ്ട്. പലപ്പോഴും അവിടെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ലഭിക്കുന്നവർക്കാണ് പരിശോധനാ ഉദ്യോഗസ്ഥരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ആർക്കിയോളജിയിൽ ഉപരി വിദ്യാഭ്യാസം നേടിയവർക്ക് പുരാവസ്തു വകുപ്പിൽ പൊതുവെ നിയമനം കിട്ടാറില്ല. സർവീസ് സംഘടനകളുടെ ശക്തമായ രാഷ്ട്രീയ സ്വാധീനമാണ് ഇതിനു കാരണം. മാറിമാറി വരുന്ന സർക്കാരുകൾ പുരാവസ്തു വകുപ്പിന്റെ പ്രാധാന്യം ഉൾക്കൊള്ളാറില്ല. അവിടെ എന്തു നടക്കുന്നുവെന്നു ശ്രദ്ധിക്കാറില്ല. 

‘മ്യൂസിയങ്ങളും പുരാവസ്തു വകുപ്പിനു കീഴിലാക്കണം’

നമുക്കു ധാരാളം മ്യൂസിയങ്ങളുണ്ട്. കോടിക്കണക്കിനു വിലമതിക്കുന്ന വസ്തുക്കളാണ് ഓരോ മ്യൂസിയത്തിലെയും ശേഖരത്തിലുമുള്ളത്. ആ ഗൗരവത്തിൽ അവയെ കൈകാര്യം ചെയ്യാൻ കഴിയണം. സർക്കാർ  മ്യൂസിയങ്ങൾ പോലും പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലല്ല. സ്വകാര്യ മ്യൂസിയങ്ങളുടെ സൂക്ഷിപ്പിലുള്ള കലാ വസ്തുക്കളെപ്പറ്റി അധികൃതർ അജ്‍ഞതയിലുമാണ്. പുരാവസ്തു പ്രാധാന്യമുള്ള  കലാവസ്തുക്കൾ തീർച്ചയായും സർക്കാർ റജിസ്ട്രേഷനിൽ ഉൾപ്പെടുത്തണം. അങ്ങനെയാണെങ്കിൽ വ്യാജ പുരാവസ്തുക്കളെ മുൻനിർത്തിയുള്ള തട്ടിപ്പുകൾ ഇല്ലാതാക്കാൻ കഴിയും.  

പഴശ്ശിരാജ മ്യൂസിയം. (പ്രതീകാത്മക ചിത്രം)

അവിടുത്തെ ശേഖരങ്ങളെ സംബന്ധിച്ച റജിസ്റ്റർ സൂക്ഷിക്കാനും അവ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കഴിയണം. മ്യൂസിയവും പുരാവസ്തു വകുപ്പും പരസ്പര ബന്ധമില്ലാത്ത രണ്ടു വകുപ്പുകളായിട്ടാണ് ഇപ്പോൾ  പ്രവർത്തിക്കുന്നത്. അതു മാറണം. രണ്ടും ഒരു വകുപ്പിനു കീഴിലാക്കണം. തുറമുഖങ്ങളുടെ ചുമതലയിലുള്ള ഒരു മന്ത്രിയുടെ കീഴിലാണ് പുരാവസ്തു വകുപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുരാവസ്തു വകുപ്പ്  സാംസ്കാരിക മന്ത്രിയുടേയോ ടൂറിസം മന്ത്രിയുടേയോ മേൽനോട്ടത്തിൽ ആയിരിക്കുന്നതാണ്  അഭികാമ്യം. 

ADVERTISEMENT

നാണയത്തിന്റെ പേരിലെ തട്ടിപ്പുകൾ 

ഞാൻ പുരാവസ്തു വകുപ്പിൽ  ജോലി ചെയ്യുമ്പോൾ പാലായിൽനിന്ന്, ജർമനി റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായപ്പോൾ പുറത്തിറക്കിയ അത്യപൂർവ സ്വർണനാണയം കണ്ടെത്തിയ സംഭവമുണ്ട്. ഇത് ഒരു  പോർച്ചുഗീസ് നാണയമാണെന്ന് പൊലീസുകാരെ തെറ്റിദ്ധരിപ്പിച്ചു. സംശയം തോന്നിയ അവർ നിജസ്ഥിതി അറിയാൻ എന്നെ സമീപിച്ചു. എഫ്ഐആറിലെ ഫോട്ടോയും ഹാജരാക്കിയ നാണയവും വ്യത്യസ്തങ്ങളാണെന്ന് അവരെ ഞാൻ അറിയിച്ചു. എഫ്ഐആറിലെ ഫോട്ടോയിൽ റോമൻ നാണയംതന്നെ ആണ് ഉണ്ടായിരുന്നത്. ഇത് ഒരു ഉദാഹരണം മാത്രം. 

തിരുവിതാംകൂർ രാജവംശകാലത്തിലെ നാണയങ്ങൾ. (പ്രതീകാത്മക ചിത്രം)

പറവൂരിനു സമീപത്തെ വള്ളുവള്ളി എന്ന സ്ഥലത്തുനിന്ന് രണ്ടായിരത്തോളം റോമൻ സ്വർണ നാണയങ്ങൾ കണ്ടെത്തി. പൊലീസിന് 255 എണ്ണം ഏറ്റെടുക്കുവാനേ കഴിഞ്ഞുള്ളൂ. തൃശൂരിലെ പുത്തൻ ചിറയിൽനിന്ന് മഗധ കാലഘട്ടത്തിലെ വെള്ളിനാണയങ്ങളുടെ അപൂർവ ശേഖരം കണ്ടെത്തി. 1984ൽ മാള പൊലീസ് സ്റ്റേഷൻ അധികൃതർ ഇത് ഏറ്റെടുത്തെങ്കിലും ഇതുവരെ പുരാവസ്തുവകുപ്പിൽ എത്തിയിട്ടില്ല. ഇപ്പോൾ ആ ശേഖരം എവിടെയാണെന്ന് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോൾ അറിയില്ലെന്നായിരുന്നു പുരാവസ്തുവകുപ്പിൽ നിന്നു ലഭിച്ച മറുപടി. 

പിൽക്കാലത്തു കരുനാഗപ്പള്ളിയിൽനിന്നു ലഭിച്ച മഗധ നാണയ ശേഖരവും എവിടെപ്പോയെന്ന് പുരാവസ്തു വകുപ്പിന് അറിയില്ല. ഇവയെല്ലാം സ്വകാര്യ നാണയ ശേഖരക്കാരുടെ കൈവശം ഉണ്ടാകാമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇതുപോലെയുള്ള കണ്ടെത്തലുകളായിരിക്കും തട്ടിപ്പുകാരുടെ കൈവശം എത്തിച്ചേരുന്നത്. അതുപോലെത്തന്നെ പഴയ കാലത്തേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ നാണയങ്ങളും നിർമിക്കപ്പെടാറുമുണ്ട്. 

ഓൺലൈൻ തട്ടിപ്പുകളെ കരുതിയിരിക്കുക

ഓൺലൈൻ‌ മാധ്യമങ്ങളിൽക്കൂടി ഏതെങ്കിലും ഒരു പ്രത്യേക വർഷം അറിയിച്ചതിനു ശേഷം അക്കാലത്തെ നാണയങ്ങൾ നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ അവയ്ക്ക് ലക്ഷങ്ങൾ നൽകുന്നതായി വാഗ്ദാനം ചെയ്യും. അതിനു മുൻകൂറായി നികുതി ഇനത്തിൽ ഒരു നിശ്ചിത തുക അടയ്ക്കാനായി അറിയിപ്പു പിന്നാലെ ലഭിക്കും. ഉദാഹരണത്തിന് 20 പൈസയുടെ ഒരു പ്രത്യേക വർഷത്തെ നാണയത്തിന് രണ്ടു ലക്ഷം രൂപവരെ പ്രതിഫലമായി കിട്ടുമെന്നായിരിക്കും വാഗ്ദാനം. തുക ലഭിക്കാനായി 10,000 മുതൽ 20,000 രൂപവരെ അടയ്ക്കാൻ ഒരു സന്ദേശവുമുണ്ടാകും, പലരും ഇതു വിശ്വസിച്ചു തുക അടയ്ക്കും. പിന്നീടാണ് അവർ തങ്ങൾക്കു സംഭവിച്ച ചതി മനസ്സിലാക്കുക. തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം സന്ദേശങ്ങൾ  ലഭിക്കുന്നവർ അവയുടെ നിജസ്ഥിതി അറിഞ്ഞശേഷം മാത്രമേ അനന്തര നടപടികൾക്കു പുറപ്പെടാവൂ.

കൊച്ചിയിലെ ബാസ്റ്റ്യൻ ബംഗ്ലാവിലെ കാഴ്‌ച. (പ്രതീകാത്മക ചിത്രം).

ചരിത്രം മാത്രമല്ല, പുരാവസ്തു വിജ്ഞാനീയവും പഠിപ്പിക്കണം

കഴിഞ്ഞ ദിവസം അറസ്റ്റിലായ മോൻസൻ ആളുകളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത് തന്റെ കൈയിൽ യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തപ്പോൾ ലഭിച്ച വെള്ളി നാണയമുണ്ടെന്നാണ്. യേശു ക്രിസ്തുവിന്റെ  കുരിശാരോഹണം നടന്നത് റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ്. അക്കാലത്തെ വെള്ളി നാണയങ്ങൾ കേരളത്തിൽ സുലഭമാണ്. ഈ നാണയങ്ങളെയാണ് യൂദാസിന്റെ കൈവശമുണ്ടായിരുന്ന നാണയമായി തെറ്റിദ്ധരിപ്പിക്കുന്നത്. പുരാവസ്തു വിജ്‍ഞാനീയത്തിലുള്ള അജ്‍‍ഞതയാണ് ഇത്തരം തെറ്റായ വസ്തുതകൾക്കു പ്രചാരം ലഭിക്കാൻ കാരണം. അതുകൊണ്ട് പാഠ്യ പദ്ധതിയിൽ പുരാവസ്തു വിജ്ഞാനീയത്തിന് അർഹമായ സ്ഥാനം നൽകണം. ചരിത്രത്തെക്കുറിച്ച് ശരിയായ അവബോധമുണ്ടെങ്കിലേ ഇത്തരം തട്ടിപ്പുകൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുകയുള്ളൂ.

English Summary: How we can Prevent Fraudulent Activities using Antiques? Archaeologist and Historian Dr. MG Sasibhooshan Explains